29/03/2026
ഐഡ ക്രിയേഷൻസ് കാരയ്ക്കാട് പ്രവർത്തനം ആരംഭിച്ചു.
ബഹുമാനപ്പെട്ട ഫിഷറീസ് യുവജന ക്ഷേമ സാംസ്കാരിക വകുപ്പ് മന്ത്രിയും സ്ഥലം എം. എൽ. എയുമായ ശ്രീ സജി ചെറിയാൻ സ്ഥാപനം ഉദ്ഘാടനം ചെയ്തു.
ശ്രീ സജി ചെറിയാനും വിശിഷ്ടാതിഥികളായി പങ്കെടുത്ത മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി അനു ടി., ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി രാജി രാജീവ്, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർക്കും, ചടങ്ങിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്ത എല്ലാ മാന്യ വ്യക്തികളോടും ഐഡയുടെ നന്ദി അറിയിക്കുന്നു.
******
ആകർഷണീയമായ ഡിസൈനുകളും (Attraction), കൗതുകമുണർത്തുന്ന വൈവിധ്യങ്ങളും (Interest), സ്വന്തമാക്കാൻ കൊതിക്കുന്ന ഗുണമേന്മയും (Desire), അവിസ്മരണീയമായ അനുഭവങ്ങളും (Action) - ഇവ നാലും ഒത്തുചേരുന്നയിടം! AIDA...
അഭിമാനത്തോടെ സമ്മാനിക്കാവുന്ന ആകർഷകമായ ട്രോഫികൾ, മെഡലുകൾ,
സ്മരണയായി സൂക്ഷിക്കാവുന്ന മെമെന്റോകൾ, പ്രിയപ്പെട്ടവർക്കായി കരുതിവെക്കാവുന്ന ഫോട്ടോകൾ ഉൾപ്പെടെ പ്രിൻറ് ചെയ്യാവുന്ന ഗിഫ്റ്റുകൾ,
കാലാതീതമായ കലാസൃഷ്ടികൾ,
വർണ്ണാഭമായ ഡിസൈനുകൾ,
ആസ്വാദനമുണർത്തുന്ന പ്രിന്റുകൾ!
നിങ്ങളുടെ ഓരോ ആഘോഷത്തിനും ഓരോ വിജയത്തിനും
നിറം പകരുന്ന പുതിയ സ്ഥാപനം
ഐഡ ക്രിയേഷൻസിന് എവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം,
ടീം ഐഡ ക്രിയേഷൻസ് (AIDA Creations)
സ്ഥലം: മംഗലത്ത് ബിൽഡിംഗ്സ്, മൈ മാർട്ടിനു സമീപം, കാരയ്ക്കാട്
"അഭിമാന നിമിഷങ്ങൾക്ക് തിളക്കം നൽകാം, നിങ്ങളുടെ ഓർമ്മകളെ അനശ്വരമാക്കാം."