Panorama Digital Vision

Panorama Digital Vision It's not just taking photos, It is the art of treasuring your memories for life.

03/06/2026
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ (AKPA) സംഘടിപ്പിക്കുന്ന  ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026 ന്റെ 21-ാം എഡിഷൻ ജൂൺ 4, 5, 6 ത...
02/06/2026

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ (AKPA) സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2026 ന്റെ 21-ാം എഡിഷൻ ജൂൺ 4, 5, 6 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുന്നു. ഫോട്ടോഗ്രാഫിയിലെ ന്യൂതന സങ്കേതിക വിദ്യകളെക്കുറിച്ചും, പുതിയ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും, ആൽബം, പ്രിന്റിംങ്, ഡിസൈൻ മേഖലകളെക്കുറിച്ചും അറിയുവാനും. Al സങ്കേതിക വിദ്യകളെക്കുറിച്ച് അറിവ് പകരുന്ന ക്ലാസ്സുകൾ കേൾക്കുവാനും നിങ്ങൾക്കും പങ്കെടുക്കാം. ഫോട്ടോ & വീഡിയോ എക്സ്ബിഷൻ, ഫാഷൻ ഷോ അടക്കമുള്ള മറ്റ് കലാപരിപാടികളും ആസ്വദിക്കാം. ഞാനും ഉണ്ടാകും.

30/05/2026

#ഒളോർ
ഉണ്ണിയാർച്ച, തച്ചോളി ഒതേൻ, തച്ചോളി ചന്തു, ആരോമൽ ചേകവർ തുടങ്ങിയ ഐതിഹാസിക നായകന്മാരുടെ നാട്ടിൽ നിന്നും വീരശൂരപരാക്രമിയായ കടത്തനാടിന്റെ ചന്തമൊത്ത, ലക്ഷണമൊത്ത, പതിനെട്ട് അടവും പയറ്റിത്തെളിഞ്ഞ, പൊന്നോമന പുത്രൻ 'ഒളോർ'😃 ഈ പേര് കേട്ടാൽത്തന്നെ ഇരേഴ് പതിനാല് ലോകവും ഞെട്ടും. ഞെട്ടില്ലെങ്കിൽ ഞമ്മള് ഞെട്ടിക്കും.🤪 മ്മളിതിനെ ഒളോർ എന്ന് വിളിക്കും. എറണാകുളംകാർക്ക് പ്രിയൂറിനോട് സാമ്യം തോന്നാം. തെക്കൻ കേരളത്തിന്റെ ഇവന്റെ പേര് എന്താന്ന് അറിയില്ല... അറിയുന്നവർ കമന്റ് ചെയ്യുക.

എന്തായാലും ഇതോടുകൂടി ഈ സീസനിലെ കത്തിക്കല് കഴിഞ്ഞുവെന്നാ തോന്നുന്നത്. ഒന്നും രണ്ടും മാങ്ങകൾ തന്നവരുണ്ട്. ഇവിടെ പേര് മെൻഷൻ ചെയ്യ്തവരുണ്ട്, പേര് പുറത്ത് അറിയിക്കേണ്ടന്ന് പറഞ്ഞവരുണ്ട്, എല്ലാവരോടും സ്നേഹം മാത്രം. ഒളോറിനെ എറണാകുളത്ത് എത്തിച്ച ലീഗേഷിനും Likesh Km കുടുംബത്തിനും വണക്കം❤️🙏
സ്നേഹത്തോടെ❤️
ബിജു മഠത്തിൽ
30-05-3926

26/05/2026

26/05/2026

അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞത്?....
ആ ആരായാലും കൊള്ളാം, സാധനം കൈയ്യിൽ കിട്ടിയതുകൊണ്ട് വെറുതേ വിട്ടേക്കണ്😃
അങ്കമാലി മാങ്ങാക്കറി വെയ്ക്കുവാൻ അങ്കമാലിയിലുള്ള സിനിമോളുടെ വീട്ടിൽ നിന്നും ഓള് പറഞ്ഞ് പറപ്പിച്ച് കൊണ്ടുവന്നതാ. നല്ല ഒന്നാന്തരം മൂവാണ്ടൻ. ഞമ്മള് പറഞ്ഞു, അത് പഴുക്കാറായിട്ടുണ്ട്. പഴുത്തിട്ട് കഴിച്ചാപ്പോരേ... മാങ്ങാക്കറി വെയ്ക്കാൻ കടയിൽ നിന്നും നല്ല പച്ചമാങ്ങ ഞമ്മള് മാങ്ങിത്തരാം....ന്ന്

ഹേ.... അത് ഓൾക്ക് പറ്റില്ല, അങ്കമാലി സിനിമോളുടെ അങ്കമാലി മാങ്ങതന്നെ വേണം അങ്കമാലി മാങ്ങാക്കറി വെയ്ക്കാൻ എന്ന് ഒരേ പിടിവാശി😃 ഒടുവിൽ ഒരെണ്ണം എടുത്ത് ഓള് കറിവെച്ചു. അരിഞ്ഞപ്പോൾത്തന്നെ ഓൾക്ക് സംഗതി പിടികിട്ടി, എന്നിട്ടും വിടാതെ അതിനെ കറിയാക്കി...

കുറ്റം പറയരുതല്ലോ, സംഗതി കൊള്ളാമായിരുന്നു... അങ്കമാലിയാണോ? അടിമാലിയാണോ? എന്നതാണ് ഞമ്മടെ തംശയം🤪
സ്നേഹത്തോടെ❤️
ബിജു മഠത്തിൽ
26-05-2026

23/05/2026

ചുമ്മാ😎🤪

18/05/2026

ഹിൽപ്പാലസിൽ നിന്നുമുള്ള രാജകീയ ചക്ക ഈ പ്രാവശ്യം ഒരു ചെറിയ ഭാഗമെ കിട്ടിയുള്ളൂ, അതും കൊമ്പ് ഒടിഞ്ഞ് വീണതു കാരണം. എല്ലാം നല്ല ഉയരത്തിൽ ആയതു കാരണം പറിക്കുവാൻ പറ്റുന്നില്ലന്നാണ് നിലയത്തിൽ നിന്നും അറിയിപ്പ് ലഭിച്ചത്. അതിന് ബദലായ് അമ്പിളിയമ്മായി ആലുവ ദേശത്ത് നിന്നും കൊണ്ടുവന്നതാണ്. അപ്പ ശരി രണ്ടൂസം കഴിഞ്ഞ് കാണാട്ടോ🤪ചക്ക ചക്കേ.... ചക്ക😎

Address

Edappalli
682026

Telephone

09447574019

Website

Alerts

Be the first to know and let us send you an email when Panorama Digital Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Panorama Digital Vision:

Share