Abu Salih Azhari

  • Home
  • Abu Salih Azhari
Call Website

Abu Salih Azhari Azhari | social worker | like adventure travel
Founder .foundation_
Backup id - .azhari_

27/09/2026

നമ്മുടെ കുട്ടികളുടെ ബർത്ത് ഡേ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ ദിവസത്തെ ആഘോഷം കേക്കിലോ മിഠായിയിലോ ഒതുക്കാതിരിക്കാം. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം കൂടുതൽ മികച്ചതാക്കാം. അവർക്ക് തിരുനബി(സ്വ) യുടെ കഥകൾ വായിച്ചറിയാൻ അവസരമൊരുക്കാം.

കുഞ്ഞോമനകൾക്കു വേണ്ടി ഹകീം ഉസ്താദ് കഥ പറയുന്നു...
അവർ പുന്നാരനബിയെ ﷺ വായിച്ചു വളരട്ടെ....!!

*𝐁𝐄𝐃𝐓𝐈𝐌𝐄 𝐒𝐓𝐎𝐑𝐈𝐄𝐒;* ꜰʀᴏᴍ ᴛʜᴇ ʟɪꜰᴇ ᴏꜰ ᴘʀᴏᴘʜᴇᴛ ᴍᴜʜᴀᴍᴍᴀᴅ ﷺ ᴀɴᴅ ʜɪꜱ ᴄᴏᴍᴘᴀɴɪᴏɴꜱ
`A Premium 6-Book Set for Children`

Publication booking

ഈ ഓഫർ അവസാനിക്കുന്നതിന് മുമ്പ് കോപ്പികൾ കൈപ്പറ്റൂ...

°°°°°°°°°°
📞 Contact: +91 70340 22055
🌎 website: store.malaibar.org
°°°°°°°°°°°°°
░ᴍᴀʟᴀɪʙᴀʀ ᴘʀᴇꜱꜱ░
ᵐᵃʳᵏᵃᶻ ᵏⁿᵒʷˡᵉᵈᵍᵉ ᶜⁱᵗʸ▪️

25/09/2026

അല്ലാഹുവിൻറെ അസ്മാഹുൽ
ഹുസ്നയിലെ 99 നാമങ്ങളെ കുറിച്ച് പഠിക്കാം...!!

Today 3 /99
يا رحيم

എല്ലാ സുബഹി നിസ്കാര ശേഷവും 100 തവണ ചൊല്ലിയാൽ മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാം...

അല്ലാഹുവിൽ വിശ്വസിച്ചവർക്ക് മാത്രം പരലോകത്ത് ഗുണം ചെയ്യുന്നവൻ എന്ന അർത്ഥത്തിലാണ് ഈ ഇസ്ം വരുന്നത്...

24/09/2026

മൂന്നുലക്ഷം പ്രതിഫലം ലഭിക്കുന്ന
സ്വലാത്ത് നിങ്ങൾക്ക് വേണോ?

Plz DM
9744149100
Abu Salih Azhari

ഷാഹുൽ ഹമീദ് ശാന്തപുരം ഉസ്താദ്ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളാൽ കോറിയിടപ്പെട്ട ദിശാബോധത്തിന്റെ ജീവിക്കുന്ന നാൾവഴിയാ...
23/09/2026

ഷാഹുൽ ഹമീദ് ശാന്തപുരം ഉസ്താദ്
ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളാൽ കോറിയിടപ്പെട്ട ദിശാബോധത്തിന്റെ ജീവിക്കുന്ന നാൾവഴിയാണ്...🥹

സ്വന്തം നാടും ജനിച്ച വീടും ഉപേക്ഷിച്ച് അന്യനാടുകളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ, അല്ലെങ്കിൽ യാത്ര ചെയ്യുന്നവർ... അവർ തീർച്ചയായും ഒരു തവണയെങ്കിലും ഈ മനുഷ്യനെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. നിങ്ങളുടെ ഓരോ കാരുണ്യ-സേവന പ്രവർത്തനങ്ങളും ആ ജീവിതത്തെ പഠിച്ചുകൊണ്ടാവട്ടെ.
നമ്മുടെ നാടും വീടും വിട്ട്, ഒരിക്കൽ പോലും പരിചയിച്ചിട്ടില്ലാത്ത കാലാവസ്ഥയോടും രുചികളോടും പ്രകൃതിയോടും പൊരുത്തപ്പെട്ട് മറ്റൊരു നാട്ടിൽ കഴിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അപരിചിതരായ മനുഷ്യരുടെ വൈവിധ്യമാർന്ന സ്വഭാവങ്ങളോട് ഇണങ്ങിപ്പോവുക എന്നതും വലിയൊരു വെല്ലുവിളിയാണ്.

എന്നാൽ, ഒരു വലിയ ലക്ഷ്യത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നാം ആ വഴിയിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ, മറ്റൊന്നിനും നൽകാനാവാത്ത അപാരമായൊരു ആനന്ദം അതിൽ നിന്ന് നമുക്ക് കണ്ടെടുക്കാൻ സാധിക്കും.
ആ മനോഹരമായ അനുഭവവഴിയിലൂടെയാണ് ഞാനും ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വഴിയിൽ പ്രയാസങ്ങളും പ്രതിസന്ധികളും ഏറെയുണ്ടാകാം; നമുക്കെതിരെ നിൽക്കാൻ ഒരുപാട് മനുഷ്യരും ഉണ്ടാവാം. എന്നാൽ നമ്മുടെ നിയ്യത്തും ആഗ്രഹവും അല്ലാഹുവിന്റെ തൃപ്തി മാത്രമാകുമ്പോൾ, ആ സ്നേഹവും കരുണയും പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് ഒഴുകിച്ചേരുക തന്നെ ചെയ്യും.

തീർച്ചയായും, മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നുള്ള സേവനപ്രവർത്തനങ്ങൾ അത്രമേൽ മഹത്തരമാണ്. അല്ലാഹു നമ്മുടെ ഈ പരിശ്രമങ്ങളെ പൂർണ്ണതയിലെത്തിച്ച് പൊരുത്തപ്പെട്ടു തരുമാറാകട്ടെ.
ഈ മഹത്ജീവിതത്തെ നിങ്ങൾ പഠിക്കുക... ഞാൻ പങ്കുവെക്കാൻ ഉദ്ദേശിച്ച ആശയത്തിന്റെ ആകെത്തുക നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് കരുതുന്നു.

22/09/2026

എന്തിനാ മക്കളെ ഉസ്താദുമാരെ പേടിക്കുന്നത്…!!
പടച്ച റബ്ബിനെ പേടിച്ചാൽ പോരെ?

سکونِ دل سے بڑھ کر کچھ نہیں💖🥰
22/09/2026

سکونِ دل سے بڑھ کر کچھ نہیں💖🥰

22/09/2026

അല്ലാഹുവിൻറെ അസ്മാഹുൽ
ഹുസ്നയിലെ 99 നാമങ്ങളെ കുറിച്ച് പഠിക്കാം...!!

Today 2/99
(يا رحمن)

ഈ ലോകത്ത് അവനെക്കൊണ്ട് വിശ്വസിച്ചവർക്കും വിശ്വസിക്കാത്തവർക്കും ഒരുപോലെ ഗുണം ചെയ്യുന്നവൻ

ABU SALIH AZHARI BIHAR

20/09/2026

Day 1/99
أللهഎന്ന ഇസ്മിനെ
കുറിച്ചാണ് ഇന്നത്തെ ചർച്ച

സയ്യിദുമായി വർഷങ്ങളുടെ പരിചയമുണ്ട്. സോഷ്യൽ മീഡിയ വഴി നിരന്തരം സംസാരിച്ചിരുന്ന ആ സൗഹൃദം ഇന്നും അതേപടി തുടരുന്നു. എന്നാൽ, ...
19/09/2026

സയ്യിദുമായി വർഷങ്ങളുടെ പരിചയമുണ്ട്. സോഷ്യൽ മീഡിയ വഴി നിരന്തരം സംസാരിച്ചിരുന്ന ആ സൗഹൃദം ഇന്നും അതേപടി തുടരുന്നു. എന്നാൽ, വർഷങ്ങൾക്കുശേഷം ആദ്യമായി ഇന്നലെയാണ് ഞങ്ങൾ നേരിൽ കണ്ടുമുട്ടിയത്.

യഥാർത്ഥത്തിൽ, സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളെ നേരിട്ട് കാണുമ്പോൾ എനിക്ക് വലിയ പുതുമയൊന്നും തോന്നാറില്ല. സയ്യിദിനെ കണ്ടപ്പോഴും അതുപോലെ തന്നെയാണ് അനുഭവിച്ചത്; വലിയ എക്സൈറ്റ്മെന്റോ ആകാംഷയോ ഒന്നും തോന്നിയില്ല. കാരണം,
എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നിരന്തരം സംസാരിക്കുന്ന, എനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളാണ് സയ്യിദ്. ഇന്നലത്തെ ഞങ്ങളുടെ സംസാരത്തിലുടനീളം ഈയൊരു കാര്യം ഞങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇന്നലെ മറ്റു പല സുഹൃത്തുക്കളെയും കണ്ട കൂട്ടത്തിൽ സയ്യിദിനോടും ഇക്കാര്യം സംസാരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും എന്റെ ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം ദീർഘമായി ഞങ്ങൾ ചർച്ച ചെയ്തു.

സയ്യിദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകാനും, അദ്ദേഹത്തിന്റെ കരിയർ മികച്ച രീതിയിൽ കെട്ടിപ്പടുക്കാനും, നല്ല കാര്യങ്ങൾ ചെയ്തെടുക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

18/09/2026

അല്ലാഹുവിൻറെ 99 നാമങ്ങൾ
അതിന്റെ പ്രത്യേകതകൾ അത്
ചൊല്ലിയാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയായിരിക്കും നമുക്ക് പരിശോധിക്കാ.....!!

Address


Alerts

Be the first to know and let us send you an email when Abu Salih Azhari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed shop?

Share