True Seller

True Seller You can buy any books through online

മലയാള പുസ്തകങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം 35% വരെ കിഴിവിൽ 💥💥💥💥💥 💠500 രൂപക്ക് മുകളിൽ നേടൂ 20% കിഴിവ്💠1000 രൂപക്ക് മുകളിൽ ...
15/04/2023

മലയാള പുസ്തകങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം 35% വരെ കിഴിവിൽ 💥💥💥💥💥

💠500 രൂപക്ക് മുകളിൽ നേടൂ 20% കിഴിവ്
💠1000 രൂപക്ക് മുകളിൽ നേടൂ 25% കിഴിവ്
💠1500 രൂപക്ക് മുകളിൽ നേടൂ 30% കിഴിവ്
💠2000 രൂപക്ക് മുകളിൽ നേടൂ 35% കിഴിവ്

👇👇👇
സൈറ്റ്
https://truesellerbooks.in
വാട്സാപ്പ്
https://wa.me/message/SBNZ2KWNUNM5G1

ഞങ്ങളുടെ പുതിയ ഓഫറുകൾ വാട്സ്ആപ്പിലൂടെ ഉടനറിയാൻ ജോയിൻ ചെയ്യുക.
https://chat.whatsapp.com/HQ6fgoLTHSW2SzTnMTQG15







📚📚📚📚📚📚📚

വായനയെ ഇഷ്ട്ടപ്പെടുന്ന പുസ്തകപ്രേമികൾക്കായി മലയാള പുസ്തകങ്ങൾ വൻ വിലക്കിഴിവിൽ👇👇👇സൈറ്റ്https://truesellerbooks.inവാട്സാപ്പ...
22/03/2023

വായനയെ ഇഷ്ട്ടപ്പെടുന്ന പുസ്തകപ്രേമികൾക്കായി മലയാള പുസ്തകങ്ങൾ വൻ വിലക്കിഴിവിൽ
👇👇👇
സൈറ്റ്
https://truesellerbooks.in
വാട്സാപ്പ്
https://wa.me/message/SBNZ2KWNUNM5G1

ഞങ്ങളുടെ പുതിയ ഓഫറുകൾ വാട്സ്ആപ്പിലൂടെ ഉടനറിയാൻ ജോയിൻ ചെയ്യുക.
https://chat.whatsapp.com/HQ6fgoLTHSW2SzTnMTQG15


വായനയെ ഇഷ്ട്ടപ്പെടുന്ന പുസ്തകപ്രേമികൾക്കായി മലയാള പുസ്തകങ്ങൾ വൻ വിലക്കിഴിവിൽ 👇👇👇സൈറ്റ്https://truesellerbooks.inവാട്സാപ്...
18/03/2023

വായനയെ ഇഷ്ട്ടപ്പെടുന്ന പുസ്തകപ്രേമികൾക്കായി മലയാള പുസ്തകങ്ങൾ വൻ വിലക്കിഴിവിൽ
👇👇👇
സൈറ്റ്
https://truesellerbooks.in
വാട്സാപ്പ്
https://wa.me/message/SBNZ2KWNUNM5G1

ഞങ്ങളുടെ പുതിയ ഓഫറുകൾ വാട്സ്ആപ്പിലൂടെ ഉടനറിയാൻ ജോയിൻ ചെയ്യുക.
https://chat.whatsapp.com/HQ6fgoLTHSW2SzTnMTQG15


📘ഇഷാംബരം👤അരുൺ ആർ📝റിവ്യൂ:നവ്യ ജോസഫ് മണം.. കെട്ടമണം..അല്ല നാറ്റമാണ് മനുഷ്യമലത്തിന്റെ നാറ്റം.. മാൻഹോളിൽ മുങ്ങി നിവർന്നപോൽ ന...
15/03/2023

📘ഇഷാംബരം
👤അരുൺ ആർ
📝റിവ്യൂ:നവ്യ ജോസഫ്

മണം.. കെട്ടമണം..
അല്ല നാറ്റമാണ് മനുഷ്യമലത്തിന്റെ നാറ്റം..
മാൻഹോളിൽ മുങ്ങി നിവർന്നപോൽ നാറുന്നു, അറയ്ക്കുന്നു.. വർത്തമാനകാല ഇന്ത്യയിലെ ദരിദ്രജീവിതങ്ങളെ അങ്ങനെ വിശേഷിപ്പിക്കാനേ കഴിയുന്നൊളൂ..

എത്ര തേച്ചുരച്ചു കുളിച്ചാലും വേരാഴ്ന്നു നിൽക്കുന്ന ജാതിതിരിവിന്റെ, കുലത്തൊഴിലിന്റെ, വിളിപ്പേരുകളുടെ, അപഹാസ്യങ്ങളുടെ, ആട്ടിയോടിക്കലുകളുടെ ഇന്ത്യൻ മനോഭാവങ്ങൾക്ക് അസഹ്യമായ നാറ്റമാണ്..

ഒട്ടിയവയറടക്കാൻ നാടും സ്വന്തവും വിട്ട് രാജ്യത്തിന്റെ പലദിശകളിൽ കുടിയേറിയവർ കഴിഞ്ഞ മഹാവ്യാധിക്കാലത്ത് നടത്തിയ പാലായനത്തിന്റെ നേർരേഖകൂടിയാണ് ഇഷാംബരം..

എത്ര തേച്ചാലും മിനുങ്ങാത്ത കുലത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, തീട്ടം തിന്നുന്നവന്റെ മകൾ / സഹോദരി എന്ന ആളുകൾ കാർക്കിച്ചു തുപ്പുന്ന, മുഖം തിരിക്കുന്ന ലേബലിൽ ജീവിക്കേണ്ടി വന്ന, തന്നെ സ്നേഹിക്കാൻ, തനിക്ക് സ്നേഹിക്കാൻ ഒരാൾ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നു എന്ന പ്രതീക്ഷയിൽ കയറിചെന്ന വീട്ടിൽ അയാളുടെ ക്രൂരലൈംഗീകഅതിക്രമങ്ങൾക്ക് ഇരയാക്കപ്പെടേണ്ടി വന്ന ഒരു ' സ്ത്രീ '..

വർത്തമാനകാല ഇന്ത്യയിൽ സ്ത്രീ എന്ന പദത്തിന് എന്ത് പ്രാധാന്യമാണ് / നിർവചനമാണ് ഉള്ളത് ?

പുരുഷന്റെ ലൈംഗീകവൈകൃതങ്ങൾക്ക് എല്ലുപൊടിയേണ്ടി വരുന്നവൾ, കീഴ്പ്പെടുത്തൽ ആണത്തമാണെന്ന് കരുത്തുന്ന / കവലകളിലെ ആൺകൂട്ടങ്ങളുടെ ഇക്കിളികഥകൾക്ക് പാത്രമാവേണ്ടവൾ, രക്തബന്ധങ്ങളിൽ പോലും സുരക്ഷിതത്വത്തിന് അർഹതയില്ലാത്ത ആവശ്യം കഴിഞ്ഞാൽ മനുഷ്യമലം പോലെ തന്നെ വിസർജ്യത്തോളം മാത്രം വിലമതിക്കുന്ന ഒന്ന്..

കോവിഡ് അടച്ചുപൂട്ടൽ കാലത്ത് രാജ്യത്തിന്റെ തെരുവുകൾ അഭിമുഖീകരിച്ച വിശപ്പിന്റെയും, പാലായനത്തിന്റെയും ദയനീയ മുഖങ്ങൾ എഴുത്തുക്കാരൻ വിവരിക്കുമ്പോൾ അക്കാലത് നമ്മൾ നേരിട്ട ദുരിതങ്ങളും പട്ടിണി പോലും പ്രിവിലേജ്ഡ് ആയിരുന്നുവെന്നുകൂടി തിരിച്ചറിയപ്പെടുന്നു..

ഓരോ അദ്ധ്യായം വായിച്ചു താളുകൾ മറിക്കുന്തോറും വായനക്കാരൻ യാഥാർഥ്യങ്ങളുടെ മലംക്കുഴിയിൽ കൂടുതൽ കൂടുതൽ ആഴത്തിൽ മുങ്ങിതാഴും, നാറും..
ധാരാവിയിലെ തോട്ടികൾക്കിടയിൽ അവർക്കൊപ്പം ജീവിക്കും.. ജീവിതം തൊണ്ടയിൽ പശപോലെ ഒട്ടും, തികട്ടും, ഛർദ്ദിക്കും..

'ദരിദ്രർ ചെയ്യുന്ന ഏറ്റവും വലിയ പാപം കുഞ്ഞുങ്ങളെ ജനിപ്പിക്കുക എന്നതാണ്, വിശപ്പ് ഒരു അവയവമായിരുന്നെങ്കിൽ പൊക്കിൾകൊടി അറുത്തുമാറ്റും മുൻപ് അവ മുറിച്ചുമാറ്റാമായിരുന്നു' എന്ന് ഇഷാനി വേദനിക്കുമ്പോൾ വായനക്കാരന്റെ അടിവയറ്റിൽ ഉടലെടുത്തിരിക്കുന്ന അഗ്നിയുടെ എരിതീയിലെ എണ്ണയാവാൻ എഴുത്തുകാരന് കഴിയുന്നുണ്ട്..

ഇഷാനി - ജനിക്കും മുൻപേ തന്റേതല്ലാത്ത കാരണത്താൽ കുലത്തിന്റെ പേരിൽ താഴ്ത്തപ്പെട്ട, ജനനശേഷം ലിംഗത്തിന്റെ പേരിൽ തഴയപ്പെട്ട, തെരുവിൽ ജീവിതത്തോട് പൊരുതി, ഓരോ പ്രതിസന്ധിയേയും ഗതികേടിനേയും പ്രതീക്ഷയോടെ അതിജീവിച്ചു മുന്നേറിയ ഒരു സ്ത്രീ മാത്രമല്ല വർത്തമാനകാല ഭാരതത്തിലെ അനേകായിരം സ്ത്രീകളുടെ, അവർണ്ണരുടെ, അനാഥരുടെ മുഖമാണ് ഇഷാനിയുടേത്..

ഇഷാനിയുടെ ജീവിതരേഖ ഇന്ത്യയുടേതും കൂടിയാണ്..

📚TRUE SELLER BOOKS📚
🎊Review Context🎊🎁🎉

Books Review join 👇
https://chat.whatsapp.com/KQkl4XDkIjKLFyQm2NHhVk

Buy Books👇https://truesellerbooks.in



📘 ജിപ്സികൾമാസ്മരലോകത്തിലെ നിത്യസഞ്ചാരികൾ👤കെ.രമ📝റിവ്യൂ:ഹനീഫ 📖കുറിപ്പ്: കൗമാര വായനയിൽ, മാർക്കേസിൻ്റെ ഏകാന്തത യുടെ 100 വർഷങ...
14/03/2023

📘 ജിപ്സികൾ
മാസ്മരലോകത്തിലെ നിത്യസഞ്ചാരികൾ
👤കെ.രമ
📝റിവ്യൂ:ഹനീഫ

📖കുറിപ്പ്: കൗമാര വായനയിൽ, മാർക്കേസിൻ്റെ ഏകാന്തത യുടെ 100 വർഷങ്ങളിൽ ഓരോ വർഷവും പുതിയ കണ്ടുപിടുത്തങ്ങളും പുതിയ പുതിയ അറിവുകളും അത്ഭുതങ്ങളുമായി ചക്രങ്ങൾ ഘടിപ്പിച്ച വീടുകളും വലിച്ചു വരുന്ന ജിപ്സികളെക്കണ്ടിരുന്നു.

അക്കാലത്തു തന്നെയാണ് ഡി.എച്ച്.ലോറൻസിൻ്റ
'കന്യകയും ജിപ്സിയും' എന്ന പ്രണയത്തിൻ്റെയും ലൈംഗികതയുടേയും നിഗൂഢതകൾ പേറുന്ന ചെറുനോവൽ മനോഹരമായൊരു ചക്രവീടുമുരുട്ടി എൻ്റെ വായനാ ലോകത്തേക്ക് കടന്നു വന്നത്.

പിന്നീടെരു ജിപ്സിസ്ത്രീയെ കാണുന്നത്
പൗലോ കൊയ്ലോയുടെ ആൽക്കമിസ്റ്റിൽ സാൻ്റിയാഗോ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നിധിയിൽ നിശ്ചിത ശതമാനം തനിക്ക് തരണമെന്ന് കരാർ പറയുന്ന (സാൻ്റിയാഗോയുടെ ഏറ്റവും വലിയ പ്രചോദനമായിരുന്നു, നീ നിശ്ചയമായും നിധി കണ്ടെത്തും.. നീ അതിനർഹനാണ് എന്ന അവരുടെ പ്രവചനം.) പ്രവചനക്കാരിയായാണ്.

ഒടുവിൽ നിധി കിട്ടിയപ്പോൾ സാൻ്റിയാഗോ അവരെക്കുറിച്ചോർക്കുന്നുണ്ട്.

അലഞ്ഞു തിരിയുന്ന അവരെ കണ്ടെത്തി അവരുടെ വിഹിതം കൈമാറണമെന്നും.

ചെറുപ്പകാലം തൊട്ടേ ജിപ്സികളും അവരുടെ ജീവിതവും, സർക്കസ് കൂടാരങ്ങൾക്കടുത്തുള്ള ടെൻറു വീടുകളും എന്നെ ഏറെ ആകർശിച്ചിരുന്നു എന്നർത്ഥം.😍

എങ്കിലും 2018-ൽ കർണാടകയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടത്തിയ സ്കൂട്ടർ യാത്രയിലാണ് ആദ്യമായി ഒരു ജീപ്സി കുടുംബത്തെ നേരിൽ കാണുന്നത്.

യാത്രയ്ക്കിടയിൽ ഞാൻ വിശ്രമിക്കുന്നതിനടുത്ത് വിശ്രമിക്കാനിരുന്ന അവരുടെ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വിചിത്ര സൗന്ദര്യം മണിക്കൂറുകളോളം ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു.

'ലംബാഡികൾ' എന്നാണവരറിയപ്പെടുന്നതെന്ന് പി.സുരേന്ദ്രൻ സാറിൻ്റെ യാത്രാ പുസ്തകത്തിൽ നിന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു.

ധാരാളം കണ്ണാടിച്ചില്ലുകളും കൈവേലകളും തുന്നി നിറച്ചിരുന്നു അവരിലെ സ്ത്രീകൾ വസ്ത്രങ്ങളിൽ.

കഴുത്തിലും കൈകളിലും കാലുകളിലും വിരലുകളിലും മാത്രമല്ല, മൂക്കും, കാതും ശരീരത്തിലെ തൊലിയും എല്ലാം തുളച്ച് ആഭരണങ്ങളണിഞ്ഞിരുന്ന സത്രീകൾ മുഖത്തിൻ്റെ ഇരുവശങ്ങളിലുള്ള മുടിത്തുമ്പുകൾ വരെ മുറിച്ച് ക്രമപ്പെടുത്തി അവയുടെ തുമ്പിൽ വരെ വെള്ളിയാഭരണങ്ങളണിഞ്ഞിരുന്നു.

പച്ചകുത്തലിനെക്കുറിച്ച് പ്രത്യേകം പറയാതിരിക്കാനാവില്ല.

എന്നാലും ഇരുണ്ട ഇന്ത്യൻ നിറത്തിലുള്ള ആ സ്ത്രീയുടെ മുഖത്ത് തിളങ്ങിയിരുന്ന കുലീനത്വവും, ഒരു ആട്ടിൻകുട്ടിയുടേതു പോലുള്ള നിഷ്കളങ്കതയുമാണ് എന്നെ ഏറെ ആകർഷിച്ചത് എന്ന് പറയാതെ വയ്യ.

ഏകദേശം അഞ്ചടി അറിഞ്ച് ഉയരമുള്ള മധ്യവയസ്കയായ അവരാണ് ദശകങ്ങളോളം വായനകളിൽ മാത്രം കണ്ട ജിപ്സികളിൽ നിന്ന് ഞാൻ ഏറ്റവും അടുത്ത് കണ്ട ആദ്യ വനിത.

ഭർത്താവും മക്കളും പേരമക്കളും ഭർതൃസഹോദരൻമാരും അവരുടെ കുടുംബങ്ങളും എല്ലാമുള്ള ഒരു ഇടത്തരം വലിയ ജിപ്സിക്കൂട്ടം തന്നെയായിരന്നു അവരുടേത്.

ഇന്ത്യൻ രീതിയിൽ ധാരളമായി നീലം മുക്കിയ വെളുത്തമുണ്ടുടുത്ത, വെള്ള നിറത്തിൽ തന്നെയുള്ള നീളൻ കുപ്പായവും തലയിൽ കെട്ടുമുള്ള അവരുടെ ഭർത്താവിന് ഏകദേശം ആറടി ഉയരവും അമ്പത്തഞ്ച് വയസു പ്രായവും കാണും.

ഇന്ത്യയിലുള്ള മിക്കവാറും ജിപ്സി ഗോത്രങ്ങളും താൽക്കാലികമായെങ്കിലും എവിടെയെങ്കിലും പാർപ്പുറപ്പിച്ചിട്ടുണ്ട് ഇക്കാലത്ത്.

തങ്ങൾ താമസിക്കുന്ന വിദൂര ഗ്രാമത്തിൽ നിന്നും ഒരു വിവാഹത്തിനു വേണ്ട വസ്ത്രങ്ങളെടുക്കാൻ വേണ്ടിയായിരുന്നു അവർ ആ ചെറുപട്ടണത്തിലേക്ക് വന്നത്.

പിന്നീടുള്ള യാത്രകളിൽ പലപ്പോഴും വെച്ചുവാണിഭക്കാരായും, വനാതിർത്തികളിലും ഹൈവേകളുടെ ചാരത്തുമെല്ലാമുള്ള പുൽമേടുകളിൽ ആടുമേക്കുന്നവരായുമെല്ലാം പലരെയും കാണാനും ചിത്രങ്ങളെടുക്കാനുമെല്ലാമായി.

ലോകത്തെവിടെയുമുള്ള മുഖ്യധാരാ സമൂഹങ്ങളിൽ നിന്ന് ശക്തമായ വിവേചനങ്ങളനുഭവിക്കുന്ന ജിപ്സികളുടെ ജീവിതങ്ങളിലൂടെ, അവരുടെ സംസ്കാരിക വൈചിത്ര്യങ്ങളിലൂടെ അവരുടെ ചരിത്രത്തിലൂടെ ഒരു യാത്രയാണ് കെ.രമയുടെ ഈ പുസ്തകം.

മുഖ്യധാരാ സമൂഹങ്ങളിൽ നിന്നു നേരിടുന്ന ശക്തമായ വിവേചനങ്ങൾ കാരണം യൂറോപ്യൻ രാജ്യങ്ങളിൽ പോലും തികച്ചും അരക്ഷിതരും അപകർശതയില കപ്പെട്ടവരുമാണവർ.

നാം കാണുന്നത്ര മനോഹരമല്ല അവരുടെ ജീവിതങ്ങൾ എന്നാണീ പുസ്തകം പറയുന്നത്.

പാട്ടും കൊട്ടും ആട്ടവും കരകൗശലവിദ്യയുമെല്ലാമായി നീലാകാശം മേൽക്കൂരയാക്കി ഭൂമിയുടെ വിരിമാറിലൂടെ സഞ്ചരിക്കുന്ന ഈ വിഭാഗത്തിൻ്റെ ജീവിതം നമ്മെ ഏറെ മോഹിപ്പിക്കുമെന്നതിൽ ഒട്ടും സംശയമില്ല.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ജിപ്സികളെക്കുറിച്ചും,
ജിപ്സികൾ പ്രമേയമായി വരുന്ന സിനിമകളെക്കുറിച്ചും, അവർക്കിടയിൽ നിന്നുയർന്നു വന്ന കലാകാരന്മാരെക്കുറിച്ചുമെല്ലാം കെ.രമയുടെപുസ്തകം പറയുന്നുണ്ട്.

മനോഹരമായ കളർ ചിത്രങ്ങളോടെ ലളിതമായ ഒരു
പഠന ഗ്രന്ഥം..🌹🙏

📚TRUE SELLER BOOKS📚
🎊Review Context🎊🎁🎉

Books Review join 👇
https://chat.whatsapp.com/KQkl4XDkIjKLFyQm2NHhVk

Buy Books👇https:https://truesellerbooks.in



13/03/2023

📘ട്രാൻസിസ്റ്റർ
👤ഡി. ശ്രീശാന്ത്
📝റിവ്യൂ :കാവ്യ M

പുസ്തകങ്ങൾ രണ്ടു തരത്തിൽ ആണ് വായനക്കാരനുമായി സംവദിക്കുന്നത്. വളരെ കുറഞ്ഞ വായനാസമയം നമ്മളോട് ആവശ്യപെടുകയും എന്നാൽ ഏറെ വലിയ തോതിലുള്ള ഒരു ഓർമക്കാലത്തെ, അല്ലെങ്കിൽ ഓർമയിൽ ഒരിടത്തെ നമ്മളിൽ നിന്ന് നമ്മൾ അറിയാതെ എടുക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഒരു വായനാനുഭവമാണ് യുവ കഥാകൃത്ത് ഡി ശ്രീശാന്ത് ട്രാൻസിസ്റ്റർ എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഓർമകളിൽ പലരും അവശേഷിപ്പിക്കുന്ന, മറവിപുറങ്ങളിൽ ഒരുപക്ഷെ ജീവിക്കുന്ന ചില വീണ്ടു വിചാരങ്ങളിലേക്ക് ഈ പുസ്തകത്തിലെ ചില കഥകൾ തിരിച്ചു നടത്തിക്കുന്നു. അറിയാത്ത ആകാശങ്ങളെക്കാൾ സാഹിത്യത്തിന് എക്കാലവും പ്രിയം അറിയുന്ന ഇത്തിരി വെട്ടങ്ങൾ കൂടിയാണ്. ഇവിടെ ആ ഇത്തിരി വെട്ടങ്ങളിൽ കഥാകൃത്ത് ചേർത്ത് വയ്ക്കുന്നത് ചില പരിചിതമായ ഗ്രാമ ബിംബങ്ങളെ ആണ്. ഒരു പക്ഷെ കവിതകളിൽ ആണ് ബിംബചാരുതയ്ക്ക് ഏറെ പ്രസക്തിയെങ്കിൽ കൂടിയും. ദേശവിളക്കും, പുഴയിൽ ഒലുമ്പി പിഴിഞ്ഞെടുക്കുന്ന തുണിയും, കമ്യുണിസ്റ്റ് പച്ചയും കാലിളകിയ ബെഞ്ചുകളും വേലകളും പൂരങ്ങളും ഒക്കെ ഗ്രാമങ്ങൾക്ക് മാത്രം അവകാശപ്പെടാവുന്ന ചില നാട്ടു ചന്തങ്ങൾ ആണ്. ഈ പുസ്തകത്തിലെ പതിനൊന്നു കഥകളും പതിനൊന്നു ശബ്ദങ്ങൾ കൂടെയാണ്. പക്ഷെ ആ പതിനൊന്നു ശബ്ദങ്ങൾ ശബ്ദങ്ങൾ ഇല്ലാതാക്കപ്പെട്ടവരുടേതാണ്. പത്തിനികടവുൾ എന്ന കഥ പങ്കുവയ്ക്കുന്ന ആശയം വെറും ചുവപ്പിന്റെയോ വിപ്ലവത്തിന്റെയോ അല്ല, മറിച്ച് എന്റെ ലോകം എന്റെ കൂടെയുള്ളവരുടെ കൂടെ നല്ല ലോകമാവുന്ന അവസാനിക്കാത്ത പ്രതീക്ഷയുടേത് കൂടിയാണ്.അരിവരവ്, ചാമി എന്നീ രണ്ടു കഥകൾ വർത്തമാന കാലത്തോട് കലഹിക്കുന്നുണ്ട്. ' കത്തിതീർന്നവനെ ഒരിക്കൽ കൂടി കത്തിക്കുന്ന ചടങ്ങ് ' ചാമിയിലെ ഈ ഒരൊറ്റ പ്രയോഗം കഥയുടെ എല്ലാ തലങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ട്. നമ്മളാഗ്രഹിക്കുന്ന നമ്മളായിരിക്കാൻ നമ്മളെ അനുവദിക്കാത്ത ഇടങ്ങളുടെ ലോകത്തോട് ആണ് ട്രാൻസിസ്റ്റർ എന്ന കഥ സംസാരിക്കുന്നത്. പുസ്തകത്തിന്റെ കവർ ചിത്രത്തിലെ തലയിൽ പൂക്കൾ വച്ച മുഖം തിരിച്ചിരിക്കുന്ന അവൾ ഒരുപക്ഷെ ഒരു നിറങ്ങളുടെ ലോകത്തെ സ്വപ്നം കാണുക തന്നെയായിരിക്കണം. അവസാന കഥയിലെ ആശയം പോലെ പെണ്ണിന് വേണ്ടി എഴുതുന്ന പേനകൾ സ്വപ്നം കാണുന്ന ഒരു ലോകത്തെ കഥ വായിക്കുന്ന ഓരോരുത്തരും സ്വപ്നം കാണുന്നുണ്ട്. ഈ ലോകത്ത് നിലനില്പിനായി പൊരുതുന്ന ഓരോ ജീവികൾക്കും എന്ന് ആമുഖത്തിൽ സൂചിപ്പിക്കുന്നത് പോലെ ഇവിടെ കഥാകൃത്ത് അത്തരത്തിൽ ഉള്ള ഓരോരുത്തർക്കും ഒപ്പം ചേരുന്നു. ഇവിടെയാണ് സാഹിത്യം വായനക്കാരന്റെതു കൂടിയായി മാറുന്നത്. ഓർമകളിലേക്ക് വായനക്കാരനെ കൊണ്ടുപോവുകയും ഒരേ സമയം ചില പ്രതിഷേധങ്ങളെ അടയാളപ്പെടുത്തി വയ്ക്കുന്നുമുണ്ട് ഇവിടെ കഥകൾ. ഒരു പക്ഷെ ജീവൻ അവസാനിപ്പിക്കാതെ തുടരുന്ന ചില ശബ്ദങ്ങൾ തന്നെയാണ് പുതുകാല കഥകളിൽ ട്രാൻസിസ്റ്റർ നു ഒരു ഇടം നൽകുന്നത്.അവിടെ അന്യവത്കരണമുണ്ട്, കണ്ടെത്താനിനിയും ബാക്കിവച്ച നിറങ്ങളുണ്ട്.. തിരഞ്ഞു ചെല്ലുക...

📚TRUE SELLER BOOKS📚 🎊Review Context🎊🎁🎉

Books Review join 👇
https://chat.whatsapp.com/KQkl4XDkIjKLFyQm2NHhVk

Buy Books👇https://truesellerbooks.in


അല്ലെങ്കിലും ജീവിതം ഇങ്ങനെയൊക്കെയാണ്. ചിലത്നമ്മുടെ കൈകളിലേക്ക് കൊണ്ടുത്തരും. ചിലത്കൈക്കിടയിലൂടെ ചോര്‍ന്നുപോകുന്നത് നിസ്സ...
13/03/2023

അല്ലെങ്കിലും ജീവിതം ഇങ്ങനെയൊക്കെയാണ്. ചിലത്
നമ്മുടെ കൈകളിലേക്ക് കൊണ്ടുത്തരും. ചിലത്
കൈക്കിടയിലൂടെ ചോര്‍ന്നുപോകുന്നത് നിസ്സഹായനായി
നോക്കിനില്‌ക്കേണ്ടി വരും.’

വിശ്വാസപ്രമാണങ്ങളിലൊന്നും അഭയം കണ്ടെത്താനാവാത്ത
മനുഷ്യരുടെ ഏകാന്തതയും നിസ്സഹായതയും വിലാപങ്ങളും
ഈ കഥകളില്‍ നിറഞ്ഞുനില്ക്കുന്നു. അതുകൊണ്ടുതന്നെ
അധികമൊന്നും കളങ്കമാകാതെ കാത്തുവെച്ചിട്ടുള്ള അശാന്തി
കൊണ്ട് ഇതിലെ കഥാപാത്രങ്ങള്‍ ഏറെ വ്യത്യസ്തരാകുന്നു;
ആവിഷ്‌കാരത്തിലെ പുതുമകൊണ്ട് കഥാസന്ദര്‍ഭങ്ങളും.

അവതാരിക: ഡോ. മിനി പ്രസാദ്‌

MRP- ₹270/-
TSP- ₹235+25 Delivery Charge
പുസ്തകം വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യുക 👇👇
🛍️https://wa.me/message/SBNZ2KWNUNM5G1
Site link 👇👇
🛍️:https://tinyurl.com/2nply9g3

ബുക്ക്‌ റിവ്യൂസ്
https://chat.whatsapp.com/HQ6fgoLTHSW2SzTnMTQG15


📘കൂമ്പാള👤 ജാബിർ മലയിൽ Jabir Malayil 📝റിവ്യൂ-ഇർഷാദ് കെ കൊളപ്പുറം ആർദ്രതയുടെയും നോവിന്റെയും നേർച്ചിത്രങ്ങൾ.ജാബിർ മലയിലിന്റ...
13/03/2023

📘കൂമ്പാള
👤 ജാബിർ മലയിൽ Jabir Malayil
📝റിവ്യൂ-ഇർഷാദ് കെ കൊളപ്പുറം

ആർദ്രതയുടെയും നോവിന്റെയും നേർച്ചിത്രങ്ങൾ.

ജാബിർ മലയിലിന്റെ ഏറ്റവും പുതിയ പുസ്തകമാണ് കൂമ്പാള. പേരിൽ തന്നെ വളരെ വ്യത്യസ്തത തോന്നിക്കുന്ന ഈ പുസ്തകം ഓർമ്മകളും യാത്രകളും കഥകളുമടങ്ങി 25 അധ്യായങ്ങൾ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

കഥകൾ കൊച്ചു കൊച്ചു കയ്യൊപ്പുകളാണ്. സ്വപ്നാടനം പോലെ. നിദ്രാടനം പോലെ. അത് വായനക്കാരനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ജീവിതത്തിന്റെ തീക്ഷണ സ്പർശങ്ങൾ ഭാവനയുടെ ചിറകിലേറ്റി കഥകളെഴുതുമ്പോൾ അതിന് ശില്പഭംഗിയും മനോഹാരിതയുമുണ്ടാകും.അതാണ് ജാബിർ കഥയുടെ സൗകുമാര്യം.അത് സാഹിത്യത്തെയും ഭാഷയേയും ജ്വലിപ്പിക്കുന്നുണ്ട്.പലപ്പോഴും ഇന്ദ്രി യ ഗോപുരമായ ദൃശ്യ പൊലിമ കൊണ്ട് ജാബിറിന്റെ കഥകൾ അനുവാചകന് വേറിട്ട കാഴ്ചകളാകുന്നു.

അവതാരിയിൽ എഴുത്തുകാരൻ മനോജ് കെ പി കൂമ്പാളയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ഇതിനെ അന്വർത്ഥമാക്കും വിധത്തിലുള്ളതാണ് കുമ്പളയിലെ ഓരോ എഴുത്തുകളും.

'വേദനയുടെ ഈണമുള്ള പാട്ട്' വായിച്ചു തീരുമ്പോൾ വായനക്കാരന്റെ മനസ്സിൽ തമിഴ്നാട്ടിലെ പരമകുടി ഗ്രാമത്തിൽനിന്ന് പശിയടക്കാൻ ജോലിതേടി ചെന്നൈയിലേക്ക് വണ്ടി കയറിയ സെന്തിലെന്ന ബാലൻ ഒവ്വോറു പൂക്കളുമേ.. സൊൾ ഗിരതെ... എന്ന പാട്ടും പാടി ഒരു നോവായി മനസ്സിലുണ്ടാകുമെന്നത് തീർച്ചയാണ്.

റോഹിംഗ്യൻ ജനത അനുഭവിക്കുന്ന യാതനകളും വേദനകളും വളരെ കൃത്യമായിട്ട് തന്നെ 'നിസ്സഹായതയുടെ കടലാഴങ്ങൾ' പറയുന്നുണ്ട്. ഷാഹിദ ബീഗവും മുഷ്താക്കും തസ്ലീമയും ഹസനുമൊക്കെ റോഹിഗ്യയിൽ നേരിടുന്ന ക്രൂരത എന്നും ഒരു നോവായി വായനക്കാരുടെ മനസ്സിലുണ്ടാകും.

ആർദ്രമായ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ആവിഷ്കാരമാണ് 'ഒറ്റമരം' എന്ന കഥ.

പട്ടിണിയിൽ നിന്ന് രക്ഷിക്കാമെന്നും താജ്മഹൽ കാണിച്ചു തരാമെന്നും പറഞ് പെൺകുട്ടികളെ പറ്റിച്ച് ലൈംഗിക അടിമകളാക്കി വിൽക്കുന്ന ക്രൂരതയുടെ നേർക്കാഴ്ചയാണ് 'മേവാത്തിലെ കണ്ണീർപൂക്കൾ'.

മേവാത്തിലെ കണ്ണീർപൂക്കളിലെ ഷംനയുടെയും ഹഫ്‌സയുടെയും ജീവിതം വളരെ പരിതാപകരമാണ്. അവർ ഇരുവരും ആരാലോ പറ്റിക്കപ്പെട്ട് ഹരിയാനയിലെ ഒരു ഗ്രാമത്തിലെ എത്തിയതാണ്. സ്വന്തം വീട് എവിടെയാണെന്നോ ഉമ്മ, ഉപ്പ ആരാണെന്ന് പോലും ഷംനക്കറിയില്ല. യജമാനന്റെ കുട്ടികളെ പ്രസവിക്കുകയും അവരുടെ വീട് നോക്കുകയും രാവന്തിയോളം പണിയെടുക്കുകയും ചെയ്യുക. ഒടുവിൽ യജമാനൻ മടുക്കുമ്പോൾ വേറൊരാൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വരെ കാത്തിരിക്കുക.

താജ്മഹൽ കാണിച്ചുതരാം എന്ന് പറഞ്ഞാണ് അഫ്സയെ ഒരാൾ പറ്റിച്ചത്. ഇന്നുവരെ ഹഫ്സ താജ്മഹൽ കണ്ടിട്ടില്ല. "ഞാൻ ഇപ്പോൾ ഗർഭിണിയാണ്. ഒരു ആൺകുട്ടിയെ പ്രസവിച്ചാൽ അയാൾ എന്നെ വിളിക്കും. അയാളുടെ കുടുംബപരമ്പര ജന്മം നൽകുക എന്നതു മാത്രമാണ് എന്റെ കടമ. അതോടെ കരിമ്പിൻ ചണ്ടി പോലെ ഞാൻ പുറത്തേക്ക് വലിച്ചെറിയപ്പെടും". എന്നും പറഞ് തേങ്ങുന്ന ഹഫ്സ വായനക്കാരന്റെ നെഞ്ച് തകർക്കുന്ന വേദനയുടെ ഒരു യാഥാർത്ഥ്യമാണ്.

സ്വന്തം ചോരയിൽ പിറന്ന മകന്റെ ചങ്കിൽ കാൽപാദമമർത്തി ഒരു പുഷ്പം ചവിട്ടിയരയ്ക്കുന്ന ലാഘവത്തോടെ ജീവനെ പറത്തിവിട്ട പപ്പേട്ടന്റെ നീറുന്ന നോവിനെ അടയാളപ്പെടുത്തുകയാണ് 'രക്തംപുരണ്ട തുഷാരബിന്ദുക്കൾ'

വൃദ്ധന്മാരുടെ ശാപ ഭൂമിയാണ് കണ്ണമ്പൂര്.നാലു ചുവരുകൾക്കുള്ളിൽ ജീവിതത്തിൻറെ മൂവന്തിയിൽ നിൽക്കുന്നവരെ ദയയേതുമില്ലാതെ കൊന്നുകളയുന്ന കഥ പറയുകയാണ് 'കണ്ണമ്പൂര്'.

ഇങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ ആർദ്രതയുടെയും നോവിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അതീവ ദുഃഖത്തിന്റെയും വിഭിന്ന മുഖങ്ങൾ കൂമ്പാളയിൽ നമുക്ക് കാണാനും വായിക്കാനുമാകും.പിയാനോ ബുക്‌സാണ് കൂമ്പാള പ്രസിദ്ധീകരിച്ചിരിക്കുന്നത്.110 രൂപയാണ് പുസ്തകത്തിന്റെ വില.

📚TRUE SELLER BOOKS📚 🎊Review Context🎊🎁🎉

Books Review join 👇
https://chat.whatsapp.com/KQkl4XDkIjKLFyQm2NHhVk

Buy Books👇https://truesellerbooks.in


📚പുതിയ പുസ്തകങ്ങൾ ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവ...
13/03/2023

📚പുതിയ പുസ്തകങ്ങൾ
ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യഗവേഷകര്‍ക്കും പ്രയോജനപ്രദമായ ജീവചരിത്രം

MRP- ₹200/-
TSP- ₹169+25 Delivery Charge
പുസ്തകം വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യുക 👇👇
🛍️https://wa.me/message/SBNZ2KWNUNM5G1
Site link 👇👇
🛍️:https://tinyurl.com/2g76akx7

ബുക്ക്‌ റിവ്യൂസ്
https://chat.whatsapp.com/HQ6fgoLTHSW2SzTnMTQG15


Address

Thrissur
679531

Alerts

Be the first to know and let us send you an email when True Seller posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to True Seller:

Share

Category