10/09/2025
തിരുവനന്തപുരം ∙ മുൻ തിരുവനന്തപുരം കലക്ടറും പിആർഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിനു സമീപം പ്രണവത്തിൽ എം.നന്ദകുമാർ (69) അന്തരിച്ചു.
ഭാര്യ: എൻ.എസ്.ശ്രീലത (റിട്ട.അസി. റജിസ്ട്രാർ, സഹകരണ വകുപ്പ്). മക്കൾ: വിഷ്ണുനന്ദൻ .(യൂണിവേഴ്സിറ്റി ഓഫ് കാൽഗറി, കാനഡ), പാർവതി നന്ദൻ (കേരള ഗ്രാമീൺ ബാങ്ക്). മരുമകൻ; കൃഷ്ണനുണ്ണി (ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്, അടൂർ).
ഗ്രന്ഥകാരനും പ്രഭാഷകനും ജ്യോതിഷ പണ്ഡിതനുമായിരുന്നു.ശസ്ത്രക്രിയയെ തുടർന്ന് നാലുമാസമായി ചികിത്സയിലായിരുന്നു. ആത്മീയ പ്രഭാഷകൻ ജ്യോതിഷം മുതലായ നിഗൂഢശാസ്ത്രങ്ങളുടെ വ്യാഖ്യാതാവ്. പ്രശ്നപരിഹാരപരിയോല, ഗൃഹ വാസ്തു, ഹസ്തരേഖാശാസ്ത്ര സംബന്ധിയായ ഉടൻ പുറത്തിറങ്ങാൻ ഇരുന്ന ഗ്രന്ഥങ്ങളുടെ കർത്താവാണ്. വിവിധ ചാനലുകളിലും അനേകം യൂട്യൂബ് ചാനലുകളി ലുമായി ജ്യോതിഷ സംബന്ധിയായ വിഷയങ്ങൾ അവതരിപ്പിച്ചിരുന്നു.
ഇന്ന് രാവിലെ 9.30 മുതൽ ഉച്ച വരെ ജവാഹർ നഗർ യൂണിവേഴ്സിറ്റി
വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനം. മൃതദേഹം പിന്നീട് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5.30ന് തൈക്കാട് ശാന്തി കവാടത്തിൽ.
പ്രിയ ബഹുമാനപ്പെട്ട നന്ദകുമാർ സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഓഥൻറിക്ക് ബുക്സ്
പ്രസാധകർ