SB Online Shop BH

SB Online Shop BH Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SB Online Shop BH, Shopping centre, Sar, Manama.

25/10/2022
07/10/2022

എൽ എം ആർ എയുടെ പുതിയ തൊഴിൽ വിപണി പരിഷ്കാരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെ എഴുതിയ പ്രകാരമായിരിക്കും എന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നൗഫ് അബ്ദുൾറഹ്മാൻ ജംഷീർ അറിയിച്ചു.

ഫ്‌ളെക്‌സി പെർമിറ്റിന് പകരം പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങൾ കൊണ്ടുവരാനുള്ള കിരീടാവകാശി / പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നൗഫ് അബ്ദുൾറഹ്മാൻ ജംഷീർ ഇന്ന് അഭിനന്ദിച്ചു.

പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങളുടെ ഭാഗമായി നിലവിൽ ഫ്‌ളെക്‌സി പെർമിറ്റുള്ളവരും നിലവിൽ വാലിഡ് വർക്ക് പെർമിറ്റ് ഇല്ലാത്തവരും ലേബർ രജിസ്‌ട്രേഷൻ സെന്ററുകൾ വഴി രജിസ്‌ട്രേഷൻ നടത്തണമെന്നും എച്ച്‌. ഇ. ജംഷീർ എടുത്തുപറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും തിരിച്ചറിയാൻ പരിശോധനകൾ വർധിപ്പിക്കുമെന്നും, കൂടുതൽ ഊർജസ്വലമായ തൊഴിൽ വിപണിയെ പിന്തുണയ്ക്കുന്നതിനായി തൊഴിൽ പെർമിറ്റുകൾ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുമെന്നും എച്ച്.ഇ. ജംഷീർ അഭിപ്രായപ്പെട്ടു.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും രാജ്യത്തിന്റെ ബിസിനസ്സ് സമൂഹത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്ന് എച്ച്.ഇ. ജംഷീർ കൂട്ടിച്ചേർത്തു.

ബഹ്റൈൻ രാജ്യത്തിൽ താമസിക്കുന്നവരും ജോലിയിൽ നിന്ന് ഒളിച്ചോടിയിട്ടില്ലാത്തവരും ക്രിമിനൽ കേസുകൾ ഇല്ല എന്ന് രേഖയുള്ളവരുമാണെങ്കിൽ മാത്രമേ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന് എച്ച്.ഇ. ജംഷീർ സൂചിപ്പിച്ചു. വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ചവരിൽ നിന്ന് തൊഴിൽ വിസക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

രജിസ്‌റ്റർ ചെയ്‌ത തൊഴിലാളികൾക്ക് വാണിജ്യ രജിസ്‌ട്രേഷന് അപേക്ഷിക്കാനാവില്ല. സ്പെഷലൈസ്ഡ് പ്രൊഫഷണലുകൾക്ക് തൊഴിലുമായി ബന്ധപ്പെട്ട അതോറിറ്ററികളിൽ നിന്ന് ലൈസൻസ് നേടിയതിനു ശേഷം മാത്രമായിരിക്കും ജോലി ചെയ്യാൻ അനുവാദമുണ്ടായിരിക്കുകയുള്ളു എന്നും എച്ച്‌.ഇ. ജംഷീർ ഊന്നിപ്പറഞ്ഞു.

രജിസ്റ്റർ ചെയ്ത തൊഴിലാളികൾ ആരോഗ്യ ഫീസും, ഡിപ്പാർച്ചർ ഇൻഷുറൻസും നൽകേണ്ടതുണ്ടെന്ന് എച്ച്.ഇ. ജംഷീർ പറഞ്ഞു. ഫ്ലെക്സി പെർമിറ്റ് ഉടമകൾക്ക് പുതിയ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നൽകും, പുതിയ മാറ്റങ്ങൾക്കനുസരിച്ച് താമസ-ജോലി രേഖകൾ ക്രമപ്പെടുത്താൻ മതിയായ സമയം അനുവദിക്കുന്നതായിരിക്കും.

വ്യവസായ-വാണിജ്യ മന്ത്രാലയവും സ്വകാര്യ മേഖലയുമായി ഏകോപിപ്പിച്ച് തൊഴിലാളികളുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി പുതിയ ലേബർ രജിസ്ട്രേഷൻ സെന്ററുകളും "സിജിലാത്ത്" പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ വിഭാഗവും സ്ഥാപിക്കുമെന്നും എച്ച്.ഇ.ജംഷീർ സൂചിപ്പിച്ചു.

രജിസ്ട്രേഷൻ സെന്ററുകളിൽ തൊഴിലാളികളുടെ വിവരങ്ങൾ, അവരുടെ താമസസ്ഥലങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡാറ്റ അടങ്ങിയ ലിസ്റ്റ് സൂക്ഷിക്കുന്നതായിരിക്കും.

കൂടാതെ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റും പ്രൊഫഷണൽ അക്രഡിറ്റേഷനുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ ആക്സസ് ചെയ്യാൻ സാധിക്കുകയും ചെയ്യും.

അംഗീകൃത കേന്ദ്രങ്ങൾക്ക് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി തൊഴിലാളികളെ രജിസ്റ്റർ ചെയ്യാമെന്നും ഇത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും ക്രമരഹിതമായ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും രാജ്യത്തിന്റെ തൊഴിൽ വിപണിയുടെ ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നേടുന്നതിലും സർക്കാരിന്റെ ശ്രമങ്ങൾക്ക് സംഭാവന നൽകുമെന്നും എച്ച്‌.ഇ. ജംഷീർ കൂട്ടിച്ചേർത്തു.

28/09/2022

Welcome To Ispanyol Cold Store 5 Online Shop BH.
Very Soon we are Continue our Online Selling in our Page.

Address

Sar
Manama
521

Website

Alerts

Be the first to know and let us send you an email when SB Online Shop BH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share