06/06/2022
പ്രിയപ്പെട്ട സുഹൃത്തുക്കളെ..,
പൂക്കൾ കരിഞ്ഞു പോകുന്നതും, കായ മഞ്ഞപ്പിഞ്ചു പൊഴിയുന്നതുമെല്ലാം മിക്ക തോട്ടങ്ങളിലെയും ഒരു പ്രശ്നം ആയി കണ്ടുവരുന്നുണ്ട്.
മരുന്നുകൾ കൃത്യമായി ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നത് എന്താണ് എന്ന ചിന്ത നിങ്ങളിൽ പലർക്കും ഉണ്ടാകാം.. എന്നാൽ കാലാവസ്ഥയിൽ വന്ന മാറ്റവും ചൂട് കൂടുതലും ഒക്കെയാണ് ഇതിന്റെ കാരണങ്ങൾ.
മഴ ലഭിച്ചാൽ ഈ പ്രശ്നങ്ങൾക്ക് മാറ്റം ഉണ്ടാകും..നിലവിൽ ഇത്തരത്തിൽ ഉള്ള വിഷയങ്ങൾ തോട്ടങ്ങളിൽ ചൊറിയും വിട്ടുമാറാത്ത ഒന്നായി നിലനിൽക്കുന്നു.
മഞ്ഞപ്പിഞ്ചു പൊഴിച്ചിൽ, പൂക്കൾ പിടിക്കാതെ പോകുന്നതിന് ഒക്കെയായി...
Boron 200 ലിറ്റർ വെള്ളത്തിൽ 200 ഗ്രാം
+
Zinc 200 ലിറ്റർ വെള്ളത്തിൽ 200 ഗ്രാം
എന്നിവ ചേർത്ത് പശ കൂടി കൃത്യമായ അളവിൽ ചേർത്ത് ചെടി മൊത്തത്തിൽ സ്പ്രേ ചെയ്യുക.
പൂക്കൾ വിരിയുന്നത് പിടിക്കാതെ പോകുന്നതിനും ഒപ്പം മഞ്ഞപ്പിച്ചു പൊഴിയുന്നതിനും കായപിടിത്തം ഉണ്ടാകുന്നതിനും എല്ലാം ഈ മരുന്ന് നല്ലതാണ്.വളങ്ങൾ ഫോളിയാർ കൊടുക്കുകയാണ് എങ്കിൽ അവയ്‌ക്കൊപ്പം ഇത് ചേർത്ത് സ്പ്രേ ചെയ്യാവുന്നതാണ്.
ചൊറി മരുന്നുകൾ ചെയ്യുമ്പോൾ നിങ്ങളുടെ റെഗുലർ മരുന്ന് അടിക്കുന്ന സമയ പരിധി മാറ്റി 15 ദിവസത്തിനുള്ളിൽ ചൊറിക്കുള്ള മരുന്ന് തനിയായി സ്പ്രേ ചെയ്യാൻ ശ്രമിക്കുക. ഇതിനായി..,
Thiamethoxam 200 ലിറ്റർ വെള്ളത്തിൽ 60ഗ്രാം
അല്ലെങ്കിൽ
Dienotefuron 200 ലിറ്റർ വെള്ളത്തിൽ 60 ഗ്രാം
അല്ലെങ്കിൽ
Diafenthiuron 200 ലിറ്റർ വെള്ളത്തിൽ 150 to 200 ഗ്രാം
അല്ലെങ്കിൽ
Propargite 200 ലിറ്റർ വെള്ളത്തിൽ 100 to 150 ml
എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കാം.
ഇനി., ചരങ്ങളിൽ ഉണ്ടാകുന്ന വിഷയങ്ങൾ അതായത് കായ വലുപ്പം,ന്യൂട്രിയന്റ്സ് കുറവ് എന്നിവയ്ക്കും, കായ ഷൈനിങ് ലഭിക്കുന്നതിനും,ചരം തെളിയുന്നതിനും
Triacontanol 200 ലിറ്റർ വെള്ളത്തിൽ 200ml
+
Indolizer Liquid 200 ലിറ്റർ വെള്ളത്തിൽ 200ml to 300ml
എന്നിവ ചേർത്ത് ചെടി മൊത്തത്തിലും ചരങ്ങൾ കുളിപ്പിച്ചും സ്പ്രേ ചെയ്യുക.
അല്ലെങ്കിൽ
Triacontanol 200 ലിറ്റർ വെള്ളത്തിൽ 200ml
+
Agromin Gold Liquid 200 ലിറ്റർ 200ml to300Ml
ചേർത്ത് ചെടി മൊത്തത്തിലും ചരങ്ങളിലും സ്പ്രേ കൊടുക്കുക.
പൂക്കൾ വിരിയുന്നതിനും കായ പിടിക്കുന്നതിനും നിലവിലെ സാഹചര്യങ്ങൾ നോക്കി മാത്രമേ മരുന്നുകൾ ചെയ്യാനാവു.. ചരങ്ങൾ ഉണ്ട് എന്നാൽ പൂക്കൾ കുറവാണ് കായ ബോൾഡ് കുറവുണ്ട് എന്നതാണ് വിഷയം എങ്കിൽ
15/15/30 200 ലിറ്റർ വെള്ളത്തിൽ 2kg
+
Gibberlic Acid 200 ലിറ്റർ വെള്ളത്തിൽ 400ml
എന്നിവ ചേർത്ത് ചെടി മൊത്തത്തിൽ സ്പ്രേ ചെയ്യുക.
12/11/18 200 ലിറ്റർ വെള്ളത്തിൽ 1 to 2kg
+
Gibberlic Acid 200 ലിറ്റർ വെള്ളത്തിൽ 400ml ചേർത്ത് ചെടി മൊത്തത്തിൽ സ്പ്രേ ചെയ്യുക.
കായിക വളർച്ചയുടെ കുറവും ചരങ്ങൾ കുറുകി നിൽക്കുന്നതും നീളം വയ്ക്കാതെ പോകുന്നതും നീമാവിരകളുടെ പ്രശ്നം ആണ്. അവയ്ക്കുള്ള മരുന്നുകൾ ചെയ്ത ശേഷം..,
(12/61/00) 200 ലിറ്റർ വെള്ളത്തിൽ 1kg
+
(13/00/45) 200 ലിറ്റർ വെള്ളത്തിൽ 1kg ചേർത്ത് ചെടി മൊത്തത്തിൽ സ്പ്രേ കൊടുക്കുക.
(11/44/11) 200 ലിറ്റർ വെള്ളത്തിൽ 1kg
+
(16/08/32) 200 ലിറ്റർ വെള്ളത്തിൽ 1 kg എന്നിവ ചേർത്ത് ചെടി മൊത്തത്തിൽ സ്പ്രേ ചെയ്യുക.
(19/19/19) 200 ലിറ്റർ വെള്ളത്തിൽ 1kg
+
(00/52/34) 200 ലിറ്റർ വെള്ളത്തിൽ 1kg എന്നിവ ചേർത്ത് ചെടി മൊത്തത്തിൽ സ്പ്രേ ചെയ്യുക.
അടിച്ചു കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക്..
Urea Phosphate 200 ലിറ്റർ വെള്ളത്തിൽ 1kg
+
Pottassium Shonite 200 ലിറ്റർ വെള്ളത്തിൽ 1kg
എന്നിവ ചേർത്ത് ചെടി ഒന്നിന് 10 ലിറ്റർ വീതം ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
DAP 200 ലിറ്റർ വെള്ളത്തിൽ 2kg
+
MOP 200 ലിറ്റർ വെള്ളത്തിൽ 1kg
+
മൈക്രോ ന്യൂട്രിയന്റ്സ് 400 ഗ്രാം to 600 ഗ്രാം വരെ ചേർത്ത് ചെടി ഒന്നിന് 10 ലിറ്റർ വീതം ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
നിലവിലെ സാഹചര്യങ്ങൾ മരുന്നതിന് മുകളിൽ പറഞ്ഞ വളക്കൂട്ടുകൾ ഏറെ സഹായകരമാണ്. ഇവയെല്ലാം തണ്ടുതുരപ്പൻ മരുന്നുകൾക്കൊപ്പം അല്ലാതെ തനിയായി കൊടുക്കുന്നതാണ് നല്ലത്..
നിങ്ങളുടെ തോട്ടങ്ങളിലെ നിലവിലെ അവസ്ഥ മനസിലാക്കി നീമാവിരകളും PH പ്രശ്നങ്ങളും ഉണ്ടെകിൽ അവ പരിഹരിക്കുന്നതിനും ഉള്ള മാർഗങ്ങൾ കൂടി കണ്ടെത്തി വേണം മുൻപോട്ട് പോകാൻ.
മൂന്നു വർഷത്തിൽ ഒരിക്കൽ എങ്കിലും മണ്ണ് പരിശോധന നടത്തേണ്ടതാണ്.അതിന്റെ അടിസ്ഥാനത്തിൽ വേണം വളപ്രയോഗം നടത്താൻ.
സ്നേഹപൂർവ്വം
കിസ്സാൻ ക്രോപ് കെയർ
സുൽത്താൻകട
അണക്കര
9847322653
8848701290