V4Business for you

V4Business for you തൊഴിൽ മേഖലകൾ പരിചയപെടുത്തുകയും സഹായ

ഫിലോക്കാലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയായ സുലൈമാന്‍ തുര്‍ക്കിയും സ്റ്റാഫുകളും ചേര്‍ന്നുള്ള ലൈവില്‍ ...
22/11/2025

ഫിലോക്കാലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയായ സുലൈമാന്‍ തുര്‍ക്കിയും സ്റ്റാഫുകളും ചേര്‍ന്നുള്ള ലൈവില്‍ ഫിലോക്കാലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ സുലൈമാനും ഭാര്യയും കുടുംബക്കാരും നടത്തിയ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കുറ്റസമ്മതം അനില്‍കുമാര്‍ അയ്യപ്പന്‍ വിശകലനം ചെയ്യുന്നു.

ഫിലോക്കാലിയ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയായ സുലൈമാന്‍ തുര്‍ക്കിയും സ്റ്റാഫുകളും ചേര്‍ന....

01/06/2021

ഈ അവസരം ഉപയോഗിക്കൂ... ഏവർക്കും ഏറ്റവും കുറഞ്ഞ ചിലവിൽ സ്വയം പഠിച്ചു മനസ്സിലാക്കാനുള്ള എളുപ്പമാർന്ന പഠനമാർഗം. നിങ്ങൾ ചെയ്യേണ്ടത് 9447316203 എന്ന നമ്പറിൽ ഗൂഗിൾ പേയിൽ 190 രൂപയടച്ചു ഈ നമ്പറിൽ തന്നെ നിങ്ങളുടെ പേരും അഡ്രസ്സും എഡ്യൂക്കേഷൻ സഹിതം whatsapp message തരുക. Study material നിങ്ങൾക്ക് തരുന്നതാണ്.

പ്രധാനമന്ത്രി തൊഴിൽദായകപദ്ധതി (PMEGP)💫25 ലക്ഷം രൂപയുടെ പദ്ധതിക്ക് എട്ടേ മുക്കാൽ ലക്ഷം രൂപവരെ സബ്സിഡി*💫തൊഴിൽ സംരംഭകർക്ക് ...
24/02/2021

പ്രധാനമന്ത്രി തൊഴിൽദായകപദ്ധതി (PMEGP)

💫25 ലക്ഷം രൂപയുടെ പദ്ധതിക്ക് എട്ടേ മുക്കാൽ ലക്ഷം രൂപവരെ സബ്സിഡി*

💫തൊഴിൽ സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പി എം ഇ ജി പി അഥവാ പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം.

💫സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് *25 ലക്ഷം* രൂപവരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് *10 ലക്ഷം* രൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ(KVIC), ഖാദി ബോർഡ് (KVIB), ജില്ലാ വ്യവസായ കേന്ദ്രങ്ങൾ(DIC) എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

💫ആർക്കൊക്കെ അപേക്ഷിക്കാം?*
+18 വയസ്സ് തികഞ്ഞ വ്യക്തികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ബാധകമല്ല.
+SHGs, Trust, Registered Institutions, Co operative Societyക്കും അപേക്ഷിക്കാം.

*വിദ്യാഭ്യാസ യോഗ്യത:*
10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിനു മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസായിരിക്കണം

*✴️അനുവദിക്കാത്തവ:*
+നിലവിലുള്ള സംരംഭങ്ങൾക്ക് ഈ സ്കീം പ്രകാരംവായ്പ ലഭിക്കില്ല.
+പാർട്നർഷിപ്പ്, ലിമിറ്റഡ് കമ്പനി എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.
+നേരിട്ടുള്ള കാർഷികവൃത്തി,ഫാമുകൾ, വാഹനങ്ങൾ,പുകയില, മദ്യം, മൽസ്യം, മാംസം, പുകയില, ടെസ്റ്റിങ് ലാബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഒഴികെ എല്ലാ തൊഴിൽ സംരംഭങ്ങൾക്കും വായ്പ ലഭിക്കും.

💫സബ്സിഡി:
പ്രത്യേക വിഭാഗങ്ങൾക്ക് (സ്ത്രീകൾ, എസ്സി, എസ്ടി, ഒബിസി, മത ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർ). നഗരപ്രദേശത്ത് പദ്ധതിയുടെ 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും സബ്സിഡി ലഭിക്കുന്നു. പൊതുവിഭാഗങ്ങൾക്കു നഗര പ്രദേശത്ത് 15 ശതമാനവും ഗ്രാമപ്രദേശത്ത് 25 ശതമാനവും സബ്സിഡി ലഭിക്കുന്നു.

💫സംരംഭകന്റെ വിഹിതം:*
പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് പദ്ധതിയുടെ 5ശതമാനവും പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനവുമാണ് സംരംഭകന്റെ വിഹിതം അഥവാ മാർജിൻ.

*💫സംരംഭകൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?*
1. സംരംഭം തുടങ്ങുന്ന സ്ഥലത്തുള്ള (സർവീസ് ഏറിയ)ബാങ്ക്
അധികാരികളുമായി സംരംഭത്തെക്കുറിച്ച് വിശദമായി സംസാരിച്ചു ബോധ്യപ്പെടുത്തേണ്ടതാണ്.
2. CIBIL REPORT അനുകൂലമാണെന്ന് ഉറപ്പുവരുത്തുക. _(സൗജന്യമായി സിബിൽ സ്കോർ അറിയാൻ www.cibil.com സന്ദർശിക്കുക.)_
3. _അഞ്ചു ലക്ഷം രൂപ മൂലധന ചെലവ് വരുന്ന പദ്ധതിയാണ് തുടങ്ങുന്നതെൻകിൽ കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും തൊഴിൽ നൽകാൻ സാധിക്കുന്ന സംരംഭങ്ങളാണ് പരിഗണിക്കുക._(ഉദാ:)

🎯*എങ്ങിനെ അപേക്ഷ സമർപ്പിക്കാം?*

ഓൺലൈൻ വഴി www.kviconline.gov.in അപേക്ഷിക്കാം. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളും അപ്ലോഡ് ലോഡ് ചെയ്യേണ്ടതാണ്.
1. ഫോട്ടോ 2.ആധാർകാർഡ്
3. പാൻ കാർഡ്.
4. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
5. പോപ്പുലേഷൻ സർട്ടിഫിക്കറ്റ്.
6. പ്രൊജക്റ്റ് റിപ്പോർട്ട്.
കൂടാതെ മെഷിനറിയുടെ ക്വട്ടേഷൻ, വാടക എഗ്രിമെൻറ് എന്നിവ നൽകേണ്ടതാണ്.

*💫പരിശീലനം:*
വായ്പയിൽതീരുമാനമായാൽ സുബ്ബറാവു പൈ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും10 ദിവസത്തെ സംരംഭകത്വ പരിശീലനത്തിനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 10 ദിവസമോ അതിൽ കൂടുതലോ ഇവിടെ നിന്ന് ഏതെങ്കിലും വിഷയത്തിൽ, പരിശീലന സർട്ടിഫിക്കറ്റ് ലഭിച്ച ഏതൊരാൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

*💫അറിഞ്ഞിരിക്കേണ്ടവ:*
1. വായ്പ വിതരണത്തിനുശേഷം എത്രയും പെട്ടെന്ന്തന്നെ സബ്സിഡി ബാങ്കിൽ എത്തിച്ചേരുന്നു.
2. സബ്സിഡി കഴിച്ചുള്ള വായ്പാ തുകയ്ക്കു മാത്രമേ ബാങ്ക് പലിശ ഈടാക്കുകയുള്ളൂ
3. മൂന്നു വർഷത്തിന് ശേഷം സബ്സിഡി വായ്പയിലേക്ക് വരവ് വെക്കുന്നു. _(നിബന്ധനകൾക്ക് വിധേയം)_
4. പലിശ നിരക്ക് ഓരോ ബാങ്കിന്റെയും നിയമാവലിക്ക് അനുസരിച്ചായിരിക്കും.
5. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ബാങ്കുകൾക്ക് സെക്യൂരിറ്റി ആവശ്യപ്പെടാവുന്നതാണ്.
6. വായ്പ കൃത്യമായി തിരിച്ചടച്ച് പദ്ധതി വിജയിപ്പിച്ച സംരംഭകർക്ക് പദ്ധതി വിപുലീകരണത്തിനോ നവീകരണത്തിനോ നിർമ്മാണമേഖലയിൽ ഒരു കോടി രൂപ വരെയും സേവനമേഖലയിൽ 25 ലക്ഷം രൂപ വരെയും സബ്സിഡിയോടു കൂടി രണ്ടാമതും വായ്പാ ഉപയോഗപ്പെടുത്താവുന്നതാണ്.

V4Business for you
9447316203

23/02/2021
*മുദ്ര ലോൺ ഉറപ്പായും കിട്ടും ‘ഇത്പോലെ അപേക്ഷിക്കണം വിശദമായ വിവരം ഇവിടെ*കൊറോണ വന്നതോടെ നിരവധി പ്രവാസികളുടെയും മറ്റ് സാധാര...
17/02/2021

*മുദ്ര ലോൺ ഉറപ്പായും കിട്ടും ‘ഇത്പോലെ അപേക്ഷിക്കണം വിശദമായ വിവരം ഇവിടെ*

കൊറോണ വന്നതോടെ നിരവധി പ്രവാസികളുടെയും മറ്റ് സാധാരണ ജീവനക്കാരുടെയും ജോലി നഷ്ടപെട്ടിരുന്നു. പലരും ബിസിനെസ്സ് മേഖലയിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. പലർക്കും ബിസിനസ് ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും ലോൺ അല്ലെങ്കിൽ വായ്പ ലഭിക്കാൻ പ്രയാസമാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വായ്പയെ കുറിച്ച് വിശദമാക്കാം.

✅️പ്രധാൻ മന്ത്രി മുദ്ര യോജന വഴി പത്ത് ലക്ഷം രൂപ വരെ ലോൺ ലഭ്യമാണ്.

✅️നോൺ ഫാമിംഗ്, ചെറുകിട സ്ഥാപനങ്ങൾ തുടങ്ങി നിരവധി മേഖലയിൽ ഈ മുദ്ര ലോൺ ലഭിക്കുന്നതാണ്.പല രീതിയിലുള്ള വിഭാഗങ്ങളാണ് ഇതിൽ ഉള്ളത്.

💫ശിശു ലോൺ

ശിശു ലോൺ വഴി 50000 രൂപ വരെയുള്ള ലോണുകൾ ലഭ്യമാണ്. പക്ഷേ എല്ലാ വിഭാഗകാർക്കും ഈ വായ്പ ലഭിക്കില്ല. ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തുടങ്ങി കുറച്ചു കാലം കഴിഞ്ഞവർക്കും മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു.

💫കിഷോർ ലോൺ

ഈ വായ്പ പദ്ദതി വഴി അഞ്ചു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. എന്നാൽ ഇത് ബിസിനസ് തുടങ്ങിയവർക്ക് മാത്രമാണ്. തുടങ്ങിയത് കൊണ്ട് കാര്യമില്ല അതിനെ നന്നായി മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഈ ലോണിന്റെ ഭാഗമാകുവാൻ സാധിക്കുകയുള്ളു. അതാതു സ്ഥലത്തെ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ സമീപിച്ചാൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

💫തരുൺ ലോൺ

ഇതിനു മറ്റൊരു പ്രത്യകതയാണ് ജാമ്യമായി ഒന്നും നൽകേണ്ടി ആവശ്യമില്ല എന്നതാണ്.വ്യക്തി സംരഭങ്ങൾക്ക്, സ്വയ സംരംഭങ്ങൾക്ക്, ലിമിറ്റെഡ് കമ്പനികൾ, പാർട്ണർഷിപ് തുടങ്ങിയവർക്ക് ഈ വായ്പ ലഭ്യമാണ്.മുദ്ര വായ്പ ലഭിക്കുന്നതിന് സമീപത്തുള്ള പൊതുമേഖല ബാങ്കിലോ അല്ലെങ്കിൽ ഷെഡ്യൂൾഡ് ബാങ്കിലോ സമീപിക്കുക.

പക്ഷേ നിലവിൽ വായ്പ എടുത്ത് കുടിശികയുള്ളവർക്ക് ഈ വായ്പയ്ക്ക് അർഹതയുള്ളവർ അല്ല.

മുദ്ര ലോൺ അപേഷിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില ഐഡി പ്രൂഫാണ് താഴെ നൽകുന്നത്.
ആധാർ കാർഡ്‌, പാൻ കാർഡ്‌,പാസ്പോർട്ട്‌, ഡ്രൈവങ് ലൈസൻസ്, ഇതുകൂടാതെ മറ്റ് അഡ്രെസ്സ്, ബിസിനെസ്സ് പ്രൂഫ്ക്കൾ തുടങ്ങിയ അപേഷിക്കുന്നവർ സമർപ്പിക്കേണ്ടതാണ്.

Address

Calicut
673001

Telephone

+919447316203

Website

Alerts

Be the first to know and let us send you an email when V4Business for you posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to V4Business for you:

Share