12/08/2026
മൂന്ന് കുഞ്ഞുങ്ങളുടെ കുടുംബത്തിന് ഒരു കൈത്താങ്ങ് വേണം… 🙏❤️
എന്റെ വാർഡിലെ ഒരു കുടുംബത്തിലെ അംഗം പാൻക്രിയാസിൽ പഴുപ്പ് ബാധിച്ച് കഴിഞ്ഞ രണ്ട് മാസമായി വളളുവനാട് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയ്ക്കായി വലിയൊരു തുക ചെലവായെങ്കിലും, നാട്ടുകാരുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞത്.
ഇപ്പോൾ ഡിസ്ചാർജ് ചെയ്യേണ്ട സമയമായിരിക്കുകയാണ്. പക്ഷേ ആശുപത്രിയിലെ ബിൽ അടയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയാലും ആവശ്യമായ പരിചരണം നൽകാൻ കഴിയാത്ത സാഹചര്യമാണ്.
ഈ കുടുംബത്തിൽ മൂന്ന് ചെറിയ കുഞ്ഞുങ്ങളാണ് — രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും. അവരുടെ മുന്നിലുള്ള ജീവിതവും സ്വപ്നങ്ങളും ഓർത്ത് ഈ കുടുംബത്തെ നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരാതിരിക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാം.
വലിയ സഹായം ഒന്നും വേണ്ട… ഓരോരുത്തരും തങ്ങളാൽ കഴിയുന്ന ചെറിയൊരു സഹായം �