Yuvadhara books kannur

Yuvadhara books kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvadhara books kannur, Book shop, Kannur.

ശ്രീ. സുധീർ പൂച്ചാലി രചിച്ച് യുവധാര ബുക്സ് പ്രസിദ്ധീകരിച്ച 'മനുഷ്യ ഹോർമോണുകളുടെ വിസ്മയം ' എന്ന പുസ്തകം നിങ്ങളുടെ കൈകളിലെ...
17/12/2020

ശ്രീ. സുധീർ പൂച്ചാലി രചിച്ച് യുവധാര ബുക്സ് പ്രസിദ്ധീകരിച്ച 'മനുഷ്യ ഹോർമോണുകളുടെ വിസ്മയം ' എന്ന പുസ്തകം നിങ്ങളുടെ കൈകളിലെത്തുന്നു .....
65 രൂപ മുഖവിലയുള്ള പുസ്തകം 50 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കുന്നു.
പോസ്റ്റൽ ചാർജ് സൗജന്യം.
9947016337

സ്നേഹം നിറഞ്ഞ ഓണാശംസകൾ ...
31/08/2020

സ്നേഹം നിറഞ്ഞ ഓണാശംസകൾ ...

അറ്റുപോകാത്ത ഓർമ്മകൾ  വില - 450പ്രൊഫ.ടി.ജെ.ജോസഫ് .         മുറ്റത്ത് വിരിച്ചിട്ട ചരലിൽ ഉണങ്ങി വീണ തേക്കിലപോലെ അതാ കിടക്ക...
26/08/2020

അറ്റുപോകാത്ത ഓർമ്മകൾ
വില - 450
പ്രൊഫ.ടി.ജെ.ജോസഫ് .
മുറ്റത്ത് വിരിച്ചിട്ട ചരലിൽ ഉണങ്ങി വീണ തേക്കിലപോലെ അതാ കിടക്കുന്നു ! അദ്ദേഹം പെട്ടെന്ന് അതെടുത്ത് മണൽത്തരികൾ കുടഞ്ഞു കളഞ്ഞ് ഒരു പ്ലാസ്റ്റിക് കൂടിൽ ഐസ് കട്ടയും വെച്ച് പായ്ക്ക് ചെയ്തെടുത്തപ്പോഴേക്കും പോലീസ് ജീപ്പെത്തി....
മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ നിന്നും ഏറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് പോകാനുള്ള ആംബുലൻസ് റെഡിയായി വന്നു. ആംബുലൻസിൽ ഡ്രൈവറല്ലാതെ ഞങ്ങളോടൊപ്പം പോരാൻ മറ്റാരുമില്ലെന്നറിഞ്ഞ ചേച്ചി ഒരു നേഴ്സ് സിസ്റ്ററിനെ വിട്ടുതരണമെന്ന് ആശുപത്രി അധികൃതരോട് അപേക്ഷിച്ചു. അവർ അത് സമ്മതിച്ചു. അപ്പോഴേക്കും പോലീസ് ജീപ്പെത്തി, കൈപ്പത്തി യടങ്ങിയ പ്ലാസ്റ്റിക് കൂട്ചേച്ചിയെ ഭദ്രമായി ഏൽപ്പിക്കുകയും ചെയ്തു.
ആംബുലൻസിലെ സ്ട്രെച്ചറിൽ വേണ്ട വിധത്തിൽ ബൽറ്റ് മുറുക്കാഞ്ഞിട്ടോ, വണ്ടിയുടെ വേഗം കാരണമോ പലപ്പോഴും ഞാൻ ഊർന്നു മാറാൻ തുടങ്ങി. പത്തിയില്ലാത്ത വലം കൈ ഒരു കൈയിൽ ഉയർത്തിപ്പിടിച്ചും മറുകൈയിൽ പ്ലാസ്റ്റിക് കൂട് നിധിപോലെ പിടിച്ചും ചേച്ചി എന്റെ തലയ്ക്കൽ. വലം കാലിലെ ട്രിപ്പിന്റെ സാമഗ്രികൾ പിടിച്ച് നേഴ്സ് സിസ്റ്റർ എന്റെ കാൽക്കൽ .മറിഞ്ഞു വീഴാൻ തുടങ്ങുന്ന എന്നെ താങ്ങാൻ അവർക്ക് കൈകൾ ഒഴിവില്ല. പ്ലാസ്റ്റിക്ക് കൂടിലെ 'നിധി' താഴെ വെക്കാൻ ഒടുവിൽ ചേച്ചി നിർബ്ബന്ധിതയായി. അങ്ങനെ വീഴാതെ തള്ളിപ്പിടിച്ചിരുന്നപ്പോഴാണ് ഇടം തുടയിലെ വെച്ചുകെട്ടാത്ത ഒരു ചാൺ നീളത്തിലുള്ള മുറിവ് ചേച്ചിയുടെ ശ്രദ്ധയിൽ പെട്ടത്. എല്ലോളം ആഴത്തിലെത്തിയ ആ മുറിവിൽ നിന്നും അപ്പോഴും രക്തം വാർന്നുകൊണ്ടിരുന്നു......
അതെ, അക്ഷരങ്ങളുടെ പേരിൽ , ആശയങ്ങളുടെ പേരിൽ കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട ഒരു അധ്യാപകന്റെ അറ്റുപോകാത്ത ഓർമ്മകളുടെ പുസ്തകമാണിത്. അധ്യാപക ജീവിതത്തിലും വ്യക്തി ജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂർത്തങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരാൾ , ആ അനുഭവങ്ങളെ മുൻ നിർത്തി തന്റെ ജീവിതം എഴുതുകയാണ്.
2010 ൽ ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് ആക്രമണത്തിനിരയായ തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥയാണ് ഈ പുസ്തകം.
നിങ്ങൾ വായിക്കുമല്ലോ ......?
450 രൂപ വിലയുള്ള ഈ പുസ്തകം ഇപ്പോൾ 395 രൂപയ്ക്ക് ലഭ്യമാണ്.
പുസ്തകങ്ങൾക്ക്
Google Pay,MO/VPP സൗകര്യം ലഭ്യമാണ്.
VP ചാർജ് / പോസ്റ്റൽചാർജ് സൗജന്യമാണ്.
വിളിക്കുക / വാട്ട്സ് ആപ്പ് ചെയ്യുക - 9947016337
യുവധാര ബുക്സ്
സിറ്റി ടവർ, ചിൻമയ ബാലഭവൻ റോഡ്,
കണ്ണൂർ - 670002

കളർ ചിത്രങ്ങൾ ഉള്ളതും നമ്മുടെ കുട്ടികൾ എക്കാലവും വായിക്കാൻ ആഗ്രഹിച്ചതുമായ 23 കഥാപുസ്തകങ്ങൾ. ഇംഗ്ലീഷ് ഭാഷയിൽ ലളിതമായ രീതി...
21/08/2020

കളർ ചിത്രങ്ങൾ ഉള്ളതും നമ്മുടെ കുട്ടികൾ എക്കാലവും വായിക്കാൻ ആഗ്രഹിച്ചതുമായ 23 കഥാപുസ്തകങ്ങൾ. ഇംഗ്ലീഷ് ഭാഷയിൽ ലളിതമായ രീതിയിൽ തയ്യാറാക്കിയതാണിവ.
ഒരു പുസ്തകത്തിന് 95 രൂപയാണ് വില. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും അഞ്ച് (5) പുസ്തകങ്ങൾ ( 95 X5 = 475)ഇപ്പോൾ 400 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഒരാൾക്ക് എത്ര എണ്ണവും വാങ്ങിക്കാവുന്നതാണ്.
FAMOUS ILLUSTRATED TALES...…....................................
1) Thennaliraman -95
2) Akbar and Birbal- 95
3) Vikram & Betal -95
4) Arabian nights -95
5) Mullah Nasruddin-95
6) Premchand -95
7) Panchatantra -95
8) Panchatantra- Wisdom stories-95
9) Panchatantra- Friendship stories-95
10) Jataka tales -95
11)Moral stories -95
12) Buddha Tales -95
13) Hithopadesha -95
14) Indian Folktales -95
15) World Folktales -95
16) Wisdom Tales -95
17) Indian Fairy tales -95
18) Fairy tales -95
19) Mahabharata -95
20) Indian Mythology -95
21) Shri Krishna -95
22) Indian Epics -95
23) Ramayana -95
ഈ ഓരോ പുസ്തകത്തിലും 14-or- 16 കഥകൾ ഉണ്ട് . കഥകൾ കേൾക്കാനും വായിക്കാനും ഇഷ്ടമുള്ള കൂട്ടുകാർക്ക് ഇത് നല്ല അവസരമാണ് , പ്രയോചനപ്പെടുത്തുമല്ലോ കൂട്ടുകാരേ......?
പുസ്തകങ്ങൾക്ക്
Google Pay,MO/VPP സൗകര്യം ലഭ്യമാണ്.
VP ചാർജ് / പോസ്റ്റൽചാർജ് സൗജന്യമാണ്.
വിളിക്കുക / വാട്ട്സ് ആപ്പ് ചെയ്യുക - 9947016337
യുവധാര ബുക്സ്
സിറ്റി ടവർ, ചിൻമയ ബാലഭവൻ റോഡ്,
കണ്ണൂർ - 670002

ജീവന്റെ വിലയുള്ള ജാഗ്രത.....          നമ്മൾ അതിജീവിക്കും......
14/08/2020

ജീവന്റെ വിലയുള്ള ജാഗ്രത.....
നമ്മൾ അതിജീവിക്കും......

കുഞ്ഞു മക്കൾക്കു വേണ്ടി .....1) മാന്ത്രികക്കുടുക്ക - വില - 80മനുപ്രതാപ്കഥകളുടെ മായിക ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയ...
13/08/2020

കുഞ്ഞു മക്കൾക്കു വേണ്ടി .....
1) മാന്ത്രികക്കുടുക്ക - വില - 80
മനുപ്രതാപ്
കഥകളുടെ മായിക ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്ന 32 കുഞ്ഞുകഥകളുടെ സമഹാരം..............................
2) കൃഷിക്കൂട് ഒരുക്കും കിളി - വില -80
ദിനേശൻ കണ്ണപുരം
ഓരോ വിത്തിനകത്തും ഓരോ ജീവൻ ഒളിഞ്ഞിരിപ്പുണ്ട്.അവയെ മണ്ണിൽ പുതച്ചു വെള്ളം നനച്ച് ഉണർത്തണം. കരുതലോടെ വളർത്തണം. ദിനേശൻ കണ്ണപുരത്തിന്റെ അതിമനോഹരമായ ബാലനോവൽ................................
3) വൈക്കം മുഹമ്മദ് ബഷീർ - വില - 80
എ.വി. പവിത്രൻ
മലയാള കഥാലോകത്തിന്റെ സുൽത്താനായ, അനുഭവങ്ങളുടെ ആഴവും പരപ്പും കൊത്തിവെച്ച എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്ര പുസ്തകം.....................................
4) ഉൾത്തെളിമ - വില - 85
യു.എ.ഖാദർ
നൻമയും സ്നേഹവും ക്ഷമയും ഉള്ളവരായി കുട്ടികൾ വളരുന്നതിന് നമ്മുടെ പ്രീയ എഴുത്തുകാരൻ യു. എ. ഖാദറിന്റെ സ്നേഹോപഹാരമാണ് ഈ ബാലസാഹിത്യ നോവൽ................................
5) കറുമ്പനും വെളുമ്പനും കുടുവണ്ടി യാത്രയും - വില - 80
ഡോ.കെ.ശ്രീകുമാർ
മഹാവികൃതികളായ രണ്ടു പൂച്ചക്കുഞ്ഞുങ്ങളുടെ രസകരവും സാഹസീകവുമായ യാത്രയുടെ കഥ പറയുന്ന വ്യത്യസ്ഥമായ ബാലസാഹിത്യ കൃതി....................................
കൂട്ടുകാരെ , ഈ 5 (അഞ്ച്) പുസ്തകങ്ങളുടെ
വില -405 രൂപയാണ്.
ഇപ്പോൾ 345 രൂപ മാത്രം ,
Google Pay,MO/VPP സൗകര്യം ലഭ്യമാണ്.
VP ചാർജ് / പോസ്റ്റൽചാർജ് സൗജന്യമാണ്.
വിളിക്കുക / വാട്ട്സ് ആപ്പ് ചെയ്യുക - 9947016337
യുവധാര ബുക്സ്
സിറ്റി ടവർ, ചിൻമയ ബാലഭവൻ റോഡ്,
കണ്ണൂർ - 670002

08/08/2020

പ്രീയ വായനക്കാരെ ,
പുസ്തകപ്രസാധനവും വിതരണവും നടത്തുന്നതിനു വേണ്ടി കണ്ണൂരിൽ പ്രവർത്തനമാരംഭിച്ച യുവധാര ബുക്സ് നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. പുസ്തകങ്ങൾ നമുക്ക് മുന്നിൽ വലീയ ലോകം തീർക്കുന്ന, അനുഭവങ്ങൾ നൽകുന്ന, അറിവും ആശയങ്ങളും തിരിച്ചറിവുകളും നമ്മുടെ കഴിവുകളും അങ്ങനെ എല്ലാം പകർന്നു നൽക്കുന്ന സുഹൃത്താണ്.
വായന നമ്മളെ എന്നും നവീകരിച്ചു കൊണ്ടിരിക്കുന്ന മാധ്യമമാണ്. നിങ്ങൾക്ക് ആവശ്യമുള്ള ഏത് പുസ്തകങ്ങൾക്കും യുവധാര ബുക്സിനെ സമീപിക്കാവുന്നതാണ്. ലഭ്യമാകുന്നവ നേരിട്ടോ, പോസ്റ്റൽ /കൊറിയർ വഴിയോ എത്തിക്കുന്നതാണ്.
പുസ്തകങ്ങൾക്ക് ആകർഷകമായ വിലക്കുറവ് ഉണ്ടാകുന്നതാണ്.
വിളിക്കുക / വാട്ട്സ് ആപ്പ് ചെയ്യുക -
9947016337
യുവധാര ബുക്സ്
സിറ്റി ടവർ, ചിൻമയ ബാലഭവൻ റോഡ്,
കണ്ണൂർ - 670002

Address

Kannur
670002

Website

Alerts

Be the first to know and let us send you an email when Yuvadhara books kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category