വായനാലോകം

Call Directions Contact the business

വായനാലോകം Curated stories to make your reading journey unforgettable. Malayalam literature, thoughtfully selected. 📚🔍

ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾപോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തക...
12/07/2021

ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾപോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വോള്യങ്ങളും വായിച്ചു തീർക്കുക എന്നത് പരമപ്രധാനകർമമായി സ്വീകരിച്ച കൈലാസ് പാട്ടീൽ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ, ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിർത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അർഥവും അർഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന.

ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവൽ

ഏകാന്തതയുടെ രാഷ്ട്രീയ പുനരാഖ്യാനങ്ങളാണ് വി. സുരേഷ്കുമാറിന്റെ മിക്കവാറും എല്ലാ കഥകളും. വേദനകളും സഹനങ്ങളുമാണ് മനുഷ്യനെ രാഷ...
13/02/2020

ഏകാന്തതയുടെ രാഷ്ട്രീയ പുനരാഖ്യാനങ്ങളാണ് വി. സുരേഷ്കുമാറിന്റെ മിക്കവാറും എല്ലാ കഥകളും. വേദനകളും സഹനങ്ങളുമാണ് മനുഷ്യനെ രാഷ്ട്രീയവൽക്കരിക്കുന്നത് എന്ന പാഠം ഈ കഥകളുടെ അടിസ്ഥാന ശ്രുതിയാണ്. അസ്തിത്വത്തിന്റെ അതിജീവനങ്ങൾക്കിടയിൽ വന്നുപെടുന്ന സ്വകാര്യതകൾ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളിൽ കഥകളിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്നു.
– എൻ. ശശിധരൻ

അടിച്ചമർത്തപ്പെട്ടവരുടെ, ഓരങ്ങളിലേക്ക് തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ ജീവിതങ്ങളാണ് ഏറിയ പങ്കും. മുഖ്യധാരകളുടെ പ്രകാശമാനമായ ഇടങ്ങളിൽനിന്ന് നിരന്തരം ബഹിഷ്കൃതരാകുന്നവന്റെ പ്രാണഭയവും ജീവിതാസക്തിയും ആ കഥകളുടെ സ്പന്ദനമാവുകയും ചെയ്യുന്നു. ആനന്ദകരമോ ആഹ്ലാദദായകമോ ആയ ഒന്നും ഇല്ലാഞ്ഞിട്ടും അവർ ജീവിതത്തെ കൈവെടിയുന്നില്ലെന്നു മാത്രമല്ല, കൂടുതൽ തീവ്രമായി ചേർത്തുപിടിക്കുന്നിടത്താണ് ഈ കഥകൾ അതിന്റെ പ്രതിരോധാത്മക സ്വഭാവത്തെ അടയാളപ്പെടുത്തുന്നത്.
– ഡോ. ജിസ ജോസ്

അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്ന വിധം, നമ്പ്യാർസ് ബ്ലേക്ക് മാജിക്, ഇന്ത്യൻ ഇയർബുക്ക്, ഇടയ്ക്കാട് മാജിക് സ്റ്റേഷൻ… തുടങ്ങി വ്യത്യസ്തമായ അനുഭവപരിസരങ്ങൾകൊണ്ടും നിരീക്ഷണശേഷി കൊണ്ടും നൂതനത്വം പുലർത്തുന്ന കഥകൾ.

ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട...
06/12/2019

ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്‍റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലര്‍ത്തി അനായാസകരമായിട്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. അപസര്‍പ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്‍റെ കേന്ദ്രബന്ധു നിസ്സഹായനായ കീഴാളന്‍ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്‍റെ ഇടവഴികളില്‍ കീഴാളച്ചോര വീണുകിടക്കുന്നു.

അടിയാളപ്രേതം - പി. എഫ് മാത്യൂസ്
പ്രസാധകർ : ഗ്രീൻ ബുക്സ്

പുസ്തകപ്പുഴു - ഉണ്ണി ആർ   ബോബ്മര്‍ലി, സല്‍മാന്‍ റുഷ്ദി, ഇറ്റാലോ കാല്‍വിനോ, ഒ.വി. വിജയന്‍, കാക്കനാടന്‍, സക്കറിയ, സി.വി. ര...
18/11/2019

പുസ്തകപ്പുഴു - ഉണ്ണി ആർ ബോബ്മര്‍ലി, സല്‍മാന്‍ റുഷ്ദി, ഇറ്റാലോ കാല്‍വിനോ, ഒ.വി. വിജയന്‍, കാക്കനാടന്‍, സക്കറിയ, സി.വി. രാമന്‍പിള്ള, പികോ അയ്യര്‍, പാബ്ലോ നെരൂദ, ഴാന്‍ ജൊനൊ, ലിയനാഡോ കൊഹന്‍, ലൂയി ബുനുവല്‍, എഡ്വേര്‍ഡോ ഗലിയാനോ, ചെ ഗുവേര, ഫിഡല്‍ കാസ്‌ട്രോ, ബാബറി മസ്ജിദ്, വിചാരധാര, ചാര്‍ലി ഹെബ്ദോ, നരേന്ദ്രമോദി, അമൃതാനന്ദമയി, അടിയന്തരാവസ്ഥ, പരിസ്ഥിതി, തീവ്രവാദം, വര്‍ഗീയത, ഗുജറാത്ത്, കാശ്മീര്‍, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, ജമൈക്ക, പാരീസ്, ഇസ്‌ല നെഗ്ര, യാത്ര, കവിത, പരിഭാഷ, ഓര്‍മ, സ്വപ്നം, ദൈവം…. ലേഖനങ്ങളും യാത്രകളും ഓര്‍മകളും പരിഭാഷകളും ചേര്‍ന്നുള്ള ഉണ്ണി ആറിന്റെ പുതിയ പുസ്തകം

ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്...
22/10/2019

ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.
-എൻ. ശശിധരൻ

Address

Kannur

Telephone

+919035688978

Website

Alerts

Be the first to know and let us send you an email when വായനാലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to വായനാലോകം:

Shortcuts

Share

Category