Sri.Guruvayoorappa Pooja Room

Sri.Guruvayoorappa Pooja Room Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sri.Guruvayoorappa Pooja Room, Shopping & retail, XIII/577, Melechovva, Kannur.

18/06/2019

ശിവം ശിവകരം!!! ശാന്തം

🚩🕉 ഓം നമ:ശിവായ 🕉🚩കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന ( 03-06-2019 )വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നാല് ആരാധനകളിൽ അവസാനത്തേതാ...
02/06/2019

🚩🕉 ഓം നമ:ശിവായ 🕉🚩

കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന ( 03-06-2019 )

വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന നാളെ നടക്കും. രോഹിണി ആരാധനാ ദിവസമാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുക. ആലിംഗന പുഷ്പാഞ്ജലിയാണ് രോഹിണി ആരാധനയുടെ പ്രധാന ചടങ്ങ് . കോപതാപ വിവശനായ ശിവഭഗവാനെ വിഷ്ണു ദേവൻ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്ത് പ്രസാദിപ്പിച്ച പവിത്ര സ്മരണയാണ് ആലിംഗന പുഷ്പാഞ്ജലി എന്നാണ് വിശ്വാസം,
കുറുമാത്തൂർ ഇല്ലത്തെ മൂത്തകാരണവരാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. മറ്റുള്ള ആരാധനകളിൽ നിന്നും വ്യത്യസ്തമായി, ആലിംഗന പുഷ്പാഞ്ജലി എന്ന അപൂർവ്വ ചടങ്ങ് നടക്കുന്നത് രോഹിണി ആരാധന ദിവസമാണ് കുറുമാത്തൂർ ഇല്ലത്തെ ബ്രാഹ്മണ ശ്രേഷ്ഠന് മാത്രമെ ആലിംഗനപൂജ ചെയ്യാൻ അധികാരമുള്ളൂ. എന്തെങ്കിലും കാരണവശാൽ അദ്ദേഹത്തിന് സന്നിധിയിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ ആ വർഷം ആലിംഗനപൂജ നടക്കാറില്ല.
കാർത്തിക നാളായ ഇന്ന് കുറുമാത്തൂർ നമ്പൂതിരി മണത്തണ എത്തി കുണ്ഠേൻ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.അവിടെ നിന്ന് ഊരാള തറവാടുകളിൽ ഒന്നായ ആക്കൽ തറവാട്ടിൽ എത്തി, അതിഥിയായി അവിടെ താമസിക്കുന്നു. പിറ്റേ ദിവസം രാവിലെ യാഗ സന്നിധിയിലേക്ക് പുറപ്പെടുന്നു. സന്നിധിയിലെത്തിയാൽ ആക്കൽ കയ്യാലയിലാണ് കുറുമാത്തൂരിന് താമസവും, സദ്യയും ഒരുക്കേണ്ടത്. ആരാധനയോടനുബന്ധിച്ച് പൊന്നിൻ ശീവേലി ഉണ്ടാകും. ശീവേലിക്ക് സ്വർണ്ണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കും. കുടിപതികൾ, വാളശന്മാർ, കാര്യത്ത് കൈക്കോളൻ, പട്ടാളി എന്നിവർക്കായി കോവിലകം കയ്യാലയിൽ തയ്യാറാക്കിയ പ്രഥമൻ അടക്കമുള്ള സദ്യയുമുണ്ടാവും .
സന്ധ്യയോടെ കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിച്ചുകൊണ്ടു വരുന്ന പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്യും. നവകം, കളഭം എന്നീ അഭിഷേകങ്ങളും നടക്കും.കോട്ടയം രാജവംശത്തിലെ പടിഞ്ഞാറെ കോവിലകം വകയായാണ് രോഹിണി ആരാധന നടക്കുന്നത്

കണ്ണൂർ കൊട്ടിയൂർ വൈശാഖ മഹോത്സവം ഈ മാസം പതിനെട്ടിന് ആരംഭിക്കുംകൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഈ മാസം പതിനേഴിന് അര്‍ദ്ധരാത്രി ന...
15/05/2019

കണ്ണൂർ കൊട്ടിയൂർ വൈശാഖ മഹോത്സവം
ഈ മാസം പതിനെട്ടിന് ആരംഭിക്കും

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഈ മാസം പതിനേഴിന് അര്‍ദ്ധരാത്രി നെയ്യാട്ടത്തോടെ ആരംഭിക്കും ജൂണ്‍ പതിമൂന്നിന് കാലത്ത്‌ പത്ത് മണിക്ക് തൃക്കലശാട്ടത്തോടെ സമാപിക്കും മെയ്‌ 19ന്‌ അര്‍ധരാത്രിക്ക്‌ശേഷം തിരുവാഭരണ ഘോഷയാത്ര അക്കരെ സന്നിധാനത്തിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞതിന്‌ ശേഷമേ സ്‌ത്രീകള്‍ക്ക്‌ അക്കരെ ക്ഷേത്രത്തിലേക്ക്‌ പ്രവേശനമുള്ളൂ ജൂണ്‍ ആറ്‌വരെ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം തുടരും മെയ്‌ 19ന്‌ ഭണ്ഡാരംവരവ്‌ 26ന്‌ തിരുവോണം ആരാധന മെയ്‌ 27ന്‌ ഇളനീര്‍വെപ്പ്‌ 28ന്‌ ഇളന്നീരാട്ടം അഷ്ടമി ആരാധന 31ന്‌ രേവതി ആരാധന ജൂണ്‍ 3ന്‌ രോഹിണി ആരാധന, 6ന്‌ കലംവരവ്‌ എന്നിവയാണ്‌ മറ്റ്‌ വിശേഷാല്‍ചടങ്ങുകള്‍ ഭക്തരുടെ താമസത്തിനായി കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രസമീപത്ത്‌ അഞ്ചു ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്‌ കിഴക്കെ നടയിലെ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദിവസവും അന്നദാനവും നടത്തും

കൊട്ടിയൂരില്‍ നാളെ   നീരെഴുന്നള്ളത്ത്കൊട്ടിയൂര്‍ പെരുമാളിന്റെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിന്റെ ആചാര സ്‌മരണകളോടെ കൊട്ട...
12/05/2019

കൊട്ടിയൂരില്‍ നാളെ നീരെഴുന്നള്ളത്ത്

കൊട്ടിയൂര്‍ പെരുമാളിന്റെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിന്റെ ആചാര സ്‌മരണകളോടെ കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു മുന്നോടിയായ നീരെഴുന്നള്ളത്ത്‌ നാളെ നടക്കും .പേര് സൂചിപ്പിക്കുന്ന പോലെ സന്നിധിയിലേക്ക് നീരുമായാണ് സ്ഥാനീകർ പ്രവേശിക്കുന്നത്. പതിനൊന്ന് മാസത്തോളം മനുഷ്യ പ്രവേശം ഇല്ലാത്ത അക്കരെ സന്നിധാനത്തിലേക്ക് ആദ്യമായി മനുഷ്യർ കടക്കുന്ന ദിവസം കൂടിയാണ് നീരെഴുന്നള്ളത്ത് നാൾ . കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്‍ പണിക്കര്‍ ബാവലി നദിക്കരയില്‍ സ്വയംഭൂ കണ്ടെത്തിയപ്പോള്‍ നടത്തിയ ആദ്യ ചടങ്ങ് അനുസ്മരിച്ചാണിത് . കോട്ടയം തിരൂര്‍കുന്ന് മഹാഗണപതി ക്ഷേത്രത്തില്‍നിന്ന് മണിയന്‍ ചെട്ടിയാന്‍ സ്ഥാനിക‍െൻറ നേതൃത്വത്തിലുള്ള കിള്ളി, വിളക്കുതിരി എഴുന്നള്ളത്ത് കൊട്ടിയൂരില്‍ എത്തിച്ചേര്‍ന്ന ശേഷമാണ് നീരെഴുന്നള്ളത്ത് ദിനചടങ്ങുകള്‍ തുടങ്ങുന്നത്.ഒറ്റപ്പിലാൻ, പെരുങ്കലയന്‍, ആശാരി, കാടൻ, കൊല്ലന്‍ എന്നിവര്‍ ചേര്‍ന്ന് ഇക്കരെ ക്ഷേത്രസന്നിധിയിലും അക്കരെ ക്ഷേത്രത്തിെൻറ കിഴക്കെ നടയായ മന്ദംചേരിയില്‍ ബാവലിക്കരയില്‍വെച്ചുമായി തണ്ണീര്‍കുടി ചടങ്ങ് നടത്തും. നീരെഴുന്നള്ളത്തിെൻറ പ്രാരംഭ ചടങ്ങ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ തുടങ്ങും. . ഇക്കെര ക്ഷേത്രത്തില്‍ ജന്മശാന്തി പടിഞ്ഞീറ്റ രാമചന്ദ്രന്‍ നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തില്‍ കാവിലെ പ്രത്യേക വഴിയിലൂടെ സഞ്ചരിച്ച് സംഘം കിഴക്കെ നടയായ മന്ദംചേരിയിലെത്തി ഉരുളിക്കുളത്തിനു സമീപത്തുള്ള കാവില്‍നിന്ന് കൂവയില പറിച്ചു ബാവലിപ്പുഴയില്‍ സ്‌നാനം നടത്തും. ഈ സംഘത്തെയും കാത്ത് ഒറ്റപ്പിലാെൻറ നേതൃത്വത്തിലുള്ള സംഘം ബാവലി നദിക്കരയില്‍ കാത്തുനില്‍ക്കും. സ്വയംഭൂ കാണുന്ന ഒറ്റപ്പിലൻ പണിക്കർ ആദ്യമായി കാണുന്ന ഭാവത്തിൽ മറ്റുള്ളവരെ വിളിച്ചു കാണിക്കുന്നു. തുടർന്ന് ആദ്യം ഒറ്റപ്പിലാൻ സ്ഥാനികൻ ശേഖരിച്ച ജലം അഭിഷേകം നടത്തുന്നു. തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരിയും അഭിഷേകം നടത്തുന്നു. അതിന് ശേഷം ജന്മാശാരി മണിത്തറ അളന്നു തിട്ടപ്പെടുത്തുകയും, പുറങ്കലയൻ സ്ഥാനീകൻ അവിടം വൃത്തിയാക്കുകയും ചെയ്ത ശേഷം തിടപ്പള്ളി അടുപ്പില്‍നിന്ന് ഭസ്മം അണിഞ്ഞ് പടിഞ്ഞാറെ നട വഴി ഇക്കെര കടക്കും .അര്‍ധരാത്രി ആയില്യാര്‍കാവില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ പൂജയും അപ്പട നിവേദ്യവും നടക്കും

നിങ്ങളുടെ പ്രാർത്ഥന ഫലിക്കും ഇന്നുമുതൽ
12/05/2019

നിങ്ങളുടെ പ്രാർത്ഥന ഫലിക്കും ഇന്നുമുതൽ

🚩 🕉 ഓം നമ:ശിവായ 🕉 🚩ശ്രീ കൊട്ടിയൂർ പെരുമാളേ ശരണംനെയ്യമൃത് സംഘം  വൃതം ആരംഭിച്ചു മേട മാസത്തിലെ വിശാഖം നാളിൽ   കൊട്ടിയൂരിൽ പ...
24/04/2019

🚩 🕉 ഓം നമ:ശിവായ 🕉 🚩
ശ്രീ കൊട്ടിയൂർ പെരുമാളേ ശരണം

നെയ്യമൃത് സംഘം വൃതം ആരംഭിച്ചു

മേട മാസത്തിലെ വിശാഖം നാളിൽ കൊട്ടിയൂരിൽ പ്രക്കൂഴം കൊട്ടിയൂരിൽ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തിനു വേണ്ട നെയ്യമൃത് എഴുന്നള്ളിക്കുവാനുള്ള നെയ്യമൃത് സംഘം വൃതം ആരംഭിച്ചു . വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യമൃത് സ്ഥാനീകർ രണ്ടു പേരാണ് വില്ലിപ്പാലൻ കുറുപ്പും തമ്മെങ്ങാടൻ നമ്പ്യാരും . ആർഷ സംസ്ക്കാരത്തിന്റെ സ്വത സിദ്ധമായ പരിശുദ്ധി , ആപത്കരമായ ഏത് പ്രതിസന്ധിയെയും തരണം ചെയ്തു ജീവനെ ഉദ്ധരിച്ചു സത്യത്തിലേക്കും അമൃതത്തിലേക്കും ലയിപ്പിക്കുക എന്നതാണ് . അമൃത സ്വരൂപനായി മാറ്റാനുള്ള കര്മപദ്ധതിയുടെ വിശിഷ്ടമായ ഒരു അനുഷ്ടാനമാണ് കൊട്ടിയൂർ നെയ്യമൃത് . പ്രത്യേക ഗൂഢ പൂജകളോടെയും മന്ത്രത്തോടെയും അഷ്ടബന്ധത്താൽ ബന്ധിക്കപ്പെട്ട മണിത്തറയിലെ സ്വയംഭൂസ്ഥാനം പതിനൊന്നു മാസത്തിനു ശേഷം ഇടവമാസത്തിലെ ചോതിനാളിൽ തുറക്കപെടുന്ന പവിത്രമായ ചടങ്ങാണ് നെയ്യാട്ടം .
നെയ്യാട്ടത്തിനു അർപ്പിക്കപ്പെടുന്ന വിശിഷ്ട വസ്തുവായ നെയ്യമൃത് എത്തിക്കാനുള്ള അവകാശം സിദ്ധിക്കപെട്ട തറവാട് തമ്മെക്കാടൻ , കലശപാത്രത്തിൽ നെയ്യമൃത് എത്തിക്കുന്നതോടൊപ്പംതന്നെ മറ്റു തറവാട്ടുകാർ ഇടങ്ങനാഴിക്കാർ എന്ന പേരിൽ കിണ്ടിയിൽ നെയ്യമൃത് എഴുന്നള്ളിക്കാൻ നേതൃത്യം നൽകുന്നു . വിശിഷ്ടവും പരിപാവനവുമായ ഈ സമർപ്പണത്തിനു പിന്നിൽ ഇരുപത്തിയേഴു ദിനങ്ങൾ . വിശാഖം മുതൽ അടിച്ചു പാറ്റി കഞ്ഞി ( വീടും പരിസരവും അടിച്ചു വൃത്തിയാക്കി വളരെ ശുദ്ധത്തിൽ കഞ്ഞി ) , കുടുംബ ഐശ്വര്യത്തിന്റെ നാന്ദിയായി പരിശുദ്ധിയുടെ ചെയുന്ന കർമം
അതിനു ശേഷം തിരുവോണം നാൾ മുതൽ വേറെവേപ്പ്‌ . വിപണിയിൽ നിന്നു വാങ്ങുന്ന വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തനി പ്രകൃതി ജീവനപരമായതും പരിസ്ഥിതിയോട് ഇണങ്ങുന്നതുമായ വിഭവങ്ങളാണ് സദ്യയുടെ പ്രത്യേകത.

ചവര് (അരിയുടെ പുറത്തെ ചുവന്ന തവിട് ) കളയാതെ കുത്തിയെടുത്ത അരി കൊണ്ട് വളരെ കുറച്ച് വെള്ളത്തിൽ ഉണ്ടാക്കുന്ന കഞ്ഞിയാണ് വിളമ്പുക. വാഴപ്പോള കൊണ്ട് വട്ടത്തിൽ തടയുണ്ടാക്കി അതിൽ തൂശനിലയിട്ട് ഭൂമിയോടു ചേർത്ത് അമർത്തി കുഴിയാക്കി അതിലാണ് കഞ്ഞി വിളമ്പുക. നാക്കിലയിലാണ് കറികൾ വിളമ്പുക. ചക്ക, മാങ്ങ, വെള്ളരിക്ക, പച്ചക്കായ, ചെറുപയർ, ഉഴുന്ന് എന്നിവയാണ് കറി വിഭവങ്ങൾക്ക് ഉപയോഗിക്കുന്നത്.

ഇവ കൊണ്ട് പരമാവധി വിഭവങ്ങൾ ഉണ്ടാക്കും. ചെറുപയർ പുഴുക്ക്, ഉഴുന്ന് ചേർത്തുണ്ടാക്കുന്ന പുഴുക്ക് (കുഞ്ഞുണ്ണി), മധുരമൂറുന്ന മധുരപ്പുഴുക്ക്, തേങ്ങാപ്പൂള്, നെയ്യ്, പപ്പടം എന്നിവയടങ്ങുന്നതാണ് നെയ്യമൃത് സദ്യ എന്നറിയപ്പെടുന്ന നെയ്യമൃത് കഞ്ഞി. ഇലയും തടയും ഉപയോഗിച്ച് വിഭവങ്ങൾ വിളമ്പിയാൽ പിന്നെ പ്ലാവില കുമ്പിളിൽ കഞ്ഞി കോരി കുടിച്ചു തുടങ്ങും. എല്ലാ ഇലയിലും കഞ്ഞിയും കറികളും വിളമ്പിയ ശേഷം സദ്യയുടെ നാഥൻ ഊരാളൻ വന്ന് വണങ്ങിയ ശേഷം എല്ലാവരും ഒന്നിച്ചു മാത്രമേ കഞ്ഞി കുടിക്കൂ.

വിളമ്പുമ്പോൾ ആദ്യ ഇലയും തടയും നിലവിളക്കു വച്ച് പെരുമാൾക്ക് സമർപ്പിച്ച ശേഷം മാത്രം വ്രതക്കാരുടെ സദ്യ. പരസ്പരം തൊടാൻ പാടില്ല എന്ന് നിർബന്ധം. തൊട്ടാൽ കുളിച്ച ശേഷം മാത്രം സദ്യ. ഒരാൾ തൊട്ടാലും അയാൾ കുളി കഴിഞ്ഞ് വന്ന ശേഷം മാത്രമേ എല്ലാവരും സദ്യക്ക് ഇരിക്കൂ. മകം നാളിൽ നെയ്യമൃത് മഠങ്ങളിൽ പ്രവേശിച്ചാർ ബ്രാഹ്മണർ വന്ന് വ്രതക്കാരെ കുളിപ്പിക്കും. കലശം കുളി എന്നാണ് ഇതിന്റെ പേര്. ആയില്യത്തിന് മഠത്തിൽ കയറൽ , കലശം കുളി കഴിഞ്ഞു മഠത്തിൽ കയറി ബന്ധുജനങ്ങൾക്കു വെച്ച് വിളമ്പി കൊടുക്കുന്ന ചടങ്ങു് . വ്യക്തി , കുടുംബം , സമൂഹം എന്നിവ ഘട്ടം ഘട്ടമായി സേവിക്കുന്നു എന്ന പ്രകീയ . അത്തം നാളിൽ കലശ പാത്രത്തിൽ നെയ്യ് നിറച്ചു മഠത്തിൽ നിന്നും ഇറങ്ങും . ഓംകാര ശബ്ദം മുഴക്കി നെയ്യമൃത് എഴുന്നള്ളിക്കൽ കൊട്ടിയൂരിലേക്കു യാത്ര . മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന നാട്ടിലെ നാനാഭാഗങ്ങളിലെ മഠങ്ങളില്‍ നിന്നുമുള്ള വ്രതം നോറ്റവര്‍ ജന്മസ്ഥാനികരായ വില്ലിപ്പാലന്‍ വലിയകുറുപ്പ്, തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം കൊട്ടിയൂരിലേക്ക് നീങ്ങും. ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തില്‍ എത്തി വാവലിയില്‍ കുളിച്ച് പ്രസാദം സ്വീകരിച്ച് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കും.

സന്ധ്യയോടെ വയനാട്ടിലെ മുതിരേരിയില്‍ നിന്നും വാള്‍ എഴുന്നള്ളിച്ചെത്തിച്ചതിനുശേഷം സ്ഥാനികര്‍ അക്കരെകൊട്ടിയൂരിലെ ദേവീ സ്ഥാനമായ മണിത്തറയില്‍ ചോതിവിളക്ക് തെളിയിക്കും. ഇതിനു ശേഷമാണ് നെയ്യമൃത് വ്രതക്കാര്‍ അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കുക. ഇതിനുശേഷം കണക്കപ്പിള്ള സമയം ഗണിച്ചു നല്‍കുകയും സമുദായി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം കൂടുകയും ചെയ്യും. ജന്മസ്ഥാനികരോട് പരാതി എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചശേഷം സമുദായി നെയ്യാട്ടത്തിന് അനുവാദം നല്‍കും.

ഓം നമഃ ശിവായ!!!കണ്ണൂർ കൊട്ടിയൂർ വൈശാഖ മഹോത്സവംഇളനീർ സംഘങ്ങൾ വ്രതമാരംഭിച്ചുദക്ഷിണ കാശിയായ കൊട്ടിയൂർ‍ വൈശാഖ മഹോത്സവത്തിന്റ...
23/04/2019

ഓം നമഃ ശിവായ!!!
കണ്ണൂർ കൊട്ടിയൂർ വൈശാഖ മഹോത്സവം
ഇളനീർ സംഘങ്ങൾ വ്രതമാരംഭിച്ചു

ദക്ഷിണ കാശിയായ കൊട്ടിയൂർ‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരാട്ടത്തിനായുള്ള ഇളനീർ‍ സംഘങ്ങൾ വൃതം ആരംഭിച്ചു വിഷുനാളില്‍ അരംഭിക്കുന്ന വൃതാനുഷ്ടാനം ഇളനീരാട്ടം നടക്കുന്ന 45 ദിവസം വരെ നീളും ഇളനീരാട്ടത്തിനു വേണ്ട ഇളനീരുകൾ മലബാറിലെ തിയ്യസമുദായക്കാരാണ് എത്തിക്കുന്നത് നെയ്യാട്ടം നടക്കുന്ന ദിവസം അതാത് ദേശത്തെ ക്ഷേത്ര ഇളനീർ മഠത്തിൽ ‍കുളിച്ച് ഈറനണിഞ്ഞ് എത്തുന്നതു മുതല്‍ കഠിന വൃതമാരംഭിക്കുകയാണ് ഒരു നേരത്തോടെ ആരംഭിക്കുന്ന കഠിനവൃതം ഇളനീര്‍ ആട്ടത്തോടെയാണ് പൂര്‍ത്തിയാകുക നെയ്യാട്ട ദിനം മുതല്‍ ഒന്നിച്ച് ഇളനീർ മഠത്തിൽ ഇളനീര്‍ സംഘങ്ങള്‍ താമസിക്കുക മൂപ്പന്റെ നേതൃത്വത്തില്‍ താമസിക്കുന്ന വൃതക്കാര്‍ക്ക് ജീവിത രീതി തന്നെ ചിട്ടവട്ടങ്ങള്‍ നിറഞ്ഞതാണ് പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന വൃതക്കാര്‍ കുളിച്ച് ഈറനണിഞ്ഞ് ശുദ്ധി വരുത്തിയാണ് പ്രഭാത ഭക്ഷണം തയാറാക്കുന്നത് എല്ലാ വരും ഒരുമിച്ച് ഇരുന്ന് പാളയില്‍ പ്ലാവില കോട്ടിയുണ്ടാക്കിയ കോരി ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന് കാരണവര്‍ എല്ലാവര്‍ക്കും വായില്‍ കൊള്ളാന്‍ വെള്ളം നല്കി ഒരുമിച്ച് എണീറ്റ് കിഴക്ക് ദര്‍ശനമായി നിന്ന് ഓംകാര ശബ്ദത്തോടെ ചിനക്കും തുടന്ന് വെറ്റിലമുറക്കാന്‍ മൂപ്പന്‍ നല്കിയാണ് ചടങ്ങുകള്‍ അവ സാനിപ്പിക്കുന്നത് മൂന്നു നേരം മാത്രമാണ് ഭക്ഷണം സ്വയം പാചകം ചെയ്തു കഴിക്കുക ഒരോ പ്രാവശ്യവും ഭക്ഷണത്തിന് മുന്‍പ് കുളിച്ച് ശുദ്ധി വരുത്തണം നൂറ്റാണ്ടു മുന്‍പുള്ള ആചാരങ്ങള്‍ അണുവിട തെറ്റിക്കാതെയാണ് അനുഷ്ഠിക്കുന്നത്

22/04/2019

Address

XIII/577, Melechovva
Kannur
670006

Telephone

+919961617121

Website

Alerts

Be the first to know and let us send you an email when Sri.Guruvayoorappa Pooja Room posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share