രഞ്ജിനി

Directions Website

രഞ്ജിനി A Beautiful Day begins with a positive mindset

നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും സന്തോഷകരമാക്കാൻ ഒരു ടിപ് പറഞ്ഞു തരാം. രാവിലെ ഉണർന്ന ശേഷം ബെഡിൽ തന്നെ ഇരുന്നതിന് ശേഷം പ...
24/07/2026

നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും സന്തോഷകരമാക്കാൻ ഒരു ടിപ് പറഞ്ഞു തരാം.

രാവിലെ ഉണർന്ന ശേഷം ബെഡിൽ തന്നെ ഇരുന്നതിന് ശേഷം പുതിയ ദിവസത്തിന് നന്ദി പറയുക. ഇത്രയും സന്തോഷവും സമൃദിയും നിറഞ്ഞ പുതിയ ദിവസത്തിന് നന്ദി പറയുക. ഞാൻ മികച്ച ഒരു വ്യക്തിയാണ്. I am the best എന്ന് നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറയുക. ഇങ്ങനെ ചെയ്‌താൽ ദിവസം മുഴുവനും നമ്മൾ സന്തോഷവാന്മാരായിരിക്കും.
ഇതുപോലെ 21 ദിവസം ചെയ്തു നോക്കിയ ശേഷം റിസൾട്ട്‌ എന്നെ അറിയിക്കുക.

പലരും ഇപ്പോൾ ആദ്യം ചെയ്യുന്നത് മൊബൈൽ എടുത്തു സോഷ്യൽ മീഡിയ നോക്കുകയും മറ്റു കാര്യങ്ങൾ ചെയ്യുന്നതുമാണ്. ആ ശീലം മാറ്റിയിട്ടു പ്രാർത്ഥനയോടു കൂടി പുതിയ ദിവസം ആരംഭിയ്ക്കുക.




ഞാൻ ഈ ഫേസ്ബുക് പേജിലേക്ക് സ്ഥിരമായി വരാത്തതിന് കാരണം എന്റെ ക്ലാസ്സുകളുമായി തിരക്കായതിനാൽ ആണ്. ഞാൻ mind power and manifes...
23/07/2026

ഞാൻ ഈ ഫേസ്ബുക് പേജിലേക്ക് സ്ഥിരമായി വരാത്തതിന് കാരണം എന്റെ ക്ലാസ്സുകളുമായി തിരക്കായതിനാൽ ആണ്. ഞാൻ mind power and manifestation കോച്ച് ആണ്. ഓൺലൈൻ ആയി ക്ലാസുകൾ എടുക്കുന്നു.

ഈ ഒരു 7 മാസത്തിനകത്ത് 100 കണക്കിന് ആളുകൾക്ക് മാനിഫെസ്റ്റേഷന്റെ ക്ലാസ്സ് നൽകുവാൻ സാധിച്ചു.

അതിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് റഫീന എന്ന ഒരു പെൺകുട്ടിയുടെ ജീവിത കഥയാണ്.

കാരണം ആ പെൺകുട്ടി ഇപ്പോൾ ഗൾഫ് രാജ്യത്തുള്ള ഒരു അറബിയുടെ വീട്ടിൽ ജോലിക്കാരിയായി നിൽക്കുകയാണ്.

വളരെ കഷ്ടപ്പെട്ട് പണം മുടക്കിയാണ് വിസയൊക്കെ എടുത്ത് അവിടെയെത്തിയത് എന്നാൽ ആ വീട്ടിൽ അവൾ നേരിടുന്നത് ശാപവാക്കുകളും ചീത്ത വിളിയും ഒക്കെ ആയിരുന്നു.

അതിൽ നിന്നൊക്കെ ഒരു രക്ഷ എന്ന നിലയിലാണ് എന്റെ ക്ലാസിലേക്ക് കടന്നുവന്നത്.
ഞാൻ പറയുന്ന ആക്ടിവിറ്റികൾ എഴുതാൻ ഒരു ബുക്ക് പോലും അവളുടെ കയ്യിൽ ഉണ്ടായിരുന്നില്ല..

പുറത്തേക്ക് ഇറങ്ങാൻ പോലും സാഹചര്യവും ഉണ്ടായിരുന്നില്ല.എവിടെനിന്നോ കിട്ടിയ ഒരു പഴയ നോട്ട്പാടിലാണ് അവൾ ഞാൻ കൊടുത്ത കാര്യങ്ങൾ എഴുതിത്തുടങ്ങിയത്..
ഇന്നിപ്പോൾ ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയായി അവൾ എനിക്ക് നൽകിയ ഫീഡ്ബാക്ക് കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി..

അത്രയും മാറ്റങ്ങൾ അവളുടെ ഹൗസ് ഓണർ ആയ അറബി സ്ത്രീയുടെ പെരുമാറ്റത്തിൽ ഉണ്ടായിരിക്കുന്നു... ഇപ്പോൾ അവൾ സന്തോഷവും സമാധാനവും അനുഭവിക്കുന്നു...

അതുപോലെതന്നെ വർഷങ്ങളായി നഷ്ടപ്പെട്ടുപോയ കമ്മൽ ഈ ക്ലാസ് തുടങ്ങി ഒരാഴ്ചയ്ക്കകം തിരികെ ലഭിച്ച ശ്രീവിദ്യയുണ്ട്...

നമ്മളെക്കൊണ്ട് മാറ്റാൻ പറ്റാത്ത യാതൊരു ജീവിത സാഹചര്യവും നമുക്കില്ല... 👌 പക്ഷേ നമ്മളാണ് ആദ്യം മാറേണ്ടത്, നമ്മൾ മാറിയാൽ നമ്മുടെ ചുറ്റുമുള്ള ലോകവും മാറും....ഉറപ്പ് 👌

contact ⁨090612 97203⁩

ഓരോ പുതിയ ദിവസവും പുതിയ അവസരങ്ങളുമായാണ് വരുന്നത്.ഇന്നും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ.വിജയം നിങ്ങളെ തേടിയെത്തും. എല്...
03/07/2026

ഓരോ പുതിയ ദിവസവും പുതിയ അവസരങ്ങളുമായാണ് വരുന്നത്.
ഇന്നും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ.
വിജയം നിങ്ങളെ തേടിയെത്തും.

എല്ലാവർക്കും സന്തോഷവും വിജയവും നിറഞ്ഞ ഒരു മനോഹരമായ സുപ്രഭാതം❤️

ജീവിതം മാറുന്നത് പ്രശ്നങ്ങൾ ഇല്ലാതാകുമ്പോഴല്ല… അവയെ ജയിക്കാൻ നമ്മൾ കഴിവ് നേടുമ്പോഴാണ്‌.💪❤️ശുഭദിനം...ഇന്ന് ആത്മവിശ്വാസത്ത...
02/07/2026

ജീവിതം മാറുന്നത് പ്രശ്നങ്ങൾ ഇല്ലാതാകുമ്പോഴല്ല… അവയെ ജയിക്കാൻ നമ്മൾ കഴിവ് നേടുമ്പോഴാണ്‌.
💪❤️
ശുഭദിനം...ഇന്ന് ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും മുന്നോട്ട് പോവാം. 🌸

#സുപ്രഭാതം #ആത്മവിശ്വാസം #പ്രതീക്ഷ #പുതിയതുടക്കം #വിജയയാത്ര

🌞 സുപ്രഭാതം🌸നമ്മുടെ മനസ്സാണ് നമ്മുടെ ലോകം സൃഷ്ടിക്കുന്നത്.ഒരേ സാഹചര്യത്തിൽ ജീവിക്കുന്ന രണ്ടുപേർക്ക് പോലും ജീവിതാനുഭവങ്ങൾ...
01/07/2026

🌞 സുപ്രഭാതം🌸

നമ്മുടെ മനസ്സാണ് നമ്മുടെ ലോകം സൃഷ്ടിക്കുന്നത്.
ഒരേ സാഹചര്യത്തിൽ ജീവിക്കുന്ന രണ്ടുപേർക്ക് പോലും ജീവിതാനുഭവങ്ങൾ വ്യത്യസ്തമാകുന്നത് അവരുടെ മനോഭാവം കൊണ്ടാണ്.
അവസരങ്ങൾ കാണുന്ന മനസ്സ് അവസരങ്ങൾ കണ്ടെത്തും.
പ്രശ്നങ്ങൾ മാത്രം കാണുന്ന മനസ്സ് പ്രശ്നങ്ങളേ കണ്ടെത്തുകയുള്ളു. അതുകൊണ്ട് നിങ്ങളുടെ ചിന്തകളെ മാറ്റൂ. നിങ്ങളുടെ മനസ്സ് മാറുമ്പോൾ, നിങ്ങളുടെ ലോകവും പതിയെ മാറിത്തുടങ്ങും.

#സുപ്രഭാതം

തെങ്കാശിയിലെത്തിയപ്പോഴാണ് അരുൾമിഗു തിരുമലൈ കുമാരസ്വാമി ക്ഷേത്രം കൂടി കാണാമെന്നു തീരുമാനിച്ചത്. അങ്ങനെ ക്ഷേത്രം സ്ഥിതി ചെ...
28/06/2026

തെങ്കാശിയിലെത്തിയപ്പോഴാണ് അരുൾമിഗു തിരുമലൈ കുമാരസ്വാമി ക്ഷേത്രം കൂടി കാണാമെന്നു തീരുമാനിച്ചത്. അങ്ങനെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയടിവാരത്തിലെത്തി.സമയം ഉച്ചയാകാൻ പോകുന്നു. സൂര്യനങ്ങനെ കത്തിക്കാളുന്നുണ്ട്.

മുകളിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയെന്നു പറയാം. ക്ഷേത്രത്തിലെത്താൻ 625 പടികൾ ചവിട്ടിക്കയറണം. അതും ഈ നട്ടുച്ചയ്ക്ക് 🤨

വയ്യാ. ..തിരിച്ചു പോകാമെന്നു കരുതിയപ്പോഴാണ് ആരോ പറഞ്ഞത് ഷേത്രത്തിലേക്ക് പോകാൻ ബസ് സർവീസ് ഉണ്ട്. ക്ഷേത്രം വക ബസ് ആണ്.
ആദ്യം അവിടെയുള്ള കൗണ്ടറിൽ ചെന്ന് ടിക്കറ്റ്എടുക്കണം. അതിനു മുൻപിലായി ഒരു വെള്ള കളറിലുള്ള ചെറിയ ബസ് കാത്തുകിടക്കുന്നുണ്ട്. അതിൽ നിറയെ tamil സ്ത്രീകളും പുരുഷന്മാരുമുണ്ട്.
ചില സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടുപിടിച്ചു. അങ്ങനെ ഞങ്ങൾ ബസിൽ കയറി സീറ്റിൽ ഇടം പിടിച്ചതോടെ ബസ് സ്റ്റാർട്ട്‌ ചെയ്തു.

പിന്നെ കുത്തനെ ഒരു മല കയറ്റമായിരുന്നു😁.എന്തിനാണ് ഈ കുന്നിന്റെയും മലയുടെയും മുകളിൽ ഈ ക്ഷേത്രങ്ങളൊക്കെ നിർമ്മിയ്ക്കുന്നതെന്നു ഞാൻ മനസ്സിലോർക്കാതിരുന്നില്ല 😁.

ഞങ്ങൾ അങ്ങനെ മുകളിലേക്ക് കയറും തോറും താഴെ നിൽക്കുന്ന തെങ്ങുകളൊക്കെ ചെറുതായി ചെറുതായി വരുന്നു. അങ്ങനെ വളഞ്ഞും തിരിഞ്ഞും പതിയെ ആ ബസ് മലയുടെ മുകളിലെത്തി. ഈ മലയുടെ താഴ്‌വാരം നിറയെ തെങ്ങിൻ തോപ്പുകളാണ്.

600വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്. മുരുകൻ സ്വാമിയുടെ ക്ഷേത്രമാണ്. തിരുമലൈ കുമാരസ്വാമിയെന്നും തിരുമലൈ മുരുകൻ എന്നും ഇവിടെ മുരുകൻ സ്വാമിയേ വിളിക്കുന്നു.

കേരള -തമിഴ് നാട് ബോർഡർ ആയതു കൊണ്ട് തന്നെ കേരളവുമായി ഒരു ബന്ധവും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യത്തിനുണ്ട്. ഈ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്ത് ഒരു കാളിയമ്മൻ കോവിലുമുണ്ട്.

ഒരിക്കൽ തിരുമലൈ കാളിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയുടെ സ്വപ്നത്തിൽ സ്വാമി തിരുമലൈമുരുകൻ പ്രത്യക്ഷപ്പെട്ടു. അച്ചൻകോവിലിലേക്കുള്ള വഴിയിലെ കോട്ടൈതിരടുവിൽ സ്ഥിതിചെയ്യുന്ന മുളങ്കാട്ടിനടിയിൽ തന്റെ വിഗ്രഹം (ശിലാവിഗ്രഹം) മറഞ്ഞുകിടക്കുന്നതായും, ഉറുമ്പുകൾ വഴികാട്ടി ആ വിഗ്രഹം കണ്ടെത്താനാകുമെന്നും സ്വാമി അറിയിച്ചു.

ഈ വിവരം അന്നത്തെ പന്തളം രാജാവിനെ അറിയിക്കപ്പെട്ടു. രാജാവും പൂജാരിയും ചേർന്ന് കോട്ടൈതിരടുവിലെത്തി. സ്വപ്നത്തിൽ പറഞ്ഞതുപോലെ ഉറുമ്പുകൾ വഴികാട്ടിയതിനെ തുടർന്ന് അവിടെ നിന്ന് സ്വാമി തിരുമലൈ കുമാരന്റെ വിഗ്രഹം കണ്ടെത്തി. പിന്നീട് ആ വിഗ്രഹം കൊണ്ടുവന്ന് ഇന്നത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. ഏകദേശം 600 വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

ബസ് മുകളിലെത്തി ആളുകളെ ഇറക്കിയിട്ട് താഴേക്ക് പോകാനുള്ള ഭക്തരെ കാത്തു കിടക്കാൻ തുടങ്ങി. മല മുകളിലെത്തിയപ്പോൾ നല്ല കാറ്റ് എപ്പോഴും വീശിയടിച്ചു കുളിർമ നൽകിക്കൊണ്ടിരുന്നു. മനോഹരമായ കൊത്തുപണികളൊക്കെയുള്ള ഒരു ക്ഷേത്രമാണിത്. അവിടെയെത്തി പ്രാർത്ഥിയ്ക്കുമ്പോൾ ലഭിയ്ക്കുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ കഴിയില്ല. വലിയ തിരക്കുകളൊന്നുമില്ലാതെ ശാന്തമായ ഒരിടത്തു ഇങ്ങനൊരു ക്ഷേത്രവും അതിന്റെ ഭംഗിയും ശരിക്കുമൊരു അത്ഭുതം തന്നെ ❤️


ഇന്ന് ഒരു യാത്രയിൽ വെച്ച് വാഹനം നിർത്തിയ സ്ഥലത്ത് ഒരു fruits കടയുണ്ട്. Husband പറഞ്ഞു, ദാ. ..പാകിസ്ഥാനി ഓറഞ്ച് കിടക്കുന്...
25/06/2026

ഇന്ന് ഒരു യാത്രയിൽ വെച്ച് വാഹനം നിർത്തിയ സ്ഥലത്ത് ഒരു fruits കടയുണ്ട്. Husband പറഞ്ഞു, ദാ. ..പാകിസ്ഥാനി ഓറഞ്ച് കിടക്കുന്നു. ..നമുക്ക് വാങ്ങാം “
അങ്ങനെ ഷോപ്പിൽ കയറി. ..കടക്കാരനോട് ചോദിച്ചപ്പോൾ പറയുന്നു ”സൗത്ത് ആഫ്രിക്കയിൽ നിന്നും വരുന്ന ഓറഞ്ച് ആണെന്ന് “😁

എവിടെ നിന്നായാലും ഇലയൊക്കെ കുട്ടയിൽ ഓറഞ്ചിന്റെയൊപ്പം കിടന്നു എന്നെ മാടി വിളിക്കുന്നുണ്ട് 😍

ഇതിപ്പോൾ വാങ്ങണോ വേണ്ടയോ. .🤔കിലോ 230 /-

🍊

ഒഴുകുന്ന ജലവും നീങ്ങുന്ന സമയവും ഒരേ പാഠമാണ് പഠിപ്പിക്കുന്നത് — മുന്നോട്ട് പോവുക. 💙
24/06/2026

ഒഴുകുന്ന ജലവും നീങ്ങുന്ന സമയവും ഒരേ പാഠമാണ് പഠിപ്പിക്കുന്നത് — മുന്നോട്ട് പോവുക.
💙

നല്ല മഴ പെയ്യുന്ന വൈകുന്നേരത്തു നല്ല തണുത്ത ഷാർജ ഷേക്ക്‌ കുടിച്ചാൽ പനി വരുമൊന്നു ഒരു പേടി 😁
21/06/2026

നല്ല മഴ പെയ്യുന്ന വൈകുന്നേരത്തു നല്ല തണുത്ത ഷാർജ ഷേക്ക്‌ കുടിച്ചാൽ പനി വരുമൊന്നു ഒരു പേടി 😁



ഇന്ന് ദേശിയ വായനാ ദിനം. എന്റെ മോനു വേണ്ടി ഞാൻ ചെയ്യുന്നതിൽ ഏറ്റവും നല്ല കാര്യം അവനു എല്ലാ ആഴ്ചയും കളിക്കുടുക്ക വാങ്ങി കൊ...
19/06/2026

ഇന്ന് ദേശിയ വായനാ ദിനം.
എന്റെ മോനു വേണ്ടി ഞാൻ ചെയ്യുന്നതിൽ ഏറ്റവും നല്ല കാര്യം അവനു എല്ലാ ആഴ്ചയും കളിക്കുടുക്ക വാങ്ങി കൊടുക്കുകയും കഥകളോട് കൂട്ടുകൂടാൻ അവനെ ശീലിപ്പിയ്ക്കുന്നതുമാണ്. പ്രൈമറി കുട്ടികളിലും ഹയർസെക്കന്ററി കുട്ടികളിലും ഒരുപോലെ ഞാൻ കണ്ട ഒരു കാര്യം അവർക്കു കഥകളോടുള്ള ഇഷ്ട്ടമാണ്. എത്ര ബഹളമുള്ള ക്ലാസ്സിൽ പോയാലും ടീച്ചർ കഥ പറയാൻ തുടങ്ങുമ്പോൾ കുട്ടികൾ നിശബ്ദരായി ടീച്ചറെ കണ്ണിമ വെട്ടാതെ നോക്കി ശ്രദ്ധിച്ചിരിക്കും. കുട്ടികൾ വായിച്ചു വളരട്ടെ 🥰
ശുഭദിനം




Address

Karunagappally
Karunagapalli

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm
Sunday 10am - 6pm

Alerts

Be the first to know and let us send you an email when രഞ്ജിനി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share