Hassanmadhkam kasaragod

Hassanmadhkam kasaragod Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hassanmadhkam kasaragod, Book shop, madhka, bellur, Kasaragod.

28/01/2022
14/10/2017
10/11/2016

#തിരുമൊഴി
തിരുനബി ﷺപറയുന്നു. "നിങ്ങൾ ദാനധർമ്മങ്ങൾ ചെയ്യുവിൻ, കാരണം നിങ്ങൾക്ക് ഒരു കാലം വരാനുണ്ട്. അന്ന് ഒരാൾ ധർമ്മം ചെയ്യാനായി നടക്കും. അത് സ്വീകരിക്കാൻ ഒരാളെ കിട്ടാതെ വരും. ഒരാൾ പറയും: നീ ഇന്നലെ ഇത് കൊണ്ടുവന്നിരുന്നു എങ്കിൽ ഞാൻ സ്വീകരിക്കുമായിരുന്നു. എന്നാൽ ഇന്ന് എനിക്ക് അതിന്റെ ആവശ്യമില്ല."
(صحيح البخاري-1411)
9/11/2016 No: 374
+971507091679
അല്ലാഹു നമുക്ക് നൽകിയ സമ്പത്തിൽ ബറകത് ചെയ്യട്ടെ

09/11/2016

السلام عليكم ورحمة الله وبركاته.

12/08/2016

#തിരുമൊഴി
"തിരുദൂതരേ! എനിക്ക് ചില കുടുംബങ്ങളുണ്ട്. ഞാൻ അവരെ ചേർക്കുകയും അവരെന്റെ ബന്ധം മുറിക്കുകയും ചെയ്യുന്നു. ഞാനവരോട് നന്നായി വർത്തിക്കുന്നു. എന്നാൽ, അവരാവട്ടെ എന്നോട് മോശമായി പെരുമാറുന്നു. ഞാൻ അവർക്കുവേണ്ടി സഹനമവലംബിക്കുന്നു. അവരെന്നോട് അവിവേകമായി പെരുമാറുന്നു." ഒരാൾ തിരുസവിധത്തിൽ തന്റെ പ്രയാസം പറയുകയാണ്.ഇത് കേട്ട തിരുനബിﷺപറഞ്ഞു "നീ പറഞ്ഞതു പോലെത്തന്നെയാണ് നീയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിയതു പോലെയാണ്. (അതു കൊണ്ടവർ നശിക്കുക തന്നെ ചെയ്യും) നീ ഈ നില തുടരുമ്പോഴൊക്കെ നിനക്ക് അല്ലാഹുവിൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ച് ഉണ്ടായിരിക്കും."
(صحيح مسلم-6689)
നമ്മുടെ സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ

02/02/2016

സ്വകാര്യമേഖലകളിൽ ആഴ്ചയിൽ രണ്ട് ദിവസം അവധി; തീരുമാനം ശുറാ കൗൺസിൽ അംഗീകരിച്ചു

റിയാദ്: സ്വകാര്യ തൊഴിൽ മേഖലകളിൽ ആഴ്ചയിൽ തൊഴിൽ സമയം 40 മണിക്കൂറാക്കി ചുരുക്കിക്കൊണ്ട് നേരെത്തെ എടുത്ത തീരുമാനം നടപ്പാക്കുവാൻ ഇന്ന് ചേർന്ന ശൂറാ കൗൺസിൽ യോഗം തീരുമാനിച്ചു. ഇത് സംബന്ധമായി അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന നിരവധി ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് കൗൺസിലിന്റെ ഈ തീരുമാനം ഇതോടെ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആഴ്ചയിൽ രണ്ടു ദിവസം അവധി ലഭിക്കും.
തൊഴിൽ നിയമത്തിലെ 98, 99, 100, 104 ഖണ്ധികകൾ ഭേതഗതി ചെയ്തു കൊണ്ട്, മാനവ വികസന മന്ത്രാലയം തെയ്യാറാക്കിയ റിപ്പോര്ട്ടിന്മേൽ നടന്ന ചർച്ചക്കൊടുവിലാണു ശൂറാ കൗൺസിലിന്റെ ഈ തീരുമാനം വന്നത്.
സ്വകാര്യ തൊഴിൽ മേഖലകളിലെ തൊഴിൽ സമയം 40 മണിക്കൂറാക്കി ചുരുക്കണമെന്നും മിനിമം വേതനം 6000 റിയാൽ ആക്കണമെന്നും ശൂറാ കൗൺസിൽ അംഗം ഡോക്ടർ ഫഹദ് ബിൻ ജുമുഅ വാദിച്ചപ്പോൾ വാരാന്ത്യ അവധി രണ്ട് ദിവസം ആക്കുന്നത് സ്വദേശികൾക്ക് ജീവിതച്ചിലവു കൂട്ടുമെന്നും കൂടാതെ വിദേശികൾ ഒഴിവു ദിവസങ്ങളിൽ മറ്റു ജോലികളിൽ ഏർപ്പെടുമെന്നും അങ്ങനെ രാജ്യത്തേക്ക് പുറത്തേക്കുള്ള പണമൊഴുക്ക് വർധിക്കുമെന്നും മറ്റൊരു അംഗം അബ്ദുല്ലാ സഅദൂനും വാദിച്ചു.
എന്നാൽ സ്വകാര്യ മേഖലകളിൽ തൊഴിൽ ചെയ്യുവാൻ സ്വദേശികൾക്ക് വിമുഖത ഉണ്ടാകുന്നത് അതിലെ ദീർഘിച്ച സമയവും ഒഴിവു ദിവസം കുറവുമാനെന്നതാണെന്ന് മറ്റൊരംഗം ഡോക്ടർ ഹാതിം മർസൂഖി പറഞ്ഞു, അതുകൊണ്ട് സ്വദേശികൾക്ക് സ്വകാര്യമേഖലകളിൽ തൊഴിൽ ചെയ്യുന്നതിന് ആകർഷണീയമായ അന്തരീക്ഷം ഇതുമൂലം ഉണ്ടാവുമെന്നും ഈ ഉത്തരവാദിത്വം ഏറ്റെടുത്തു തൊഴിൽ ഉടമകൾ സ്വദേശികൾക്ക് അവസരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. സ്ത്രീകളുടെ ജോലി സമയം 6 മണിക്കൂറാക്കി ചുരുക്കണമെന്ന് കൗൺസിൽ അംഗം ഖലീഫ ദൗസരി പറഞ്ഞു.
എന്നാൽ ഇതുസംബന്ധമായ ആഴത്തിലുള്ള പഠനങ്ങളും മറ്റും നടക്കുന്നതിനു മുമ്പ് സ്വകാര്യമേഖലകളിൽ ആഴ്ചയിൽ രണ്ട് ദിവസം ഒഴിവു വേണമെന്ന നിർദ്ദേശവും ആഴ്ചയിൽ 40 മണിക്കൂർ മാത്രമേ തോഴിലെടുപ്പിക്കാവൂ എന്ന നിർദ്ദേശവും നേരത്തെ രണ്ടു പ്രാവശ്യം ശൂറാ കൗൺസിൽ അംഗീകാരം കൊടുത്തിരുന്നു വെത്രെ.

02/02/2016

ഹോ..!!
രക്ഷപെട്ടല്ലോ...!!
നാട്ടുകാരുടെ തല്ലു കൊള്ളേണ്ട..
ഫുൾ ടൈം സെക്യൂരിറ്റി.
ചപ്പാത്തി..
ബിരിയാണി..
ആട്ടിറച്ചി...
കംപ്ലീറ്റ് ചാനൽ കവറേജ്..
പരിചയ സമ്പന്നരായ ഗുണ്ടകളെ നേരിട്ട് പരിചയപ്പെടാം..
പുതിയ അടവുകൾ പഠിക്കാം..
പ്രായപൂർത്തി ആയില്ലെങ്കിൽ ശിക്ഷ കഴിയുമ്പോൾ 10000 ഉലുവ..
പിന്നെ, തയ്യൽ മെഷിൻ..
ഏതെങ്കിലും പാർട്ടികളോട് ചായ്വുണ്ടെകിൽ ശിക്ഷക്ക് ശേഷം രാഷ്ട്രീയ ഗുണ്ടയായി വിലാസാം..!!
യോഗവും കഴിവും ഉണ്ട് എങ്കിൽ ഏതെങ്കിലും നല്ല സ്ഥാനവും കിട്ടും.

കാരണം, നിങ്ങൾ കഴിവ് തെളിയിച്ചിരിക്കുന്നു...

സോഷ്യൽ മീഡിയയുടെ തരംഗം ഇന്നോ നാളെയോ തീരും..
പിന്നെ ഈ സംഭവത്തെ കുറിച്ച് ആര് ഓർക്കാൻ..!!

നിങ്ങളെയെല്ലാം തീറ്റി പോറ്റാൻ ഞങ്ങളുടെ നികുതിപ്പണം ഉണ്ടല്ലോ..!!

02/02/2016

തിരുവനന്തപുരത്ത് രണ്ട് യുവാക്കളെ ക്രൂരമായി തല്ലിക്കൊല്ലുന്ന
ഇവർ കൂടുതൽ വളർന്നാൽ ഇതിലും വലിയ ക്രൂരത കാട്ടാൻ മടിക്കില്ല... ഈ ലോകം കാണാൻ ഇവര്ക്കിനി യോഗ്യതയില്ല...?
തെരുവ് നായക്കും കന്ന്കാലികള്‍ക്കും ചോദിക്കാനും പറയാനും ആളുകളുള്ള നമ്മുടെ ജനാധിപത്യ രാജ്യത്ത് എന്തേ ഒരു മനുഷ്യ ജീവന് വിലയിടാന്‍ ആരുമില്ലാതെ പോയി,..?
അതും സംസ്കാര സമ്പന്നരെന്നും വിദ്യാ സമ്പന്നരെന്നും അഹങ്കരിക്കുന്ന മലയാള മണ്ണില്, ഇവരൊരിക്കലും രക്ഷപ്പെട്ടു കൂടാ ,രക്ഷപ്പെട്ടാല്‍ നാളെ നമുക്കും ഈ ഗതി വരില്ലാന്ന് ആര് കണ്ടു ,അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ രാഷ്ട്രീയമോ മതമോ നോക്കാതെ ഒരുമിക്കണം,സഹജീവി സ്നേഹം മാത്രമായിരിക്കണം മാനദണ്ഡം.

02/02/2016

ആറ്റിങ്ങലിലുണ്ടായ കൊലപാതകം മനസാക്ഷിയ നടുക്കുന്നു. ഒരു ചെറുപ്പക്കാരന്‍ നിസഹായനായി മര്‍ദനം ഏറ്റുവാങ്ങി മരിച്ചു. ആക്രമണം നടത്തിയവര്‍ മനുഷ്യകുലത്തില്‍പെട്ടതാണോ എന്നാണ്‌ സംശയം. അമ്മയെ തല്ലിയാലും രണ്ട്‌ അഭിപ്രായം ഉണ്ടാകും എന്നാണ്‌ നമ്മുടെ വിചാരം. അത്‌ ശരിയല്ല. മരിച്ചു വീണ ആ കുട്ടിക്ക്‌ ആദരാഞ്‌ജലി. അവന്‍ ഏതു പ്രസ്‌ഥാനത്തില്‍ പെട്ടവനുമാകട്ടെ. കുലത്തില്‍ പിറന്നവനുമാകട്ടെ. റോഡില്‍ കിടക്കുന്ന അവന്റെ ചേതനയറ്റ ശരീരം ഭീകരമായ കാഴ്‌ചയാണ്‌. ഒരാള്‍പോലും തടുക്കാനുണ്ടായില്ല എന്നതാണ്‌ ഏറെ ഖേദകരം.ഒരു കൊലപാതകിയോ കള്ളനോ ആയാല്‍പോലും ഒരാളെ പച്ചയ്‌ക്ക്‌ പട്ടാപ്പകല്‍ കൊല്ലുന്ന ക്രൂരത കേരളത്തിന്റെ മനസാണ്‌ വെളിവാക്കുന്നത്‌. സ്‌നേഹവും കരുതലും സഹജീവി ബഹുമാനവും ഇല്ലാത്ത അവരെ ഏതു ഭാഷയിലാണ്‌ ചീത്ത പറയുക.

ഇതിനേക്കാൾ വലിയ എന്ത് തെളിവാണ് പ്രതികളെ പിടികൂടാനും ശിക്ഷിക്കാനും പോലീസിനും കോടതിക്കും വേണ്ടത് ..നമ്മുടെ സമൂഹം ഇത്രയും അധപതിക്കുന്നതിനു കാരണക്കാർ നമ്മളും കൂടി ഉത്തരവാദികളാണ് പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത ഹൃദയമുള്ള എല്ലാവരും ഇതിനെതിരെ ശബ്ദിക്കുക നാളെ നിങ്ങളുടെ മക്കൾക്ക്‌ അച്ഛനമ്മമാർക്ക് സഹോദരന്മാർക്ക് കൂട്ടുകാർക്ക് ആർക്കു വേണമെങ്കിലും ഇത് സംഭവിക്കാം അന്ന് നിങ്ങളുടെ ശബ്ദം കേൾക്കാൻ ആരും ഉണ്ടാവില്ല പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത പ്രബുദ്ദരായ കേരള ജനസമൂഹമെ ഉണരുക നമ്മുടെ സാമൂഹിക പ്രതിബദ്ദത ഇന്നേക്ക് വേണ്ടിയുള്ളതാവട്ടെ..വളരെ ദുഃഖം തോന്നുന്നു ...വളരെ വളരെ ..ദൈവമേ എത്ര നീച്ചന്മാരാണീ മനുഷ്യകുലം ഞാനടക്കം....

02/02/2016

സിക്ക വൈറസ് ഭീതി: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
mathrubhumi.latestnews.appsfeed / 13 hours ago

ജനീവ: സിക്ക വൈറസ് പ്രതിസന്ധിയിൽലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആഗോളതലത്തിൽസിക്ക വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണിത്. രോഗനിവാരണത്തിനായി സംഘടന അടിയന്തിരനടപടികൾ സ്വീകരിക്കും. തെക്ക് വടക്ക് അമേരിക്കൻ നാടുകളിലാണ്വൈറസിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയിരിക്കുന്നത്. ഡെങ്കിപ്പനിയും മഞ്ഞപ്പനിയും പടർത്തുന്ന അതേ കൊതുകുകൾ തന്നെയാണ് സിക്ക വൈറസുംപരത്തുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളേയും ആശങ്കയിലാക്കിയിട്ടുണ്ട്. 50 വർഷങ്ങൾക്കു മുമ്പാണ് ആദ്യമായി സിക്ക വൈറസിന്റെ സാനിധ്യം ശ്രദ്ധിക്കപ്പെടുന്നത്. നവജാതശിശുക്കളിൽ മസ്തിഷ്കവൈകല്യമുണ്ടാക്കുന്ന വൈറസായതിനാൽ 2018 വരെ ഗർഭിണികളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 2009ൽ എച്ച്വൺഎൻവൺ ബാധയെത്തുടർന്നാണ് ലോകാരോഗ്യസംഘടന ആദ്യമായി ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നീട് 2014 മേയിൽ പാകിസ്ഥാനിലും സിറിയയിലും പടർന്നുപിടിച്ച പോളിയോക്ക് സമാനമായ രോഗത്തെ തുടർന്നുംആഗസ്തിൽ എബോളബാധയെത്തുടർന്നുംപടിഞ്ഞാറൻ ആഫ്രിക്കയിലും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സാംക്രമിക രോഗ വിദഗ്ദ്ധർ നേരത്തേതന്നെ ലോകാരോഗ്യസംഘടനക്ക് സിക്ക വൈറസുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരുന്നു. എബോള പടർന്നുപിടിച്ചപ്പോൾ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് ലോകാരോഗ്യസംഘടനക്ക് രൂക്ഷവിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്നിരുന്നു. വൈറസ് പടരുന്ന സാഹചര്യത്തിൽ അതിനെ ചെറുക്കാൻ കൂട്ടായ പരിശ്രമമാണ് ആവശ്യമെന്നും എന്നാൽ യാത്ര ചെയ്‌യുന്നതിനും കച്ചവടം നടത്തുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്‍ടർ ജനറൽ മാർഗരറ്റ് ചാൻ പറഞ്ഞു. ബ്രസീലിൽ മാത്രം നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയതിട്ടുണ്ട്. ലോകത്താകെ 40 ലക്ഷത്തോളം പേർക്ക് ഇതുവരെ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു കഴിഞ്ഞു. നവജാതശിശുക്കളിൽ മൈക്രോസെഫാലി എന്ന അവസ്ഥയുണ്ടാക്കുന്നുവെന്നതാണ് സിക്ക വൈറസിനെ ഏറ്റവും അപകടകാരിയാക്കുന്നത്. ചെറിയ തലയോട്ടിയും മസ്തിഷ്കവുമായി കുഞ്ഞുങ്ങൾ ജനിക്കുന്ന അവസ്ഥയാണിത്. ബ്രസീലിൽ മാത്രം രണ്ടായിരത്തോളം കുഞ്ഞുങ്ങൾ ഇങ്ങിനെ ജനിച്ചിട്ടുണ്ട്.
Visit website

സർതിരുവനന്തപുരം ക്കൊലനീധിപീഠം ഇവർക്ക് കൊടുക്കേണ്ടത്തൂക്കുമരം തന്നെ.=======================പറയാൻ  വാക്കുകളില്ല...  പരമാവധ...
02/02/2016

സർ
തിരുവനന്തപുരം ക്കൊല
നീധിപീഠം ഇവർക്ക് കൊടുക്കേണ്ടത്
തൂക്കുമരം തന്നെ.
=======================
പറയാൻ വാക്കുകളില്ല... പരമാവധി ശിക്ഷ ആയ വധ ശിക്ഷ തന്നെ നീധി പീഠം ഇവർക്ക് കൊടുക്കണം ഇത്തരം മനുഷ്വ പറ്റില്ലാത വർഗ്ഗങ്ങൾ നടിനു സമൂഹത്തിനും ആപത്തു തന്നെയാകുന്നു നമ്മുടെ. ജനാധിപത്യ്‌ അതിഷ്ടിതമായ ഇന്ത്യ എന്ന മഹാരജ്യതു ഇതൊരിക്കലും അനുവധിചുകൂട... എല്ലാവരും ഒന്നിചു ഇതിനെതിന്രെ പ്രതിഷേതിക്കണം... മതമോ രാഷ്ട്രീയമൊ നോക്കതെ എല്ലാവരും ഒരുമിക്കണം.. മാനുഷിക പരഗണനയും സഹജീവി സ്നേവവും ആയിരിക്കണം മാനതണ്ഡം
ഇവൻ മാരെ ഇങ്ങ്നെ തല്ല്യ്‌ കൊല്ലണം എന്ന അഭിപ്രായതൊടു യോജിക്കാൻ ഒരിക്കലും കഴിയില്ല... അവർ ചെയ്തതു തെറ്റ്‌ തന്നെ പൊറുക്കാൻ പറ്റാത തെറ്റു തന്നെ ആണു... ഇങ്ങനെ നടന്നതൊ കേരളം എന്ന സംബൂർണ്ണ സാക്ഷരത ഉള്ള കേരളത്തിലും... എന്നതാണു അതിലേറെ വേദ്നാജനകവും ദുഖകരവും ആണു.... ഇതു പൊലെ മനുഷത്വം ഇല്ലത ആ 4 യുവാക്കൾ സമൂഹതിനും നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യതിനും ഭീഷണി തന്നെ ആണു... അതിനാൽ തനെ ഈ കാടത്ത സ്വംഭവമുള്ള ഇവരെ എത്രയും പെട്ടന്നു അറെസ്റ്റ്‌ ചെയ്തു നിയമതിനു മുന്നിൽ കൊണ്ടു വന്നു... പരമാവധി ശിക്ഷ വാങ്ൻഘി കൊടുക്കുകയാണു വേന്ദതു... അല്ലാതെ അവരെയും ഇതെ രീതിയിൽ തല്ലി കൊല്ലുക അല്ല വേണ്ടതു... അതിലൂടെ നമ്മൾ ഇതെ രീതിയിൽ ഉള്ള കാട്ടള്ള്ന്മാരെ വാർത്തെടുക്കുകയാണു ചെയ്യുന്നതു.. അതു യുവാക്കളിൽ അതായതു ന്വൂ ജെൻ തല്ലമുറക്കു പ്രജോധനം ആവുക ആണു ചെയ്യുക.. കണ്ണിനു കണ്ണു പല്ലിനു പല്ലു എന്ന രീതിയോടു ഒരിക്കലും യോജിക്കാൻ കഴിയില്ല...

Address

Madhka, Bellur
Kasaragod
671543

Alerts

Be the first to know and let us send you an email when Hassanmadhkam kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category