24/09/2025
ശ്രീയേശു വിജയം (മഹാകാവ്യം), മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള (എഡിററർ: ഡോ. കുര്യാസ് കുമ്പളക്കുഴി), CPC Trivandrum, 1988, വില ₹370 പോസ്റ്റേജ് സൗജന്യം.
കേരള ക്രൈസ്തവരിൽ നിന്നുള്ള ആദ്യത്തെ മഹാകവിയായി പരിഗണിക്കപ്പെടുന്ന കട്ടക്കയം ചെറിയാൻ മാപ്പിളയ്ക്ക് ക്രൈസ്തവകാളിദാസൻ എന്ന അഭിസംബോധന നേടിക്കൊടുത്ത മലയാളത്തിലെ ആദ്യത്തെ ക്രൈസ്തവ മഹാകാവ്യമാണ് 'ശ്രീയേശുവിജയം'. നീണ്ട 15 വർഷമെടുത്ത് ബൈബിൾ ഇതിവൃത്തമായി കട്ടക്കയം രചന നിർവ്വഹിച്ച ഈ മഹാകാവ്യത്തിൽ 3719 പദ്യങ്ങൾ 24 സർഗ്ഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. മഹാകവി ഉള്ളൂർ അവതാരിക നിർവ്വഹിച്ച് കൈരളിക്കു സമർപ്പിച്ച 575-ഓളം പേജുകളിൽ പരന്നു കിടക്കുന്ന ഈ അപൂർവ്വഗ്രന്ഥം ഡോ. കുര്യാസ് കുമ്പളക്കുഴി സംശോധനം ചെയ്ത് 1988-ൽ കേരള ക്രൈസ്തവ സാഹിത്യഗവേഷകർക്കും മലയാള ഭാഷാകുതുകികൾക്കുമായി പുനരർപ്പണം ചെയ്തത്.