26/07/2026
📖 മേപ്പിൾ മഴവില്ലിൽ അവൾ – ജോസിയ ജോസഫ് നവ എഴുത്തുകാരിയുടെ ആദ്യ നോവൽ. സ്നേഹത്തിന്റെയും നഷ്ടങ്ങളുടെയും സ്വപ്നങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും കാത്തിരിപ്പുകളുടെയും മുറിവുകളുടെയും വീണ്ടും എഴുന്നേറ്റു നിൽക്കാനുള്ള ധൈര്യത്തിന്റെയും നൂലിഴകൾ ചേർക്കുന്നതെടുത്ത ഒരു നോവൽ❤️
Author ✍️ Josiya Joseph
📚 story slate
കാനഡയിലെ ഒരു ഐ.ടി. പ്രൊഫഷണലായ അലീഷയും, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന ഡോക്ടറായ മാധവ് നായർ . ഒരു പാട്ടിലെ കമന്റിൽ തുടങ്ങി, പത്മരാജന്റെ സിനിമകളും പഴയ പാട്ടുകളും മഴയുടെ മണവും കേരളത്തിന്റെ ഓർമ്മകളും പങ്കുവെച്ച് വളരുന്ന അവരുടെ സൗഹൃദവും പ്രണയവുമാണ് ഈ നോവലിന്റെ ഹൃദയം.
രണ്ട് ലോകങ്ങൾ സംഗീതത്തിന്റെ ഭാഷയിലൂടെ ഒന്നിക്കുന്ന മനോഹരമായ തുടക്കം മഞ്ഞു വീഴുന്ന maple മരങ്ങൾക്കു ഇടയിലൂടെ നമ്മളെയും അവരുടെ ലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.
എന്നാൽ ജീവിതം എല്ലായ്പ്പോഴും പ്രണയത്തിന്റെ നിറങ്ങളിൽ മാത്രം എഴുതപ്പെടുന്നില്ല. വിശ്വാസവും വഞ്ചനയും, സ്നേഹവും നഷ്ടവും, കാത്തിരിപ്പും തകർച്ചയും കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
"മനസ്സിലാക്കുക, വിട്ടുകൊടുക്കുക, കാത്തിരിക്കുക..." എന്നത് ജീവിതത്തിലെ ഏറ്റവും കഠിനമായ പാഠങ്ങളാണെന്ന് ഈ നോവൽ ഓർമ്മിപ്പിക്കുന്നു.
എന്നാൽ ഇത് ഒരു പ്രണയപരാജയത്തിന്റെ കഥയായി അവസാനിക്കുന്നില്ല, മറിച്ച് ഒരു സ്ത്രീയുടെ പുനർജന്മത്തിന്റെ കഥയായി മാറുന്നു. "ഫീനിക്സ് പക്ഷിയെപ്പോലെ സ്വന്തം ചുടുചാമ്പലിൽ നിന്ന് ചിറകുകൾ ഉണ്ടാക്കുന്ന അത്ഭുതമാണ് സ്ത്രീ" എന്ന ആശയം പുസ്തകത്തിന്റെ ആത്മാവായി തോന്നി.
ഒരു നഷ്ടപ്രണയം ഒരിക്കലും ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അവസാനമല്ല , അവൾ തകർന്നിടത്തു നിന്നും ഉയർച്ചയിലേക്ക് കുതിക്കുകയാണ്..
പ്രണയവും, വേദനയും, ആത്മവിശ്വാസവും, സ്വയം കണ്ടെത്തലും നല്ല ചില സൗഹൃദങ്ങളും ഒക്കെ ചേർന്ന ഒരു നോവൽ. എഴുത്തുകാരിയുടെ ആദ്യ നോവൽ നു എല്ലാവിധ ആശംസകളും നേരുന്നു ❤️