15/06/2020
*നിങ്ങൾ ആമസോൺ (Amazon), ഫ്ലിപ്കാർട്ട് (Flipkart) പോലുള്ള ഓൺലൈൻ ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവരോ, ഉള്ള ബിസിനസിൽ ഓൺലൈൻ സേവനങ്ങൾ നൽകാൻ താല്പര്യമുള്ളവരോ ആണെങ്കിൽ, ഈ അവസരം നിങ്ങൾക്കുള്ളതാണ്.*
അവധികളില്ലാതെ 24 മണിക്കൂറും നിങ്ങളുടെ ബിസിനസ്സ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്ന ഒരു ഓൺലൈൻ പോർട്ടൽ ഇന്ന് വെറുമൊരു സ്വപ്നമല്ല, ആധുനിക ബിസിനസ്സ് രംഗത്തെ അത്യാവശ്യമാണ്. എന്നാൽ, ഇതിനായി വരുന്ന പണചിലവും, മറ്റു നൂലാമാലകളും വളരെ കൂടുതലായതിനാൽ പലരും ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നു. ഇന്ന് നല്ലൊരു ഈ-കോമേഴ്സ് (e-commerce) അപ്ലിക്കേഷൻ നിർമ്മിച്ചെടുക്കാൻ കുറഞ്ഞത് ₹5,00,000/- രൂപയെങ്കിലു ചിലവ് കരുതണം. കൂടാതെ, ഹോസ്റ്റിങ്ങ് (hosting), മെയ്ൻ്റനൻസ്സ് (maintainance), ടെസ്റ്റിങ്ങ് (testing), സ്കെയിലിങ്ങ് (scaling) എന്നീ വിഷയക്കുരുക്കുകൾ വേറെയും. ഇത്രയും നിക്ഷേപം നടത്തിയാലും ബിസിനസ്സ് വിജയിക്കണം എന്ന് ഉറപ്പില്ല. കാരണം, തീർത്തും അന്യമായ സാഹചര്യമാണ് ഓൺലൈൻ രംഗങ്ങളിൽ ഉള്ളത്. എന്നാൽ, ഈ കടമ്പകൾ കടന്നാൽ മാത്രമെ ഭാവിയിൽ ബിസിനസ്സ് വിപുലീകരണത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കൂ.
ഇത്തരം നൂലാമാലകളെ കുറച്ചു പേരുടെ സാമൂഹിക കൂട്ടായ്മയിലൂടെ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. തങ്ങളുടെ ബിസിനസ്സ് ഓൺലൈൻ ആക്കാൻ താല്പര്യമുള്ള കുറച്ചു പേരെ കണ്ടെത്തി, ഒരു ഓൺലൈൻ ഷോപ്പിങ്ങ് പോർട്ടൽ തുടങ്ങാൻ ആവശ്യമായ ബെയ്സിക്ക് ആപ്ലിക്കേഷൻ (basic application) കൂട്ടായ നിക്ഷേപത്തോടെ നിർമ്മിച്ചെടുക്കുന്നു. ഒരോരുത്തരുടേയും ആവശ്യാനുസരണം സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ ക്ലൗഡ് അപ്ലിക്കേഷനിൽ (cloud application) വില്പനാ വസ്തുക്കൾ പബ്ലിഷ് ചെയ്യാനും, അപ്പ്ടേറ്റ് ചെയ്യാനും, ഉപഭോക്താക്കൾക്ക് ഓഫർ നൽകാനും, ഓർഡറുകൾ സ്വീകരിക്കാനും, മറ്റു അവശ്യസൗകര്യങ്ങളും ഉണ്ടായിരിക്കും. ബിസിനസ്സ് വളരുന്നതിനോടൊപ്പം വിപുലീകരിക്കാൻ ഈ ബെയ്സിക്ക് ആപ്ലിക്കേഷന് (basic application) സാധിക്കുന്നതിനാൽ, പിന്നീട് ഇതിനായി പണം മുടക്കാതെ ആവശ്യാനുസരണം വിപുലീകരിക്കാൻ സാധിക്കും. എല്ലാ സാഹചര്യങ്ങൾക്കും ഉതകുന്ന ഈ ആപ്ലിക്കേഷൻ സാമൂഹിക കുട്ടായ്മയിൽ നിർമ്മിക്കുന്നതിനാൽ, ഇതിനു വരുന്ന നിർമ്മാണ ചിലവുകൾ വിഭജിക്കപ്പെടുന്നു. ഒരു സാധാരണ സംരംഭകന് ലളിതമായ പണചിലവിൽ നൂതന കാലഘട്ടത്തിനു അനുസൃതമായി തന്റെ സംരംഭത്തെ മാറ്റാൻ ഈ അവസരം ഉപയോഗപ്പെടുത്താം.
പരമാവധി 100 പേർക്ക് മാത്രം പങ്കാളിയാകാൻ കഴിയുന്ന ഈ സമൂഹിക കൂട്ടായ്മയിൽ ചേർന്ന് വെറും *₹20,000/-* രൂപക്ക് നിങ്ങൾക്കും ഈ ഓൺലൈൻ ആപ്ലിക്കേഷൻ സ്വന്തമാക്കി നൂതന ബിസിനസ്സ് രംഗത്തേക്ക് കടന്നുവരാൻ സാധിക്കും. ഈ കൂട്ടായ ഉദ്യമത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന ഏവർക്കും *₹5,000*/-രൂപ മാത്രം മുൻകൂർ നൽകി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും, അഭിപ്രായങ്ങൾക്കും, ബുക്കിംഗിനുമായി ബന്ധപ്പെട്ടുക.
*Bineshraj*
*7510565982*
*Layers 360*
*Business studio*