Career Magazine E BOOKS

Career Magazine E BOOKS Career Magazine, well established educational magazine in India since 1984, now available in Newshun

Career Magazine, well established educational magazine in India since 1984, now available in Newshunt / Dailyhunt /Amazon/application in your smartphones.

13/09/2026

https://amzn.in/d/034WQ5wn
31/07/2026

https://amzn.in/d/034WQ5wn

RUBIX CUBE, a supernatural crime thriller explores the thin line between the living and the dead, where guilt, greed, and betrayal refuse to remain buried. Set against the backdrop of Kochi's underworld, the story blends crime, mystery, horror, and human emotions into a gripping narrative. It exp...

11/08/2024

മഹാദുരന്തത്തിൻറെ പത്താം ദിനം : ഭൂമിയെ നശിപ്പിച്ചതാരാണ് ?

ഔദ്യോഗിക കണക്കനുസരിച്ചു ഇതുവരെ വയനാട്ടില്‍ നിന്ന് 148, നിലമ്പൂരില്‍ നിന്ന് 77 എന്നങ്ങനെ 225 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 192 ശരീരഭാഗങ്ങളും ഇതിനകം കണ്ടെടുത്തു. കേരളം കണ്ടത്തിൽവെച്ചു ഏറ്റവും വലിയ അപ്രതീക്ഷിത ദുരന്തം. കാത്തിരിക്കുന്ന , ഭയപ്പെട്ടിരിക്കുന്ന ദുരന്തങ്ങൾ ഇനിയുമുണ്ട് നമുക്ക് മുന്നിൽ...ഏതുനിമിഷവും തകരാവുന്ന അണക്കെട്ടുകൾ. അത് കണ്ടില്ലെന്ന് നടിക്കുന്ന ഉത്തരവാദപ്പെട്ടവർ!

'മനുഷ്യൻ എന്നൊരു ജീവി പ്രപഞ്ചത്തിനു ആവശ്യമുണ്ടായിരുന്നോ ?' എന്ന ഒരു ചർച്ചയിൽ ഉയർന്നുവന്ന വിശദീകരണങ്ങളിൽ , പ്രപഞ്ചത്തിനു ഏറ്റവും ദോഷം ചെയ്തത്, മറ്റു ജീവികളുമായി താരതമ്യം ചെയ്യുമ്പോൾ, മനുഷ്യ സമൂഹമാണ് എന്നതാണ് പരക്കെ ഉയർന്നുവന്ന അഭിപ്രായം. സ്വന്തം സുഖഭോഗങ്ങൾക്കായി പരിസ്ഥിക്ക് ഏറ്റവും ക്ഷതമേല്പിച്ചത് മനുഷ്യ ജീവിയാണ്. കൊല്ലം ജില്ലയിൽ മാത്രം നൂറിലധികം ക്വാറികൾ വെള്ളക്കെട്ടുകളായി നമുക്ക് മുന്നിൽ എന്ന് തിരിച്ചറിയുമ്പോൾ, ഭൂമിയുടെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ.

പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുമായി ജൂൺ അഞ്ച് ലോകമെമ്പാടും പരിസ്ഥിതി ദിന (World Environment Day ) -മായി ആഘോഷിക്കുന്നു. 1973 മുതൽ എല്ലാവർഷവും യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമി (UNEP) -ൻറെ നേതൃത്വത്തിൽ നമ്മൾ ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്. എല്ലാവർഷവും പരിസ്ഥിതി ദിന സന്ദേശം, നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വരും തലമുറകൾക്ക് വേണ്ടി സുസജ്ജമാക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു.

'ഹ്യുമൻ എൻവയോൺമെൻറ്' സംബന്ധിച്ച 1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനത്തിൻറെ മുദ്രാവാക്യം 'ഒരേ ഒരു ഭൂമി' എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ ലോകം പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയാകുന്നു.

ഈ ദിനത്തിൻറെ പ്രാധാന്യം ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യജീവിയും തിരിച്ചറിയേണ്ടതുണ്ട്. ഒരുപക്ഷെ നാം കരുതുന്നതിലും കൂടുതൽ ഉത്തരവാദിത്വമാണ് ജൂൺ അഞ്ച് നമ്മളിൽ ഏൽപ്പിക്കുന്നത്. അത് മരങ്ങൾ നടുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ മാത്രം അവസാനിക്കുന്നതല്ല . ഈ ഭൂമി അനുഭവിച്ച് പോരുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ ക്കുറിച്ച് പഠിക്കാൻ മാനവ സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ തയ്യാറാകുകയും നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും വേണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുകയാണ് . ലോകത്താകെയും ജലവും വായുവും മലിനമാവുകയാണ്, ചൂട് കൂടുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു, ഉരുൾ പൊട്ടുന്നു, അണക്കെട്ടുകൾ തകരുന്നു,ഓസോൺ സംരക്ഷണം ഇല്ലാതാക്കുകയാണ്. നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി നടത്തുന്ന കണ്ടുപിടുത്തങ്ങളും ഉൽപ്പന്നങ്ങളും പ്രകൃതിക്കു നാശം വരുത്തുന്നു എന്നത് മനുഷ്യന് അറിയാതെയല്ല. സ്വാർത്ഥ താൽപര്യങ്ങളിൽ പ്രകൃതിയുടെ നന്മയുടെ വശങ്ങൾ ഇല്ലാതാക്കിക്കൊണ്ടാണ് മനുഷ്യൻ സുഖസൗകര്യങ്ങൾക്കായി പ്രകൃതിയെ നശിപ്പിക്കുന്നത്. മറ്റൊരു ജീവിയും പ്രകൃതിക്കു ദോഷം ചെയ്യുന്ന യാതൊന്നും ചെയ്യുന്നില്ല എന്ന് നാം തിരിച്ചറിയണം.

വളരെ വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് നമ്മുടെ ഭൂമി (earth) ഇന്ന്അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും അപകടകരമായ രീതിയിൽ വർധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം . നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണ്. മാലിന്യങ്ങൾ പൊതു നിരത്തിലേക്കും അന്യരുടെ ഭൂമിയിലേക്കും പുഴയിലേക്കും കായലിലേക്കും കടലിലേക്കും വലിച്ചെറിയുമ്പോൾ നാം ഒരുനിമിഷം കൂടി ആലോചിക്കണം. കല്ല് പൊട്ടിക്കുമ്പോഴും കുഴിയെടുക്കുമ്പോഴും ഭൂമിയുടെ വേദന നാം തിരിച്ചറിയണം. അനുനിമിഷം നശിക്കുന്ന ആവാസ വ്യവസ്ഥ . ഒരു ദശലക്ഷത്തോളം ജീവിവർഗ്ഗങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ് എന്ന് നാം മനസ്സിലാക്കണം.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ. മഴയും വെള്ളപ്പൊക്കവും കൊടുംകാറ്റും ഉരുൾപൊട്ടലും നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം പ്രകൃതിക്കും ജീവികൾക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥയും !

ഇതിനുള്ള പരിഹാരം എന്താണ് ?

നമ്മുടെ വളർച്ചയുടെ മാർഗ്ഗങ്ങളും സമൂഹത്തിൻറെ ചിന്താരീതികളും കൂടുതൽ പരിസ്ഥിതിസൗഹാർദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുക എന്നതാണ്ഏറ്റവും പ്രധാനം.

പ്രകൃതിസംരക്ഷണത്തെ ക്കുറിച്ച് നാം ഓരോരുത്തരും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ നാം മനഃപൂർവം അതിനായി തയ്യാറാകണം. വായുമലിനീകരണം 2040 -ഓടെ 50 ശതമാനം വർധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവുകയും ചെയ്യും എന്നുമാണ് കരുതുന്നത്.

ഇതിന് പരിഹാരം കണ്ടേ തീരൂ. ലോകമെമ്പാടും പുതിയ ഊർജ്ജ സ്രോതസുകൾ അന്വേഷിക്കുമ്പോൾ പുതിയ അണക്കെട്ടുകളെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. തകർച്ചയുടെ വക്കിൽ നിൽക്കുന്ന അണക്കെട്ടുകൾ നാം വിസ്മരിക്കുന്നു!

പ്രകൃതിയുമായി ചേർന്നുകൊണ്ട് സുസ്ഥിരജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇനിയും നാം പഠിക്കേണ്ടതുണ്ട്. മാത്രവുമല്ല, ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തിരനടപടി എടുക്കേണ്ടതുമുണ്ട്. അതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. നമ്മുടെ ഭരണകർത്താക്കൾ ഇത്തരം കാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന് പരിസ്ഥിതി പ്രവർത്തകും വിദഗ്‍ദ്ധരും വിമർശനം ഉന്നയിക്കുമ്പോൾ അത് വെറുതെയല്ല എന്ന് ചുറ്റുപാടും നോക്കുമ്പോൾ നമുക്ക് മനസ്സിലാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോടികൾ മുടക്കി പദ്ധതികൾ നടപ്പാക്കുന്നു എന്ന് വീമ്പിളക്കി 'ഫ്ലക്സ് ബോർഡു' കൾ സ്ഥാപിക്കുമ്പോൾ അവർ യഥാർഥത്തിൽ എന്ത് ചെയ്യുന്നു എന്ന് സ്വയം ചോദിയ്ക്കാൻ തയ്യാറാകണം. നമ്മുടെ ഗ്രാമങ്ങൾ പോലും മലിനീകരിക്കപ്പെടുകയാണ്.

ലോകമാകെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായി താഴെത്തട്ടിൽ നിന്ന് തന്നെ പ്രവർത്തനം ആരംഭിക്കണം. പരിസ്ഥിതി ദിനം ഒരു ദിവസം ആഘോഷിച്ചു മറക്കാനുള്ളതല്ല. പരിസ്ഥിതി ദിനത്തിൻറെ സന്ദേശവും പ്രാധാന്യവും ഉൾക്കൊള്ളാനും അതനുസരിച്ചു ജീവിക്കാനും നാം ഓരോരുത്തരും തയ്യാറാകണം. അല്ലെങ്കിൽ ഈ ഭൂമിയെ നശിപ്പിച്ചത് മനുഷ്യജീവി മാത്രമാണെന്ന വാദം കൂടുതൽ ശക്തിപ്പെടും.

നൂറനാട് ഹനീഫ് : കഥകൾ പറഞ്ഞു തന്ന  മനുഷ്യസ്നേഹി ഒരു സാഹിത്യകാരൻ എന്നതിലുപരി നൂറനാട് ഹനീഫ് കുടുംബ സുഹൃത്തായിരുന്നു. മലയാളന...
04/08/2024

നൂറനാട് ഹനീഫ് : കഥകൾ പറഞ്ഞു തന്ന മനുഷ്യസ്നേഹി

ഒരു സാഹിത്യകാരൻ എന്നതിലുപരി നൂറനാട് ഹനീഫ് കുടുംബ സുഹൃത്തായിരുന്നു.
മലയാളനാടിൻറെ പത്രാധിപ സമിതിയിൽ പ്രവർത്തിക്കുമ്പോൾ മിക്ക ദിവസവും ഓഫീസിൽ വരും. കുറേനേരം സംസാരിച്ചിരിക്കും. കഥ, നോവൽ, സിനിമ, രാഷ്ട്രീയം. അദ്ദേഹത്തിൻറെ വീട്ടിലെത്തിയാലും ഗൗരവമേറിയ ചർച്ചകൾ. ആരോടും പരിഭവമില്ലാതെ, ആരുമായും പിണങ്ങാതെ ഒരു മനുഷ്യൻ.

ഒരു ദിവസം മലയാളനാട്ടിലെത്തിയത് അൽപ്പം ദേഷ്യത്തോടുകൂടിയാണ്.

" ഞാൻ അയാൾക്കെതിരെ കേസ് കൊടുക്കും. അയാൾ എൻറെ കഥയെടുത്തു സിനിമ ചെയ്യുന്നു.ഞാനത് മുടക്കും."
"ആരാണ് സാർ...എന്താണ് പ്രശ്‍നം ?"
" നിങ്ങളുടെ സുഹൃത്താണല്ലോ , പദ്മരാജൻ? അയാൾ എൻറെ നോവൽ 'ഗോദ'യാണ് 'ഒരിടത്തൊരു ഫയൽവാൻ' എന്ന പേരിൽ സിനിമയാക്കുന്നത്. നിങ്ങൾ അത് ചോദിക്കണം. മലയാളനാട് സിനിമ വാരികയിൽ എഴുതണം."
"ചോദിക്കാം. സാറിപ്പോൾ കേസിനൊന്നും പോകണ്ട".

" ആകാശവാണിയിൽ കണ്ടു തുടങ്ങിയ സൗഹൃദമാണ് പദ്മരാജനുമൊത്തുള്ളത്. മലയാളനാടിലെത്തിയപ്പോൾ അത് കൂടുതൽ ശക്തമായി. അദ്ദേഹത്തിൻറെ 'ഉദകപ്പോള' എന്ന നോവൽ സിനിമയാക്കുന്നതിനെക്കുറിച്ചു എസ് കെ നായർ ആലോചിച്ചിരുന്നു. അതിൻറെ തിരക്കഥ പദ്മരാജൻ എഴുതി എസ് കെ യെ ഏൽപ്പിച്ചിരുന്നു. അത് വായിക്കാനും അഭിപ്രായം പറയാനും പത്രാധിപ സമിതിയിലുള്ള ഞങ്ങളെ ( ചാത്തന്നൂർ മോഹൻ ) ഏൽപ്പിച്ചിരുന്നു. അതിൻറെ കാര്യവുമായി മലയാളനാടിൽ വരുമ്പോൾ പദ്മരാജൻ പലപ്പോഴും ഞങ്ങളുമായിട്ടായിരിക്കും ചർച്ച. ( 'ഉദകപ്പോള' പിന്നീട് ഞങ്ങളുടെ സുഹൃത്ത് പി സ്റ്റാൻലി, 'തൂവാനത്തുമ്പികൾ' എന്ന പേരിൽ സിനിമയാക്കി) ഞങ്ങളോടൊപ്പം പദ്മരാജനെ കണ്ടുള്ള പരിചയത്തിലാണ് 'ഗോദ' യും 'ഒരിടത്തൊരു ഫയൽവാനും' തമ്മിലുള്ള സാദൃശ്യം പദ്മരാജനെ ഓർമ്മപ്പെടുത്തണമെന്നു അദ്ദേഹം പറഞ്ഞത് . ഒരുദിവസം പദ്മരാജനും നിർമ്മാതാവ് സുരേഷും കൊല്ലത്തെത്തിയപ്പോൾ കാർത്തിക ഹോട്ടലിലെ കൂടിച്ചേരലിൽ പദ്മരാജനെ ഓർമ്മപ്പെടുത്തിയപ്പോൾ, സ്കൂൾ ദിനങ്ങളിൽ തോളിലേറ്റി തോട് കടക്കാൻ സഹായിച്ച മുതുകുളത്തെ ഫയൽവാനിൽ നിന്നാണ് 'ഒരിടത്തൊരു ഫയൽവാൻ' കഥയുണ്ടായതെന്നു പറഞ്ഞു പദ്മരാജൻ ആ വിഷയം തള്ളിക്കളഞ്ഞു.

അതിലും അദ്ദേഹത്തിന് പിണക്കമുണ്ടായില്ല.

'കരിയർ മാഗസിൻറെ വളർച്ചയോടൊപ്പം നൂറനാട് ഹനീഫ്. ഉണ്ടായിരുന്നു. കരിയർ മാഗസിൻറെ പ്രകാശന ചടങ്ങിൽ അദ്ദേഹമാണ് സ്വാഗതം പറഞ്ഞത്. " കൊല്ലത്തു മദ്യം ഉപയോഗിക്കാത്ത ഒരേയൊരു പത്രപ്രവർത്തകനുണ്ടെങ്കിൽ അത് രാജൻ പി തൊടിയൂരാണെന്നും , വേണമെങ്കിൽ മുഖ്യമന്ത്രിക്ക് ഒരന്വേഷണ കമ്മീഷനെ വെച്ച് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞത് എൻറെ സുഹൃത്തുക്കൾക്കിടയിൽ ഇപ്പോഴും വലിയ തമാശയാണ്.

കേരളത്തിലുടനീളം 'കരിയർ മാഗസിൻ' ബോധവൽക്കരണ പരിപാടിയുമായി സഞ്ചരിച്ചപ്പോൾ അദ്ദേഹം ഒപ്പം വന്നത് നന്ദിയോട് കൂടിമാത്രമേ ഓർക്കാൻ കഴിയു. പ്രശസ്തനായ സാഹിത്യകാരൻ , അദ്ധ്യാപകൻ എന്നീ നിലകളിൽ സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന അദ്ദേഹം യാതൊരു നിർബന്ധവുമില്ലാതെ ഞങ്ങളോടൊപ്പം കൂടി. ഞങ്ങളിൽ ഒരാളായി.

എൻറെ സഹധർമ്മിണിയുടെ അധ്യാപകൻ കൂടിയായ അദ്ദേഹം വീട്ടിൽ വരുമ്പോൾ മക്കളുടെ കൂട്ടുകാരനാകുമായിരുന്നു. ഋതുവിനോടും ഋഷിയോടുമൊപ്പം സമയം ചെലവഴിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തി. അവർക്ക് കഥകൾ പറഞ്ഞു കൊടുത്തു.

കൊല്ലത്തു മുളങ്കാടകം മുതൽ കലക്ടറേറ്റ് വരെയും വേണ്ടിവന്നാൽ ചിന്നക്കടവരെയും നടന്ന് ആരോഗ്യ പരിപാലനത്തെക്കുറിച്ചു പഠിപ്പിക്കുന്ന നൂറനാട് ഹനീഫ് സാർ, തികഞ്ഞ അദ്ധ്യാപകനായിരുന്നു. ജീവിതത്തിലും സാഹിത്യത്തിലും മാനവികതയിലും....

നൂറനാട് ഹനീഫ്, ഋതുവിനോടും ഋഷിയോടുമൊപ്പം

പി എസ് സി എന്തിനു്  കളവ്  പറയണം? കേരളാ  പി.എസ്‌സി യുടെ രജത ജുബിലി പ്രമാണിച്ച്    പി.എസ്‌സി   ഇറക്കിയ  പബ്ലിക് സർവീസ് കമ്...
02/08/2024

പി എസ് സി എന്തിനു് കളവ് പറയണം?

കേരളാ പി.എസ്‌സി യുടെ രജത ജുബിലി പ്രമാണിച്ച് പി.എസ്‌സി ഇറക്കിയ പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക പത്രം ' പി എസ് സി ബുള്ളറ്റി ന്‍റെ വിശേഷാല്‍ പതിപ്പ് ഈയിടെയാണ് കാണാൻ കഴിഞ്ഞത്. അതിൽ പറഞ്ഞിട്ടുള്ള ചില കള്ളത്തരങ്ങൾ എന്തിനു് വേണ്ടിയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തതു കൊണ്ടാണ് ഇതെഴുതുന്നത്.

കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ മുന്നില്കണ്ടുകൊണ്ട്‌ മലയാളത്തിൽ ആദ്യമായി ഒരു 'കരിയർ ഗൈഡൻസ് ' പ്രസിദ്ധീകരണം ഉണ്ടാകുന്നത് 1984 ഓഗസ്റ്റ് ഒന്നിനാണ്. 'കരിയർ മാഗസിൻ'. അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ , പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണൻറെ അധ്യക്ഷതയിൽ , കൊല്ലം പബ്ലിക്‌ ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ പ്രമുഖ വ്യവസായി കെ രവീന്ദ്രനാഥൻ നായർക്ക്‌ ആദ്യ പ്രതി നല്കി പ്രകാശനം ചെയ്തു. എൻ വി കൃഷ്ണവാരിയർ , പന്തളം സുധാകരൻ , ഡോ . ശ്രീനിവാസൻ , നൂറനാട് ഹനീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അന്നത്തെ പത്രങ്ങളിൽ അത് വലിയ വാർത്തയായി അച്ചടിച്ച്‌ വരികയും ചെയ്തു.

മലയാളത്തിലെ ആദ്യ തൊഴിൽ - മാര്ഗ്ഗ ദർശന പ്രസിദ്ധീകരണമായി ആദ്യകാലം മുതൽ അതിൽ എഴുതുന്ന ഡോ. സുകുമാർ അഴീക്കോട്, ഡോ. എം വി പൈലി , ബി എസ് വാരിയർ , എൻ വി കൃഷ്ണവാരിയർ , പന്തളം സുധാകരൻ , ഡോ . ശ്രീനിവാസൻ , നൂറനാട് ഹനീഫ് തുടങ്ങിയവർ സമ്മതിച്ചിട്ടുമുണ്ട്. അന്നത്തെ പി എസ് സി ചെയർ മാൻ പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് കരിയർ മാഗസിൻറെ പതിനേഴാം വാർഷിക പതിപ്പിൽ ഇങ്ങനെ എഴുതി: '1984 ൽ പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ ഈ വിഭാഗത്തിൽ വേറെ പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഈ വിഭാഗം പ്രസിദ്ധീകരണത്തിലെ പ്രവണതയുടെ സ്രഷ്ടാവായി കരിയർ മാഗസിൻ മുന്നിൽ നിൽക്കുന്നു'.

കരിയർ മാഗസിൻ പ്രസിദ്ധീകരിച് ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞ് 1985 നവംബർ 4 നാണ് പി എസ് സി ബുള്ളറ്റിൻ പുറത്തിറങ്ങുന്നത്. 1984 ഓഗസ്റ്റ് 1 ന് കരിയർ മാഗസിൻ പ്രകാശനം ചെയ്ത അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ, അന്ന് പി എസ് അംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പി എസ് സി ബുള്ളറ്റിൻ പ്രകാശനം ചെയ്തു. അക്കാരണം കൊണ്ട് , പി എസ് സി ബുള്ളറ്റിൻ ഇത്തരത്തിലുള്ള മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണ മാകുമോ?

പി എസ് സി ബുള്ളറ്റിനിൽ അന്നത്തെ പി എസ് സി ചെയർമാൻ പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് ,' പി എസ് സി ബുള്ളറ്റിൻ, കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം' എന്ന ലേഖനത്തിൽ എഴുതിയിരിക്കുന്നത് ശുദ്ധ കള്ളത്തരമാണ് : 'പി എസ് സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൻറെ ഇരുപത്തഞ്ച് വർഷം പിന്നിടുകയാണ്. അതിൻറെ പ്രസിദ്ധീകരണം ആരംഭിക്കുന്ന സമയത്ത് ഇതുപോലുള്ള ഒരു പ്രസിദ്ധീകരണം നിലവിലുണ്ടായിരുന്നില്ല. ഉദ്യോഗാർത്ഥി കൾ അറിയേണ്ട കാര്യങ്ങൾ അവരിൽ എത്തിക്കാൻ പറ്റിയ ഒരു പ്രസിധീകരണമാണ് അന്ന് ഭാവനയിൽ ഉണ്ടായിരുന്നതും ...' ( ആരുടെ? - അദ്ദേഹം ചെയർമാനായിരുന്നപ്പോൾ കരിയർ മാഗസിനിൽ തൻറെ അഭിമുഖം അച്ചടിച്ചുവന്ന കാര്യം പോലും പാവം മറന്നുപോയി! ) പി എസ് സി ബുള്ളറ്റിൻറെ പബ്ലിക് റിലേഷൻസ് ഓഫീസർ എൻ സന്ദീപ്‌ എഴുതിയ ' പി എസ് സി ബുള്ളറ്റിൻറെ ചരിത്രം' എന്ന ലേഖനതിലുമുണ്ട് ഈ അവകാശവാദം : കേരളത്തിലെ കരിയർ പ്രസിദ്ധീകരണങ്ങളുടെ അഗ്രഗാമിയായ പി എസ് സി ബുള്ളറ്റിൻറെ പിറവി'. - എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്.
1970 കളിൽ ബാലരമയിലും ബാലയുഗതിലും തളിരിലും എഴുതിത്തുടങ്ങിയ കാലം.
19 73 ൽ കൊല്ലം ഫാത്തിമ കോളേജിൽ വെച്ചാണ് ആദ്യമായി 'കൊമ്പറ്റിഷൻ സക്സസ് റിവ്യു ' കാണുന്നത്. അന്ന് മനസ്സിൽ മൊട്ടിട്ട ആശയമാണ് മലയാളത്തിൽ അത്തരമൊരു പ്രസിദ്ധീകരണം. അക്കാലത്ത് ജനയുഗതിലും മനോരമയിലും സിനിരമയിലും കേരളരാജ്യത്തിലും മാതൃഭൂമിയിലും ധാരാളം എഴുതി. കാ മ്പിശ്ശേരിയും തെങ്ങമവും വൈക്കവും എൻ വിയും തോപ്പിൽ ഭാസി യുമൊക്കെ ഗുരുക്കന്മാരായി.
കാക്കനാടനും വി ബി സിയും സുരേഷും സി ആർ രാമചന്ദ്രനുമൊക്കെ സുഹൃത്തുക്കളായി.
പഠിത്തം കഴിഞ്ഞപ്പോൾ തെങ്ങമം ജനയുഗത്തിൽ ജോലിക്ക് വിളിച്ചു. ശുദ്ധ കമ്മ്യുണിസ്റ്റ്‌ അല്ലാത്തത് കൊണ്ട് പാർട്ടിക്കാർ തടഞ്ഞു.
സ്വന്തമായി പത്രം തുടങ്ങാൻ തെങ്ങമം നിർബ്ബന്ധിച്ചു. തെങ്ങമം ചെല്ലപ്പൻറെ പ്രസ്സിൻറെ പേരിൽ ഡിക്ല
റേഷൻ നല്കി.
'കരിയർ മാഗസിൻ'
തോപ്പിൽ ഭാസി 'മലയാളനാടി'ൽ സബ് എഡിറ്റർ ആക്കി. എൺപതിൽ.
എസ് കെ നായർ അന്തരിച്ചപ്പോൾ 'മധുരം' ഏറ്റെടുത്തു.
1984 ൽ 'കരിയർ മാഗസിൻ' ആരംഭിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും.
1985 ൽ -പി എസ് സി ബുള്ളറ്റിൻ. പിന്നെ 17 പ്രസിദ്ധീകരണങ്ങൾ.
'കരിയർ മാഗസിൻ, ചരിത്രമാണെന്ന് പി എൻ പണിക്കരും സുകുമാർ അഴിക്കോടും ജോർജ് ഓണക്കൂരും കാക്കനാടനും ഒക്കെ പറഞ്ഞു.
2000 -ൽ ഓൺലൈൻ പത്രം
2006 ൽ ദുബായ് എഡിഷൻ.കൂടാതെ റഷ്യ , ലെബനൻ , ജർമ്മനി എന്നീ രാജ്യങ്ങളിൽനിന്നും !
2014 ൽ വീക് ലി ന്യൂസ്‌ പേപ്പർ .
ഇപ്പോൾ ഓൺലൈൻ പത്രം , ഡിജിറ്റൽ ന്യൂസ്‌ പേപ്പർ
ചരിത്രത്തിൽ പോലും കള്ളന്മാ ർ !!!
പി എസ് സി എന്തിനു് കളവ് പറയണം?
http://pscbulletin.com/psc-bulletin-special-book-download-link-1541.htm

കരിയർ മാഗസിൻ ആദ്യ പ്രതി മുഖ്യമന്ത്രിക്ക് (01/ 08 / 1984 )

ഡോക്ടർ വല്യത്താനും 'ദയാവധ'വും മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായി  'ദയാവധം' ഒരു ചർച്ചാ വിഷയമായി എടുക്കുന്നത് , മലയാ...
19/07/2024

ഡോക്ടർ വല്യത്താനും 'ദയാവധ'വും

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായി 'ദയാവധം' ഒരു ചർച്ചാ വിഷയമായി എടുക്കുന്നത് , മലയാളനാട് രാഷ്ട്രീയ വാരിക'യായിരിക്കും. അതിൻറെ പത്രാധിപ സമിതിയിൽ പ്രവർത്തിക്കുമ്പോൾ, 1982 ൽ, ഒരുദിവസം ചീഫ് എഡിറ്റർ എസ് കെ നായർ സാർ കാബിനിലേക്ക് വിളിപ്പിച്ചു. ഞാനും ചാത്തന്നൂർ മോഹനനും അടുത്തെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു:

"യുത്തനേസിയ' എന്നാൽ എന്താണെന്നറിയാമോ ?"

ഞങ്ങൾ മുഖത്തോടു മുഖം നോക്കിയിരുന്നു. അറിയില്ല. കേട്ടിട്ടില്ലാത്ത ഒരു വാക്ക്.

"യുത്തനേസിയ' എന്നത് ഒരു ഗ്രീക്ക് പദമാണ്. "ദയാവധം" എന്ന് മലയാളത്തിൽ പറയാം. വേദനയില്ലാതെ, സഹാനുഭൂതിയോടെ, ജീവിതമവസാനിപ്പിക്കാൻ ഒരാളെ സഹായിക്കുക.

"നല്ല മരണം" എന്ന അർത്ഥവുമുണ്ട് ഈ വാക്കിന്. നമ്മുടെ നാട്ടിൽ ഇതിനു നിയമസാധുത ഇനിയും ലഭിച്ചിട്ടില്ല. "വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക" ഇതിനു നിയമസാധുത നൽകുന്ന കാര്യം ചില യൂറോപ്യൻ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്.

"ഒരു ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ ഉള്ള ഇടപെടൽ" ആയാണ് ബ്രിട്ടിഷ് വൈദ്യ സമിതി ദയാവധത്തെ നിർവചിച്ചിരിക്കുന്നത്. പല രാജ്യങ്ങൾക്കും വ്യത്യസ്ത സമീപനമാണ് ഉള്ളത്. ആരോഗ്യ കാരണങ്ങളാൽ , ദയാവധം ആകാം എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഇത് നിയമപരമായി അനുവദിക്കപ്പെട്ടാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും പണത്തിൻറെ പേരിലും മറ്റും ആളുകൾ കൊലചെയ്യപ്പെടാനും സാധ്യതയുണ്ട് എന്നതിൻറെ പേരിൽ പലരാജ്യങ്ങളും ദയാവധത്തോട് യോജിക്കുന്നില്ല.

സ്വയം, ദയാവധത്തിന് ശ്രമിക്കുന്നവർക്കുമേൽ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവർക്ക് മേൽ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് അമേരിക്കയിലെ നിയമം. എന്നാൽ, ജെർമനി, സ്വിറ്റ്സർലാൻറ് തുടങ്ങിയ ചില യുറോപ്യൻ രാജ്യങ്ങളിൽ, ദയാവധത്തിനു സഹായിക്കുന്നവർക്കെതിരെ കൊലക്കുറ്റം ചുമത്തുകയില്ല. ജഡ്ജിയുടെ വിവേചനത്തിനു വിടുന്ന സമീപനമാണ് നോർവേയിൽ. ഇന്ത്യൻ നിയമത്തിൽ ഇനിയും തീരുമാനമായിട്ടില്ല. നമുക്കൊരു ചർച്ചയായാലോ , രാഷ്ട്രീയ വാരികയിൽ?

"നമുക്കൊരു ലിസ്റ്റെടുക്കണം. ആരെയൊക്കെ ഉൾപ്പെടുത്തണം..."?

"ഡോ. വല്യത്താൻ". ആദ്യത്തെ പേര് അദ്ദേഹം നിർദ്ദേശിച്ചു. " അദ്ദേഹം മാവേലിക്കരക്കാരനാണ് . എൻറെ സുഹൃത്ത്. ശ്രീചിത്ര മെഡിക്കൽ സെൻററിൽ പോയിക്കാണണം. നടൻ മധു. പത്രപ്രവർത്തകൻ ആർ എം മനക്കലാത്ത് , കോട്ടക്കൽ ആര്യവൈദ്യശാലയുടെ വാര്യർ....ലിസ്റ്റ് നീണ്ടു.

അദ്ദേഹം ഫോണെടുത്തു ഡോ. വല്യത്താനെ വിളിച്ചു. പൊട്ടിച്ചിരിയോടെ സംസാരിച്ചു. വിഷയം പറഞ്ഞു.

"എൻറെ രണ്ട് കുട്ടികൾ അങ്ങോട്ട് വരുന്നുണ്ട് ".

നാല്പത്തിരണ്ട്‍ വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തെ കാണുകയും 'ദയാവധ'ത്തെക്കുറിച്ചുള്ള ലേഖനം എഴുതി വാങ്ങുകയും ചെയ്തതാണ് ഡോ. എം എസ് വല്യത്താൻ വിടപറഞ്ഞു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം മനസ്സിലെത്തിയത്. അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തായിരുന്ന എസ് കെ നായർ നമ്മെ വിട്ടു പോയിട്ട് ജൂലായ് 16-ന് 41 വർഷങ്ങൾ! ചാത്തന്നൂർ മോഹനനും ഇന്ന് നമ്മോടൊപ്പമില്ല!

ആയിരങ്ങളുടെ ഹൃദയം കാത്തുസൂക്ഷിച്ച ഡോ. എം എസ് വല്യത്താൻ, നമ്മുടെ ചിന്താധാരയിൽ സാഹിത്യത്തിലൂടെയും സിനിമയുടെയും വ്യവസായത്തിലൂടെയും പുതിയ കാഴ്ചപ്പാടുകൾ പകർന്ന് തന്ന എസ് കെ നായർ , സൗഹൃദത്തിലൂടെയും കവിതകളിലൂടെയും തൊട്ടുണർത്തിയ ചാത്തന്നൂർ മോഹൻ.

എഴുതാൻ ഒരുപാടുണ്ട്.... ഓർക്കാനും.

Address

Kollam
690544

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

8129860887

Alerts

Be the first to know and let us send you an email when Career Magazine E BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Career Magazine E BOOKS:

Shortcuts

Share

Category