Vararuchi Books

Vararuchi Books Vararuchi.com - a website designed for the online sale of Malayalam books. A treasure of best seller Malayalam books.

We assure you perfect and intact delivery of books on time.

ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു ന...
01/03/2025

ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
പുസ്തകം വാങ്ങാൻ താഴെ ക്ലിക്ക് ചെയ്യാം.
https://shorturl.at/6qdm8

https://wa.me/+918590965282?text=chaseലോകോത്തര ത്രില്ലർ രചയിതാവ് ജെയിസ് ഹാഡ് ലി ചേസിന്റെ രചനകൾക്ക് എക്കാലത്തും ആരാധരുണ്ട...
27/10/2024

https://wa.me/+918590965282?text=chase
ലോകോത്തര ത്രില്ലർ രചയിതാവ് ജെയിസ് ഹാഡ് ലി ചേസിന്റെ രചനകൾക്ക് എക്കാലത്തും ആരാധരുണ്ട്. കെ കെ ഭാസ്‌കരൻ പയ്യന്നൂരാണ് മലയാളത്തിലേക്ക് ചേസിനെ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ വിവർത്തനം ശ്രദ്ധേയമാണ്.
ചേസിന്റെ ത്രില്ലറുകൾ 30 ശതമാനം ഡിസ്‌കൌണ്ടിൽ വാങ്ങാനുള്ള സുവർണ്ണാവസരം. വാട്‌സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഞങ്ങൾ ബന്ധപ്പെടുന്നതാണ്. പോസ്റ്റേജു സൌജന്യമാണ്.

എക്കാലത്തും വായനാക്ഷമതയോടെ ചേസ് ത്രില്ലറുകൾ ഒന്നാമത് തുടരുന്നു.

1 പെരുച്ചാഴി 320
2 ഡയമണ്ട് നെക്ലേസ് 300
3 അപരാധി 340
4 ശാന്തം ഭീകരം 250
5 വിഗ്രഹ മോഷണം 245
6 കിൽ മൈ വൈഫ് 270
7 വിഷപാമ്പുകൾ 335
8 റെഡ് ഐ 300
9 വിഷമോതിരം 250
10 ദി ഗ്രേറ്റ് റോബറി 330
11 ഹൊറിബിൾ ഡെത്ത് 280
12ഡെയിഞ്ചറസ് ഫ്രൈഡേ 245
13 കാസിനോ 280
14 ജെയിൽ ബ്രേക്ക് 300
15 മരണ ഗന്ധമുള്ള നോട്ടുകൾ 290
16 കില്ലർ 290
17 വജ്രം 245
18 നിലവറയ്ക്കുള്ളിലെ സ്റ്റാമ്പുകൾ 175
19 രഹസ്യദ്വീപ് 165
20 ചെകുത്താന്റെ ചിരി 300
21 വിഷമുള്ളുകൾ 225
22 വേട്ട മൃഗം 310
23 അവസാനത്തെ അതിഥി 210
24 നിഴൽ മനുഷ്യൻ 250
25 കോടീശ്വരന്റെ ഭാര്യ 240
26 മരണം വിതച്ച കുപ്പായം 250
27 അവളുടെ പ്രതികാരം 260
28 ജ്വാലാ മുഖി 300
ത്രില്ലറുകൾ
സ്വന്തമാക്കാം.
വാട്‌സാപ്പിൽ ലിങ്കിൾ ക്ലിക്ക് ചെയ്യാം
https://wa.me/+918590965282?text=chase

തോമസ് ടി അമ്പാട്ടിൻ്റ കുറ്റാന്വേഷകനാണ് ഡോ.റോയ്. റോയിയുടെ രൂപം ഗംഭീരമായി വരച്ചത് മനോരമയിൽ ഫ്രീലാൻസ് ചിത്രകാരനായിരുന്ന പി ...
26/10/2024

തോമസ് ടി അമ്പാട്ടിൻ്റ കുറ്റാന്വേഷകനാണ് ഡോ.റോയ്. റോയിയുടെ രൂപം ഗംഭീരമായി വരച്ചത് മനോരമയിൽ ഫ്രീലാൻസ് ചിത്രകാരനായിരുന്ന പി കെ രാജനായിരുന്നു. ലൈൻ ഡ്രോയിംഗിൽ അസാധാകരണ വൈഭവമുണ്ടായിരുന്ന ചിത്രകാരൻ.
തോമസ് ടി അമ്പാട്ടിൻ്റെ ഓപ്പറേഷൻ സൺറെയ്സിലും ഡോ. റോയ് ആണ് നായകൻ. അപ്പോൾ പികെ രാജൻ്റെ ചിത്രമല്ലാതെ മറ്റെന്ത് ഉപയോഗിക്കാനാണ്. സുഹൃത്ത് മുഹമ്മദ് തട്ടാശ്ശേരിയുടെ പോസ്റ്റിൽനിന്നാണ് ഈ ചിത്രങ്ങൾ ലഭിക്കുന്നത്.
മനോരമയോടും ശ്രീ തട്ടാശേരിയോടും കടപ്പാട്.
ചിത്രം കൂടുതൽ മികച്ചതാക്കിയ സായിപ്പിൻ്റെ സൈറ്റിനോടും നന്ദി.
പുസ്തകം തന്ന തോമസ് ടി അമ്പാട്ടിൻ്റെ പുത്രൻ സുഹൃത്ത് റോയി അമ്പാട്ടിനും നന്ദി. ജനനിയിൽ കാർട്ടൂണുമായി ചെല്ലുമ്പോൾ ചെറിയ കുട്ടിയായിരുന്നു റോയി.

ദയാബായ്ലീലാമേനോൻഒ.വി.ഉഷസാറാജോസഫ്പി.കെ.മേദിനിസുധാചന്ദ്രൻവിധുബാലകവിയൂർ പൊന്നമ്മസിസ്റ്റർ ജെസ്മിഷീല  ചന്ദ്രമതിഭാഗ്യലക്ഷ്മിസി...
24/10/2024

ദയാബായ്
ലീലാമേനോൻ
ഒ.വി.ഉഷ
സാറാജോസഫ്
പി.കെ.മേദിനി
സുധാചന്ദ്രൻ
വിധുബാല
കവിയൂർ പൊന്നമ്മ
സിസ്റ്റർ ജെസ്മി
ഷീല
ചന്ദ്രമതി
ഭാഗ്യലക്ഷ്മി
സി.കെ ജാനു
ജലജ
ദീദി ദാമോദരൻ
പത്മജാ വേണുഗോപാൽ
ഡോ.ഖദീജ മുംതാസ്
അഡ്വ.നൂർബിന റഷീദ്
കെ.സി.റോസക്കുട്ടി
മല്ലികാസുകുമാരൻ
ഡോ.കെ.ഓമനക്കുട്ടി
സീമ.ജി നായർ
കാലടി ഓമന
പാർവതി
ഡോ.നീനാ പ്രസാദ്
പ്രൊഫ.ഒ. ജെ ചിന്നമ്മ
രാജേശ്വരി മോഹൻ
ഡോ.ഷീന ഷുക്കൂർ
അഡ്വ.യു. പ്രതിഭ
ഡോ. പ്രമീളാദേവി
ശോഭാ കോശി
അശ്വതി ജ്വാല
എന്നിവരുടെ ജീവിതത്തിൽ അവർ കണ്ടതും കേട്ടതുമായ ജീവിതാനുഭവങ്ങൾ പുസ്തകരൂപത്തിൽ പുറത്തുവരികയാണ്.
ഓരോ ലേഖനത്തിനൊപ്പവും സുരേഷിൻ്റെ കിടിലൻ ചിത്രീകരണവും.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 3-ാം എഡിഷനിൽ ഈ പുസ്തകം പ്രകാശിപ്പിക്കും.
പ്രിയ സുഹൃത്ത് സുരേഷിനെ ഈ ചടങ്ങിൽ ആദരിക്കും.
പുസ്തകം തയ്യാറാക്കിയത് പ്രിയ സുഹൃത്ത് രമേശ് പുതിയ മഠമാണ്.

ഇരുപത് വർഷം മുമ്പ് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ആർട്ടിസ്റ്റ് സഗീർ വരച്ചിരുന്ന പരമ്പരയാണ് ‘ഗൾഫും പടി പി.ഒ.ഇന്നും കത്ത് വന്നീല....
24/10/2024

ഇരുപത് വർഷം മുമ്പ് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ആർട്ടിസ്റ്റ് സഗീർ വരച്ചിരുന്ന പരമ്പരയാണ് ‘ഗൾഫും പടി പി.ഒ.

ഇന്നും കത്ത് വന്നീല...
ഈ കാർട്ടൂൺ പുസ്തകത്തിലെ ഒരു ഡയലോഗാണിത്. പുതിയ തലമുറയ്ക്ക് അന്യമായ വാക്ക്. 'ഗൾഫുംപടി പി ഒ' രണ്ടാംപതിപ്പ് പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് എന്നോടാദ്യം സംസാരിച്ചത് കാർട്ടൂണിസ്റ്റും സംവിധായകനുമായ മഹേഷ് വെട്ടിയാർ ആയിരുന്നു.

ഗൾഫിലെ മലയാളികളുടെ ജീവിതത്തിന്റെ പരിച്ഛേദമാണ് ഈ കാർട്ടൂൺ സമാഹാരം.

ഉരുകിയൊലിച്ചു തീരുന്ന മനുഷ്യരുടെ അധ്വാനത്തിന്റെ വിലയറിയാതെ ആ പണം കൊണ്ട് നാട്ടിൽ അടിച്ചുപൊളിച്ചു ജീവിക്കുന്ന ബന്ധുക്കൾ, സ്വന്തക്കാർ. വർഷങ്ങൾക്കുശേഷം നാടു കാണാൻ ആർത്തിയോടെ എത്തുന്ന ഗൾഫുകാരനോട് ആദ്യം ചോദിക്കുന്നത്:
'' എന്നാണ് തിരിച്ചു പോകുന്നത്?'' എന്നാണ്.

കാർട്ടൂണിസ്റ്റ് സഗീർ, വരയുടെ അമ്പതാണ്ട് പിന്നിടുന്ന ഈ വേളയിലാണ് ഈ കാർട്ടൂൺ നോവൽ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത്.

പ്രവാസിശബ്ദം ഓണപ്പതിപ്പ്-2003-ൽ എൻ എസ് മാധവൻ എഴുതിയ ലേഖനവും, മലയാളം ന്യൂസ് 2004-ൽ ജമാൽ കൊച്ചങ്ങാടി എഴുതിയ ലേഖനവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എടുത്തുപറയേണ്ട കാര്യം സഗീറിക്കയുടെ ഗംഭീരൻ ചിത്രീകരണമാണ്. അദ്ദേഹം ആമുഖത്തിൽ പറയുന്നത്,

1984ൽ സൗദി അറേബ്യയിലെ അൽഹസയിൽ ഫോട്ടോ സ്റ്റുഡിയോയുടെ ഇരുട്ടറയിലും ഇടനാഴികളിലുമായി പത്തുവർഷം. ഇതിനിടയിൽ സ്വയം അനുഭവിച്ചു തീർത്തതും സഹജീവികളുടെയും, നാട്ടിൽ കാത്തിരിക്കുന്ന അവരുടെ ഭാര്യമാരുടെയുമൊക്കെ തീരാനോവുകളും നൊമ്പരങ്ങളും.... ഇതൊന്നും തിരിച്ചറിയാത്ത ബന്ധുക്കളുടെയും ആശ്രിതരുടെയും ഒടുങ്ങാത്ത ദുരാഗ്രഹങ്ങൾ.... ആർഭാടങ്ങൾ... പൊങ്ങച്ചങ്ങൾ... ഇങ്ങനെ അകം നിറഞ്ഞു വിങ്ങിയ പ്രവാസാനുഭവങ്ങൾ ഗത്യന്തരമില്ലാതെ പിടഞ്ഞ് പുറം ചാടിയതാണ് ഗൾഫും പടി പി.ഒ. എന്നാണ്.

ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക് 1984 കാലഘട്ടങ്ങളിൽ അറബിപൊന്ന്‌തേടി കടൽകടന്നുപോയ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിന്റെ നേർചിത്രം ദർശിക്കാനാവും.

എന്തുകൊണ്ടോ ഗൾഫുംപടി വേണ്ടത്ര ആഘോഷിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ സഗീർ ഇക്ക തന്റേതായ ഒരു കൊച്ചുലോകത്ത് ആരോടും പരിഭവമില്ലാതെ ജീവിക്കുന്നതുകൊണ്ടാവാം.

അത് പുനപ്രസിദ്ധീകരിച്ച ഡോൺബുക്‌സിനു പുസ്തകം പ്രസിദ്ധീകരിക്കുന്നതല്ലാതെ വില്ക്കാനുള്ള തന്ത്രങ്ങൾ ഇനിയും മനസ്സിലായിട്ടില്ല.

എങ്കിലും ചെറിയൊരു ശ്രമം കൂടി നടത്താം.
ഈ വലിയ ലോകത്തിലെ ചെറിയ മനുഷ്യരിൽ ശ്രദ്ധിക്കപ്പേടേണ്ട മനുഷ്യേനാണ് സഗീറും അദ്ദേഹത്തിന്റെ ഗൾഫുപടി പി.ഒ എന്ന ഗ്രാഫിക് നോവലും.

പുസ്തകം ആവശ്യമുള്ളവർ കമന്റ് ചെയ്യൂ..

ഉദ്വേഗം നിറഞ്ഞ മുപ്പത്തിൽപ്പരം മണിക്കൂറുകൾ!പത്തോളം സ്ഥലങ്ങളിൽ ഒരേസമയത്ത് ഒരു ക്രിസ്മസ് സമ്മാനംസംഭ്രമം വിതയ്ക്കുന്നു. സന്...
28/05/2022

ഉദ്വേഗം നിറഞ്ഞ മുപ്പത്തിൽപ്പരം മണിക്കൂറുകൾ!
പത്തോളം സ്ഥലങ്ങളിൽ ഒരേസമയത്ത് ഒരു ക്രിസ്മസ് സമ്മാനംസംഭ്രമം വിതയ്ക്കുന്നു.
സന്തോഷവും, സമ്പത്തും, പ്രതീക്ഷയുംകൂടെമരണവും പതിയിരിക്കുന്ന സമ്മാനം. അത്ഭുതകരമായി ഓരോ കൈകളിൽനിന്നും വഴുതിമാറി അത് സഞ്ചരിക്കുന്നു.
വായനക്കാരെ ആകാംഷയിൽ പിടിച്ചിരുത്തി ഒട്ടനവധി നാടകീയരംഗങ്ങൾക്ക് സാക്ഷിയാക്കുന്ന പുക്രന്റെയും മകന്റെയും ഒപ്പവും ഒരുപറ്റംആൾക്കാരുടെയും ഹൃദയത്തുടിപ്പിന്റെ കഥയാണിത്.
ജോയ് ദാനിയേലിന്റെ നോവൽ പുക്രൻ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നു.
+91 8590965282 എന്ന നമ്പരിലേക്ക് അഡ്രസ്സ് വാട്‌സാപ്പ് ചെയ്യൂ. 200രൂപയാണ് പുസ്തകത്തിന്റെ വില.
വാട്‌സാപ്പ് ലിങ്ക് https://wa.me/918590965282?text=pukran

യാത്രാവിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പുസ്തകംകുട്ടികളും മുതിർന്നവരുംഒരുപോലെ ഇഷ്ടപ്പെടുന്നപുസ്തകംനിശ്ചയ...
04/05/2022

യാത്രാവിവരണത്തിനുള്ള
കേരളസാഹിത്യ അക്കാദമി
അവാർഡ് ലഭിച്ച പുസ്തകം
കുട്ടികളും മുതിർന്നവരും
ഒരുപോലെ ഇഷ്ടപ്പെടുന്ന
പുസ്തകം
നിശ്ചയമായും
വായിക്കേണ്ട
പുസ്തകം
പ്രൊഫ. എസ് ശിവദാസിന്റെ
മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും
പഞ്ചേന്ദ്രിയങ്ങളെയും
ആനന്ദിപ്പിച്ചുകൊണ്ട്
ആറാമിന്ദ്രിയത്തെ
ധന്യമാക്കുന്ന
പഞ്ചാമൃതകൃതിയെന്നാണ്
ഡോ. എം. ലീലാവതി
ഈ പുസ്തകത്തെ
വിശേഷിപ്പിച്ചിരിക്കുന്നത്.
വാട്‌സാപ്പിൽ വിലാസം അയയ്ക്കൂ..
മലയാളത്തിലെ ഏറ്റവും മികച്ച
പുസ്തകങ്ങളിലൊന്ന്
സ്വന്തമാക്കൂ... പോസ്റ്റേജ് സൗജന്യം
വിലാസം വാട്‌സാപ്പ് ചെയ്യൂ..
8590965282

23-ാം പാർട്ടി കോൺഗ്രസിനോടുബന്ധിച്ചു നടക്കുന്ന അന്തരാഷ്ട്ര പുസ്തകമേളയിൽ ഡോൺ ബുക്‌സിനും, ഞങ്ങൾ പ്രസിദ്ധീകരിച്ച ലളിതം എന്ന ...
31/03/2022

23-ാം പാർട്ടി കോൺഗ്രസിനോടുബന്ധിച്ചു നടക്കുന്ന അന്തരാഷ്ട്ര പുസ്തകമേളയിൽ ഡോൺ ബുക്‌സിനും, ഞങ്ങൾ പ്രസിദ്ധീകരിച്ച ലളിതം എന്ന പുസ്തകത്തിനും പ്രഥമപരിഗണ നൽകിയ സംഘാടകസമിതിയോടുള്ള സ്‌നേഹവും കടപ്പാടും വിനയപൂർവ്വം അറിയിക്കുന്നു.
-മാലിനി( എഡിറ്റർ, ഡോൺ ബുക്‌സ്)

Address

PO Road, Thirunakkara
Kottayam

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm
Sunday 10am - 7pm

Telephone

+918075440976

Alerts

Be the first to know and let us send you an email when Vararuchi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vararuchi Books:

Share

Category