MalarikalTurisam

MalarikalTurisam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MalarikalTurisam, Kottayam/Malarikkal Tourism sector, Kottayam.

കിഴക്ക് ഉയരമുള്ള പശ്ചിമഘട്ടവും പടിഞ്ഞാറ് കുട്ടാനന്ദിലെ വെമ്പനാട് തടാകവും നെൽവയലുകളും അതിർത്തി. അയൽ സംസ്ഥാനങ്ങളുമായോ അറബിക്കടലുമായോ അതിർത്തി പങ്കിടാത്ത കേരളത്തിലെ ഏക ജില്ലയാണിത്.
* അക്ഷരങ്ങളുടെ ഭൂമി *
# # #+919895556365

തട്ടുകടകൾ എന്ന കോൺസെപ്റ്റിന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു എന്ന് നമ്മൾ പലപ്പോഴും ആലോചിക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ ചിലവി...
12/07/2026

തട്ടുകടകൾ എന്ന കോൺസെപ്റ്റിന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു എന്ന് നമ്മൾ പലപ്പോഴും ആലോചിക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ ചിലവിൽ സാധാരണക്കാരായ ആളുകൾക്ക് വിശപ്പ് മാറ്റാൻ പാകത്തിന് ഭക്ഷണം നൽകുക എന്നതായിരുന്നു പണ്ടുകാലത്ത് തട്ടുകടകളുടെ പ്രധാന വിജയം. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ തട്ടുകട സംസ്കാരം ഇത്രയധികം വളർന്നതും ആളുകൾ അതിനെ നെഞ്ചിലേറ്റിയതും. പണ്ട് റെസ്റ്റോറന്റുകളിൽ ഒരു ദോശയ്ക്ക് എട്ടോ പത്തോ രൂപ വാങ്ങുമ്പോൾ തട്ടുകടകളിൽ അത് വെറും അഞ്ചോ ഏഴോ രൂപയ്ക്ക് കിട്ടുമായിരുന്നു.

എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ലല്ലോ. റെസ്റ്റോറന്റുകളിൽ പന്ത്രണ്ട് രൂപയാണ് ദോശയ്ക്കെങ്കിൽ ഇന്നത്തെ തട്ടുകടകളിലും അതേ വില തന്നെയാണ് വാങ്ങുന്നത്, എന്തിന് ചിലയിടങ്ങളിൽ പതിനഞ്ച് രൂപ വരെ ഈടാക്കുന്നവരുമുണ്ട്. ദോശയുടെ കാര്യം മാത്രമല്ല, ഓംലെറ്റും രസവടയും ചായയുമെല്ലാം ഇതേ രീതിയിൽ തന്നെയാണ് ചാർജ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ സാധാരണക്കാരന് ബഡ്ജറ്റ് ഫ്രണ്ട്ലിയായി കൺസിഡർ ചെയ്യാൻ പറ്റുന്ന ഒരു ഓപ്ഷൻ ഇപ്പോൾ തട്ടുകടകളിൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. 💸

അത്രയും വലിയ തുക ഈടാക്കുമ്പോഴും കൃത്യമായ ഒരു പാർക്കിംഗ് സ്പെയ്സോ അല്ലെങ്കിൽ വൃത്തിയുള്ള ഡൈനിംഗ് സൗകര്യങ്ങളോ ഒന്നും തന്നെ ഇവർ പ്രൊവൈഡ് ചെയ്യുന്നില്ല. പോരാത്തതിന് പ്രധാന റോഡുകളും ഫുട്പാത്തുകളും കയ്യേറി ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വേറെയും. റോഡരികിലെ ഈ കയ്യേറ്റങ്ങൾ കാരണം മര്യാദയ്ക്ക് വണ്ടിയോടിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് പല തിരക്കുള്ള നഗരങ്ങളിലുമുള്ളത്.

അതുകൊണ്ട് തന്നെ തട്ടുകടകൾ ഫുട്പാത്തിൽ നിന്നും നഗരത്തിന്റെ പ്രധാന തിരക്കുള്ള ഇടങ്ങളിൽ നിന്നും മാറ്റിസ്ഥാപിക്കാനുള്ള അധികാരികളുടെ നടപടിയെ പൂർണ്ണമായും സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഇതിന്റെ താഴെ വന്ന് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നേ എന്ന് പറഞ്ഞ് കരയുന്നവർ ഒരു കാര്യം മനസ്സിലാക്കണം, അവർ ഇപ്പോൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്ന പൈസയും മറ്റു സാധാരണക്കാരായ പൗരന്മാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും കൂടെ ഒന്ന് ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും. 🖐️✅

താമരക്കുമ്പിളല്ലോ മമ ഹൃദയം.*******************"ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്പകരുന്ന മണിവീണ മൂകമായീ..."അതെ , ആ സ്വരരാ...
12/07/2026

താമരക്കുമ്പിളല്ലോ
മമ ഹൃദയം.
*******************
"ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായീ..."
അതെ , ആ സ്വരരാഗഗംഗ മൂകമായിരിക്കുന്നു....

ഏതാനും വർഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഒരു വ്യാജവാർത്ത പ്രചരിച്ചത് പ്രിയ വായനക്കാരിൽ ചിലരെങ്കിലും
ഓർക്കുന്നുണ്ടായിരിക്കും .
പ്രശസ്ത തെന്നിന്ത്യൻ ഗായിക എസ് ജാനകി അന്തരിച്ചു എന്ന വ്യാജവാർത്തയാണ് എവിടെനിന്നോ പൊട്ടിമുളച്ച് നവമാധ്യമങ്ങളിലൊക്കെ കറങ്ങി തിരിഞ്ഞത് .
ഒമ്പത് തവണയാണ്
എസ് ജാനകി മരിച്ചു എന്ന വ്യാജവാർത്ത ഒരു വഴിപാട് പോലെ ഓരോ വർഷവും പ്രചരിച്ചത് .
ഏന്നാൽ ഇത്തവണ വാർത്ത വ്യാജമായില്ല .
ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ഗായിക എന്നെന്നേക്കുമായി വിട പറഞ്ഞിരിക്കുന്നു .

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ
1938 ഏപ്രിൽ 23-ന് ജനിച്ച ജാനകിയമ്മ നന്നേ ചെറുപ്പത്തിലേതന്നെ സംഗീതത്തിൽ വളരെയധികം അഭിരുചി കാണിച്ചിരുന്നു .

ഈ സംഗീത പാടവം തിരിച്ചറിഞ്ഞ മാതാപിതാക്കൾ പത്തു വയസ്സു മുതലേ ജാനകിയെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി . മദ്രാസിലെ സംഗീത കോളേജിൽ പഠിച്ചുകൊണ്ടിരിക്കേ ആകാശവാണി നടത്തിയ ഒരു സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതോടുകൂടി എസ് ജാനകി സംഗീത രംഗത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് "വിധിയിൻ വിളയാട്ട് " എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ട് ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നുവെങ്കിലും
"എം എൽ എ " എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തോടെയാണ് ഇവർ പ്രശസ്തയാകുന്നത്.

തെലുഗു ഗായകൻ ഘണ്ടശാലയോടൊപ്പം പാടിയ ഈ ഗാനം ഹിറ്റായി എന്ന് മാത്രമല്ല പിന്നീട് ഒരിക്കലും
എസ് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇതിനകം 20 ഭാഷകളിലായി
48,000 -ത്തോളം ഗാനങ്ങൾ ആലപിച്ച
എസ് ജാനകി
മലയാളത്തിൽ മാത്രം 1466 ഗാനങ്ങൾ പാടിയിട്ടുണ്ട് . ശ്യാം എന്ന സംഗീതസംവിധായകൻ്റെ കീഴിൽ മാത്രം 168 പാട്ടുകൾ ജാനകിയമ്മ പാടുകയുണ്ടായി .അതേപോലെ പി ഭാസ്കരൻ എന്ന ഗാനരചയിതാവിന്റെ 236 പാട്ടുകൾ പാടാനും ജാനകിയമ്മയ്ക്ക് ഭാഗ്യമുണ്ടായി.

നാലു തവണ ദേശീയ പുരസ്ക്കാരവും 14 തവണ കേരള സംസ്ഥാന പുരസ്ക്കാരവും ലഭിച്ച
എസ് ജാനകി
"മിന്നുന്നതെല്ലാം പൊന്നല്ല " എന്ന ചിത്രത്തിലെ
"ഇരുൾ മൂടുകയോ എൻ വാഴ് വിൽ ...'' എന്ന ഗാനത്തോടെയാണ് മലയാളത്തിൽ തന്റെ ജൈത്രയാത്ര ആരംഭിച്ചത്.

പി ഭാസ്കരൻ - ബാബുരാജ് കൂട്ടുകെട്ടിലാണ് ജാനകിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങൾ പിറന്നുവീണത്. മലയാള ചലച്ചിത്ര സംഗീതത്തെ പുഷ്ക്കലമാക്കിയ ദേവരാജൻമാസ്റ്റർ ജാനകിയമ്മയെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചില്ലെന്നുള്ളതും ഖേദകരമായ ഒരു വസ്തുതയായിരുന്നു .
എങ്കിലും മികച്ച ഗായികയ്ക്കുള്ള മലയാളത്തിലെ ആദ്യത്തെ ദേശീയ പുരസ്ക്കാരം നേടാൻ ജാനകിയമ്മക്കാണ് ഭാഗ്യമുണ്ടായത് .
"ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് " എന്ന ഗാനം "ഓപ്പോൾ " എന്ന ചിത്രത്തിന് വേണ്ടി പാടിക്കൊണ്ട് ദേശീയ പുരസ്ക്കാരം നേടി ചരിത്രം സൃഷ്ടിക്കുവാനും അവർക്ക് കഴിഞ്ഞു .
( രചന പി.ഭാസ്കരൻ - സംഗീതം എം.ബി.ശ്രീനിവാസ് )

മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങൾ പാടാൻ ഭാഗ്യമുണ്ടായത് എസ് ജാനകിയ്ക്ക് തന്നെയാണ് .

."തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ ..."
( മൂടുപടം - പി ഭാസ്കരൻ - ബാബുരാജ് .)

" വാസന്തപഞ്ചമിനാളിൽ ... "
(ഭാർഗ്ഗവിനിലയം - പി ഭാസ്കരൻ - ബാബുരാജ്)

"സൂര്യകാന്തി സൂര്യകാന്തി ..."
( കാട്ടുതുളസി - വയലാർ - ബാബുരാജ്)

"താമരക്കുമ്പിളല്ലോ മമഹൃദയം .. "
( അന്വേഷിച്ചു കണ്ടെത്തിയില്ല
പി ഭാസ്കരൻ - ബാബുരാജ് )

"എൻ പ്രാണനായകനെ എന്തു വിളിക്കും ..."
(പരീക്ഷ -
പി ഭാസ്കരൻ - ബാബുരാജ്)

"താനെ തിരിഞ്ഞും മറിഞ്ഞും ..."
( അമ്പലപ്രാവ് - പി ഭാസ്കരൻ - ബാബുരാജ്)

"അവിടുന്നെൻ ഗാനം കേൾക്കാൻ .... " (പരീക്ഷ -
പി ഭാസ്കരൻ - ബാബുരാജ് .)

" ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി ..." ( ചന്ദ്രകാന്തം - ശ്രീകുമാരൻ തമ്പി - എം എസ് വിശ്വനാഥൻ)

"നീലജലാശയത്തിൽ ... "
(അംഗീകാരം - ബിച്ചു തിരുമല -എ ടി ഉമ്മർ )

"ഒരു കൊച്ചു സ്വപ്നത്തിൻ ..."
( തറവാട്ടമ്മ -പി ഭാസ്കരൻ - ബാബുരാജ്)

"മഞ്ഞണിപ്പൂനിലാവ് .... "
(നഗരമേ നന്ദി - പി ഭാസ്കരൻ -
കെ രാഘവൻ)

"ഉണരൂ വേഗം നീ സുമറാണി ..."
(മൂടൽമഞ്ഞ് -
പി ഭാസ്കരൻ,
ഉഷാ ഖന്ന)

"പുലയനാർ മണിയമ്മ
പൂമുല്ല കാവിലമ്മ..."
(പ്രസാദം - പി ഭാസ്കരൻ - ദക്ഷിണാമൂർത്തി)

"സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ... "
(ഇത് ഞങ്ങളുടെ കഥ -പി ഭാസ്കരൻ - ജോൺസൺ )

"ഗോപുരമുകളിൽ
വാസന്തചന്ദ്രൻ ..."
(വിത്തുകൾ - പി ഭാസ്കരൻ -പുകഴേന്തി )

" ഒരു വരം തേടി വന്നു..."
ചിത്രം ശ്രീ ഗുരുവായൂരപ്പൻ ,
രചന ഓ എൻ വി, സംഗീതം ദക്ഷിണാമൂർത്തി )

" വീണക്കമ്പി തകർന്നാലെന്തേ...."
(ഉമ്മാച്ചു )

"സിന്ദൂര പുഷ്പവന ചകോരം ...."
(സിന്ദൂരം)

"Iസ്വർണ്ണ മുകിലുകൾ സ്വപ്നം കാണും ..."
(വിലക്കപ്പെട്ട ബന്ധങ്ങൾ )

"കിളിയെ കിളിയെ ... "
(ആരാത്രി)

"ദേവകുമാരാ
ദേവകുമാരാ..".( തിലോത്തമ )

"ഏതോ സുന്ദര സ്വപ്നങ്ങൾ ... "
( അനാഥ )

"വിവാഹ നാളിൽ ... "
( ഇട വഴിയിലെ പൂച്ച മിണ്ടാപൂച്ച)

"അനുരാഗനർത്തനത്തിൻ
അരങ്ങേറ്റം ) (സപ്തസ്വരങ്ങൾ )

"മേലേ നന്ദനം പൂത്തേ..."
(നീലക്കുറിഞ്ഞി പൂത്തപ്പോൾ)

"ചാലേ ചാലിച്ച ചന്ദന... "
(ഉദയം)

"എന്തേ ചന്ദ്രനുറങ്ങാത്തു.. "
(ശ്യാമള ചേച്ചി )

"ഈറനുടുത്തുവളർത്തു കൊണ്ടംബരം ചുറ്റുന്ന..."
(ഇരുട്ടിൻ്റെ ആത്മാവ്)

"ഒരു മുറി കണ്ണാടി ഒന്നു നോക്കി..."
(വളർത്തുമൃഗങ്ങൾ)

തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ജാനകിയമ്മ കൈരളിക്ക് സംഭാവന ചെയ്തത്.
അര നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന പൊതു രംഗത്തെ സംഗീതസപര്യ അവസാനിപ്പിച്ച് മൈസൂരിലായിരുന്നു അവർ അവസാനകാലത്ത് വിശ്രമജീവിതം നയിച്ചിരുന്നത് .

2013 -ൽ രാജ്യം ജാനകിയമ്മക്ക്
പത്മഭൂഷൻ നൽകിയെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറായില്ല . ദക്ഷിണേന്ത്യൻ കലാകാരന്മാരെ വേണ്ട രീതിയിൽ ആദരിക്കാനോ പരിഗണിക്കാനോ സർക്കാർ തയ്യാറാകാത്തതി ൻ്റെ പ്രതിഷേധമായിരുന്നു ആ നിരാകരണം .
ഒരർത്ഥത്തിൽ ആ പ്രതിഷേധം ശരിയായിരുന്നു താനും . യേശുദാസ് , ജാനകി തുടങ്ങിയ പ കലാപ്രതിഭകൾ അര നൂറ്റാണ്ടിലധികം കാലം ഇന്ത്യൻ സംഗീതത്തിൻ്റെ ഉൾത്തുടിപ്പായിരുന്നിട്ടും ഇവരെയൊന്നും ദാദാ സാഹിബ് ഫാൽക്കേ പുരസ്ക്കാരത്തിന് പരിഗണിച്ചിട്ടില്ല എന്ന സത്യം ഇന്നും വേദനാജനകം തന്നെയാണല്ലോ ?

1466 ഗാനങ്ങൾ പാടി കേരളീയരുടെ ഹൃദയം കവർന്ന എസ് ജാനകി
ഒരു മലയാള സിനിമയിൽ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ടെന്നുള്ള കാര്യം പലർക്കും പുതിയ വാർത്തയായിരിക്കും.

1973-ൽ പുറത്തുവന്ന "മനസ്സ്"എന്ന ചിത്രത്തിലാണ്
എസ് ജാനകി ഒരു പ്രത്യേക രംഗത്ത് അഭിനയിച്ചത് .
ഹമീദ് കാക്കശേരി രചനയും സംവിധാനവും നിർവ്വഹിച്ച "മനസ്സ് " എന്ന ചിത്രത്തിൽ പ്രേംനസീറും ജയഭാരതിയുമായിരുന്നു
നായികാനായകന്മാർ.
പ്രേംനസീറിന് വേണ്ടി ജയഭാരതിയെ പെണ്ണ് കാണാനെത്തുന്ന
ചെറിയ ഒരു രംഗത്താണ് എസ് ജാനകി പ്രത്യക്ഷപ്പെടുന്നത് .
പ്രിയഗായിക ജാനകിയെ സിനിമയിൽ അഭിനയിപ്പിച്ചതിന്റെ ക്രെഡിറ്റ് തീർച്ചയായും മണപ്പുറത്തിന്റെ പ്രിയ സംവിധായകനായ ഹമീദ് കാക്കശ്ശേരിക്ക് തന്നെയായിരിക്കും .

1938 ഏപ്രിൽ 23-ന് ജനിച്ച എസ്.ജാനകി എന്ന പ്രിയ ഗായിക വിട പറയുമ്പോൾ ദക്ഷിണേന്ത്യൻ സംഗീത ലോകത്തിന് അതൊരു തീരാനഷ്ടം തന്നെയാണ് . മലയാളി അല്ലാതിരുന്നിട്ടും അവർ മലയാളനാടിൻ്റെ പ്രിയ ഗായികയായി .
കേരളീയ സ്ത്രീത്വത്തിൻ്റെ യൗവ്വനത്തുടിപ്പുകൾ , സ്വപ്നങ്ങൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ, ദാഹങ്ങൾ, ദുഃഖങ്ങൾ, പ്രതീക്ഷകൾ, സ്നേഹവാത്സല്യങ്ങൾ എല്ലാം അവരുടെ മാസ്മരിക ശബ്ദത്തിലൂടെ ഒരു സ്‌നേഹ തരംഗിണിയായി നമുക്ക് ചുറ്റും ഒഴുകി പരന്നു . ഇനിയെത്ര വസന്തങ്ങൾ കഴിഞ്ഞാലും ആ സൗരഭ്യം നമുക്കു മാത്രം...

(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365)

11/07/2026
സർ C P. രാമസ്വാമി അയ്യർ അഥവാ സർ സി.പി. എന്ന് കേൾക്കാത്തവർ ചുരുക്കം. ആരെന്നു ചോദിച്ചാൽ കിരാത നായ ദിവാൻ, മുക്കിന് വെട്ടേറ്...
11/07/2026

സർ C P. രാമസ്വാമി അയ്യർ അഥവാ സർ സി.പി. എന്ന് കേൾക്കാത്തവർ ചുരുക്കം. ആരെന്നു ചോദിച്ചാൽ കിരാത നായ ദിവാൻ, മുക്കിന് വെട്ടേറ്റ് ഓടിയ ആൾ , പുന്നപ്ര വയലാറിൽ ആയിരങ്ങളെ കൊലക്കു കൊടുത്ത കശ്മലൻ എന്നിങ്ങനെ അനേകം വായ് മൊഴികൾ. ആരാണ് സി.പി , എവിടെ നിന്നു വന്നു എന്നൊക്കെ ഒന്ന് പരിശോധിച്ചാലോ.....

സചിവോത്തമ ചേറ്റ് പുറ്റ് പട്ടാഭിരാമ രാമസ്വാമി അയ്യർ (1879- 1966) . അദ്ദേഹം ജനിച്ചത് മദ്രാസിലെ ആർക്കോട്ട് വന്തവാസി എന്ന സ്ഥലത്ത് ജഡ്ജി പട്ടാഭിരാമ അയ്യരുടെ മകനായിട്ടാണ്. മഹാരാഷ്ട്രയിൽ നിന്നും ആന്ധയിലേക്കും പിന്നീട് മദ്രാസിലേക്കും കുടിയേറിയ ബ്രാഹ്മണ കുടുംബമാണ് അദ്ദേഹത്തിൻ്റെത്. സ്ക്കൂൾ വിദ്യാഭ്യാസം മദ്രാസ് വെസ്ലി കോളേജ് ഹൈസ്ക്കൂളിലായിരുന്നു. അതിസമത്ഥനായ വിദ്യാർത്ഥി , ഇംഗ്ലീഷിനും ,ഗണിതത്തിനും, സംസ്കൃതത്തിനും രാജ്യത്തെ ഏറ്റവും വലിയ സ്കോളർഷിപ്പായ എൽ ഫിൻസ്റ്റൺ പ്രൈസ് നേടി. ശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ഒന്നാം റാങ്കിൽ സ്വർണ്ണ മെഡലോടെ ബിരുദം നേടി. ഒരു ഇംഗ്ലീഷ് പ്രഫസ്സർ ആകാൻ ആഗ്രഹിച്ചെങ്കിലും , അച്ഛൻ്റെ താൽപര്യപ്രകാരം നിയമം പഠിക്കാൻ മദ്രാസ് ലോ കോളേജിൽ ചേർന്നു ഡിസ്റ്റിംഗ്ഷനോടുകൂടി നിയമബിരുദം നേടി. റിസൾട്ടു വരുന്നതിനു മുമ്പുതന്നെ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി.

വളരെ പെട്ടന്നു തന്നെ അതിപ്രഗൽഭനായ അഭിഭാഷകനായി മാറി. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമനം കിട്ടിയെങ്കിലും നിരാകരിച്ചു. തുടർന്ന് മദ്രാസ് സ്റ്റെയ്റ്റിൽ അറ്റോർണി ജനറലായി നിയമിക്കപ്പെട്ടു. വാദിച്ച 300 കേസുകളിലും വിജയിച്ച റെക്കോഡും അദ്ദേഹത്തിനുണ്ട്. സുപ്രസിദ്ധമായ വട്ടിപ്പണകേസിൽ, യാക്കോബായ സഭയ്ക്കു വേണ്ടി (ബാവാ കക്ഷി) കോടതിയിൽ ഹാജരാകാൻ വേണ്ടിയാണു്, ഇദ്ദേഹം ആദ്യം കേരളത്തിൽ എത്തിയതു്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു, ഗോഖലെയുമായി വളരെ അടുപ്പത്തിലായിരുന്നു, പിൽക്കാലത്ത് ഗാന്ധിജിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തിൽ കോൺഗ്രസ് പാർട്ടിയുമായ് അകന്നു.

വഹിച്ച പദവികൾ ഒന്നു പരിശോധിക്കാം , അറ്റോർണി ജനറൽ, വൈസ്റോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലോ മെമ്പർ (1931) അവിടെ എല്ലാ വകുപ്പുകളുടെയും ചാർജ്ജ് ഉണ്ടായിരുന്നു, വേൾഡ് ഇക്കോണമിക് കോൺഫ്രൻസ് മെമ്പർ (1933) , മെമ്പർ മൂന്നാം വട്ടമേശ സമ്മേളനം ലണ്ടൻ (1932) , ചെയർമാൻ ഭരണഘടന നിർമ്മാണ സഭ കശ്മിർ (1934) , 1926 , 1917, ലീഗ് ഓഫ് നേഷൻസിൽ ഇന്ത്യൻ പ്രതിനിധി. 1931- 1936 തിരുവിതാംകൂർ രാജാവിൻ്റെ ലീഗൽ ആൻ്റ് കോൺസ്റ്റിറ്റ്യൂഷണൽ അഡ്വൈസർ , 1936-47 തിരുവിതാംകൂറിലെ ദിവാൻ , 1954-56 ഒരേ സമയം ബനാറസ്, അണ്ണാമലൈ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർ, 1955 ൽ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ മെമ്പർ , 1960-61 പഞ്ചാബ് ഇൻറ്റഗ്രേഷൻ കമ്മറ്റി ചെയർമാൻ, 1960-62 ഹിന്ദു റിലീജിയസ് എൻഡോവ്മെൻ്റ് കമ്മീഷൻ ചെയർമാൻ, 1965 ഇന്തോ സിലോൺ ഇൻ്റർ യൂണിവേഴ്സിറ്റി ബോർഡ് പ്രസിഡൻ്റ്, ഇതേ സമയത്തു തന്നെ അനേകം യൂണിവേഴ്സിറ്റികളുടെ ബോർഡ് മെമ്പറായും ധാരാളം അന്താരാഷ്ട്ര സംഘടനകളുടെ ഭരണ സമിതിയിലും സേവനമനുഷ്ഠിച്ചു. സാമാജികർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യയോടും ഭരണഘടനയോടും കൂറുപുലർത്തും എന്ന പ്രതിജ്ഞാ വാചകം സി.പിയുടെ സംഭാവനയാണ്. അമേരിക്ക, ഇംഗ്ലണ്ട് ,ബ്രസീൽ, മെക്സിക്കോ, പെറു ഈ രാജ്യങ്ങളിൽ സർക്കാർ ക്ഷണപ്രകാരം വിവിധ യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസ്സർ ആയിരിന്നു. 1966ൽ ഇംഗ്ലണ്ടിലേക്ക് പോയി.

1926 ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് Knight Commander of Indian Emphire എന്ന പദവി കൊടുത്തു, സർ എന്ന പദവി. 1941ൽ ബ്രിട്ടിഷ് ഗവൺമൻ്റ് Knight Commander of the Star of India എന്ന ഉന്നത പദവി കൊടുത്ത് ആദരിച്ചു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ പദവികൾ അദ്ദേഹം തിരികെ നൽകി.

ഇനി തിരുവിതാംകൂറിലേക്ക് വരാം. ശ്രീമൂലം തിരുനാൾ മഹാരാജാവ് പെട്ടന്ന് തീപ്പെട്ടപ്പോൾ ബാലനായിരുന്ന ( 12- വയസ് മാത്രം) ചിത്തിരതിരുനാളിനെ അനന്തരാവകാശിയാ കാൻ വൈസ് റോയ് അനുവദിച്ചില്ല. ഈയവസരത്തിൽ സർ സി.പി. ഇടപെടുകയും തിരുവിതാംകൂറിനു വേണ്ടി സംസാരിക്കുകയും ചെയ്തു. ഒരു വ്യവസ്ഥയിൽ വൈസ്റോയി ചിത്തിരതിരുനാളിനെ അംഗീകരിച്ചു. സി.പി. അഡ്വൈസർ ആയിരുന്നാൽ മാത്രം . അങ്ങനെ രാജാവിൻ്റെ Legal and Constitutional Advisor ആയി തിരുവിതാംകൂറിലെത്തി. ചിത്തിരതിരുനാളിന് പ്രായപൂർത്തിയായപ്പോൾ , സി.പിയോട് ദിവാനായി തുടരാൻ മഹാരാജാവ് അഭ്യർത്ഥിച്ചു, തുടർന്ന് 1936 മുതൽ 47 വരെ ആ സ്ഥാനത്ത് തുടർന്നു.

സർ സി.പി മദ്രാസ് ഗവൺമൻ്റിൽ സേവനം അനുഷ്ഠിക്കുമ്പോൾ സംസ്ഥാനത്ത് വിപ്ളവകരമായ വികസനം കൊണ്ടുവന്ന ധിഷണാശാലിയായ ഭരണ കർത്താവായിരുന്നു. തിരുവിതാംകൂറിൽ അതിവിപ്ലവകരമായ ഭരണപരിഷ്കാരങ്ങളും നേട്ടങ്ങളുമാണ് സി.പിയുടെ കാലത്തുണ്ടായത്, അതി ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം, ഡാമുകൾ, പള്ളിവാസൽ ഡാം, പേച്ചിപ്പാറ ഡാം , കനാലുകൾ, രാസവള ഫാക്ടറികൾ ., FACT ഇന്ത്യയിലെ ആദ്യത്തെ രാസവള ഫാക്ടറി , ഹൈവേകൾ , ഹോസ്പിറ്റലുകൾ, മൃഗാശുപത്രികൾ, കോളേജുകൾ, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, ആർട്സ് കോളേജ്, തിരുവിതാംകൂർ യൂണിവേഴ്സിറ്റി (1937) , അദ്ദേഹം വൈസ് ചാൻസലറായിരുന്നു. വ്യവസായശാലകൾ, ടൈറ്റാനിയം, മിനറൽസ് & മെറ്റൽസ്, ഇന്ത്യൻ അലുമിനിയം കമ്പനി ആലുവ, ട്രാവൻകൂർ റയോൺസ് പെരുമ്പാവൂർ , ട്രാവൻകൂർ പ്ലൈവുഡ് സ് പുനലൂർ തുടങ്ങി അനവധി വ്യവസായ ശാലകൾ അദ്ദേഹം സ്ഥാപിച്ചു. ആദ്യമായി സ്കൂളുകളിൽ ഉച്ചക്കഞ്ഞി ഏർപ്പെടുത്തി. റവന്യൂ വരുമാനം നാലിരട്ടിയായി വർദ്ധിച്ചു . ഏറ്റവും വലിയ നേട്ടം ക്ഷേത്രപ്രവേശന വിളംബരമാണ്, എല്ലാ ഹിന്ദു വിശ്വാസികൾക്കും ക്ഷേത്രത്തിൽ പ്രവേശനം (12 നവംബർ 1936) . എല്ലാ പരിഷ്കാരത്തിൻ്റെയും പിന്നിൽ പ്രവർത്തിച്ചത് സി.പിയാണ്. ആദ്യമായി ഒരു വനിതയെ ജില്ലാ ജഡ്ജിയായി നിയമിച്ചു., അന്നാ ചാണ്ടി പിന്നീട് ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയായി. ആദ്യത്തെ സിമൻ്റ് ഹൈവേ തിരുവനന്തപുരം കന്യാകുമാരി (88 കി .മി.) നിർമ്മിച്ചു. ഗതാഗതം ദേശസാൽക്കരിക്കുന്ന ആദ്യ രാജ്യമായി തിരുവിതാംകൂർ .പദ്മനാഭപുരം പാലസ് ഇന്നത്തെ നിലയിൽ പുതുക്കി പണിതു. ട്രിവാൻഡ്രം ആർട് ഗാലറി എന്നു വേണ്ട അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ അനവധിയാണ്.

കൊച്ചി, വിശാഖപട്ടണം, തൂത്തുക്കുടി തുറമുഖ നിർമ്മാണത്തിനു പിന്നിലും സി.പിയാണ് . ഇന്ത്യയിൽ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ച The Devadasi abolition bill അദ്ദേഹത്തിൻ്റെ സംഭാവനയാണ്. പുന്നപ്ര വയലാറിലും , ആലപ്പുഴയിലുമുണ്ടായ കമ്മ്യൂണിസ്റ്റ് സമരങ്ങളെ അടിച്ചമർത്തിയതിന് വളരെ വിമർശനങ്ങളെ നേരിടേണ്ടി വന്നു. (നെഹ്റു കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ നിരോധിച്ചു.)

1947 ൽ സ്വാതി തിരുനാൾ ജയന്തിയോടനുബന്ധിച്ച് സംഗീത കച്ചേരി നടക്കുമ്പോൾ അദ്ദേഹത്തിനു നേരെ വധശ്രമമുണ്ടായി. ആലപ്പുഴക്കാരൻ കെ.സി. എസ് മണി കറണ്ട് ഓഫ് ചെയ്തതിനു ശേഷം കച്ചേരി ഹാളിൽ അദ്ദേഹത്തിൻ്റെ കഴുത്തിനു വെട്ടി , കഴുത്തിൽ ഷാൾ ഉണ്ടായിരുന്നു. കഴുത്തിലും , കവിളിലും വിരലുകൾക്കും മുറിവേറ്റു, അദ്ദേഹം നടന്ന് അടുത്ത ആശുപത്രിയിലക്ക് പോയി, അതാണ് സി.പി. മൂക്കു പോയി സി.പി ഒളിച്ചോടിയെന്നൊക്കെ ധാരാളം കഥകൾ പറഞ്ഞു പരത്തി. അദ്ദേഹത്തിൻ്റെ മൂക്കിന് മുറിവ് പറ്റിയില്ലായിരുന്നു. ഇതെ തുടർന്ന് ദിവാൻ പദവി രാജിവച്ച് അദ്ദേഹം തിരുവിതാംകൂർ വിട്ടു.

മറ്റൊരു സ്ഥലത്തു നിന്ന് വന്നു , ഈ നാടിനെ നിസ്വാർത്ഥമായി സേവിച്ചു. പുരോഗതിക്കും, വികസനത്തിനും വേണ്ടി പ്രയഗ്നിച്ചു. കമ്മീഷൻ വാങ്ങിയില്ല, കൈക്കൂലി വാങ്ങിയില്ലാ, കൊള്ളയടിച്ചില്ല , ഒരു അഴിമതിയും നടത്തിയില്ല.

മഹാനായ ഭരണാധികാരി , എഴുത്തുകാരൻ, രാഷ്ട്രതന്ത്രഞ്ജൻ, വിദ്യാഭ്യാസ വിചക്ഷണൻ , എന്തൊക്കെയാവണം അതെല്ലാമാണ് സർ സി.പി.

1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വതന്ത്ര രാജ്യമായി നിൽക്കാൻ മഹാരാജാവ് ആഗ്രഹിച്ചു, സി.പി അനുകൂലിക്കുകയും , അല്ലെങ്കിൽ പാർലമെൻ്ററി വ്യവസ്ഥക്കു പകരം , അമേരിക്കൻ മോഡൽ ജനാധിപത്യമായിരിക്കും ഇന്ത്യക്ക് നല്ലതെന്നും വാദിച്ചു, ഇന്ത്യൻ യൂണിയനിൽ ഒരു ഫെഡറൽ സ്റ്റേറ്റാണ് നല്ലതെന്ന് ആയിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. കേരളത്തിൻ്റെ ധാതു സമ്പത്തുകൊണ്ടു മാത്രം ഒരു സമ്പന്ന രാജ്യമാകാം കേരളത്തിനെന്ന് എന്നദ്ദേഹം പറഞ്ഞു. ആണവ പ്ലാൻ്റുകൾക്കും, ആണവ ആയുധങ്ങൾക്കും ആവശ്യമായ യുറേനിയം ഇവിടെ ധാരാളമുണ്ട്, ജനകീയ ൻമാർ കേരളത്തെ ഒരിടത്തും എത്തിച്ചില്ല.

1966 ൽ തൻ്റെ പുസ്തക രചനയുടെ ഭാഗമായി (A history of my times) ലണ്ടനിൽ എത്തി. 1966 സെപ്റ്റംബർ 26 ന് താൻ മെമ്പറായ നാഷണൽ ലിബറൽ ക്ലബിൽ പത്രലേഖകരോട് സംസാരിക്കുമ്പോൾ, പകൽ 11.30 ന് കസേരയിൽ നിന്ന് കുഴഞ്ഞുവീണ് അപ്പോൾ തന്നെ എൺപത്തിയാറാം വയസ്സിൽ വിട പറഞ്ഞു. മൂന്ന് ആൺമക്കൾ, ഭാര്യ വളരെ നേരത്തെ തന്നെ അന്തരിച്ചു. മകൻ്റെ മകൾ ലളിതാംബാൾ പത്തനാപുരം ഗാന്ധിഭവൻ അനാഥാലയത്തിൽ അന്തേവാസി, മുത്തച്ഛൻ്റെ സമ്പാദ്യ കൂടുതൽ കൊണ്ട്. ജനകീയൻമാരോ ?

കേരള ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായം തന്നെയാണ് സർ സി.പി. രാമസ്വാമി അയ്യർ.
പ്രണാമം.

കടപ്പാട്: ശരത്കൃഷ്ണൻ.

Address

Kottayam/Malarikkal Tourism Sector
Kottayam
686020

Telephone

09847303063

Website

Alerts

Be the first to know and let us send you an email when MalarikalTurisam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MalarikalTurisam:

Shortcuts

Share