National Book Stall

National Book Stall It was founded in 1949and has published over 8400titles,it one of the largest bookpublishers inKerala

“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും,” ഇബ്നു ബത്തൂത്തയുടെ ഈ വിസ്‌മയമാണ് മാങ്ങാട് രത്നാ...
18/06/2026

“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും,” ഇബ്നു ബത്തൂത്തയുടെ ഈ വിസ്‌മയമാണ് മാങ്ങാട് രത്നാകരന്റെ ഈ യാത്രകൾ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല. കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്റേത്. ഹംപി. തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പ്രെട, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്‌ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ.

കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തിക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാകരന്റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്റെ കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു.Rs 130/-

📞 9048397101
📞 9497797101

സുഭാഷിതങ്ങൾ ജ്ഞാനം നേടിയവർക്കുള്ളതല്ല, ജ്ഞാനത്തെ നിരസിച്ചവർക്കുള്ളതുമല്ല, അത് സന്ദേഹികൾക്കുള്ളതാണ്, സ്വയം നവീകരണം എന്നാഗ...
18/06/2026

സുഭാഷിതങ്ങൾ ജ്ഞാനം നേടിയവർക്കുള്ളതല്ല, ജ്ഞാനത്തെ നിരസിച്ചവർക്കുള്ളതുമല്ല, അത് സന്ദേഹികൾക്കുള്ളതാണ്, സ്വയം നവീകരണം എന്നാഗ്രഹമുള്ളവർക്കുള്ളതാണ്. ജീവിതത്തെ ദൂരെ നിന്ന് കാണുന്നവർ പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍റെ സുഭാഷിതങ്ങൾ കാണാതെയും കേൾക്കാതെയും പോകും. അടുത്തു കാണുന്നവരും കാണാനാഗ്രഹിക്കുന്നവരും ഒരു നിമിഷം നിൽക്കും. ഇതാ എനിക്കായി ഒരാൾ തൻ്റെ ജീവിതത്തിലൊരംശം തിരിനാളമായി കത്തിച്ചുവെച്ചിരിക്കുന്നു എന്നറിയാം.'

-ശ്രീകുമാർ മുഖത്തല

ബുക്ക്‌ വില -170/-
📞 9048397101
📞 9497797101

വിധവയായ നളിനിയുടെ വിരസമായ ജീവിതത്തിലേക്ക് അവിചാരിതമായി ശുഭാശിഷ് കടന്നുവന്നു. നളിനി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ശുഭാശ...
15/06/2026

വിധവയായ നളിനിയുടെ വിരസമായ ജീവിതത്തിലേക്ക് അവിചാരിതമായി ശുഭാശിഷ് കടന്നുവന്നു. നളിനി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ശുഭാശിഷിന്റെ പ്രണയം അവളിൽ മാറ്റങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഹൃദയഹാരിയായ ഒരു സ്നേഹപ്പുഴയിൽ മന്ദം അവർ ഒഴുകി.Rs 190/-

📞 9048397101
📞 9497797101

പ്രാക്തനസംസ്കൃതിയുടെയും സാഹിത്യത്തിന്റെയും മുഖമുദ്രയായി വർത്തിക്കുന്ന കാളിസേവയുടെ അകംപൊരുൾ തേടുന്ന പുസ്‌തകം.Rs 340/-📞 90...
13/06/2026

പ്രാക്തനസംസ്കൃതിയുടെയും സാഹിത്യത്തിന്റെയും മുഖമുദ്രയായി വർത്തിക്കുന്ന കാളിസേവയുടെ അകംപൊരുൾ തേടുന്ന പുസ്‌തകം.Rs 340/-

📞 9048397101
📞 9497797101

Website
Buy now : Keralathile Kaaliseva:: https://www.spcsindia.com/book/keralathile-kaaliseva

“സ്മിത അടുക്കളയിൽ ദോശയെ എന്നതുപോലെ ആകാശത്തെ മറിച്ചിടുന്നു; അടുക്കളയ്ക്ക് പുറത്ത് ആകാശത്തെ എന്നതുപോലെ ദോശയെ മറിച്ചിടുന്നു...
13/06/2026

“സ്മിത അടുക്കളയിൽ ദോശയെ എന്നതുപോലെ ആകാശത്തെ മറിച്ചിടുന്നു; അടുക്കളയ്ക്ക് പുറത്ത് ആകാശത്തെ എന്നതുപോലെ ദോശയെ മറിച്ചിടുന്നു. എന്തൊരു രൂപക പാചകം! ഏറ്റവും വലിയ ആശയം ആമാശയമാണെന്ന് ഞാൻ എഴുതിയത് ഏറെ ദശകങ്ങൾക്ക് മുൻപ് തെളിവ് കിട്ടുന്നത് ഇപ്പോൾ ഒരു കവി പ്രപഞ്ചത്തെ ആമാശയത്തിൽ ഒതുക്കിക്കിടത്തുമ്പോൾ.". Rs 120/-

📞 9048397101
📞 9497797101

Website 👇🏼
Buy now : Jalaneelaniramulla Veyilukal:: https://www.spcsindia.com/book/jalaneelaniramulla-veyilukal

വ്യവഹാരമെന്നാൽ മനുഷ്യവ്യവഹാരം അഥവാ ചരിത്രംതന്നെ. ഭാഷയ്ക്ക് വരദാനമായി കൈവന്ന ശ്രദ്ധേയങ്ങളായ ചില രചനകളെഅവയുടെ ചരിത്രപശ്ചാത...
10/06/2026

വ്യവഹാരമെന്നാൽ മനുഷ്യവ്യവഹാരം അഥവാ ചരിത്രംതന്നെ. ഭാഷയ്ക്ക് വരദാനമായി കൈവന്ന ശ്രദ്ധേയങ്ങളായ ചില രചനകളെ
അവയുടെ ചരിത്രപശ്ചാത്തലത്തിൽ പരിശോധിച്ച് ആസ്വദിക്കാനുള്ള എളിയ ശ്രമങ്ങളാണ് സഹൃദയസമക്ഷം പുസ്‌തകരൂപത്തിൽ അവതരിപ്പിക്കുന്നത്. ഭാഷയ്ക്ക് കൈവന്ന കാവ്യസമ്പത്തിൻ്റെ ചുരുങ്ങിയ ഒരംശമേ ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുള്ളു. അർഹിക്കുന്ന അംഗീകാരം കൈവരാതെ നിരവധി കൃതികൾ ആസ്വാദകശ്രദ്ധ കാത്തിരിപ്പുണ്ട്. ചരിത്രവീക്ഷണത്തോടെയുള്ള പഠനങ്ങൾക്ക് അവയും വിധേയമാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ എളിയ രചനകൾ വായനക്കാർക്കായി സമർപ്പിക്കുന്നു.Rs 350/-

📞 9048397101
📞 9497797101

Website👇🏼
Buy now : Suvarnayugareshmikal:: https://www.spcsindia.com/book/suvarnayugareshmikal

സ്ഥലനാമ പഠനത്തിന്‍റെ ആധികാരികതയും ആവശ്യകതയും ഒരുപോലെ അടയാളപ്പെടുത്തുന്ന പുസ്തകം. ഡോ. എന്‍. ആര്‍. ഗോപിനാഥപിള്ളയുടെ ആമുഖം....
09/06/2026

സ്ഥലനാമ പഠനത്തിന്‍റെ ആധികാരികതയും ആവശ്യകതയും ഒരുപോലെ അടയാളപ്പെടുത്തുന്ന പുസ്തകം. ഡോ. എന്‍. ആര്‍. ഗോപിനാഥപിള്ളയുടെ ആമുഖം.Rs 250/-

📞9048397101
📞9497797101

Website👇🏼
Buy now : Sthalanama charithram Thiruvananthapuram District:: https://www.spcsindia.com/book/sthalanama-charithram-thiruvananthapuram-district

#സ്ഥലനാമചരിത്രം

പ്രാചീനപാഠങ്ങളുടെ ചരിത്രമൂല്യം അനാവരണം ചെയ്യാൻ ആധുനിക സാംസ്കാരിക പഠനങ്ങളുടെ ഉപാധികൾ വിജയകരമായി കൈകാര്യം ചെയ്തവരിൽ ശ്രദ്ധ...
08/06/2026

പ്രാചീനപാഠങ്ങളുടെ ചരിത്രമൂല്യം അനാവരണം ചെയ്യാൻ ആധുനിക സാംസ്കാരിക പഠനങ്ങളുടെ ഉപാധികൾ വിജയകരമായി കൈകാര്യം ചെയ്തവരിൽ ശ്രദ്ധേയനായ പ്രൊഫസർ സ്‌കറിയാ സക്കറിയ പദ ഘടനകളിലുള്ള മാറ്റങ്ങളും പദപ്രയോഗങ്ങളിലെ വിദ്യകളും എങ്ങനെ സഭയ്ക്കകത്തെ അധികാരഘടനയെ പുനർനിർമ്മിച്ച് പരമ്പരാഗത ഇണങ്ങൻ ജനകീയതയെ തകിടം മറിക്കുന്നുവെന്ന് കാണിച്ചുതരുന്നു. അങ്ങനെ ഭാഷാപഠനത്തിൽ ആധുനികോത്തരകാലത്ത് സംഭവിച്ചിട്ടുള്ള പുതിയ രീതിശാസ്ത്രം സ്‌കറിയാ സക്കറിയ ഉപയോഗപ്പെടുത്തുന്നു.
-പി. ഗോവിന്ദപ്പിള്ള

വില -580/-
📞 9048397101
📞 9497797101
(NBS ONLINE)

Website👇🏼
Buy now : Pracheena Gadyamathrukakal:: https://www.spcsindia.com/book/pracheena-gadyamathrukakal

ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി - മനു റഹ്‌മാൻ പുതിയ പുസ്തകം
23/05/2026

ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി - മനു റഹ്‌മാൻ

പുതിയ പുസ്തകം

പുതിയ പുസ്തകം... സുവർണ്ണയുഗര രശ്‌മികൾ-ഡോ. എം.ആർ. രാഘവവാരിയർ
14/05/2026

പുതിയ പുസ്തകം...
സുവർണ്ണയുഗര രശ്‌മികൾ-ഡോ. എം.ആർ. രാഘവവാരിയർ

Address

SPCS
Kottayam
686002

Alerts

Be the first to know and let us send you an email when National Book Stall posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to National Book Stall:

Shortcuts

Share

Category