29/10/2025
കവർ പ്രകാശനം.........................................
ഗീതാപ്രസും ഹിന്ദു ഇന്ത്യയുടെ നിർമിതിയും'
അക്ഷയ മുകുൾ
വിവർത്തനം: എൻ എസ് സജിത്
ഡോ. വി അബ്ദുൽ ലത്തീഫ്
പ്രസാധനം: പ്രോഗ്രസ് ബുക്സ്
വില: 1100/-
ഇപ്പോൾ : 750/-
തപാൽ 50/- Ex
കോപ്പികൾക്ക് ബന്ധപ്പെടുക
Ph: 9207 144098
ജനാധിപത്യരാഷ്ടം എന്ന നിലയിൽനിന്ന് ഇന്ത്യയെ മതരാഷ്ട്രത്തിലേക്ക് മാറ്റാനുള്ള ശ്രമം പ്രത്യയശാസ്ത്രപരമാണ്. ഹിന്ദുരാഷ്ട്രം എന്ന ആശയം വർഷങ്ങളായുള്ള പ്രവർത്തനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയുമാണ് ജനങ്ങൾക്കിടയിൽ സ്വാധീനം നേടിയത്. പ്രതിലോമകരമായ ഈ രാഷ്ട്രീയം രൂപപ്പെട്ടതിന്റെ ചരിത്രത്തിൽ,
ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഏകദേശം നൂറ് വർഷം മുൻപ് സ്ഥാപിതമാവുകയും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഗീതാപ്രസ് എന്ന പ്രസാധകസ്ഥാപനത്തിന്റെയും കല്യാൺ, കല്യാണ കൽപ്പതരു തുടങ്ങിയ അവരുടെ പ്രസിദ്ധീകരണങ്ങളുടെയും പങ്ക് വലുതാണ്.
ശിതാപ്രസും ഹിന്ദു ഇന്ത്യയുടെ നിർമ്മിതിയും എന്ന പുസ്തകം ഈ പ്രസാധനാലയത്തിൻ്റെ ചരിത്രം ആഴത്തിൽ അപഗ്രഥിക്കുന്ന രചനയാണ്.
അക്രമണോൽസുക ഹിന്ദുദേശീയവാദികളുടെ ഭാഷയിൽ സംസാരിക്കുന്ന ഒരു മഹാസാമ്രാജ്യംതന്നെ ഗീതാപ്രസ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഗോഹത്യ, ഹിന്ദിയെ ദേശീയഭാഷയായി പ്രഖ്യാപിക്കൽ, ഹിന്ദുസ്ഥാനിയുടെ നിരാസം, ഹിന്ദുകോഡ് ബിൽ, വിഭജനം എന്നിവയെല്ലാം ഹിന്ദുത്വയുടെ കണ്ണിലൂടെ വ്യാഖ്യാനിച്ചും സെക്കുലറിസം, ജനാധിപത്യം, ഭരണഘടന തുടങ്ങിയവയെ തുടർച്ചയായി എതിർത്തും ഒരു ഹിന്ദുവലതുപക്ഷ രാഷ്ട്രീയാധിപത്യത്തെ അവർ വിഭാവനം ചെയ്തു. അസംഖ്യം സംഘാടനഗ്രൂപ്പുകൾ ഉണ്ടാക്കി സങ്കീർണവും നിഷേധാത്മകവുമായ വർഗീയപ്രചാരണം നടത്തിയ ഗീതാപ്രസിന്റേയും അനുബന്ധപ്രസിദ്ധീകരണങ്ങളുടേയും ചരിത്രം അനാവരണം ചെയ്യുകയാണ് അക്ഷയ മുകുൾ.
ആധുനിക ഇന്ത്യാചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുമുള്ള ഒരു പ്രസാധക സംരംഭത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിലൂടെ വെളിപ്പെടുത്തുന്നത് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രവേരുകളെയാണ്. അതുകൊണ്ടുതന്നെ
ഈ കൃതി നമ്മുടെ കാലത്ത് അനിവാര്യമായും വായിക്കപ്പെടേണ്ട, പഠിക്കപ്പെടേണ്ട ചരിത്രപുസ്തകമാണ്