Al Farooqe English Medium School

Al Farooqe English Medium School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Farooqe English Medium School, Padapparamb, Malappuram.

13/03/2017

യൂണിഫോം മാറ്റൽ എന്ന പ്രക്രിയ നില നിറുത്തുന്നത് തന്നെ കിട്ടുന്ന കമ്മീഷനും മറ്റുള്ള വെട്ടു മേനികളുടെ താല്പര്യ പ്രകാരമല്ലേ . അല്ലാതെ നാട്ടുകാര്ക്കോ കുട്ടികൾക്കോ വേണ്ടിയാണോ ?, പഠിത്ത തിന്റെയോ, മാനേജ്‌മന്റ്‌ ന്റെ യോ നിലവാരം മാറുമോ, ഒരു സ്കൂളിനു എക്കാലവും ഒരു യുനിഫൊർമ് പോരെ ?

13/03/2017

യൂനിഫോം തുണിയുടെ കളർ/ഡിസൈൻ എന്നിവ ഈ വർഷം മാറ്റുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കേരളാ സ്റ്റേറ്റ് ബാലാവകാശ കമ്മീഷനെ അറിയിക്കണം.

കഴിഞ്ഞ അധ്യയന വർഷം ഉപയോഗിച്ച അതേ യൂനിഫോം തന്നെ തുടർന്ന് മൂന്ന് വർഷം നമ്മുടെ കുട്ടികൾക്ക് ഉപയോഗിക്കാവുന്നതാണ്.
സാമ്പത്തിക നേട്ടത്തിന് വേണ്ടി ഒരോ വർഷവും യൂനിഫോം മാറ്റുന്ന സ്കൂൾ അധ്യാപകർ ഈ വർഷം മുതൽ മൂന്ന് വർഷത്തേക്ക് യൂനിഫോം കളറും ഡിസൈനും മാറ്റി നിയമകുരുക്കിൽ അകപ്പെടേണ്ടതുണ്ടോ എന്നാലോചിക്കുക.

സ്കൂൾ യൂണിഫോം മാറ്റുന്നതിനു മുന്നെ ഇതൊന്ന് വായിക്കൂഅധ്യാപകനും സുഹൃത്തുമായ സുധീഷ് Sudeesh Chandran എഴുതിയത് പകർത്തുന്നു. ...
13/03/2017

സ്കൂൾ യൂണിഫോം മാറ്റുന്നതിനു മുന്നെ ഇതൊന്ന് വായിക്കൂ

അധ്യാപകനും സുഹൃത്തുമായ സുധീഷ് Sudeesh Chandran എഴുതിയത് പകർത്തുന്നു. മറ്റുള്ളവർക്ക് പ്രയോജനമാകും ഈ കുറിപ്പ്

quote "അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്...............................................................
കേരളാ സ്റ്റേറ്റ് ബാലാവകാശ കമ്മീഷൻ ഉത്തരവ്: നമ്പർ kescpcr-crmp No:-5557/11/LA2/2015/Kescpcr തിയ്യതി15/2/2016ലെ ഉത്തരവ് 3a പ്രകാരം സ്കൂൾ യൂനിഫോം ഒരു കാരണവശാലും മൂന്ന് വർഷത്തേക്ക് മാറ്റം വരുത്താൻ പാടില്ലാത്തതാണ്.

പല സ്കൂളുകളും ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് യൂനിഫോം മാറ്റം വരുത്താൻ തീരുമാനിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ അധ്യയന വർഷം ഉപയോഗിച്ച അതേ യൂനിഫോം തന്നെ തുടർന്ന് മൂന്ന് വർഷം നമ്മുടെ കുട്ടികൾക്ക് ഉപയോഗിക്കാവുന്നതാണ്.

സാമ്പത്തിക നേട്ടത്തിന് വേണ്ടി ഒരോ വർഷവും യൂനിഫോം മാറ്റുന്ന സ്കൂൾ അധ്യാപകർ ഈ വർഷം മുതൽ മൂന്ന് വർഷത്തേക്ക് യൂനിഫോം കളറും ഡിസൈനും മാറ്റി നിയമകുരുക്കിൽ അകപ്പെടേണ്ടതുണ്ടോ എന്നാലോചിക്കുക.

യൂനിഫോം തുണിയുടെ കളർഡിസൈൻ എന്നിവ ഈ വർഷം മാറ്റുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കേരളാ സ്റ്റേറ്റ് ബാലാവകാശ കമ്മീഷനിൽ മേൽ ഉത്തരവ് നമ്പർ വെച്ച് ഒരു പരാതി നൽകുക.

ഒരോ വർഷവും സ്കൂൾ നടത്തി വരുന്ന ഈ കച്ചവടം അവസാനിപ്പിക്കാൻ രംഗത്തിറങ്ങുക.

ഇത് പരമാവധി ഷെയർ ചെയ്യുക.

സാമ്പത്തിക ബുദ്ധിമുട്ടനനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ഒരു സഹായകമാവും"

02/03/2017

വീടും നാടുമെല്ലാം വിട്ട് ഇക്കയുടെ അടുത്തേക്ക് യാത്രയാവുകയാണ്.

ചെറുപ്പത്തിൽ ഉമ്മയുടെയും ഉപ്പയുടെയും കൂടെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം ഓർമ്മകളിലെ മൂടൽ മഞ്ഞുകളായിട്ടുണ്ട്.
ഇതിപ്പോൾ തനിച്ചു പോവുകയാണ്. എമിഗ്രേഷൻ കഴിഞ്ഞു ബോർഡിംഗ് പാസും വാങ്ങി ഫ്ലൈറ്റിനുള്ളിൽ കയറിയ ഞാൻ ജാലകത്തിനടുത്തുള്ള ഇരിപ്പിടത്തിലിരുന്നു പുറത്തേക്ക് നോക്കി.ഇനി അടുത്തൊന്നും നാട് കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ ഒരു നെടുവീർപ്പ്.വിമാനം പറക്കാൻ തുടങ്ങി,മുകളിലേക്കുയരും തോറും പച്ചപ്പ്‌ പരന്ന് കിടക്കുന്നു. ദൂരക്കാഴ്ച്ചകൾക്ക് ഭംഗി കൂടുതൽ.

നേരം ഇരുട്ടും വരെ വിവിധ വർണ്ണങ്ങളിൽ കാണുന്ന പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങളെ നോക്കിയിരുന്നു. പിന്നെ ഭക്ഷണവും കഴിച്ചു ലൈറ്റ് മിക്കതും ഓഫ്‌ ചെയ്തു ആളുകൾ മയങ്ങാൻ തുടങ്ങി.സമയം പോകുന്നില്ലല്ലോ ദൈവമേ.. മിനിറ്റുകളും മണിക്കൂറുകളും എണ്ണി ഇരുന്നു. ഏറ്റവും കൂടുതൽ ബോറടിക്കുന്ന യാത്ര പോലെ തോന്നി. പുറത്തേക്ക് നോക്കിയാലിപ്പോൾ ഇരുട്ട് മാത്രം.ചിന്ത നാട്ടിലും പിന്നെ കാണാ ലോകത്തെ പ്രതീക്ഷകളും.നാട്ടിലിപ്പോൾ എല്ലാവരും ഉറങ്ങുകയാകും,പക്ഷെ രണ്ടര മണിക്കൂർ വ്യത്യാസമുള്ള സൗദിയിൽ ഡ്യൂട്ടി കഴിഞ്ഞു എയർപോർട്ടിൽ ഇക്ക എത്തിക്കാണും.എങ്ങനെയൊക്കെയോ അഞ്ചു മണിക്കൂർ കഴിച്ചു കൂട്ടി.

സൗദിയിൽ ലാൻഡ് ചെയ്യാനായപ്പോൾ സിം മാറ്റി ഇക്കയ്ക്ക് വിളിച്ചു പറഞ്ഞു. ജനലിലൂടെ കാണുന്നത് മനോഹരമായ കാഴ്ച. രാത്രിയുടെ ഇരുട്ടിലും അനേകം ലൈറ്റ് കൊണ്ട് തിളക്കമാർന്ന സിറ്റി. സമയം 11. 30. എയർ ഹോസ്റ്റസിനോട് റ്റാറ്റാ പറഞ്ഞു വിമാനത്തിൽ നിന്നുമിറങ്ങി.

ഉറക്കം തന്റെ അരികിലെത്തി തോണ്ടുന്നപ്പോലെ, ആട്ടിപ്പായിക്കാൻ ശ്രമിച്ചിട്ടും പോകുന്നില്ലല്ലോ, തന്റെ കൺപോളകളെ തലോടുന്നു. ആ തലോടലിന്റെ സുഖത്തിലകപ്പെടാതിരിക്കാൻ വേണ്ടി ആഞ്ഞുശ്രമിക്കുന്നുണ്ട് ഞാൻ.

ആളുകൾ വേഗത്തിൽ എമിഗ്രേഷൻ ക്യൂവിൽ നിൽക്കാൻ തുടങ്ങി. ഞാനും വേഗത്തിൽ നടന്നു. എത്രയും പെട്ടെന്ന് പുറത്തിറങ്ങാനും ഇക്കയുടെ അടുത്തെത്താനുമായിരുന്നു അപ്പോൾ മനസ്സിൽ. നീണ്ട വരിയിൽ അക്ഷമയായി നിൽക്കുകയാണ് ഞാൻ.കൗണ്ടറിൽ ആളെത്തിയിട്ടില്ല.

കഴുത്ത് വരെ നീണ്ട മുടിയുള്ള കുറ്റിത്താടിയും കട്ടി കുറഞ്ഞ മീശയുമുള്ള ഒരാൾ അതിലൂടെ മൊബൈലിൽ സൊള്ളി നടക്കുന്നത് കാണാനുണ്ട്. അയാളാണെന്നു തോന്നുന്നു ഞങ്ങളുടെ കൗണ്ടറിലേക്ക്. വിചാരിച്ചപ്പോലെ തന്നെ കുറച്ചു നേരം കഴിഞ്ഞപ്പോളായാൾ സീറ്റിൽ വന്നിരുന്നു. ഓരോരുത്തരെയായി നോക്കി സീൽ വെച്ചു വിടുന്നു. ആശ്വാസം, വരി നീങ്ങുന്നുണ്ട്.

അതുവരെ വേഗത്തിൽ എമിഗ്രേഷൻ നടത്തിയിരുന്നയാൾ എന്റെ ഊഴമെത്തിയപ്പോൾ മന്ദഗതിയിലായി. വേറൊന്നുമല്ല ഫോൺ വന്നിട്ടുണ്ട്,ഇയർഫോണിലൂടെ സംസാരം തുടരുന്നു. അതിനിടയിൽ അയാളെന്നോട് അറബിയിൽ പേര് ചോദിച്ചു. ഞാൻ പേര് പറഞ്ഞു കൊടുത്തു,പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.അതു എന്നോടാണോ അതോ ഫോണിലെ വ്യക്തിയോടാണോ എന്നെനിക്കറിയില്ല, ഭാഷ വശമില്ലാത്തതു കൊണ്ട് ഞാൻ പാസ്പോർട്ടും ഇക്കയുടെ ഇഖാമയുടെ കോപ്പിയും കൊടുത്തു.

എന്നാലും അറബി അറിയാത്ത ഞാൻ എങ്ങനെ ഇയാളുടെ ചോദ്യങ്ങൾക് മറുപടി കൊടുക്കും.
അയാൾ എന്നോട് 'മുസ്തഷ്ഫാ ' എന്ന് ആവർത്തിച്ചു ചോദിക്കുന്നുണ്ട്. കാര്യം പിടികിട്ടാതെ അന്തം വിട്ടു നിന്നപ്പോൾ തൊട്ടു പിറകിലുള്ള മലയാളി പറഞ്ഞു തന്നു,

"റെസിഡൻസി ആണോ അതോ വർക്ക്‌ ചെയ്യാനാണോ എന്നൊക്കെയ ചോദിക്കുന്നത്. മുസ്തഷ്ഫാ എന്ന് പറഞ്ഞത് ഹോസ്പിറ്റലിൽ ആണോ വർക്ക്‌ എന്ന ഉദ്ദേശിച്ചത്"

ഞാൻ പറഞ്ഞു ഫാമിലി വിസയാണ്. വീണ്ടും അയാൾക്കെന്തോ സംശയം ഉള്ളത് പോലെ. എനിക്കെന്തൊ പേടിയായി. ഇനിയിപ്പോ ഇതിൽ വല്ല തെറ്റുമുണ്ടാവുമോ ?

അയാൾ തൊട്ടടുത്ത കൗണ്ടറിലെ ആളോട് എന്തൊക്കെയോ എന്റെ പാസ്പോർട്ട്‌ ചൂണ്ടി ചോദിക്കുന്നുണ്ട്. അവർ കമ്പ്യൂട്ടറിൽ നോക്കി പ്രോബ്ലം ഒന്നുല്ല, എന്ന് പറഞ്ഞത് ഞാൻ മനസ്സിലാക്കിയെടുത്തു.എന്റെ പിറകിലുള്ള മലയാളി പറയുന്നുണ്ടാട്ടിരുന്നു, ഇയാള് വെറുതെ കളിപ്പിക്കയാണ്, എല്ലാ കാര്യങ്ങളും അതിലുള്ള സ്ഥിതിക്ക് സമയം കളയേണ്ട ആവശ്യമില്ല...

വെരിഫിക്കേഷൻ കഴിഞ്ഞു സീലും വെച്ചു ഇനി പോവാലോ പാസ്പോർട്ട്‌ വാങ്ങാൻ നിൽക്കുമ്പോൾ വീണ്ടും ചോദ്യങ്ങൾ.. ഭർത്താവിന്റെ പേര്, ജോലി, സ്ഥലം അങ്ങനെ...
വെറുതെ ചോദിക്കുന്നതാണെന്നു മനസ്സിലായിരിക്കെ ഞാൻ പിന്നെ, നല്ല ഒഴുക്കോടെ ഇംഗ്ലീഷിൽ പറഞ്ഞു കൊടുത്തു എല്ലാം. പിന്നെ ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല, 'ശുക്രൻ' എന്ന് പറഞ്ഞു പുഞ്ചിരിയോടെ പാസ്പോർട്ട്‌ തന്നു എന്നോട് പോകാൻ പറഞ്ഞു.സന്തോഷത്തോടെ എയർപോർട്ട് ഇറങ്ങി ഇക്കയുടെ അടുത്തേക്ക്.

പിന്നീടുള്ള പല യാത്രകളിലും ചില അറബി ഫ്രീക്കന്മാർ അറബി സംസാരിച്ചു പിടിച്ചു നിറുത്താൻ ശ്രമിച്ചിട്ടുണ്ട്, അറബി അറിയാത്ത ഞാൻ ഇംഗ്ലീഷിൽ പറയാൻ തുടങ്ങുമ്പോഴേ ശുക്രൻ എന്ന് പറഞ്ഞു വിടും.അതെന്ത് കൊണ്ടാണെന്നറിയില്ല.ഇത്തരം സന്ദർഭങ്ങളിലും ചിലരെങ്കിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാത്തത് അറിയാഞ്ഞിട്ടാണോ അതോ വേണ്ടാന്ന് വച്ചിട്ടാണോ അറിയില്ല.

അറബികൾ മാതൃഭാഷാ സ്നേഹികളാണെന്നു കേട്ടിട്ടുണ്ട്. ആംഗലേയ ഭാഷ നന്നായി അറിയുന്നവരും അറബിക് മാത്രമേ ഉപയോഗിക്കു എന്നത് മാതൃകാപരമാണ്. മാത്രവുമല്ല ഓരോ ഇംഗ്ലീഷ് വാക്കിനും തത്തുല്യമായ വാക്കുകളുടെ ഉത്ഭവവും അറബിക് ഭാഷയെ ശക്തമാക്കുന്നു.ഉദാഹരണം പറയാണെങ്കിൽ കംപ്യൂട്ടറിനും,മൊബൈലിനും അറബിയിൽ അൽഹസൂബ്,ജവാൽ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ മലയാളത്തിൽ അതിനൊരു വാക്കില്ല എന്നത് സത്യമാണ്.

നമ്മളിൽ മിക്ക മണ്ടന്മാരും 'സ്റ്റാറ്റസ് ' ആയിക്കണ്ട് സംസാരം വരെ ഇംഗ്ലീഷിൽ ആക്കുന്നത് ഭാഷയോടുള്ള പുച്ഛവും പല വാക്കുകളുടെയും അജ്ഞതയുമാണ്.പോരാത്തതിന് നിലവിലുള്ള വാക്കുകൾ പോലും ഉപയോഗിനാവാതെ ഇംഗ്ലീഷ് ആധിപത്യം സ്ഥാപിക്കുന്നു എന്നത് ഖേദകരമാണ്.ഇംഗ്ലീഷ് പഠിക്കുന്നതിനോടൊപ്പം മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കാനും അത് നശിക്കാനനുവദിക്കാതെ നില നിർത്താനും എല്ലാവർക്കും കഴിയട്ടെ.

സാജിദ മുഹമ്മദ്‌

കേരളത്തിൽ ഇതുപോലുള്ള സ്‌കൂളുകൾ ആണ് അധികവും ... !!!
16/01/2017

കേരളത്തിൽ ഇതുപോലുള്ള സ്‌കൂളുകൾ ആണ് അധികവും ... !!!

06/01/2017

ആധാര്‍ കാര്‍ഡിലെ പേര് /വിലാസം തെറ്റിയാല്‍ നിങ്ങള്‍ ചെയ്യേണ്ടത് .
അനവധി ആള്‍ക്കാര്‍ കുഴങ്ങുന്ന ഒരു പ്രശ്നം ആണ് ഷെയര്‍ ചെയ്യുക ആര്‍ക്കെങ്കിലും പ്രയോജനകരം ആകട്ടെ.
video: Asianet news

സ്കൂളുകളില്‍ കച്ചവടം തന്നെ മുഖ്യം..പഠിക്കണേല്‍  ട്യൂഷനു പോണം..മലപ്പുറം.....പുസ്തകം,ബുക്ക് ,യൂണിഫോം,കുട,ഷൂസ്,ബാഗ് തുടങ്ങി...
11/09/2016

സ്കൂളുകളില്‍ കച്ചവടം തന്നെ മുഖ്യം..
പഠിക്കണേല്‍ ട്യൂഷനു പോണം..

മലപ്പുറം.....
പുസ്തകം,ബുക്ക് ,യൂണിഫോം,കുട,ഷൂസ്,ബാഗ് തുടങ്ങിയ കുട്ടികള്‍ക്കാവശ്യമായ സാധനങ്ങളെല്ലാം കുട്ടികളില്‍ അടിച്ചേല്‍പ്പിച്ച് കൊളള ലാഭം നേടുന്ന തിരക്കിലാണ് ഇപ്പോള്‍ സ്കൂളുകളെല്ലാം. സ്കൂളില്‍ പഠിക്കുന്നവര്‍ നിര്‍ബന്ധമായും സ്കൂളില്‍ നിന്നു മാത്രമേ ഇവയൊക്കെ വാങ്ങാവുളളൂവെന്നും, പുറത്തു നിന്ന്ും വാങ്ങിയവര്‍ക്കും രക്ഷയില്ല.
ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ എല്‍.കെ.ജി. കുട്ടികള്‍ക്ക് 20 നോട്ട് ബുക്കുകള്‍ അടങ്ങിയ കിറ്റിന് 2650 രൂപയാണ ഈടാക്കിയത്. എല്‍.കെ.ജി കുട്ടികള്‍്ക്ക് എന്തിനാണ് 20 നോട്ട് ബുക്കുകള്‍ എന്ന് ചോദ്യം ചെയ്തവരോട് തന്‍റെ കുട്ടിയെ ഇവിടെ പഠിപ്പിക്കണേല്‍ മതി എന്ന ധിക്കാരപരമായ നിലപാടാണ് സ്കൂളധികൃതര്‍ സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. വിവിധ സംഘടനകള്‍ സൗജന്യമായ് നല്‍കിയ ബുക്കുകളും കുടകളും ഉളളപ്പോഴാണ് സ്കൂളുകളുടെ ഈ കൊളള മൂലം രക്ഷകര്‍ത്താക്കള്‍ വലയുന്നത്.

സ്കൂള്‍ തുറന്നതു മുതല്‍ നടക്കുന്ന കച്ചവടം ഇപ്പോഴും തകൃതിയായ് നടക്കുന്നു. ഇതറിയാവുന്ന രക്ഷിതാക്കകള്‍ തങ്ങളുടെ കുട്ടിയെ പഠനത്തിനായ് ട്യൂഷന്‍ സെന്‍ററുകളിലാക്കിയിരിക്കുകയാണ്....
ഷോപ്പിംഗ് മാളുകളായ് നമ്മുടെ സ്കൂളുകള്‍ മാറുമ്പോള്‍ കുട്ടികള്‍ പഠനത്തിന്നായ് ട്യൂഷന്‍ സെന്‍ററുകള്‍ തേടി പോകുന്നു...

പുതിയ അധ്യായന വർഷത്തിലേക്കുള്ള ഒരുക്കങ്ങളിലാണ് നാമല്ലാവരും. രക്ഷിതാക്കളെ പരമാവധി പിഴിഞ്ഞെടുക്കാൻ ആസൂത്രണം ചെയ്ത് കാത്തിര...
06/09/2016

പുതിയ അധ്യായന വർഷത്തിലേക്കുള്ള ഒരുക്കങ്ങളിലാണ് നാമല്ലാവരും. രക്ഷിതാക്കളെ പരമാവധി പിഴിഞ്ഞെടുക്കാൻ ആസൂത്രണം ചെയ്ത് കാത്തിരിക്കുകയാണ് നാട്ടിലുള്ള പല മാനേജ്മെൻ്റുകളും.. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ ,ഇല്ലാത്ത പണമുണ്ടാക്കാൻ നെട്ടോട്ടമോടുകയാണ് പല രക്ഷിതാക്കളും..ലക്ഷങ്ങളുടെ ബിസിനിസ്സായി മാറിയിരിക്കുകയാണ് ഇന്ന് വിദ്യാഭ്യാസം. മറ്റു പല ബിസിനസ്സിലും പരാജയപ്പെട്ടവർ പോലും പിന്നെ കടന്നു വരുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളുമായിട്ടാണ്.അധികം താമസിയാതെ തരക്കേടില്ലാത്ത ലാഭവും ഇവർ ഇതിലൂടെ കൊയ്തെടുക്കുന്നു. മാതൃഭാഷയെ അവഗണിച്ച് സ്വന്തം കുട്ടികളെ ലോകഭാഷ പഠിപ്പിച്ച് മിടുക്കരാക്കാൻ രക്ഷിതാക്കൾ തുനിഞ്ഞിറങ്ങിയതോട് കൂടി സർക്കാർ സ്കൂളുകൾ ആളില്ലാ കെട്ടിടങ്ങളായി മാറി. പിടിച്ചു നിൽക്കാൻ പല സർക്കാർ സ്കൂളുകളും രൂപവും, രീതിയും മാറ്റി ഇംഗ്ലീഷ് മീഡിയമായി മാറ്റുന്ന കാഴ്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഇന്നത്തെ രാഷ്ട്രീയക്കാരും, സിനിമയിലും, സാഹിത്യ മേഖലയിലും തിളങ്ങി നിൽക്കുന്ന പലരും ആദ്യാക്ഷരം കുറിച്ചത് നമ്മുടെ പഴയ സർക്കാർ സ്കൂളുകളിലായിരുന്നു. സമൂഹത്തിൽ നന്മ നഷ്ടപ്പെടാത്തവരുടെ കൂട്ടായ്മയിൽ പല സർക്കാർ സ്കൂളുകളേയും ഇന്നും നവീകരിച്ച് ഉന്നത നിലവാരത്തിലെത്തിക്കാൻ സാധിച്ചിട്ടുള്ള ഇടങ്ങളും നമ്മുടെ നാട്ടിലുണ്ട്.ഇത്തരത്തിലുള്ള സ്കൂളുകൾ രാജ്യത്തിനു തന്നെ മാതൃകയുമാണ്. എന്നാൽ ചിലർ സർക്കാർ സ്കൂളിൻ പോരായ്മയിൽ മനംനൊന്ത് കുട്ടികളെ മിടുക്കരാകാൻ പണം തീനി സ്കൂളുകളിലേക്ക് അയക്കുന്നതോട് കൂടി പലവിധ ഗതികേടിലുമാണ് രക്ഷിതാക്കൾ അകപ്പെടുന്നത്. നമ്മുടെ കുട്ടികൾ ഏതു ബ്രോൻ്റ് തുണികൊണ്ടുള്ള യൂണിഫോം ധരിക്കണം, അത് ഏത് ടൈലർ തയ്ക്കണം, ഏത് പുസ്തകവും പേനയും ഉപയോഗിക്കണം എന്നൊക്കെയുള്ള നമ്മുടെ അവകാശങ്ങൾ വരെ അവർ കച്ചവട വൽകരിച്ച് കാശുണ്ടാക്കുമ്പോൾ ഫാസിസ്റ്റ് തമ്പുരാക്കന്മാരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കാനും, അവർ പറയുന്നത് നിശബ്ദം അനുസരിക്കുകയുമല്ലേ നാം ചെയ്യുന്നത്. നമ്മൾ മനസ്സുവെച്ചാൽ ചില കൂടൊഴിഞ്ഞ സർക്കാർ സ്കൂളുകളുടെക്ലാസ് മുറികളിലേക്ക് ചിത്രശലഭങ്ങളെ പോലെ കുട്ടികളെ പറഞ്ഞയക്കാം. അതെ നമുക്കൊരുമിക്കാം അതിലൂടെ നമ്മുടെ നാട്ടിലുള്ള സർക്കാർ സ്കൂളുകളെ രക്ഷിച്ചെടുക്കാം ..അങ്ങിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ സർക്കാർ സ്കൂളുകളെ ഉയർത്താം...

""തുണിക്കച്ചവടം""വർഷാവർഷം  അധ്യാപകർ നടത്തി വരുന്നൊരു ബിസിനെസ്സ് ആണ് യൂണിഫോം കച്ചവടം.മൂന്നു വർഷത്തേക്ക് യൂണിഫോം മാറ്റരുതെ...
06/09/2016

""തുണിക്കച്ചവടം""
വർഷാവർഷം അധ്യാപകർ നടത്തി വരുന്നൊരു ബിസിനെസ്സ് ആണ് യൂണിഫോം കച്ചവടം.
മൂന്നു വർഷത്തേക്ക് യൂണിഫോം മാറ്റരുതെന്നാണ് നിയമം. ഇത് ലംഘിച്ചു
കൊണ്ട് അധ്യാപകരും കടക്കാരും തമ്മിലുള്ള ഒത്ത്കച്ചവടമാണ് ഇതിനു പിന്നിൽ.ഇതിനു ഇരയാവുന്നതോ പാവപ്പെട്ട കുടുംബങ്ങൾ...
എന്താ സുഹൃത്തുക്കളെ നമുക്കൊന്ന് ഒത്തു പിടിച്ച് നിർത്തലാക്കിക്കൂടെ ഈ നാറിയ കച്ചവടം.പറ്റുമെങ്കിൽ നിങ്ങളുടെ കുടുംബത്തിലോ നാട്ടിലോ ഇങ്ങനൊരു പ്രശ്നം കാണുകയാണെങ്കിൽ പ്രതികരിക്കൂ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തു..
അതല്ല എന്റേൽ പൈസയുണ്ട് എന്നെ ഇത് ബാധിക്കില്ലെന്ന് സ്വയം ആശ്വസിച്ച് സ്ക്രോൾ ചെയ്തോ
മുകളിലേക്ക് ഒട്ടേറെ മനോഹരമായ പോസ്ടുകളുണ്ടാവും.

Address

Padapparamb
Malappuram
676507

Telephone

00914932242123

Website

Alerts

Be the first to know and let us send you an email when Al Farooqe English Medium School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share