15/09/2024
https://www.youtube.com/watch?v=1HzBUSiToNs
കൊല്ലം ജില്ലയിൽ കുന്നിക്കോട് താമസിക്കുന്ന ശ്രീ സതീഷ് കുമാറിന്റെയും ശ്രീമതി ആര്യദേവിയുടെയും മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കും അച്ഛനും രണ്ടുവർഷം മുന്നേ ഉണ്ടായ അപകടത്തിൽ കുട്ടിക്ക് സ്കൂളിൽ പോകുവാനും അച്ഛന് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. നിത്യവൃത്തിക്കും ചികിത്സാചിലവിനും ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ Supermart # Enathu ടി കുട്ടിക്ക് സഹായങ്ങൾ എത്തിച്ചു. വീട്ടാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങൾ, കുട്ടികൾക്കുള്ള ഓണക്കോടി, തുടർ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം എന്നിവയാണ് യുലിപ്ഇന്ത്യ സൂപ്പർമാർട്ട് ഏനാത്ത് കുട്ടിയുടെ കുന്നിക്കോട് ഉള്ള വാടകവീട്ടിൽ എത്തി
കൈമാറിയത്. പ്രസ്തുത ചടങ്ങിൽ യൂലിപ്പിന്ത്യ മാർക്കറ്റിംഗ് മാനേജർ ശാന്തകുമാർ, v-channel യൂട്യൂബർ ശ്രീ വിപിൻ, ബിജെപി കുന്നിക്കോട് മണ്ഡലം പ്രസിഡണ്ട് ശ്രീ ബൈജു ജി തോട്ടശ്ശേരി എന്നിവർ പങ്കെടുത്തു..
ഏനാത്ത് പോലീസ് സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന യുലിപ്ഇന്ത്യ സൂപ്പർമാർട്ട് പ്രദേശത്തെ ഏറ്റവും വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ഏക സ്ഥാപനമാണ്. യുലിപ്ഇന്ത്യ സൂപ്പർമാർട്ടിന്റെ ലാഭവിഹിതത്തിൽ നിന്ന് സമൂഹത്തിലെ അശരണരായിട്ടുള്ള നിരവധി പേർക്കാണ് യുലിപ്ഇന്ത്യ സഹായങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത്.. കൂടാതെ സമൂഹത്തിലെ കലാകാരന്മാർ, കായിക താരങ്ങൾ തുടങ്ങിയവർക്കുള്ള പ്രോത്സാഹനങ്ങളും ചികിത്സയ്ക്ക് പണം ഇല്ലാതെ വിഷമിക്കുന്ന രോഗികൾക്ക് സാമ്പത്തിക സഹായവും യുലിപ്പിന്ത്യാ സൂപ്പർമാർട്ട് ഏനാത്ത് വർഷങ്ങളായി ചെയ്തു വരുന്നത് ഞങ്ങൾക്ക് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു....
supermart # Enathu