01/04/2026
ജോലി ഇല്ലാത്ത ഇന്ത്യയിലെ യുവതീ യുവാക്കളിൽ നിന്ന് പരീക്ഷാ ഫീസ് ഈടാക്കുന്നത് നീതിയാ ണോ?” MP രാഘവ് ഛദ്ദ..
രാജ്യത്ത് സർക്കാർ ജോലി ലക്ഷ്യമാക്കി പരിശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവതീ യുവാക്കളുടെ വേദന വീണ്ടും ചര്‍ച്ചയാകുന്നു. എം.പി രാഘവ് ഛദ്ദ ഉയർത്തിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴി സൃഷ്ടിച്ചിരിക്കുകയാണ്.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്ന് പരീക്ഷാ ഫീസ് ഇനത്തിൽ വലിയ തുക ഈടാക്കുകയും, എന്നാൽ അതിൽ വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രം ജോലി ലഭിക്കുകയും ചെയ്യുന്നതിലെ അനീതിയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
ഒരു സർക്കാർ ജോലി എന്ന സ്വപ്നവുമായി നടക്കുന്ന രാജ്യത്തെ യുവതീ യുവാക്കൾ പലവിധ പരീക്ഷകൾക്കായി ഓരോ തവണയും വലിയ തുകയാണ് ആപ്ലിക്കേഷൻ ഫീസായി അടയ്ക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഫീസുകൾ കണ്ടെത്തുക എന്നത് തന്നെ വലിയൊരു കടമ്പയാണ്.
കഷ്ടപ്പെട്ട് പണമടച്ച് പഠിച്ചെഴുതാൻ പോകുമ്പോഴാണ് പരീക്ഷകൾ പലപ്പോഴും മാറ്റിവെക്കപ്പെടുന്നത്, റദ്ദാക്കപ്പെടുന്നത്, അല്ലെങ്കിൽ ചോദ്യപേപ്പർ ചോർച്ച പോലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത് — ഇവയെല്ലാം ചേർന്നാൽ യുവാക്കളുടെ ആത്മവിശ്വാസവും സാമ്പത്തികാവസ്ഥയും തകരാറിലാക്കുന്നു.
ഭരണപരമായ വീഴ്ചകൾ കൊണ്ടോ അഴിമതി കൊണ്ടോ പരീക്ഷകൾ തടസ്സപ്പെടുമ്പോൾ, അതിന്റെ നഷ്ടം സഹിക്കുന്നത് മുഴുവൻ തൊഴിൽരഹിതരായ ഈ ചെറുപ്പക്കാരാണ്. യാതൊരു നഷ്ടപരിഹാരവുമില്ലാതെ, പിരിച്ചെടുത്ത ഫീസ് എങ്ങനെ വിനിയോഗിക്കുന്നു എന്നതിൽ ഒരു സുതാര്യതയുമില്ലാതെ ഈ ഭാരം മുഴുവൻ യുവാക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ന്യായമാണോ എന്ന് രാഘവ് ഛദ്ദ ചോദരിക്കുന്നു.