Sydney Sports

Sydney Sports Sports Retailers and Artificial Sporting Turf...

14/04/2026
വാണവനും വീണവനും .......---------------------------------------------------------------ഉമേഷ്‌ ഡാം /അനിൽ പാലക്കാട്, ഇവർ തമ...
25/07/2023

വാണവനും വീണവനും .......
---------------------------------------------------------------

ഉമേഷ്‌ ഡാം /അനിൽ പാലക്കാട്, ഇവർ തമ്മിലുള്ള അന്തരമാണ് KMCC 2023 ടൂർണമെന്റിലെ കപ്പിലേക്കുള്ള ദൂരം....
മലബാറിന്റെ അതികായർ KPA 123 യുടെ ചക്രവ്യൂഹത്തെ ഭേദിക്കാൻ കേരളക്കരയുടെ ഇതിഹാസ തുല്യരായ ക്രിക്കറ്റ്‌ പ്രതിഭകളിൽ പലർക്കും കഴിയാതെ പോയ നിമിഷം അഭിമന്യുവായി ചക്രവ്യൂഹത്തിലേക്ക് ഇരച്ചു കയറി പൊരുതി വീണ അനിൽ പാലക്കാട് ഒരു നൊമ്പരമായപ്പോൾ, ചക്രവ്യൂഹം ഭേദിച്ചു പുറത്ത് വന്ന ഉമേഷിന്റെ കൈകളിൽ ടൈറ്റിൽ വിന്നർ എന്ന കുരുക്ഷേത്ര വിജയവും.....

KPA യുടെ ബൗളിംഗ് യൂണിറ്റിനെ കുറിച്ച് പറയുകയാണെൽ, ശരവേഗത്തിലെത്തുന്ന ബോളുകൾ അനുരാഗിന്റെയും വിശ്വജിത് ഥാക്കൂറിന്റെയും ആവനാഴിയിലെങ്കിൽ, ഏത് ദിശയിലേക്കും വെട്ടിതിരിയുന്ന മാന്ത്രികതയായിരുന്നു ഇമ്ദാദ് ഇലുവിന്റെയും പുരുഷുവിന്റെയും വിരലുകളിൽ....
ഹാട്രിക്കിന്റെ എണ്ണം പറഞ്ഞ കളിക്കാരിൽ പെട്ട റോഷനും ഷിജിലിപ്പയും കോവി ആറ്റിങ്ങലും, സുൽത്താൻ ബ്രദേഴ്‌സിനെ യാതൊരു പരീക്ഷണത്തിനും ഇട നൽകാതെ ഫൈനൽ വരെ എത്തിച്ച മണിജിത് - രോഹിത് സഖ്യവും, KPA യുടെ ബൌളിംഗ് മെഷിനുകൾക്കു മുന്നിൽ അക്ഷരാർത്ഥത്തിൽ പതറിയപ്പോൾ KPA യുടെ കൂടാരത്തിലേക്ക് പട നയിച്ചു പോരടിച്ചവരാണ് ഉമേഷും അനിലും....

അനിൽ പാലക്കാട് :-
കിരീടപ്രതീക്ഷയുമായി എത്തിയ തനിമ ഹാട്രിക് മറ്റു മുൻനിര ടീമുകളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കളിക്കാരെ മാത്രം ഉൾപ്പെടുത്തിയുള്ളൊരു സ്‌ക്വാഡായിരുന്നു. ഇൻഡോർ രാജാക്കന്മാരായ തൗഫീക്കും മമ്മുവും തകർത്തടിച്ചപ്പോൾ 138 എന്ന കൂറ്റൻ സ്‌കോറിന് പിന്നാലെ തനിമ ഹാട്രിക്കിന് ബാറ്റുമായി ചലിക്കേണ്ടി വന്നു, ദൗത്യനിയോഗവുമായി അനിലും റോഷനും ക്രീസിലേക്കെത്തി, താളം കണ്ടെത്താൻ വിഷമിച്ച തന്റെ പങ്കാളിയെ കാഴ്ചക്കാരനാക്കി അവൻ കത്തി കയറി, വഴിയിൽ തന്റെ കൂട്ടാളികളെയോരോന്നായി നഷ്ടപ്പെടുമ്പോഴും അയാൾ പോരാട്ടം നയിച്ചു കൊണ്ടിരുന്നു... അവസാന ഓവറിൽ 30 റൺസ് വേണ്ടപ്പോഴും കർണാടകയുടെ അത്രമേൽ പരിചയസമ്പത്തുള്ള പുരുഷു എന്ന ബൗളറുണ്ടായിട്ടും KPA യുടെ കടുത്ത ആരാധകർ പോലും ജയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, എന്തെന്നാൽ അനിൽ അത്രമേൽ അപകടകാരിയായി മാറി കഴിഞ്ഞിരുന്നു. പ്രതീക്ഷകൾക്ക് ചിറകു വിരിച്ച് ആദ്യ പന്തു തന്നെ മേൽക്കൂരയിൽ ചുംബിച്ചപ്പോൾ അസംഭവ്യമായി ഒന്നുമില്ലയെന്നു തോന്നിച്ച നിമിഷങ്ങൾക്ക് ശേഷം പുരുഷുവിന് മുന്നിൽ കീഴടങ്ങുമ്പോൾ ഒരുവേള നിശബ്ദതയ്ക്ക് ശേഷം നിർത്താതയുള്ള കരഘോഷം ആരുടേയും കണ്ണ് നിറയ്ക്കുന്നതായിരുന്നു... ആർത്തുലച്ച സ്നേഹഘോഷങ്ങൾ, ആശ്വാസാശ്ലേഷങ്ങൾ ഉറപ്പിക്കാം അനിൽ പാലക്കാട് കടവന്ത്രയിൽ നിന്ന് നടന്നു കയറിയത് കേരളത്തിന്റെ ടെന്നീസ് ക്രിക്കറ്റ്‌ ഹൃദയങ്ങളിലേക്കാണ്....

ഉമേഷ്‌ ഡാം :-

ചക്രവ്യൂഹത്തിലെ അഭിമന്യുവായി അനിൽ പാലക്കാട് വീണുപോയെങ്കിൽ അതിനെ ഭേദിക്കാൻ തക്ക ആയുധങ്ങൾ വശമുള്ള അർജുനനാണ് ഉമേഷ്‌..... KPA യുടെ വേഗശരങ്ങളേറ്റു സുൽത്താൻ ബ്രദേഴ്സിന്റ മുൻ നിര പാടെ തകർന്നു കൊണ്ടിരിക്കുന്ന വേള, 3 ഓവറുകൾ പിന്നിടുമ്പോൾ ബോർഡിൽ 14 റൺസ് മാത്രം, ടൂർണമെന്റിലുടനീളം മിന്നും ഫോമിൽ ബാറ്റെന്തിയ മണിജിത് മടങ്ങുന്നു, താളം കണ്ടെത്താനാകാതെ രോഹിത്തും, അയാൾ ബാറ്റുമായി ക്രീസിലേക്കെത്തിയത് ചിലതുറപ്പിച്ചെന്നു തോന്നും വിധം നാലാമത്തെ ഓവർ എറിയാനെത്തിയ ഇമ്ദാദ് ഇലുവിന്റെ ആദ്യ പന്ത് മുന്നിലേക്കാഞ്ഞു ഹാഫ് വോളിയിൽ ഒരു സ്വീപ് ഹിറ്റ്‌, ഇന്നിങ്സിലെ സുൽത്താന്റെ ആദ്യ സിക്സ്, പിന്നെ ഒരു ചരിത്രം .... ആദ്യ 3 ഓവറുകൾക്ക് ശേഷം KPA യുടെ ആരാധകൻ വിജയമുറപ്പിച്ചു ഒരു ചായ കുടിക്കാൻ പോയിരുന്നെങ്കിൽ തിരികെ വന്നു സ്കോർ ബോർഡിലേക്ക് നോക്കും മാത്ര ബോധരഹിതനാകുമായേനെ.... മത്സരശേഷം സുൽത്താന്റെ ഉടമയായ അൽ ജസ്സാമിനെ കാണുമ്പോൾ പറഞ്ഞ വാക്കുകൾ അതെ പടി ഇവിടെ ചേർക്കട്ടെ " ഉമേഷ്‌, ഒരു രക്ഷയുമില്ല,വൺ ഡൌണിൽ ആഷിക് അലിയെയാണ് തീരുമാനിച്ചത് ആദ്യ വിക്കറ്റ് വീണപ്പോൾ ഞാൻ പോകാം അണ്ണാ എന്ന് പറഞ്ഞു ഉമേഷ്‌ ഇറങ്ങി''', ചരിത്രം രചിക്കുന്നവർ അങ്ങനെയാണ് മുന്നിലേക്കിറങ്ങി പട നയിക്കും...2011 ലെ ലോകകപ്പിൽ ഒരു ഏഴാം നമ്പറുകാരൻ ചരിത്രം കുറിക്കാൻ സ്വയം മുന്നിലെക്കിറങ്ങി വന്നപ്പോൾ ലോകം MSD 7 നെ കണ്ടു, ഇവിടെ UD7 ലൂടെ നമ്മളും കണ്ടു....

പൊരുതി വീണ അനിലും പൊരുതി വാണ ഉമേഷും ഒരുപോലെ ഹൃദയം കീഴടക്കിയ ക്രിക്കറ്റ് സൗന്ദര്യമാണ് KMCC 2023 നമുക്ക് നൽകിയത് .....
Tennis ball Cricket tournament 🏏 keralaaTrivandrum Premier League - TPLTrivandrum Premier League - TPLLTPL ASHES TrivandrummTrivandrumShark Friends KasaragodKerala Tennis Ball Cricket AssociationNedumangadu Cricket LeagueeLeagueKnokkoutt

മൂന്നാം വർഷത്തിലേക്ക്.......
09/04/2023

മൂന്നാം വർഷത്തിലേക്ക്.......

Address

Nedumangad
695541

Opening Hours

Monday 10am - 9pm
Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 10am - 7pm

Telephone

+917025653070

Website

Alerts

Be the first to know and let us send you an email when Sydney Sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share