Safa opticals

Safa opticals Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Safa opticals, Shopping & retail, Safa opticals, Neyyattinkara.

07/03/2022

Good night

30/03/2021

Good night frnds

30/03/2019

ഒരു മനുഷ്യന്റെ വലിയ ശരീരത്തിൽ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളിലൊന്ന് ഇത്തിരിപ്പോന്ന ഈ കണ്ണാണെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയാകില്ല. മറ്റേതു നഷ്ടം സഹിച്ചാലും കാഴ്ച നഷ്ടപ്പെടുന്നത് നമുക്ക് മിക്കവർക്കും സങ്കൽപത്തിനതീതമാണ്. എല്ലാം കാണാനും ചിലത് കണ്ടില്ലെന്ന് നടിക്കാനും കണ്ണും കാഴ്ചയും കൂടിയേ തീരൂ. കണ്ണും മിഴിയും അക്ഷിയും നിറഞ്ഞുനിൽക്കുന്ന കഥയും കവിതയും പഴഞ്ചൊല്ലുകളുമെല്ലാം കണ്ണിലെ കൃഷ്ണമണിപോലെയാണ് കണ്ണിന്റെ കാര്യമെന്ന് സൂചിപ്പിക്കുന്നുണ്ട്.

ശരിക്കും എന്താണീ കാഴ്ച?നമ്മൾ ഒരു വസ്തുവിനെ കാണുന്നതെങ്ങനെയാണ്?

ഒരു വസ്തുവിൽ നിന്നും പുറപ്പെടുന്ന കിരണങ്ങൾ നമ്മുടെ കണ്ണിനുള്ളിലെ കാഴ്ചഞരമ്പിന്റെ ഒരു പ്രത്യേക ഭാഗത്ത് (macula) പതിക്കും. തുടർന്ന് ആവേഗങ്ങൾ കാഴ്ച നാഡി വഴി തലച്ചോറിൽ എത്തുന്നു. അങ്ങനെയാണ് നമ്മൾ അതിനെ കണ്ടെന്ന തോന്നലുണ്ടാകുന്നത്.

വസ്തുവിൽ നിന്നുള്ള രശ്മികൾക്ക് ലംബമായുള്ള ഭാഗവും സമാന്തരമായുള്ള ഭാഗവും ഉണ്ട്. എല്ലാവരിലും ഈ കിരണങ്ങൾ പതിക്കുന്നത് കാഴ്ചഞരമ്പിലെ കൃത്യം ആ ഭാഗത്തുതന്നെയാകണമെന്നില്ല. ചിലതിൽ കാഴ്ച ഞരമ്പിനു മുന്നിലാകാം. ചിലതിൽ പിന്നിലും. കാഴ്ച ഞരമ്പിനു മുന്നിലാണെങ്കിൽ ആ അവസ്ഥയെ ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്നും പിറകിലാണെങ്കിൽ അതിനെ ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) എന്നും പറയുന്നു. ഇനി രശ്മികളുടെ സമാന്തരമോ ലംബമോ ആയ ഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് കാഴ്ച ഞരമ്പിന് മുന്നിലോ മറ്റേത് കാഴ്ചഞരമ്പിലോ കാഴ്ചഞരമ്പിനു പിന്നിലോ ആണെങ്കിൽ അതിനെ വിഷമദൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം എന്നും പറയുന്നു.

ഹ്രസ്വദൃഷ്ടി (മയോപ്പിയ)

മുൻപ് പറഞ്ഞതുപോലെ വസ്തുവിൽ നിന്നുള്ള രശ്മികൾ കണ്ണിൽ കൃഷ്മണി കടന്ന് കണ്ണിനുള്ളിലെ ലെൻസിലൂടെ കാഴ്ച ഞരമ്പിന്റെ മുൻപിൽ ഫോക്കസ് ചെയ്തുകൊണ്ട് പതിക്കുന്നതിനെ ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ എന്ന് പറയുന്നു. ഷോർട്ട് സൈറ്റ് എന്ന് നമ്മൾ വിളിക്കുന്ന പ്രശ്നം തന്നെ.

കാരണങ്ങൾ

നേത്രഗോളത്തിന്റെ നീളം കൂടുതലാവുക
കൃഷ്ണമണിയുടെയോ കണ്ണിനുള്ളിലെ ലെൻസിന്റെയോ ആകൃതി കൂടുതൽ കമാനമാവുക
കണ്ണിനുള്ളിലെ ലെൻസിനു മുന്നിലേക്ക് സ്ഥാനമാറ്റം സംഭവിക്കുക.
ലെൻസിന്റെ കട്ടി കൂടുതൽ ദൃഢമാവുക
കണ്ണിനുള്ളിലെ ഫോക്കസിനു സഹായിക്കുന്ന മസിലുകൾക്ക് കൂടുതൽ വലിവ് സംഭവിക്കുക (തന്മൂലം ലെൻസ് കൂടുതൽ കമാനമാവുകയും കാഴ്ച രശ്മികൾ കാഴ്ചഞരമ്പിന് മുന്നിൽ പതിക്കുകയും ചെയ്യും)

ലക്ഷണങ്ങൾ:

കാഴ്ചക്ക് മങ്ങൽ; പ്രധാനമായും അകലെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്.
കണ്ണുവേദന, തലവേദന
ചില കുട്ടികൾ കൺപോളകൾ പാതിയടച്ചു കൊണ്ട് വസ്തുക്കളെ നോക്കും.
കറുത്ത പൊട്ട് പോലുള്ള തടസ്സങ്ങൾ കണ്മുന്നിൽ ഉണ്ടായതായുള്ള തോന്നൽ
രാത്രിയിൽ കാഴ്ചക്കുറവ് അനുഭവപ്പെടുക.
വളരെ ചെറിയ ശതമാനം കുട്ടികളിൽ ഹ്രസ്വദൃഷ്ടി ജന്മനായുള്ള പ്രശ്നമായി തുടങ്ങുന്നു. 2-3 വയസ്സാകുമ്പോൾ ആവാം ഇത് കണ്ടുപിടിക്കുന്നത്. അതോടൊപ്പം ചെറിയ ഒരു കോങ്കണ്ണും ഉണ്ടാകാറുണ്ട്. ഇവരിൽ മറ്റ് ജനിതകപരമായ നേത്രപ്രശ്നങ്ങളും കാഴ്ച ഞരമ്പ് സംബന്ധമായ തകരാറുകളും ഉണ്ടാകാം.

നമ്മുടെ നാട്ടിൽ ഹ്രസ്വദൃഷ്ടി പ്രധാനമായും 5 വയസ്സുമുതലുള്ള കുട്ടികളിൽ തുടങ്ങുകയും സ്കൂളിൽ പോകുന്ന പ്രായത്തിൽ കൃത്യമായ തോതിൽ ഉയരുകയും പിന്നീട് അതെ അളവിൽ പവർ നിൽക്കുകയും ചെയ്യും. 20 വയസ്സിനു ശേഷം ഇത്തരക്കാരിൽ പിന്നീട് പവർ ഉയരാറില്ല. എന്നാൽ മറ്റ് ചിലരിൽ ഇത് തുടർന്നും പവർ കൂടുകയും കാഴ്ച ഞരമ്പുകൾക്ക് ആഘാതമേൽക്കുകയും പവർ കൂടിയ കട്ടികണ്ണട ഉപയോഗിക്കുന്ന നിലയിൽ വരെ എത്തുകയും ചെയ്യുന്നു. ഇവരിൽ വളരെ ചെറിയ ശതമാനം പേർക്ക് കാലക്രമേണ അന്ധത ബാധിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ളവർക്ക് ജനിതക പരമായ കാരണങ്ങളും ഉണ്ടാകും.
ചികിത്സ
കണ്ണടയുടെയോ കോൺടാക്ട് ലെൻസിന്റെയോ രൂപത്തിൽ കണ്ണിന് മുന്നിൽ ഒരു കോൺകേവ് ലെൻസ് വയ്ക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. കണ്ണട ഉപയോഗിക്കുന്നവർ നേത്രരോഗ വിദഗ്ധന്റെ നിർദ്ദേശ പ്രകാരം കൃത്യമായ ഇടവേളകളിൽ കണ്ണിൽ മരുന്ന് ഒഴിച്ചുള്ള പരിശോധനകൾക്ക് വിധേയമാകേണ്ടതാണ്.

കൃത്യസമയത്ത് കണ്ണട വയ്ക്കാതിരുന്നാൽ കാഴ്ച രശ്മി കൃത്യസ്ഥാനത്ത് പതിക്കാതിരിക്കുകയും തന്മൂലം ആ കണ്ണിലെ കാഴ്ചയുടെ വികാസം സാധ്യമാകാതാവുകയും ചെയ്യുന്നു (amblyopia). അതിനാൽ അംഗൻവാടി, സ്കൂൾ തലം മുതൽ എല്ലാ മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കാഴ്ചശക്തി പരിശോധിപ്പിക്കുന്നതാണ് ഉചിതം.

ഇന്നത്തെ കാലത്ത് ലാസിക്ക് (LASIK), കൃഷ്ണമണിയിലെ (Cornea) സർജറി പോലുള്ള ചികിത്സാ രീതികൾ, നിലവിലെ കണ്ണിനുള്ളിൽ ഇരിക്കുന്ന ലെൻസിനോടൊപ്പം മറ്റൊരു ലെൻസും ഘടിപ്പിക്കുക (Phakic intraocular lens implantation), കൃഷ്ണമണിയിൽ റിംഗ് വയ്ക്കുന്ന സൂക്ഷ്മ ശാസ്ത്രക്രിയകൾ എന്നിവ ലഭ്യമാണ്.

കാഴ്ചഞരമ്പുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളവർക്ക് ഒരു നിശ്ചിത പരിധിക്കപ്പുറം കാഴ്ചലഭ്യമല്ല. അങ്ങനെയുള്ളവർക്ക് ലോ-വിഷൻ കാറ്റഗറിയിൽപ്പെടുന്ന ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരും

Address

Safa Opticals
Neyyattinkara
695121

Website

Alerts

Be the first to know and let us send you an email when Safa opticals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share