Pendulum Books

Pendulum Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pendulum Books, Pendulum Books, Nilambur.

ജീവിതലക്ഷ്യം തേടി പുറപ്പെട്ട ഒരു യാത്രികന്റെ കഥ,ആ പ്രയാണത്തിൽ വിസ്മയമുണർത്തുന്ന സംഭവവികാസങ്ങളും തിരിച്ചറിവുകളുമായിരുന്നു...
31/08/2024

ജീവിതലക്ഷ്യം തേടി പുറപ്പെട്ട ഒരു യാത്രികന്റെ കഥ,
ആ പ്രയാണത്തിൽ
വിസ്മയമുണർത്തുന്ന സംഭവവികാസങ്ങളും തിരിച്ചറിവുകളുമായിരുന്നു അയാളെ കാത്തിരുന്നത്.
രാഷ്ട്രീയവും മതവും ജീവിതവും മരണവും ചർച്ച ചെയ്യപ്പെടുന്ന കൃതി...

ആത്മീയ - ഭൗതിക ചേരിതിരിവുകൾക്കിടയിലെ നൂതനമായ ഒരു ജീവിതക്രമമാണ് ഈ രണ്ടു ചട്ടകൾക്കുള്ളിൽ..

ഉള്ളിൽ മുറിവ് കോറിയിട്ടു കടന്നു കളഞ്ഞ ഓർമ്മകളിലേക്ക് ഒരു കുഞ്ഞു നിമിഷത്തോളം നീണ്ട തിരിഞ്ഞുനടത്തങ്ങളാണ് ഇതിലെ കവിതകൾ. ചില...
12/03/2022

ഉള്ളിൽ മുറിവ് കോറിയിട്ടു കടന്നു കളഞ്ഞ ഓർമ്മ
കളിലേക്ക് ഒരു കുഞ്ഞു നിമിഷത്തോളം നീണ്ട തിരിഞ്ഞുനടത്തങ്ങളാണ് ഇതിലെ കവിതകൾ. ചിലപ്പോൾ ഇനിയുമുണങ്ങിയേക്കാൻ സാധ്യതയില്ലാത്ത മുറിപ്പാടുകളിലേക്ക് സ്നേഹം നിറച്ച ഭാണ്ഡക്കെട്ടുമായി ടൈം മെഷീനിലൊരു യാത്രയുമാണ് വരികൾ.

ഉപ്പു കാറ്റേറ്റ് കരിഞ്ഞു വീണ പ്രണയത്തിന്റെ
ചിറകിനെപ്പറ്റി വേവലാതിപ്പെടുമ്പോഴും ബാക്കിയായ
ഒറ്റച്ചിറകും തൂവലുകളും അരുമയോടെ, കരുതലോടെ, നെഞ്ചോട് ചേർത്തുകൊണ്ട് തന്നെയാണ് കവി വരികളെഴുതുന്നത്.

അവനവന്റെ വേദനക്കൊപ്പം കണ്ണിൽ പെടുന്ന
വരുടെയൊക്കെയും കണ്ണീരിനൊപ്പം കരയാൻ കഴിയുന്ന കവിയുടെ ഹൃദയം വായിച്ചു കഴിയുമ്പോൾ നമുക്കൊപ്പം കൂടിക്കളയും. പെണ്ണിനെപ്പറ്റി, അവൾ കിനാവ് കാണുന്ന പ്രപഞ്ചത്തെപ്പറ്റി പെണ്ണിനൊപ്പം നിന്ന്, അവളെ ചേർത്ത് പിടിച്ചു ലോകത്തോട് വിളിച്ചു പറയുന്ന കവി, ഇനി മുളക്കാൻ പോകുന്ന ഓരോ കുഞ്ഞു പെൺവിത്തുകൾക്ക്
വേണ്ടിയും ഒരായിരം താരാട്ടു പാട്ടുകൾ കവിതകൾക്കിട യിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

ഏകാന്തതയുടെ ആയിരം കവിതകളെഴുതി
നിറച്ചാലും ഈ ലോകമാകെ മനുഷ്യരിനിയും ബാക്കി
യുണ്ടെന്നും പ്രണയമിനിയും വറ്റുകയില്ലെന്നുമുള്ള
പ്രതീക്ഷ തന്നെയാണ് നൗഫലിന്റെ പുസ്തകം.

-ഷബ്ന സുമയ്യ

MRP : 160/-

Discount : 10%

Delivery Charge : 30/-

- COD available

For copy

https://wa.me/message/WFJXHLWT24ZZP1

More books

Join
https://chat.whatsapp.com/JpXd4laYxt30pHuZVv7out

01/03/2022
28/02/2022
'....വളരുംതോറും പെൺകുട്ടികളുടെ ഓരോ ചലനവും എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് വീട്ടുകാരും പൊതുസമൂഹവും മതം വ്യാഖ്യാ...
28/02/2022

'....വളരുംതോറും പെൺകുട്ടികളുടെ ഓരോ ചലനവും എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് വീട്ടുകാരും പൊതുസമൂഹവും മതം വ്യാഖ്യാനിക്കുന്നവരും ഒക്കെ ആയതു കൊണ്ടു തന്നെ തങ്ങളുടെ ഇച്ഛകൾക്കും ചിന്തകൾക്കും ബോധ്യങ്ങൾക്കും വിപരീതമായി ഇരട്ട വ്യക്തിത്വത്തോടെ ജീവിക്കേണ്ടി വരുന്ന അവസ്‌ഥയാണ്‌ ഏറെ പെൺകുട്ടികൾക്കും. അടക്കം ഒതുക്കം വിനയം കുലീനത തുടങ്ങി നാം അടിച്ചേൽപ്പിക്കുന്ന ചിലതൊക്കെയും അവരുടെ ഉള്ളിൽ എപ്പോൾ വേണമെങ്കിലും 'ഓംകാര നടനമാടാൻ നിൽക്കുന്ന മാടമ്പള്ളിയിലെ ഗംഗ' യെ സൃഷ്ടിക്കുന്നുണ്ട് എന്ന് രക്ഷിതാക്കളോ അധ്യാപകരോ ബന്ധുക്കളോ സമൂഹമോ ഒരിക്കലും ഓർക്കാറില്ല.

ആളുകളുടെ മുന്നിലേക്ക് വരാൻപോലും മടിക്കുന്ന ലജ്ജാവതി എന്നു നാം അഭിമാനിക്കുന്ന,
ഊണും ഉറക്കവും ഒഴിഞ്ഞു കുത്തിയിരുന്നു പഠിച്ചു ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്നവൾ എന്നു നാം മികവ് പറയുന്ന പല
പെൺകുട്ടികളും ഗുരുതരമായ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരും മനോവൈകല്യങ്ങൾ ഉള്ളവരും ആണ് എന്ന് നാം ചിന്തിക്കാറില്ല.

വിവാഹശേഷം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളോ ഭർതൃവീട്ടിലെ പ്രശ്നങ്ങളോ മാനസിക തകർച്ചയിലേക്കും അതിന്റെ ഫലമായി
കടുത്ത വിഷാദത്തിലേക്കും ചിലപ്പോൾ അപസ്മാരത്തിലേക്കും ഒക്കെ എത്താറുണ്ട്. പലപ്പോഴും ബാധ കൂടിയത് പോലെയുള്ള പെരുമാറ്റവും ചെയ്തികളും കൊണ്ട് ഉറ്റവരിൽ ഭീതിയും അമ്പരപ്പും ഉണ്ടാക്കുന്നതും ഉള്ളിലെ സംഘർഷങ്ങളുടെ പൊട്ടിത്തെറിയാണ് എന്ന് പലരും മനസ്സിലാക്കാറില്ല.

അവനവനായി ജീവിക്കാൻ ഇടകിട്ടും മുമ്പ് തന്നെ ഭാര്യ അമ്മ കുടുംബിനി എന്നിങ്ങനെ പല വേഷങ്ങൾ അണിഞ്ഞു കൂടെയുള്ളവരെ തൃപ്തിപ്പെടുത്തി ജീവിക്കേണ്ടി വരുന്ന സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന പിരിമുറുക്കങ്ങളും സംഘർഷങ്ങളും വിചിത്രമായ പല രീതിയിലും ആണ് പ്രകടമാവുന്നത്....'

(പുകയാതെ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങൾ
-ഉടലിനുമപ്പുറം അവൾ)

MRP : 120/-

Discount : 10%

Delivery Charge : 30/-

For copy

https://wa.me/message/WFJXHLWT24ZZP1

More books

Join
https://chat.whatsapp.com/JpXd4laYxt30pHuZVv7out

കഞ്ചലോചനം | സ്നേഹ  എസ്  നായർ കഥകൾ | വില  | ₹115.00|കവർ  സി  എം  ഷെരിഫ് | കവർ  ആർട്ട്‌  ജുമാന  വി പി പ്രണയവും, ഭ്രാന്തും,...
25/02/2022

കഞ്ചലോചനം | സ്നേഹ എസ് നായർ
കഥകൾ | വില | ₹115.00|
കവർ സി എം ഷെരിഫ് | കവർ ആർട്ട്‌ ജുമാന വി പി

പ്രണയവും, ഭ്രാന്തും, മനുഷ്യബന്ധങ്ങളുടെ
ഊഷ്മളതയും ഇടകലർന്നു നിൽക്കുന്ന
കഥകളാണീ പുസ്തകത്തിൽ.
കാലിക പ്രസക്തിയുള്ള വിഷയങ്ങൾക്കൊപ്പം
കാൽപനികതയെയും കൈകാര്യം
ചെയ്യുവാൻ കഥാകാരി ശ്രമിച്ചിട്ടുണ്ട്. കഞ്ചലോചനം ഹൃദയാന്തിയെ തൊടുന്ന വായനാനുഭവമാണ്.

MRP : 115/-

Discount : 10%

Delivery Charge : 30/-

- COD available

For copy

https://wa.me/message/WFJXHLWT24ZZP1

More books

Join
https://chat.whatsapp.com/JpXd4laYxt30pHuZVv7out

അതിഭാവുകത്വം നിറഞ്ഞ വാക്കുകളുടെഅതിപ്രസരം നിങ്ങൾക്കിതിൽ കാണുവാൻ സാധിച്ചെന്ന് വരില്ല, എങ്കിലും നമ്മളുടെഎല്ലാം ജീവിതത്തിലൂട...
02/01/2022

അതിഭാവുകത്വം നിറഞ്ഞ വാക്കുകളുടെ
അതിപ്രസരം നിങ്ങൾക്കിതിൽ കാണുവാൻ സാധിച്ചെന്ന് വരില്ല, എങ്കിലും നമ്മളുടെ
എല്ലാം ജീവിതത്തിലൂടെയും സമൂഹത്തിലെ ഇന്നത്തെ ചില സംഭവങ്ങളിലൂടെയും
കടന്നു പോകുന്ന ഓരോ സന്ദർഭത്തിനനുസരിച്ചുള്ള ചെറുതും വലുതുമായ
കുത്തികുറിക്കലുകളാണ് ഇതിലെ ഓരോ താളുകൾ , ഒന്നു മാത്രം അറിയാം നിങ്ങൾക്ക്
ഇഷ്ടപെടുന്ന എന്തോ ഒന്ന് ഇതിൽ നിങ്ങൾക്കായി ഒളിഞ്ഞു കിടപ്പുണ്ട്.

MRP : 100/-

Discount : 10%

Delivery Charge : 30/-

For copy

https://wa.me/message/WFJXHLWT24ZZP1

More books

Join
https://chat.whatsapp.com/JpXd4laYxt30pHuZVv7out

ജുനൈദ് അബൂബക്കർ എന്ന എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം കഥയാകട്ടെ,നോവലാകട്ടെ അവ ആശയങ്ങളുടെ ഭാരാദ്വഹന പരിശ്രമങ്ങളല്ല. കഥ കഥയ...
17/10/2021

ജുനൈദ് അബൂബക്കർ എന്ന എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം കഥയാകട്ടെ,നോവലാകട്ടെ അവ ആശയങ്ങളുടെ ഭാരാദ്വഹന പരിശ്രമങ്ങളല്ല. കഥ കഥയായിഅവതരിപ്പിക്കുക തന്നെയാണ്. അവയിലെ കഥാത്വം അത്രയും സ്വാഭാവികതയോടെ
നമ്മെ രസിപ്പിക്കുകയും ചെയ്യും. നോവലുകളിലെ ആഖ്യാനത്തിലും ജുനൈദിന്റെ രീതി ഏതാണ്ട് ഇതു തന്നെ. എന്നാൽ, അവിടെ ക്യാൻവാസ് കൂടുതൽ വിശാലമാണ്.അനുഭവലോകം മലയാളത്തിന് തീരെ അപരിചിതമായതാണ്. അതുകൊണ്ടു തന്നെ
കാര്യമായ പരിചയപ്പെടുത്തലുകളും പറഞ്ഞറിയിക്കലുകളും വേണ്ടി വരും. അത്തരം
കാര്യങ്ങൾ കൂടി വരുമ്പോളാണ് ജുനൈദ് അബൂബക്കറിന്റെ ആഖ്യാനം കൂടുതൽ
മിഴിവിലേക്ക് എത്തുന്നത്. ഈ സമാഹാരത്തിലെ എമ്മ, ബാർബിക്യൂ തുടങ്ങിയ കഥകൾ അക്കാര്യത്തിൽ സാക്ഷ്യം പറയും. നോവലുകൾ മുന്നോട്ടു വെക്കുന്ന തരത്തിൽ ആഴവും പരപ്പുമുള്ള ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയല്ല ഈ
കഥകളിലുള്ളത്. ഇവ മനോഹരമായ കഥാനുഭവങ്ങളാണ്. രസകരമായ കഥകൾ.

രസകരമാകിയ കഥകൾ പറയണമതിനാണല്ലോ മാനുഷ ജന്മം! നോവലുകളിലൂടെ
നമ്മുടെ ജാഗ്രത പിടിച്ചെടുത്ത ജുനൈദ് അബൂബക്കർ എന്ന എഴുത്തുകാരൻ തന്റെ
മോണിനറിൽ കഥകൾക്കായി പുതിയൊരു വിൻഡോ തുറക്കുകയാണ്. നമുക്കുകാത്തിരിക്കാം വിസ്മയങ്ങൾക്കായി.

MRP : 80/-

Discount : 10%

Delivery Charge : 30/-

For copy

https://wa.me/message/WFJXHLWT24ZZP1

More books

Join
https://chat.whatsapp.com/JpXd4laYxt30pHuZVv7out

കടൽപാടിയ പാട്ടുകൾ|ഷെബിൻ മെഹ്ബൂബ് |കവർ  അമീർ  ഫൈസൽ |© Pendulum Books| വില  100കേരള നിയമസഭയുടെ 2018 ലെ ആർ. ശങ്കരനാരായണൻ തമ...
13/10/2021

കടൽപാടിയ പാട്ടുകൾ|ഷെബിൻ മെഹ്ബൂബ് |കവർ അമീർ ഫൈസൽ |© Pendulum Books| വില 100

കേരള നിയമസഭയുടെ 2018 ലെ ആർ. ശങ്കരനാരായണൻ തമ്പി മാധ്യമ പുരസ്കാരം നേടിയ രചനയുടെ പുസ്തക രൂപം. പൊന്നാനി കടപ്പുറത്തെ പഴയ തലമുറയിലെ ഏതാനും പേരുടെ ഒാർമകളിൽ മാത്രം അവശേഷിക്കുന്ന ഒരു കൂട്ടം പാട്ടുകൾ (കടൽപാട്ടുകൾ) രേഖപ്പെടുത്തുകയാണ് ഇൗ പുസ്തകം. അവ സമൂഹത്തിൽ നിർവഹിച്ച സാംസ്കാരികവും മാധ്യമപരവുമായ ദൗത്യങ്ങൾ, പാട്ടുകൾ രൂപപ്പെട്ട സാംസ്കാരിക പശ്ചാത്തലം, പാട്ട് എഴുതുകയും ഇൗണം നൽകുകയും പാടി പ്രചരിപ്പിക്കുകയും ചെയ്തവരെ കുറിച്ച ഒാർമകൾ എന്നിവയാണ് ഉള്ളടക്കം. മലയാളത്തിെൻറ സമ്പന്ന വാമൊഴി വൈവിധ്യത്തെ കൂടി പ്രതിനിധീകരിക്കുന്നു ഇതിൽ ഉൾപ്പെടുത്തിയ പാട്ടുകൾ. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ടി.കെ. ഹംസയുടെ അവതാരിക.

12/10/2021

#പൂപ്പൽ

പെൻഡുലം  ബുക്സ്  പ്രസിദ്ധീകരിച്ച  സാറ  ജെസിൻ  വർഗീസിന്റെ  ' അമ്ലമഴകൾ ' എന്ന  പുസ്തകം  പ്രശസ്ത  സിനിമ  സംവിധായകൻ  ജയരാജ്‌...
10/10/2021

പെൻഡുലം ബുക്സ് പ്രസിദ്ധീകരിച്ച സാറ ജെസിൻ വർഗീസിന്റെ ' അമ്ലമഴകൾ ' എന്ന പുസ്തകം പ്രശസ്ത സിനിമ സംവിധായകൻ ജയരാജ്‌ പ്രകാശനം ചെയ്യുന്നു.

Address

Pendulum Books
Nilambur

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919746957787

Website

Alerts

Be the first to know and let us send you an email when Pendulum Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pendulum Books:

Share