20/06/2026
ഇലിമ്പി പുളി-നമ്മുടെ വീടുകളിലും മറ്റും ധാരാളമായി കാണുന്ന മരമാണ് ഇലുമ്പി മരം മികച്ച ഒരു ഔഷധ വൃക്ഷമായ ഇലുമ്പി കേരളത്തിലെ പല പ്രദേശങ്ങളും പല പേരുകൾ അറിയപ്പെടുന്നു പച്ചയായി തന്നെ കഴിക്കാം ഇത് ദാഹശമിനിയും പിത്ത ദോഷ ശമനിയുമാണ് സിറപ്പ് രക്താദി സാരം കുടൽ വ്രണങ്ങൾ നീര് എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു കഷായം ചുമയ കറ്റാൻ നല്ലതാണ് വിറ്റാമിൻ ബി യുടെ കുറവുകൊണ്ടുണ്ടാകുന്ന ബെറിബെറി എന്ന രോഗത്തിന് ഉപ്പിലിട്ട ഇലുമ്പിക്കായ ഉത്തമമാണ് ഇല അരച്ചെടുക്കുന്ന കുഴമ്പ് പുരട്ടുന്നത് നീര് ചൊറി തൊലിപ്പുറത്തെ വിണ്ടുകീറൽ എന്നിവയ്ക്ക് പരിഹാരമാണ് രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് ശീതള പാനീയം ജാം തുടങ്ങിയവ ഉണ്ടാക്കാറുണ്ട് തുണികളിൽ പറ്റിയ തുരുമ്പുകറ നീക്കം ചെയ്യുന്നതിനായും ഇലുമ്പിളിയുടെ നീര് ഉപയോഗിക്കുന്നു