OKL വാർത്തകൾ

Directions

OKL വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OKL വാർത്തകൾ, Othukkungal.

അറിയിപ്പ്       _03-Feb-2022 Thursday_---------------------------------------------------------          *OKL വാർത്തകൾ*-...
03/02/2022

അറിയിപ്പ്
_03-Feb-2022 Thursday_
---------------------------------------------------------
*OKL വാർത്തകൾ*
---------------------------------------------------------
ഒതുക്കുങ്ങൽ PHC-പാറക്കളം റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് പോസ്റ്റ് മാറ്റിവെക്കുന്ന പണി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳
https://chat.whatsapp.com/L7cYNXtbFvJFUM5ktbbfPY
_നാടിന്റെ സ്പന്ദനം വാർത്തകളിലൂടെ_
*🌍OKL വാർത്തകൾ🌍*
നിങ്ങളുടെ വിരൽ തുമ്പിൽ

🌹ഇന്ന് ജനുവരി 30;ബാപ്പുജിയുടെ രക്തസാക്ഷി ദിനം...       30-Jan-2022 Sunday-----------------------------------------------...
30/01/2022

🌹ഇന്ന് ജനുവരി 30;
ബാപ്പുജിയുടെ രക്തസാക്ഷി ദിനം...
30-Jan-2022 Sunday
---------------------------------------------------------
OKL വാർത്തകൾ
---------------------------------------------------------
https://chat.whatsapp.com/DwRU4xeh7yn2upVORiKJDQ
▪️ഇന്ന് ജനുവരി 30... രാജ്യം മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനം ആചരിക്കുന്നു. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാല്‍ 1948 ല്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. 1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്.

*​വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ചില്‍ തുളച്ചു കയറിയത് മൂന്നു തവണ*

അന്ന് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വൈകി. പതിവായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്ന് വൈകുകയായിരുന്നു. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന്റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു. ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്‌സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെറെറ്റ പിസ്റ്റള്‍ ഇരുകൈയ്യുകള്‍ക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സെയെ വിലക്കി. എന്നാല്‍, ഇടതു കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സെയെ മൂന്ന് തവണ വെടിയുതര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ മൂന്ന് വെടിയുണ്ടകളും തുളച്ചുകയറി.

*​പിന്നാലെ ഗോഡ്‌സെയെ അറസ്റ്റ്, വിചാരണ, വധശിക്ഷ*

ഗാന്ധിജിയുടെ ജീവന്‍ അപഹരിച്ച നാഥൂറാം ഗോഡ്‌സെയെ ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായക് പിന്തുടര്‍ന്ന് കീഴടക്കി. ഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്‌റ്റേഷനില്‍ തയ്യാറാക്കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഗോഡ്‌സെയെ അറസ്റ്റു ചെയ്തു. 1948 മേയ് 27 ന് വിചാരണ ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു. ഈ വിചാരണ കാമറയില്‍ പകര്‍ത്തിയിരുന്നു. ഗോഡ്‌സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്‌തെയെയും വധശിക്ഷയ്ക്ക് വിധിച്ചു. നാഥൂറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ഉള്‍പ്പെടെ സഹായികളായിരുന്ന മറ്റു ആറു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും തള്ളപ്പെട്ടു. 1949 നവംബര്‍ 15 ന് ഗോഡ്‌സെയെയും അപ്‌തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി.

*​കുറ്റവിചാരണ സമയത്ത് കോടതിയില്‍ ഗോഡ്‌സെ പറഞ്ഞത്:*

കുറ്റവിചാരണ സമയത്ത് കോടതിയില്‍ നാഥൂറാം ഗോഡ്‌സെ പറഞ്ഞത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 'ഞാനും എന്റെ സംഘവും ഗാന്ധിയന്‍ അഹിംസയെ കുറിച്ച് വിമര്‍ശിക്കുന്നതില്‍ പ്രസക്തിയുണ്ടായിവില്ലായിരിക്കും. പക്ഷേ, തന്റെ വീക്ഷണങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഗാന്ധിജി, മുസ്ലീങ്ങളോട് പക്ഷാപാതം കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഹിന്ദു സമൂഹത്തോടും അതിന്റെ താത്പര്യങ്ങളോടും മുന്‍വിധി പുലര്‍ത്തിക്കൊണ്ടായിരുന്നു അത്', ഗോഡ്‌സെയുടെ വാക്കുകള്‍.

*​ഗാന്ധിജിയുടെ മരണത്തില്‍ നെഹ്‌റുവിന്റെ വാക്കുകള്‍:*

1948 ജനുവരി 30 നാണ് ഹിന്ദുത്വ തീവ്രവാദിയായ നാഥൂറാം വിനായക് ഗോഡ്‌സെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നത്. 'നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ്', എന്ന് ബിര്‍ല ഹൗസിന്റെ ഒരു ഗേറ്റിന് മുകളില്‍ കയറി നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ലോകത്തോട് പ്രഖ്യാപിച്ചു.

*​ഗാന്ധിജിയുടെ കൊലപാതകത്തിനു പിന്നിലുള്ളവര്‍ സവര്‍ക്കറുടെ അനുയായികള്‍*

നാഥുറാം വിനായക് ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, വിഷ്ണു കര്‍ക്കറെ, വി ഡി സവര്‍ക്കര്‍, മദന്‍ലാല്‍ പഹ്വ, ഗോപാല്‍ ഗോഡ്‌സെ, ദത്താത്രേയ പര്‍ച്ചുറേ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നാരായണ്‍ ആംപ്‌തേയും ഗോപാല്‍ ഗോഡ്‌സെയും നാഥൂറാം ഗോഡ്‌സെയെ സഹായിച്ചു. കൃത്യത്തിനു വേണ്ടി ഗൂഢാലോചന നടത്തിയെന്നാണ് മറ്റുള്ളവരുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. പ്രതികളെല്ലാം സവര്‍ക്കറുടെ അനുയായികളായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

*​ഹിന്ദു രാഷ്ട്ര ദള്‍ എന്ന ഭീകരസംഘടനയ്ക്ക് രൂപം നല്‍കിയ ഗോഡ്‌സെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍*

മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച നാഥൂറാം വിനായക് ഗോഡ്‌സെ ഹിന്ദു മഹാസഭയുടെയും പിന്നീട് ആര്‍എസ്എസിന്റെയും പ്രവര്‍ത്തകനായിരുന്നു. 1940 കളില്‍ ഗോഡ്‌സെ ഹിന്ദു രാഷ്ട്ര ദള്‍ എന്ന ഭീകരസംഘടനയ്ക്ക് രൂപം നല്‍കി. ഹിന്ദു മഹാസഭയും ഗോഡ്‌സെയും ആള്‍ ഇന്ത്യ മുസ്ലീം ലീഗിനെയും സ്വാതന്ത്ര്യ പ്രസ്ഥാനമായ കോണ്‍ഗ്രസിനെയും എതിര്‍ത്തിരുന്നു. സവര്‍ക്കറുടെ വസതിയിലെ നിത്യസന്ദര്‍ശകരായിരുന്നു ഗാന്ധിവധത്തില്‍ പ്രതികളായവരും. ഹിന്ദു- മുസ്ലീം ഐക്യത്തില്‍ മുന്‍നിര്‍ത്തിയുള്ള ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളാണ് സവര്‍ക്കരെയും കൂട്ടരെയും പ്രകോപിതരാക്കിയത്.
_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳
📌 *മാസ്ക് ധരിക്കലും ഇടക്ക് ഇടയ്ക്കു കൈ കഴുകുന്നതും എത്ര അടുത്ത ആളാണെലും 2മീറ്റർ അകലം പാലിക്കുന്നതും ജീവിതത്തിന്റെ ഭാഗമാക്കുക.*

📌 *സഹായങ്ങൾക്കും സംശയങ്ങൾക്കും ദിശ ഹെൽപ്‌ലൈൻ നമ്പറിലോ കണ്ട്രോൾ റൂമിലോ ബന്ധപെടുക.*

🏷️ദിശ :-1056 & 0471- 2552056
🏷️കണ്ട്രോൾറൂം :- 1077
https://chat.whatsapp.com/L7cYNXtbFvJFUM5ktbbfPY
_നാടിന്റെ സ്പന്ദനം വാർത്തകളിലൂടെ_
*🌍OKL വാർത്തകൾ🌍*
നിങ്ങളുടെ വിരൽ തുമ്പിൽ

മരണവാർത്തകുഴിപ്പുറം15-01-2022▪️കുഴിപ്പുറം: പരേതനായ അമ്പലവൻ അബൂബക്കർ എന്നവരുടെ മകൻ സൈദലവി എന്ന മീമി(58) നിര്യാതനായി. ഭാര്...
15/01/2022

മരണവാർത്ത

കുഴിപ്പുറം
15-01-2022

▪️കുഴിപ്പുറം: പരേതനായ അമ്പലവൻ അബൂബക്കർ എന്നവരുടെ മകൻ സൈദലവി എന്ന മീമി(58) നിര്യാതനായി. ഭാര്യ:ആമിന,
മകൾ: സദാമറിയം
മാതാവ്: മറിയകുട്ടി കബറടക്കം ഇന്ന് രാവിലെ 10:30 ന് കുഴിപ്പുറം പടിഞ്ഞാറേ പള്ളിയിൽ
_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳
https://chat.whatsapp.com/DwRU4xeh7yn2upVORiKJDQ
_നാടിന്റെ സ്പന്ദനം വാർത്തകളിലൂടെ_
*🌍OKL വാർത്തകൾ🌍*
നിങ്ങളുടെ വിരൽ തുമ്പിൽ

ഇന്നലകളിലെ നഷ്ടങ്ങളെ മറക്കാം, ശുഭ പ്രതീക്ഷയോടെ നല്ല നാളേക്കായി കാത്തിരിക്കാംപ്രിയ വായനക്കാർക്ക് OKL വാർത്താ ഗ്രൂപ്പിന്റെ...
31/12/2021

ഇന്നലകളിലെ നഷ്ടങ്ങളെ മറക്കാം, ശുഭ പ്രതീക്ഷയോടെ നല്ല നാളേക്കായി കാത്തിരിക്കാം
പ്രിയ വായനക്കാർക്ക് OKL വാർത്താ ഗ്രൂപ്പിന്റെ പുതുവത്സരാശംസകൾ

HaPpY New YeaR
2022

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍: ഏവർക്കും ക്രിസ്തുമസ് ആശംസകള്‍      _25-Dec-2021 Satur...
24/12/2021

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തില്‍: ഏവർക്കും ക്രിസ്തുമസ് ആശംസകള്‍
_25-Dec-2021 Saturday_
--------------------------------------------------
*OKL വാർത്തകൾ*
---------------------------------------------------
https://chat.whatsapp.com/DwRU4xeh7yn2upVORiKJDQ
▪️സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് ദിനം കൂടി. തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെങ്ങും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ എല്ലാ വായനക്കാർക്കും OKL വാർത്തയുടെ ക്രിസ്തുമസ് ആശംസകള്‍.

സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ യേശുവിന്‍റെ യേശുവിന്‍റെ പുല്‍ക്കൂട്ടിലെ ജനനത്തിന്‍റെ ഓര്‍മ പുതുക്കി പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കിയിരിക്കുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ദൈവ വചനം ആവർത്തിച്ചു കൊണ്ടാണ് ഓരോ ക്രിസ്തുമസ് ദിനവും കടന്നുപോവുന്നത്.
_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳
https://chat.whatsapp.com/FzJG13qhD700rmaLTXABKX
_നാടിന്റെ സ്പന്ദനം വാർത്തകളിലൂടെ_
*🌍OKL വാർത്തകൾ🌍*
നിങ്ങളുടെ വിരൽ തുമ്പിൽ

മഹാമാരിയുടെ നിഴലിലാണ് നമ്മുടെ ഈ ഓണവും. കരുതലോടെ നമുക്ക് ഓണം ആഘോഷിക്കാം. വീട്ടുമുറ്റങ്ങളില്‍  സ്‌നേഹപൂക്കളങ്ങള്‍ തീര്‍ത്ത...
21/08/2021

മഹാമാരിയുടെ നിഴലിലാണ് നമ്മുടെ ഈ ഓണവും. കരുതലോടെ നമുക്ക് ഓണം ആഘോഷിക്കാം. വീട്ടുമുറ്റങ്ങളില്‍ സ്‌നേഹപൂക്കളങ്ങള്‍ തീര്‍ത്ത് മലയാളികളുടെ വിശ്വോല്‍സവത്തിന് പുതിയ നിറചാര്‍ത്തു നല്‍കാം.

പ്രിയ വായനക്കാർക്ക് OKL വാർത്താ ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍


*കർഷകനെ സഹായിക്കാൻ തണ്ണിമത്തൻ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ*          _23-May-2021 Sunday_-------------------------------------...
23/05/2021

*കർഷകനെ സഹായിക്കാൻ തണ്ണിമത്തൻ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ*
_23-May-2021 Sunday_
---------------------------------------------------------
*OKL വാർത്തകൾ*
---------------------------------------------------------
https://chat.whatsapp.com/FpJjhay1KvN9zMnCe7IXlN
▪️ഒതുക്കുങ്ങൽ: ലോക്ഡൗണിൽ വിളവെടുത്ത തണ്ണിമത്തൻ വില്പന നടത്താൻ കഴിയാതിരുന്നതോടെ കർഷകന് സഹായവുമായി ഒതുക്കുങ്ങൽ പഞ്ചായത്ത് ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡും മുനമ്പത്ത് ഹൃദയപക്ഷം കൂട്ടായ്മയും രംഗത്തെത്തി.

പുത്തൂർ പടിക്കൽ അസീസിന്റെ തോട്ടത്തിൽ വിളവെടുത്ത രണ്ടായിരം കിലോ തണ്ണിമത്തനാണ് വിപണിയിൽ എത്തിക്കാനാവാതെ വിഷമിച്ചത്. ഒതുക്കുങ്ങൽ പഞ്ചായത്തിലെ വാർഡുകളിൽ ഒരെണ്ണത്തിന് അമ്പതുരൂപ നിരക്കിൽ ഈ തണ്ണിമത്തൻ ആവശ്യക്കാർക്ക് എത്തിച്ചുനൽകി.

തണ്ണിമത്തന്റെ ആദ്യവില്പന ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ തണ്ണിമത്തൻ വാങ്ങി നിർവഹിച്ചു.

ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ ഷബീറലി എറയസൻ, പ്രജിൻ, നൗഷാദ് കാരി, സനൽ,ആഷിഖ്, ഹുസൈനാർ, സാബിക്ക് തുടങ്ങിയവർ വിതരണത്തിന് നേതൃത്വംനൽകി.
_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳
📌 *മാസ്ക് ധരിക്കലും ഇടക്ക് ഇടയ്ക്കു കൈ കഴുകുന്നതും എത്ര അടുത്ത ആളാണെലും 2മീറ്റർ അകലം പാലിക്കുന്നതും ജീവിതത്തിന്റെ ഭാഗമാക്കുക.*

📌 *സഹായങ്ങൾക്കും സംശയങ്ങൾക്കും ദിശ ഹെൽപ്‌ലൈൻ നമ്പറിലോ കണ്ട്രോൾ റൂമിലോ ബന്ധപെടുക.*

🏷️ദിശ :-1056 & 0471- 2552056
🏷️കണ്ട്രോൾറൂം :- 1077
_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳
https://chat.whatsapp.com/BPPq7JbnCXZGqBzbqWNcs1
_നാടിന്റെ സ്പന്ദനം വാർത്തകളിലൂടെ_
*🌍OKL വാർത്തകൾ🌍*
നിങ്ങളുടെ വിരൽ തുമ്പിൽ

Address

Othukkungal

Website

Alerts

Be the first to know and let us send you an email when OKL വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share