Tyndis Antique Store

Tyndis Antique Store Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tyndis Antique Store, Antiques shop, Ponnani Town, Ponnani.

14/09/2026
10/09/2026

പൊന്നാനി ഹാർബർ

കടലിനോടും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തോടും ചേർന്നുനിൽക്കുന്ന പൊന്നാനിയുടെ പ്രധാന ഇടങ്ങളിലൊന്നാണ് പൊന്നാനി ഹാർബർ. പുലർച്ചെ മുതൽ സജീവമാകുന്ന ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളുടെ വരവും പോക്കും, വലകളുടെ അറ്റകുറ്റപ്പണികൾ, മത്സ്യലേലം, കച്ചവടം, തൊഴിലാളികളുടെ തിരക്കുകൾ തുടങ്ങി കടലോര ജീവിതത്തിന്റെ നിരവധി കാഴ്ചകൾ കാണാം.

🏺 POTTERY WORKSHOP 🏺Get your hands on clay and experience the joy of creating something with your own hands! ✨Tyndis Ant...
09/09/2026

🏺 POTTERY WORKSHOP 🏺

Get your hands on clay and experience the joy of creating something with your own hands! ✨

Tyndis Antique Store presents
Pottery Workshop in association with Olattayil Art Gallery

📅 Sunday, 27 September 2026
⏰ 10:00 AM – 5:00 PM
📍Kaavilakam, Thrikkavu, Ponnani

Come, learn the basics of pottery, explore your creativity, and take home your own handmade creation. 🤎

🎟️ Limited seats available!
📞 Register Now: 9995709997

Let’s shape clay into art! 🏺✨

07/09/2026

അറക്കൽ വളവ് തൻവീറുൽ ഇസ്‌ലാം മദ്രസ്സയുടെ നബിദിന റാലി

പ്രവാചക സ്നേഹത്തിന്റെ സന്ദേശം നെഞ്ചിലേറ്റി, വർണ്ണാഭമായ അലങ്കാരങ്ങളോടും ദഫ് മുട്ടിന്റെ താളത്തോടും കൂടി അറക്കൽ വളവിൽ തൻവീറുൽ ഇസ്‌ലാം മദ്രസ്സയുടെ നേതൃത്വത്തിൽ നടന്ന നബിദിന റാലി ശ്രദ്ധേയമായി.

കുരുന്നുകളുടെ ആവേശവും വിശ്വാസികളുടെ പങ്കാളിത്തവും ചേർന്ന റാലി പ്രദേശത്തിന് നബിദിനത്തിന്റെ സന്തോഷവും ആത്മീയ ചൈതന്യവും പകർന്നു.

26/08/2026

ഓണാശംസകൾ

ഓണപ്പുലരിയിൽ വിശ്വാസവും ഭക്തിയും നിറഞ്ഞ കാഴ്ചകൾ…
ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഓണത്തിന് രാവിലെ തൊഴാനെത്തിയ ഭക്തജനങ്ങളുടെ തിരക്കിൽ നിന്നൊരു കാഴ്ച.

25/08/2026

നബിദിന രാവിൽ മൗലീദ് പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. മൗലീദിന് ശേഷം വിതരണം ചെയ്യാനുള്ള ഭക്ഷണം പൊതികളാക്കി തയ്യാറാക്കുന്നതും പതിവാണ്.

നബിദിനം അടുത്തെത്തുമ്പോൾ മുസ്ഹഫ് കടകളിലും വലിയ തിരക്കായിരിക്കും. നബിദിനത്തിനായി തൊപ്പി വാങ്ങാനും, കലാപരിപാടികളുടെ ഭാഗമായി ദഫ് ഒരുക്കാനും ആളുകൾ കടകളിലെത്തും.

മൗലീദും ഭക്ഷണവിതരണവും ദഫിന്റെ താളവും നിറഞ്ഞുനിൽക്കുന്ന നബിദിന രാവുകൾ… പൊന്നാനിയുടെ മത-സാംസ്കാരിക പാരമ്പര്യത്തിലെ മനോഹരമായ ഓർമ്മകൾ.

25/08/2026

പൊന്നാനിയിലെ നബിദിനാഘോഷം

മൗലീദിന് ശേഷം പുണ്യം ലഭിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഭക്ഷണം വിതരണം ചെയ്യുക എന്നത്. പള്ളിയിലെ ഉസ്താദ് എത്തി ദുആ നിർവഹിച്ചതിന് ശേഷമാണ് സാധാരണയായി ഭക്ഷണ വിതരണം ആരംഭിക്കുക.

പണ്ട് കാലങ്ങളിൽ മൗലീദിനോടനുബന്ധിച്ച് തയ്യാറാക്കുന്ന ഭക്ഷണം എല്ലാ വീടുകളിലും എത്തിച്ചുകൊടുക്കുന്നത് പതിവായിരുന്നു. അയൽവാസികളിലേക്കും ബന്ധുക്കളിലേക്കും ഭക്ഷണം എത്തിച്ച് സ്നേഹവും സന്തോഷവും പങ്കുവെച്ചിരുന്ന ആ പതിവ് ഇന്ന് വളരെ ചുരുങ്ങിയിരിക്കുന്നു.

വീടുകളിലേക്ക് എത്തിച്ചുകൊടുക്കുന്ന രീതിക്ക് പകരം, പള്ളികളിൽ തന്നെ ഭക്ഷണം ഒരുക്കി വിതരണം ചെയ്യുന്ന രീതിയാണ് ഇന്ന് കൂടുതലായി കാണുന്നത്.

കാലം മാറിയപ്പോൾ ആഘോഷരീതികൾക്കും മാറ്റം വന്നെങ്കിലും, പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും ആ പഴയ നബിദിന ഓർമ്മകൾ ഇന്നും പൊന്നാനിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

Address

Ponnani Town
Ponnani
679583

Website

Alerts

Be the first to know and let us send you an email when Tyndis Antique Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category