*സുഹൃത്തേ....*
ക്ഷേമം നേരുന്നു
സ്വദേശത്തും വിദേശത്തുമുള്ള പൊന്നാനി താലൂക്ക് നിവാസികളുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ഒന്നരപ്പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സേവന സംഘടനയാണ് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (PCWF).
സാമൂഹിക ശാക്തീകരണത്തോടൊപ്പം അംഗങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളും PCWF ന്റെ പ്രധാന ലക്ഷ്യമാണ്.
ഇതിന്റെ ഭാഗമായി, അംഗങ്ങളുടെ തന്നെ
പങ്കാളിത്തത്തോടെ ഒരു വലിയ വാണിജ്യ സംരംഭത്തിന് സംഘടന തുടക്കം കുറിക്കുകയാണ്.
ഇതിനായി സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയത് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.
കമ്പനി പ്രവര്‍ത്തനത്തിന്റെ ആദ്യ പടിയായി നാഷണല്‍ ഹൈവേ 66-ല്‍ പൊന്നാനി ഉറൂബ് നഗറില്‍ ഭൂമി വാങ്ങി രജിസ്‌ട്രേഷന്‍ കഴിഞ്ഞു.
പ്രസ്തുത സ്ഥലത്ത് ഇരുപത്തയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്വശ്രയമാളും പൊന്‍മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
കേവല പങ്കാളിത്തത്തോടെ അല്‍പ ലാഭവിഹിതം മാത്രം നല്‍കുന്ന നവ വാണിജ്യ വ്യാപാര പ്രവണതകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഈ സംരംഭം.
കുറഞ്ഞ വരുമാനക്കാരായവര്‍ക്കും ഇതില്‍ നിക്ഷേപം നടത്താവുന്ന തരത്തിലാണ് ഇതിന്റെ ഘടന.
സാമ്പത്തിക അഭിവൃദ്ധി സമ്പന്നരില്‍ മാത്രം കേന്ദ്രീകരിക്കാതെ, സമൂഹത്തിലെ താഴെ തട്ടിലേക്ക് വികേന്ദ്രീകൃതമാക്കുക, പൊന്നാനിയുടെ പൗരാണിക വാണിജ്യ വ്യാപാര പ്രൗഢി തിരിച്ച് പിടിക്കുക, തുടങ്ങിയ സംഘടനയുടെ ലക്ഷ്യങ്ങള്‍ ഇതിലൂടെ സാക്ഷാത്കരിക്കാനാകും എന്നത് ഉറപ്പാണ്.
സമൂഹനന്മ മാത്രം ലക്ഷ്യമാക്കി PCWF അംഗങ്ങളെയും, അവരുടെ തന്നെ കുടുംബങ്ങളെയും ഭാഗമാക്കിക്കൊണ്ട് ആരംഭിക്കുന്ന ഈ സംരംഭം വാണിജ്യ വ്യാപാര വികസന മേഖലയില്‍ നാടിന്നൊരു പൊന്‍ തൂവലായി മാറും തീര്‍ച്ച.
ഗ്രോസറി, പഴം, പച്ചക്കറികള്‍ , ഗാര്‍ഹിക ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് - ഐ.ടി - സ്‌പോര്‍ട്‌സ്-എക്വിപ്‌മെന്റ്‌സ്, ഫുഡ് കോര്‍ട്ട്, ഗെയിം സോണ്‍, മൂവി ഓണ്‍ ഡിമാന്റ്, ഓഫീസ് & സ്‌കൂള്‍ സ്റ്റേഷനറി തുടങ്ങി ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണി നിരത്തുന്നതായിരിക്കും ഈ സംരംഭം.
*ഷെയര്‍ ഉടമകള്‍ക്ക് ഭൂമിയിലും, കെട്ടിടത്തിലും അവകാശവും മാളിലെ വാടക ഇനത്തില്‍ നിന്നും, ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നുമുള്ള ലാഭവിഹിതവും, പര്‍ച്ചേസ് ബോണസും അര്‍ഹരായ ഓഹരി ഉടമകള്‍ക്ക് മുന്‍ഗണന നല്‍കി അമ്പതോളം പേര്‍ക്ക് നേരിട്ടും നൂറിലധികം ആളുകള്‍ക്ക് പരോക്ഷമായും ജോലി സാധ്യത എന്നിവയും ഈ പദ്ധതിയിലൂടെ നമ്മള്‍ വിഭാവനം ചെയ്യുന്നു.*
വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യത്തോടെ, നല്ല ഒരു ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നതും സ്വാശ്രയമാളിന്റെ പ്രത്യേകതയായിരിക്കും.
മികച്ച ഉല്‍പന്നങ്ങള്‍ വില കുറച്ച് നല്‍കുകയും, സൗജന്യമായി സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുകയും ചെയ്യും.
സമീപ പ്രദേശങ്ങളിലുള്ള ചെറുതും വലുതുമായ ചെറുകിട വ്യാപാരികള്‍ക്ക് കുറഞ്ഞ വിലയില്‍ മൊത്ത വ്യാപാര നിരക്കില്‍ അവശ്യ സാധനങ്ങല്‍ ലഭ്യമാക്കാനും നമ്മുടെ സംരംഭത്തിലൂടെ സാധിക്കും.
തൊഴില്‍ രഹിതര്‍ക്ക് അര്‍ഹമായ ജോലിയോ ജോലിയില്‍ അര്‍ഹമായ വേതനമോ ലഭിക്കാത്ത ഈ സാഹചര്യത്തില്‍ തങ്ങളാലാകുംവിധം തണലാകും ഈ പ്രസ്ഥാനം.
നാടിന്റെ തനതായ രുചി വിഭവങ്ങള്‍ വേണ്ട രീതിയില്‍ വിപണനം നടത്താനും, തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും, സര്‍വ്വോപരി സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഈ പദ്ധതിയിലൂടെ നമുക്ക് സാധ്യമാകും.
ജനാധിപത്യ രീതിയില്‍ നീതിപൂര്‍വ്വകമായാകും ലാഭവിഹിതം അംഗങ്ങള്‍ക്ക് വിതരണം ചെയ്യുക.
താലൂക്കിലെ മറ്റിടങ്ങളിലേക്ക് കൂടി ഭാവിയില്‍ ഈ സംരംഭം വ്യാപിപ്പിക്കുക എന്നത് കൂടി കമ്പനിയുടെ ഉദ്ദേശ്യ ലക്ഷ്യമാണ്.
വ്യാപാര സംരംഭ മേഖലയില്‍ വൈദഗ്ധ്യവും പരിചയവുമുള്ള PCWF അംഗങ്ങള്‍ ഈ പദ്ധതിയുടെ സംരംഭകരും സംഘാടകരുമായിട്ടുണ്ട് എന്നത് ഈ പദ്ധതിയുടെ വിജയത്തിന് വലിയ മുതല്‍ക്കൂട്ടാണ്.
*ഈ സംരംഭത്തിന്റെ 10,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ഷെയറുകള്‍ ഇപ്പോള്‍ ലഭ്യമാണ്.*
ഭാവിയിലേക്കൊരു കരുതല്‍ നിക്ഷേപിക്കാന്‍ താങ്കള്‍ക്കും ഇതില്‍ പങ്കാളിയാകാം.
നാടും നാടിന്റെ നോവുമറിയുന്ന നാട്ടുകാരുടെ ഈ കൂട്ടായ്മ ആദ്യമായി ആരംഭിക്കുന്ന ഈ മഹാസംരംഭത്തില്‍ നിങ്ങളെല്ലാം ഉണ്ടാകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.
വിശ്വസ്തതയോടെ,
*ഡോ.അബ്ദുറഹിമാൻ കുട്ടി*
ചെയർമാൻ
*സി എസ് പൊന്നാനി*
മാനേജിംഗ് ഡയറക്ടർ
കൂടുതൽ വിവരങ്ങൾക്കും ഷെയറുകൾ എടൂക്കുന്നതിനും സന്ദർശിക്കുക
*സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ്*
പ്രോജക്ട് ഓഫീസ്
ടി. കെ ടവർ
ഉറൂബ് നഗർ
പൊന്നാനി
ഫോൺ: 7356 526 526
www.swasrayaponnani.com