21/07/2026
കുമരൻ — 🖋️എസ്.കെ. ഹരിനാഥ് S K Harinath
'കറുത്തച്ചൻ' എന്ന നോവലിലൂടെ മലയാളി വായനക്കാർക്ക് പരിചിതനായ എസ്.കെ. ഹരിനാഥിന്റെ പുതിയ പുസ്തകമാണ് 'കുമരൻ'. അഞ്ച് ഭീതി കഥകളുടെ ഒരു ചെറിയ സമാഹാരം. പക്ഷേ സാധാരണ പ്രേതകഥകൾ പോലെ വെറും പേടിപ്പിക്കൽ മാത്രമല്ല ഇതിലുള്ളത് — ഓരോ കഥയ്ക്കും പിന്നിലും ഒരു നൊമ്പരം കൂടിയുണ്ട്.
- ചിത്രകാരനായ അപ്പൂപ്പൻ വരച്ച കുട്ടിച്ചാത്തന്റെ ചിത്രവുമായി ബന്ധപ്പെട്ട നാഞ്ചിനാട്ടിലെ സംഭവം
- വയറ്റാട്ടിയമ്മൂമ്മ പറഞ്ഞ ഗർഭിണി മറുതയുടെ കഥ
- നാഗ പ്രതികാരത്തിന്റെ കേട്ടുകേൾവികളിൽ നിന്ന് പിറന്ന പാമ്പു വേട്ടക്കാരൻ
- നിസ്സഹായരായ മൂന്ന് ആത്മാക്കളെ കണ്ടുമുട്ടിയ അനുഭവം പറയുന്ന വേട്ടയാടുന്ന കാവൽ
- തന്റെ പ്രിയപ്പെട്ട ഇടം വിട്ടുപോകാൻ കഴിയാത്ത കുമരൻ എന്ന ആത്മാവിന്റെ കഥ (ടൈറ്റിൽ സ്റ്റോറി)
ഭീതി കഥകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല വായനയാകും. ഓരോ കഥയും അവസാനിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കിവെച്ചാണ് — അതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതയും. വെറും പേടിപ്പിക്കലിനപ്പുറം, ഓരോ ഭീതി കഥയ്ക്കും പിന്നിലെ ദുരന്തവും നൊമ്പരവും കൂടി വായനക്കാരനെ സ്പർശിക്കുന്നു എന്നതാണ് 'കുമരൻ' എന്ന സമാഹാരത്തെ വേറിട്ട് നിർത്തുന്നത്.
ഇത്തരം genre ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചു നോക്കേണ്ടഒന്നാണ് കുമരൻ.
Book from KERALA’S LARGEST ONLINE BOOKSTORE
✨For those who read deeply and sip slowly....