Pangu's Daily pick Mashrooms

Pangu's Daily pick Mashrooms Our promise : Farm fresh Daily pick mashrooms with 100% organic farming process will only be deliver

08/07/2023

വീട്ടിൽ വളർത്തിയ 80 നാടൻ കോഴികളെ ഇറച്ചി ആവശ്യത്തിന് വിൽക്കാനുണ്ട്.
ആവശ്യമുള്ളവർ ബന്ധപ്പെടുക : 081378 38131

താൽപര്യമുള്ളവർ നമ്പർ/details WhatsApp ചെയ്യുക. ദയവായി ബ്രോക്കർമാർ ബന്ധപ്പെടാതിരിക്കുക.8137838131
13/04/2022

താൽപര്യമുള്ളവർ നമ്പർ/details WhatsApp ചെയ്യുക. ദയവായി ബ്രോക്കർമാർ ബന്ധപ്പെടാതിരിക്കുക.
8137838131

Women's day wishes....
08/03/2021

Women's day wishes....

04/03/2021

അച്ചാർ - മിൽക്കിമഷ്റൂം🍄

കൂൺ കട്ട്ലറ്റ്.....കൂൺ- 200gmഉരുളക്കിഴങ്ങ് പുഴുങ്ങിയത്- 200gmസവാള അരിഞ്ഞത് -2 എണ്ണംകാരറ്റ് ചുരണ്ടിയത്- 1 എണ്ണംപച്ചപ്പട്ട...
02/03/2021

കൂൺ കട്ട്ലറ്റ്.....

കൂൺ- 200gm
ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- 200gm
സവാള അരിഞ്ഞത് -2 എണ്ണം
കാരറ്റ് ചുരണ്ടിയത്- 1 എണ്ണം
പച്ചപ്പട്ടാണി- അൽപം ( Frozen)
മസാലപ്പൊടി- അര ടീസ്പൂൺ
പച്ചമുളക് അരച്ചത്- 2 എണ്ണം
ഇഞ്ചി അരച്ചത് - 1/2 ടീസ്‌പൂൺ
മുട്ടയുടെ വെള്ള - 2 എണ്ണം
റൊട്ടിപ്പൊടി, ഉപ്പ് - ആവശ്വത്തിന്
കൂൺ ചൊറുതായി അരിഞ്ഞത് പ്രതേകം വേവിക്കുക.ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുക. പച്ചമുളക്, സവാള, മറ്റു പച്ചക്കറികൾ എന്നിവ അൽപ്പം വഴറ്റി വേവിച്ച കൂൺ, പൊടിച്ച ഉരുളക്കിഴങ്ങ്, ഉപ്പ് എന്നിവ നന്നായി കുഴച്ചെടുക്കണം. ചെറിയ ഉരുളകളാക്കി ഉരുട്ടി കട്ലറ്റിന്റെ ആകൃതിയിൽ രൂപപ്പെടുത്തി അടിച്ചു പതച്ച മുട്ടയിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി എണ്ണയിൽ വറുത്തെടുക്കുക.

കൂൺ പീരപറ്റിച്ചത്.... (ചാള അല്ലെങ്കിൽ മത്തി പീര പറ്റിക്കുന്നതു പോലെ).കൂൺ - 100 gതേങ്ങ ചിരവിയത് - 1/2 മുറിഇഞ്ചി - ചെറിയ ക...
02/03/2021

കൂൺ പീരപറ്റിച്ചത്.... (ചാള അല്ലെങ്കിൽ മത്തി പീര പറ്റിക്കുന്നതു പോലെ).

കൂൺ - 100 g
തേങ്ങ ചിരവിയത് - 1/2 മുറി
ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് - 8 എണ്ണം
വെളുത്തുള്ളി - 8 അല്ലി
ചെറിയ ഉള്ളി- 5 എണ്ണം
കറിവേപ്പില - 3 തണ്ട്
ചിലിമ്പിൻ പുളി - 4 എണ്ണം
എണ്ണ, ഉപ്പ്, മഞ്ഞൾ ,കടുക്
ആശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ചട്ടി ചൂടായി കടുക് പൊട്ടിക്കുക. പിന്നീട് ചിലിമ്പിൻ പുളി വഴറ്റുക. ശേഷം കഴുകി വെള്ളം നന്നായി കളഞ്ഞ് വച്ചിരിക്കുന്ന കൂൺ ഇട്ട് വഴറ്റുക.വെള്ളം തോർന്ന ശേഷം (ഒട്ടും വെള്ളം ഒഴിക്കരുത്). തേങ്ങയും ചച്ചമുളകും ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് (നന്നായി അരയരുത് ). ചേർത്ത് ചൂടാക്കി തോർത്തി എടുക്കാം.

കൂൺ ഓംലറ്റ്......കൂൺ- 50gmമുട്ട.    - രണ്ടെണ്ണംപാൽ. - ഒരുചെറിയ സ്പൂൺചുവന്നുള്ളി അരിഞ്ഞത്-2 ചെറിയ സ്പൂൺപച്ചമുളക് അരിഞ്ഞത്...
01/03/2021

കൂൺ ഓംലറ്റ്......

കൂൺ- 50gm
മുട്ട. - രണ്ടെണ്ണം
പാൽ. - ഒരുചെറിയ സ്പൂൺ
ചുവന്നുള്ളി അരിഞ്ഞത്-2 ചെറിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത്- 1/4 സ്പൂൺ
എണ്ണ .ഉപ്പ്, കുരുമുളക് പൊടി-പാകത്തിന്

ഉള്ളി, പച്ചമുളക്, കൂൺ പൊടിയായി അരിഞ്ഞത് എന്നിവ അൽപം എണ്ണയിൽ വഴറ്റിയെടുക്കുക. ഇതിൽ മുട്ട അടിച്ചു ചേർത്ത് പാലും കുരുമുളകുപൊടിയും, ഉപ്പും, കറിവേപ്പിലയും പാകത്തിനു ചേർത്ത് നന്നായി പതപ്പിച്ച് ഓംലെറ്റ് ഉണ്ടാക്കാം.

NB:കൂൺ മേടിച്ച് ഉപയോഗിക്കുന്നവർക്കായ്......ഒരു ദിവസം ഒരുമിച്ച് കറിയായി ഉപയോഗിക്കാതെ പല കറികളിൽ കുറേശെ ഇട്ട് ഉപയോഗിക്കാം....

പ്രതിരോധശക്തി വർദ്ധിപ്പിക്കാം.....

കൂണിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ് ഇന്നത്തെക്കാലത്ത് പലരിലും വൈറ്റമിന് D യുടെ കുറവു കണ്ടുവരുന്നു. വൈറ്റമിന് D അടങ്ങിയ പച്ചക്...
01/03/2021

കൂണിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ്
ഇന്നത്തെക്കാലത്ത് പലരിലും വൈറ്റമിന് D യുടെ കുറവു കണ്ടുവരുന്നു. വൈറ്റമിന് D അടങ്ങിയ പച്ചക്കറികളാകട്ടെ വളരെ കുറവുമാണ്.
വൈറ്റമിന് D കുറയുന്നത് കാല്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും.
ഇതുകൊണ്ടുതന്നെ എല്ലുകള്ക്കും പല്ലുകള്ക്കും ബലം കുറയും.
കൂണില് വൈറ്റമിന് D അടങ്ങിയിട്ടുണ്ട്.
ഇറച്ചി കഴിച്ചാല് തടിയ്ക്കുമെന്നുപേടിച്ച് ഒഴിവാക്കുന്നവര്ക്കു പറ്റിയ നല്ലൊരു ഭക്ഷണമാണിത്
കൂണിൽ ഇറച്ചിയില് നിന്നും ലഭിയ്ക്കുന്ന പ്രോട്ടീന് അടങ്ങിയിട്ടുണ്ട്.
കൂണില് വൈറ്റമിൻ B2,B3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്
ഇവ ഭക്ഷണത്തിലെ കാര്ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില് പ്രധാന പങ്കു വഹിക്കുന്നവയാണ്. ശരീരത്തിന് ഊര്ജം പകരുകയും ചെയ്യും.
കൊളസ്ട്രോള് ഉള്ളവര്ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് കൂണ്.
കൂണിൽ കാര്ബോഹൈഡ്രേറ്റുകളും കൊഴുപ്പും തീരെ കുറവാണ്
കൂണില് അടങ്ങിയിട്ടുള്ള നാരുകളും എന്സൈമുകളുമാണ് ഇതിലെ കൊളസ്ട്രോള് തോത് കുറയ്ക്കുന്നത്.
പ്രകൃതിദത്ത ഇന്സുലിന് ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ പ്രമേഹരോഗികള്ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്.
ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില് ഊര്ജമാക്കി മാറ്റാന് കൂണില് അടങ്ങിയിരിക്കുന്ന പദാര്ത്ഥങ്ങള്ക്ക് കഴിയും.
അസുഖങ്ങള് തടയാനും കൂണ് നല്ലതാണ്
കൂണില് എര്ഗോതയോനൈന് എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട് ഇവ ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു. പെന്സിലിന് സമാനമായ നാച്വറല് ആന്റിബയോട്ടിക്സ് ഇതില് ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ഫംഗസ് അണുബാധ തടയുന്നതില് പ്രധാന പങ്കു വഹിക്കുന്നു.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന് സഹായിക്കുന്നതു കൊണ്ടുതന്നെ ലിവര് ആരോഗ്യത്തിനും ഏറെ മികച്ച ഒന്നാണ് കൂൺ .

ചിപ്പി കൂൺ ഉപയോഗിച്ച് ബജ്ജി ഉണ്ടാക്കാം..ചേരുവകൾ 1. കൂൺ(ചിപ്പി) - 200 ഗ്രാം2. കടലമാവ് - 250 ഗ്രാം3. മുളക്പൊടി - 3 ടീസ്പൂൺ...
25/02/2021

ചിപ്പി കൂൺ ഉപയോഗിച്ച് ബജ്ജി ഉണ്ടാക്കാം..

ചേരുവകൾ

1. കൂൺ(ചിപ്പി) - 200 ഗ്രാം
2. കടലമാവ് - 250 ഗ്രാം
3. മുളക്പൊടി - 3 ടീസ്പൂൺ
4. മഞ്ഞൾപൊടി - 1 ടീസ്പൂൺ
5. കായം പൊടി - 1 ടീസ്പൂൺ
6. ഉപ്പ് - പാകത്തിന്
7. വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

കൂൺ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ് വക്കുക. 2,3,4,5,6 ചേരുവകളും വെള്ളവും ചേർത്ത് കുഴച്ച് കുഴമ്പുപരുവത്തിലാക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക. കഴുകിയെടുത്ത കൂൺ, കുഴച്ചുവെച്ച മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക..

Pineapple Mashroom tikka😛😛😛
24/02/2021

Pineapple Mashroom tikka😛😛😛

👌👌👌
24/02/2021

👌👌👌

കൂണ്‍ ഭക്ഷ്യയോഗ്യമാണെന്ന് അറിയാമെങ്കിലും കേരളത്തില്‍ അവയുടെ ലഭ്യത കേവലം ചില മാസങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നതിനാല്...
21/02/2021

കൂണ്‍ ഭക്ഷ്യയോഗ്യമാണെന്ന് അറിയാമെങ്കിലും കേരളത്തില്‍ അവയുടെ ലഭ്യത കേവലം ചില മാസങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നതിനാല്‍ അവ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും അത് സാധാരണക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. തണുത്ത കാലാവസ്ഥയില്‍ ഉണ്ടാകുന്ന അഗാരിക്കസ് എന്ന കൂണ്‍ ടിന്നുകളിലാക്കിയും മറ്റും ലഭിക്കാറുണ്ടെങ്കിലും വില കൂടുതലായതിനാല്‍ അവയുടെ പ്രചാരം താരതമ്യേന കുറവാണ്. ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ കൂണ്‍ ഇനങ്ങള്‍ അടുത്തകാലത്തായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ ഏത് കാലാവസ്ഥയിലും വാണിജ്യാടിസ്ഥാനത്തില്‍ ഇവ കൃഷി ചെയ്യാവുന്നതാണ്. ഇതിന്‍റെ ഫലമായി ഇന്ന് മാര്‍ക്കറ്റില്‍ വിവിധതരം കൂണുകള്‍ എല്ലാ മാസങ്ങളിലും ലഭ്യമാണ്. എന്നിരുന്നാലും ഇപ്പോള്‍ കൂണുകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വിഭവങ്ങളെക്കുറിച്ചുള്ള അറിവ് തുലോം പരിമിതമാണ്. വെള്ളായണി കാര്‍ഷിക കോളേജില്‍ വിവിധതരം കൂണ്‍ വിഭവങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അവയില്‍ ചിലതാണ് ഇനി പറയുന്നത്. വൈകുന്നേരങ്ങളില്‍ ചായയോടൊപ്പം നല്‍കുവാന്‍ പറ്റിയ ചില കൂണ്‍ വിഭവങ്ങളാണ് കട്ട്ലറ്റ്, വട, കബാബ്, അട എന്നിവ.

🍄കൂണ്‍ കട്ലറ്റ്

ചേരുവകള്‍ :– കൂണ്‍ 250 ഗ്രാം, ഉരുളക്കിഴങ്ങ് 200 ഗ്രാം, സവാള 2 എണ്ണം, ഗ്രീന്‍പീസ് 100 ഗ്രാം, ഇഞ്ചി 1 ടീസ്പൂണ്‍ (കൊത്തിയരിഞ്ഞത്), മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍, മല്ലിപ്പൊടി 2 ടീസ്പൂണ്‍, മസാലപ്പൊടി 2 ടീസ്പൂണ്‍ (പട്ട, ഗ്രാമ്പു, ഏലയ്ക്ക), വെളിച്ചെണ്ണ 200 മില്ലി, ഉപ്പ് പാകത്തിന്, മുട്ട 2 എണ്ണം, മൊരിച്ച റൊട്ടിപ്പൊടി 100 ഗ്രാം.

തയ്യാറാക്കുന്ന വിധം:- കൂണ്‍ ചെറിയ കഷണങ്ങളാക്കി (മെഴുക്കുപുരട്ടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കഷണങ്ങള്‍പോലെ) മഞ്ഞള്‍പ്പൊടി, മുളകുപൊടി, മസാലപ്പൊടി എന്നിവയും ഉപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിച്ചു മാറ്റിവയ്ക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് പൊടിയാക്കിയത്, ഗ്രീന്‍പീസ് വേവിച്ചത്, പച്ചമുളക്, ഇഞ്ചി, സവാള, കറിവേപ്പില എന്നിവ വറുത്ത് വേവിച്ച കൂണിലേക്ക് ചേര്‍ക്കുക. മിശ്രിതം ചെറിയ ഉണ്ടകളായി ഉരുട്ടി, മുട്ടയുടെ വെള്ള പതപ്പിച്ചതില്‍ മുക്കിയശേഷം റൊട്ടിപ്പൊടിയില്‍ മുക്കി കട്ലറ്റിന്‍റെ ആകൃതിയിലാക്കി എണ്ണയില്‍ തവിട്ടുനിറം വരെ വറുത്ത് കോരുക.

🍄കൂണ്‍ വട

ചേരുവകള്‍:- ചിപ്പിക്കൂണ്‍ 200 ഗ്രാം, കടലപ്പരിപ്പ് 100 ഗ്രാം, ചുവന്നുള്ളി 50 ഗ്രാം, മുളകുപൊടി 2 ടീസ്പൂണ്‍, ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍, കായപ്പൊടി 1 ടീസ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, എണ്ണ 200 മില്ലി.

തയ്യാറാക്കുന്ന വിധം:- കടലപ്പരിപ്പ് 6 മണിക്കൂര്‍ കുതിര്‍ത്ത് വെയ്ക്കുക. കഴുകിയ ചിപ്പിക്കൂണില്‍ നിന്നും വെള്ളം വാര്‍ന്നതിനുശേഷം ചിപ്പിക്കൂണ്‍ തണ്ടില്‍ നിന്നും അടര്‍ത്തിയെടുക്കുക. കൂണ്‍ ചെറുതായി മുറിക്കണമെന്നില്ല. കടലപ്പരിപ്പ് ചുവന്നുള്ളിയും ഇഞ്ചിയും ചേര്‍ത്ത് അരച്ചെടുക്കുക. ഇതില്‍ കായപ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. കടലപ്പരിപ്പ് മിശ്രിതംകൊണ്ട് ചിപ്പിക്കൂണിന്‍റെ രണ്ടുവശവും നന്നായി പൊതിഞ്ഞശേഷം സാധാരണ വടയുണ്ടാക്കുന്നതുപോലെ എണ്ണയില്‍ വറുത്ത് കോരുക.





🍄കൂണ്‍ കബാബ്

ചേരുവകള്‍:- കൂണ്‍ 250 ഗ്രാം, മുളകുപൊടി 1 ടീസ്പൂണ്‍, കടലമാവ് 1 കപ്പ്, വെളുത്തുള്ളി 5 അല്ലി, കറുവപ്പട്ട 1 കഷണം, ഏലയ്ക്ക 1 എണ്ണം, പെരുംജീരകം അര ടീസ്പൂണ്‍, കുരുമുളക് 2 ടീസ്പൂണ്‍, ഗ്രാമ്പു 4 എണ്ണം, സവാള 1 എണ്ണം, പച്ചമുളക് 2 എണ്ണം, മുട്ട 1 എണ്ണം, ഉപ്പ് പാകത്തിന്, എണ്ണ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം:- കൂണ്‍, മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിച്ച് അരച്ചെടുക്കുക. വെളുത്തുള്ളി, കറുവപ്പട്ട, ഏലയ്ക്ക, പെരുംജീരകം, കുരുമുളക്, ഗ്രാമ്പു എന്നിവ ചൂടാക്കി മിക്സിയില്‍ പൊടിച്ചെടുക്കുക. അരച്ച കൂണും അല്‍പം വെള്ളത്തില്‍ കലക്കിയ കടലമാവും പൊടിച്ച മസാലയും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക. വെള്ളം വറ്റിയശേഷം അതു വാങ്ങിവെയ്ക്കുക. മുട്ട പതപ്പിച്ചതും കൊത്തിയരിഞ്ഞ സവാളയും പച്ചമുളകും കൂണ്‍ മിശ്രിതത്തില്‍ ചേര്‍ത്ത് നാരങ്ങ വലുപ്പത്തില്‍ ഉരുട്ടി വൃത്താകൃതിയില്‍ വരുത്തിയശേഷം എണ്ണയില്‍ ഇളം തവിട്ട് നിറമാകുന്നതുവരെ വറുത്തെടുക്കുക.





🍄കൂണ്‍ അട

ചേരുവകള്‍:- കൂണ്‍ 100 ഗ്രാം, സവാള 1 എണ്ണം, പച്ചമുളക് 2 എണ്ണം, ഇഞ്ചി ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍, ഏലയ്ക്ക, ഗ്രാമ്പു ഓരോന്ന് വീതം, മഞ്ഞള്‍ 1 നുള്ള്, അരിമാവ് മൂക്കെ വറുത്തത് 4 ടീസ്പൂണ്‍, എണ്ണ 50 മില്ലി.

തയ്യാറാക്കുന്ന വിധം:- കൂണ്‍ വൃത്തിയായി കഴുകി തോരന് അരിയുന്നതുപോലെ നുറുക്കി മാറ്റിവെയ്ക്കുക. ചൂടാക്കിയ എണ്ണയില്‍ കടുക് ഇട്ട് പൊട്ടുമ്പോള്‍ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. കൂണ്‍ നുറുക്കിയതും, ഏലയ്ക്ക, ഗ്രാമ്പു, മഞ്ഞള്‍പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പുചേര്‍ത്തശേഷം അല്‍പം വെള്ളം തളിച്ച് നല്ലതുപോലെ അടച്ച് പത്തുമിനിറ്റ് വേവിക്കുക. ഈ മിശ്രിതമാണ് അടയില്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്. അരിമാവ് ചെറിയ ചൂടുവെള്ളത്തില്‍ ഉപ്പും ചേര്‍ത്ത് കുഴച്ച് വാഴയിലയില്‍ പരത്തി നടുവില്‍ കൂണ്‍ മിശ്രിതം വെച്ച് ഇല മടക്കി അറ്റം രണ്ടും യോജിപ്പിച്ചശേഷം ദോശക്കല്ലില്‍ വെച്ച് ചുട്ടെടുക്കുക. ചൂടോടെ ഉപയോഗിക്കാന്‍ പറ്റിയ ഒരു പലഹാരമാണിത്.

Address

Thiruvananthapuram
695024

Opening Hours

Monday 7am - 8pm
Tuesday 7am - 8pm
Wednesday 7am - 8pm
Thursday 7am - 8pm
Friday 7am - 8pm
Saturday 7am - 8pm
Sunday 7am - 8pm

Telephone

+918137838131

Website

Alerts

Be the first to know and let us send you an email when Pangu's Daily pick Mashrooms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pangu's Daily pick Mashrooms:

Shortcuts

Share