Sarga Sudha Malayalam Monthly

Sarga Sudha Malayalam Monthly MALAYALAM LITERATURE AND RESEARCH RNI NO.KERMAL/2012/44946
ISSN 2277-5714
Total pages:- 48+4

27/06/2026

സർഗ്ഗസുധ മാസികയുടെ 2026 ജൂലൈ-ഡിസംബർ ലക്കത്തിലേക്ക് കഥയുംകവിതയും ക്ഷണിക്കുന്നു. മാറ്ററുകൾ
താഴെ കൊടുത്തിട്ടുള്ള ഈമെയിൽ അഡ്രസിൽ അയയ്ക്കാവുന്നതാണ്
1 [email protected]
2 [email protected]
ഡോ.ബി.ബാലാനന്ദൻതേക്കുംമൂട്
എഡിറ്റർ ,സർഗ്ഗസുധ മാസിക

11/03/2026

സർഗ്ഗസുധ മാസിക 2026ജനുവരി-ജൂൺ ലക്കത്തിലേക്ക് കവിത ,കഥ എന്നിവ ക്ഷണിച്ചു കൊള്ളുന്നു. മാസികയിൽ
ലേഖനം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന
എഴുത്തുകാർ ഡിറ്റിപി പേജ് ഒന്നിന് 400 രൂപ
പ്രകാരം പ്രസിദ്ധീകരണച്ചെലവ് വഹിക്കേണ്ടതാണ്. സർഗ്ഗസുധ മാസികയിലേക്ക് എഴുത്തുകാരുടെ സഹകരണം പ്രതീക്ഷിക്കുന്നു.
എഡിറ്റർ
സർഗ്ഗസുധ മാസിക
തിരുവനന്തപുരം

25/12/2025

സർഗ്ഗസുധ മലയാളം മാസികയുടെ 2025 ജൂലൈ-ഡിസംബർ ലക്കം പ്രസിദ്ധീകരിച്ചു. മാസിക തിരുവനന്തപുരം സ്റ്റാച്യുവിൽ രമേശൻസ് പാതയോര കടയിലും ,പരിധി ബുക്ക് സ്റ്റാളിലും നിന്നു നേരിട്ട് വാങ്ങാവുന്നതാണ്. കോളേജ് ലൈബ്രറികൾക്കും പ്രമുഖ പബ്ലിക് ലൈബ്രറികൾക്കും വരിസംഖ്യ എടുത്തിട്ടുള്ളവർക്കും മാസിക തപാലിൽ അയച്ചു കൊടുത്തിട്ടുണ്ട്. മാസിക ആവശ്യമുള്ളവർ വരിസംഖ്യ യായ 100രൂപ ഗൂഗിൾ പേ ചെയ്തു അഡ്രസ് വാട്ട്സ്ആപ്പ് വഴി അറിയിച്ചാൽ മാസിക അയച്ചു കൊടുക്കുന്നതാണ് . മാസികയുടെ മുൻകാല
ലക്കങ്ങൾ ആവശ്യമുള്ളവർക്ക് 1500 രൂപ ഗൂഗിൾ പേ ചെയ്തു അഡ്രസ് വാട്ട്സ്ആപ്പ്
ചെയ്താൽ എൺപതിലേറെ ലക്കങ്ങൾ
തപാലിൽ അയച്ചു കൊടുക്കുന്ന താകും.
മൊബൈൽ നമ്പർ :9446362621
2025 ജൂലൈ -ഡിസംബർ ലക്കത്തിൽ
വാല്മീകി രാമായണം പദ്യപരിഭാഷ ആരംഭിച്ചിട്ടുണ്ട്. ശ്രീമദ്‌ഭഗവത്ഗീത യുടെയും കാളിദാസ രഘുവംശം മഹാകാവ്യത്തിന്റെ
യും പരിഭാഷകൻ ഡോ.ബി ബാലാനന്ദൻ തേക്കുംമൂട് ആണ് വാല്മീകി രാമായണവും
വിവർത്തനം ചെയ്യുന്നത്.
ഈ ലക്കത്തിൽ ഗ്രന്ഥസമീക്ഷ എന്നൊരു പംക്തി ആരംഭിച്ചിട്ടുണ്ട്. ഡോ.രഘുകുമാർ കുടവട്ടൂർ കവി ഡോ ഷാജി ഷൺമുഖത്തി
ന്റെ പുതിയ കവിതാ സമാഹാരം പരിചയപ്പെടുത്തി യിട്ടുണ്ട്. വിഎസ് അജിത്ത് രചിച്ച ,കുസുമാന്തരലോലൻ എന്ന പ്രചാരമാർജ്ജിച്ച നോവലിനെ സമഗ്രമായി ഡോ.ബി ബാലാനന്ദൻ തേക്കുംമൂട് വിലയിരുത്തിയിട്ടുണ്ട്. ടിഎൻ ജയചന്ദ്രൻ നവതി സ്മരണിക എന്ന തുമ്പമൺ തങ്കപ്പൻ
എഡിറ്റർ ആയുള്ള കൃതിയും അവലോകനവിധേയമാക്കിയിട്ടുണ്ട്.
ഗുൽഷാദ് രചിച്ച ,പ്രതിഫലം ,എന്നകഥ,അനൂപ്.ഷാ കല്ലയ്യം ,രചിച്ച ,ഒരുപാടിടങ്ങളിലേക്ക് ചൂണ്ടുന്ന വഴി, എന്നകഥ അഡ്വ.മുരളി സിഎസ് രചിച്ച കളഭശ്രുതം ,തത്ത്വമസി എന്നീ കഥകൾ ക്ക് പുറമേ പ്രദീഷ്കുഞ്ചു ,അനൂപ് ഷാ കല്ലയ്യം,ശ്രീകുമാർ ചേർത്തല ,ഒഴുകുപാറ സത്യൻ , അഡ്വ.മുരളി സിഎസ് ,അനിൽ കോലിയക്കോട് ,രാജീവ് കൃഷ്ണൻ ഭട്ടത്തിരിപ്പാട് എന്നിവർ രചിച്ച കവിതകളും ഈ ലക്കത്തിൽ ഉൾക്കൊള്ളുന്നുണ്ട്.
സർഗ്ഗസുധ 2026ജനുവരി-ജൂൺ ലക്കത്തിലേക്ക് കഥകളും കവിതകളും എഴുത്തുകാർക്ക് അയക്കാവുന്നതാണ്. മാസികയുടെ വാർഷിക വരിസംഖ്യയായി 100 രൂപ ഗൂഗിൾ പേ ചെയ്യേണ്ടതുണ്ട് എഴുത്തുകാർ. ഗവേഷണ ലേഖനങ്ങൾ ,പഠന ലേഖനങ്ങൾ എന്നിവ അയക്കുന്നവർ ഡിറ്റിപി ചെയ്ത മാറ്റർ പേജ് ഒന്നിന് നാന്നൂറ്
രൂപ പ്രകാരം അടയ്ക്കേണ്ടതാണ്.
എഡിറ്റർ ,സർഗ്ഗസുധ മാസിക
ഗുരുദേവ് ലോഡ്ജ് ,റൂം നമ്പർ 101
അഭയ നഗർ 68 ,ഊളൻപാറ ,പേരൂർക്കട
തിരുവനന്തപുരം 695005
മൊബൈൽ 9446362621

02/10/2025

എഴുത്തുകാർക്ക് കവിത /കഥ
ഇതിൽ എഴുതാവുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളോ രാഷ്ട്രീയ ലേഖനങ്ങളോ
ഇതിൽ ഇടേണ്ടതില്ല. സർഗ്ഗാത്മക സാഹിത്യ
രചനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്
മുഖ്യ ലക്ഷ്യം.
എഡിറ്റർ ,സർഗ്ഗസുധ
അഡ്മിൻ.

02/10/2025

സർഗ്ഗസുധ മാസിക ഏതാനും വർഷങ്ങളായി ആറുമാസം ഇടവിട്ടാണ് പ്രസിദ്ധീകരിച്ചു വരുന്നത്. ഓരോ വർഷവും ജനുവരി -ജൂൺ / ജൂലൈ - ഡിസംബർ എന്നക്രമത്തിൽ വർഷത്തിൽ രണ്ട് ലക്കം ആണ് പ്രസിദ്ധീകരിച്ചു വരുന്നത്. മുടക്കുമുതൽ തിരിച്ചു കിട്ടാത്ത ഒരു യത്നം ആയി വേണം അസംഘടിത മാസികാ പ്രസാധനത്തെ കാണുവാൻ. പ്രസിദ്ധീകരണത്തിന്റെ പതിനഞ്ചാം വർഷത്തേക്ക് കടക്കാൻ 2026 ജനുവരി -ജൂൺ ലക്ക ത്തോടെ ആകും. 2025 ജനുവരി- ജൂൺ ലക്കം ഇതിനകം പ്രസിദ്ധപ്പെടുത്തിയിരുന്നു. മാസികയിൽ ഏതാനും വർഷങ്ങളായി പ്രസിദ്ധീകരിച്ചു
വന്നിരുന്ന ഡോ.ബി.ബാലാനന്ദൻ തേക്കുംമൂട് രചിച്ച ബൃഹത് നോവൽ ആറുമാസത്തിനിട
യിൽ അദ്ധ്യായങ്ങൾ പലതായി അച്ചടിച്ചാൽ
അത് പൂർത്തിയാക്കാൻ അഞ്ചു വർഷത്തിലേറെ സമയം എടുക്കും എന്നതു
കൊണ്ട് 2025 ജനുവരി -ജൂൺ ലക്കത്തിൽ നോവൽ പൂർണമായും അച്ചടിക്കാൻ തീരുമാനിക്കേണ്ടി വന്നു. അതിനു വേണ്ടി
മാസികയുടെ പേജ് അൻപത്തിരണ്ടിൽ നിന്നും അറുപത്തി നാലായി വർദ്ധിപ്പിച്ചു. അടുത്ത ലക്കം മുതൽ പഴയതുപോലെ മാസിയുടെ പേജ് 48 + കവർ എന്ന നിലയിൽ
ആയിരിക്കും. കഴിഞ്ഞ ലക്കത്തിൽ അവസാനിച്ച നോവൽ - എല്ലാം കവർന്നെടുക്കും വേരുകൾ - സർഗ്ഗസുധ നിത്യം വായിക്കുന്ന സഹൃദയ ലോകം ഉജ്ജ്വല കൃതിയായി അതിനെ വിലയിരുത്തി കണ്ടു. വായനക്കാരുടെ അഭിനന്ദനങ്ങൾ ക്ക് നന്ദി രേഖപ്പെടുത്തുന്നു.
സർഗ്ഗസുധ മാസികയുടെ 2025 ജൂലൈ- ഡിസംബർ ലക്കത്തിലേക്ക് കവിതകളും കഥകളും ക്ഷണിച്ചു കൊള്ളുന്നു. ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ മാസികയുടെ പേജ് ഒന്നിന് 500 രൂപ പ്രകാരം
പ്രസിദ്ധീകരണച്ചെലവ് രചയിതാക്കൾ നല്കേണ്ടതാണ്. മാസിക നടത്തി ക്കൊണ്ടു
പോകാൻ എഴുത്തുകാരുടെ സഹകരണം അനിവാര്യമാണ്. ഒരു ലക്കത്തിൽ അച്ചടിക്കാവുന്ന ഹ്രസ്വ നോവലുകൾ പ്രസിദ്ധീകരണച്ചെലവ് വഹിക്കുകയാണെ
ങ്കിൽ മാസികയിൽ പ്രസിദ്ധീകരിക്കാൻ
തയ്യാറാണ്. അടുത്ത ലക്കത്തിൽ വാല്മീകി രാമായണം പദ്യ പരിഭാഷ ആരംഭിക്കുന്ന
കാര്യം സർഗ്ഗസുധ വായനക്കാരെ അറിയിച്ചു
കൊള്ളുന്നു. ശ്രീമദ്‌ ഭഗവത്ഗീത യും കാളിദാസ രഘുവംശവും ചന്ദ്രോത്സവം മണിപ്രവാളകാവ്യം മലയാളാവിഷ്കാരവും
ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥ
മലയാളാവിഷ്കാരവും നടത്തിയ ഡോ.ബി .ബാലാനന്ദൻ തേക്കുംമൂട് തന്നെയാണ് ഈ ഇതിഹാസവും വിവർത്തനം
ചെയ്യുന്നത്.
എഡിറ്റർ ,സർഗ്ഗസുധ മാസിക
തിരുവനന്തപുരം 695005

സർഗ്ഗ സുധ മാസികയുടെ2024ജൂലൈ ഡിസംബർ ലക്കം നവംബർ മാസത്തിൽപ്രസിദ്ധീകരിക്കുന്നതാണ്.  എഡിറ്റർ ,സർഗ്ഗസുധ മാസിക     തിരുവനന്തപു...
23/10/2024

സർഗ്ഗ സുധ മാസികയുടെ
2024ജൂലൈ ഡിസംബർ ലക്കം നവംബർ മാസത്തിൽ
പ്രസിദ്ധീകരിക്കുന്നതാണ്.
എഡിറ്റർ ,സർഗ്ഗസുധ മാസിക
തിരുവനന്തപുരം

26/11/2023

സർഗ്ഗസുധ മലയാളം മാസികയുടെ 2023 ജനുവരി ജൂൺ ലക്കം പ്രസിദ്ധപ്പെടുത്തിയത് ജൂൺമാസത്തിൽ ആയിരുന്നു. മാസികയുടെ 2023 ജൂലൈ-ഡിസംബർ ലക്കം ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിക്കുന്നതാകും. സർഗ്ഗസുധ യിൽ പ്രസിദ്ധീകരിച്ചു വരുന്ന
,എല്ലാംകവർന്നെടുക്കും വേരുകൾ,എന്ന ബൃഹത് നോവലിന്റെ പൂർത്തീകരണം അടുത്ത മൂന്നു ലക്കങ്ങൾ കൊണ്ട് സാദ്ധ്യമാകും എന്നു കരുതുന്നു. അതിനു ശേഷം മാസികയുടെ ഓരോ ലക്കവും
പ്രത്യേക പതിപ്പ് കൾ ആയി ട്ടായിരിക്കും
പ്രസിദ്ധീകരിക്കുക.

എഡിറ്റർ ,സർഗ്ഗസുധ മാസിക.

22/11/2023

ഇസ്രായേൽ-പാലസ്തീൻ
( ചരിത്ര ഗാഥ)
ഡോബി .ബാലാനന്ദൻ തേക്കുംമൂട്
ഏഷ്യതൻ തെക്കുപടിഞ്ഞാ
റായ് കിടപ്പൂ
ഇസ്രായേൽ എന്നൊരു രാജ്യം യഹൂദർ ക്ക്
ലബനനും സിറിയയും ജോർദ്ദാനും
വടക്കും,വടക്കു കിഴക്കും, കിഴക്കും
അക്വാബ ഉൾക്കടൽ തെക്കും, പടിഞ്ഞാറായ്
ഐക്യ അറബി റിപ്പബ്ലിക്കും, മധ്യധ
രണ്യ സാഗരവും,ചുറ്റപ്പെട്ടു കിട
ക്കുന്നൂ,കിഴക്കൻ അതിർത്തിയിൽ, നദി ജോ
ർദ്ദാനും ടൈബീരിയസ് തടാകവും ഡെഡ്സീ
യുംവാഡിആൽ ആബയും കണ്ണിചേർക്കന്നൂ
അഗ്നി പർവതങ്ങൾ താഴ്വരകൾ പീഠ
ഭൂമികൾ സമതലങ്ങൾ സമുദ്രനി
രപ്പിനേക്കാൾ ഉപരിയായും ഏറ്റവും
താഴേത്തട്ടിലായും ക്രമീകരിപ്പൂ ഭൂവ്
ടൈബീരിയസ് തടാകമറിവൂ ഗലീ
ലിക്കടലെന്ന പേരിലും ശാന്താ ശാന്തം
മണൽത്തിട്ടകൾ തീർത്തതേ തീരദേശം
അതിർത്തിക്കുകാവലായ് വടക്കു തെക്കായ്
നീണ്ടുകിടപ്പൂ മലനിരകൾ, മദ്ധ്യ
ഭാഗത്തായ് കുന്നിൻ നിരകളും ഒട്ടേറെ.
ഇസ്രായേലിനെ ജോർദ്ദാനുമായ് വേർപെടു
ത്തി അഗാധമായ് നീണ്ടൊഴുകുന്നൂ നദി
യിടുക്കും,താഴ്ച യും ഉയർച്ചയും ഋജു
ത്വവും തീരദേശ സവിശേഷത കൾ
ആക്കറും ജാഫായും തുറമുഖ ങ്ങളും
ഹെയ്ഫയും ജാഫയും ഗലീലിയും ജറു
സലമും ടെൽ അവീവും പെട്ടാറ്റിക്കാഖ
യും തുൽക്കാമും പ്രമുഖ നഗരങ്ങളും.
ഗാസയും ലിഡായും എർറാംലേയും സഹാ
ദും നസറത്തും ടൈബീരിയസുമാണ
ല്ലോ പ്രഖ്യാതപട്ടണങ്ങൾ ഇസ്രായേലിൻ.
ഇസ്രായേൽ നഗരങ്ങൾ ഓരോന്നും കഥി
പ്പൂ ഭൂതകാല പുരാണ ചരിത്ര സൂ
ചനകൾ അതിൽ മുഖ്യം ജാഫയും ഗലീ
ലിയും ഹെയ്ഫയും നസ്രത്തും ജറുസലേ
മും,എല്ലാം പ്രാചീന സംസ്കൃതി ചിഹ്നങ്ങൾ
പുരാണം ഘോഷിപ്പൂ ,ജാഫ,നഗരം നിർ
മ്മിച്ചതു വായുവിൻപുത്രി ജോർപ്പയെന്നായ്.
വിശ്വസിപ്പൂ യഹൂദർ ജാഫ നഗര
നിർമ്മാതാവായ് നോവാ സുതനാം ജാഫറ്റ്നെ
മൂവായിരത്തഞ്ഞൂറാണ്ടുകൾക്കപ്പുറം
ജാഫാ നഗരത്തിന്നധിപതിയായി
രുന്നു പോൽ ഈജിപ്തിലെ ,തോത്മസ് ഭൂപതി
അസ്കാലോണിലെ രാജാവിൽ നിന്നും പിടി
ച്ചെടുത്തൂ നഗരം,സെന്നാചെറിബ് രാജൻ
ജാഫ നഗരം ഇസ്രായേലുകാർക്ക് വിട്ടു
കൊടുത്തൂ കൈറസ്രാജാവെങ്കിലുമിതി
ന്നവകാശിയായ്ത്തീർന്നൂ അലക്സാണ്ടറും
ജാഫയ്ക്കുവേണ്ടിത്താൻ പൊരുതീ ഈജിപ്തും
സിറിയയും ഏറെനാൾ, എന്നാലോ ജൂലി
യസ് സീസർ മടക്കി നല്കീ യഹൂദർ ക്കും.
പ്രണയോപഹാരമായ് ഈനഗരം ക്ലി
യോപാട്രക്കു സമ്മാനിച്ചൂ മാർക്ക് ആന്റണി
ജാഫയ്ക്കുമേൽ ആക്രമണങ്ങൾ പലതും
നടന്നു ,തകർച്ചയും പുതുക്കി പ്പണി
യും തുടർന്നു പോന്നു,സ്വാതന്ത്ര്യ സമര
ക്കാലത്തും തകർന്നടിഞ്ഞു നഗരം ഷെൽ
ആക്രമണത്തിൽ, നടന്നൂ നിർമ്മാണ വും.
ആയിരത്തിതൊള്ളായിരത്തി ഒൻപതിൽ
മുപ്പത്തയ്യായിരം ഫ്രാങ്ക് നല്കി തുർക്കി സർ
ക്കാരിൽ നിന്നും ജാഫയിലെ തൊഴിലാളി
കൾ വാങ്ങിയ മുപ്പതേക്കർ സ്ഥലത്തന്നു
നിർമ്മിച്ച നഗരം അറിവൂ ടെൽ അവീവ്.
ഹെയ്ഫ നഗരം സ്ഥിതിചെയ് വൂകാർമൽ പർ
വ്വത സാനുവിൽ,ഇവിടെ വച്ച് തനിക്കേ
റ്റ മുറിവുകൾ ഉണക്കി പോൽ,ഹെർക്കുലീസ്.
ഹെയ്ഫ പിടിക്കാനെത്തി വളഞ്ഞൂ നൃപൻ
നെപ്പോളിയൻ ദ്വിദിനം,എങ്കിലും തോറ്റു.
ഭൂമിക്കടിയിലൂടെ പായുന്നൂ ഇല
ക്ട്രിക്ക് ട്രെയിനുകൾ ഈ നഗരത്തിലൂടെ.
ഗലീലി ചേതോഹര നഗരം ഗിരി
താഴ് വാരങ്ങളും തടാകങ്ങളും വൃക്ഷ
സസ്യജാലങ്ങളും ഏറുമിടമാണേ!
ഗലീലി തടാകക്കരയിൽ വച്ചാണു
പണ്ട്,യേശുതന്റെ തത്വങ്ങൾ ജനങ്ങൾക്കായ്
ഉപദേശിച്ചതും പുണ്യവാളൻമാരതിൻ
പ്രചാരണത്തിൽ മുഴുകിക്കഴിഞ്ഞ തും.
കാനയും തബ്ഘയും ബേത് സെയ്ഫയും മഗ്ദ
ലയുംക്യാപ്പർനാമും ഷൊസീനും സ്ഥിതി ചെ
യ്യുന്നീ നഗരത്തിൽ ,ഇവയോ പ്രസിദ്ധം
ക്രൈസ്തവ മതഗ്രന്ഥത്തിലും, ഇവിടെ
യാണു താബോർമല ,ഗിരിപ്രഭാഷണ
വേദിയായേറെ പ്രഖ്യാതമാർന്നയിടം
നാലായിരത്തി മുന്നൂറ്റി നാല്പതു പ
ടികൾ കയറിയിട്ടാണ് പണ്ടാ മലയിൽ
എത്തിച്ഛേർന്നത് ഭക്തർ വചന സുധ നു
കർന്നീടുവാൻ,ഇന്നോ സുഗമപാതയും!
ഗലീലി തടാകത്തിന്നന്തികത്തിലെ
മലമുകളിൽ സ്ഥിതിചെയ് വൂ നസ റത്ത്.
യേശുവിൻ ബാല്യകാലമീ പട്ടണത്തിൽ.
കന്യാമറിയം നിവഹിച്ചിരുന്നതു
മീ പട്ടണത്തിൽ ത്തന്നെ ,ഇതിന്നടുത്തൊ
രു മലമുകളിലുണ്ടൊരു പട്ടണം,സഹാദ്,.
എന്നപേരിൽ, ഇവിടെ യാണത്രേ ഹീബ്രു
ഭാഷയിലാദ്യഗ്രന്ഥം അച്ചടിച്ചതും
സഫാദ് പിന്നിട്ടു മുപ്പത്തിരണ്ടു കിലോ
മീറ്റർ താണ്ടിയാൽ എത്തിച്ചേരാം ഒരു
തടാകത്തിൽ, ടൈബീരിയസ് എന്നറിവൂ.
അതിൻ പടിഞ്ഞാറേതീരത്തുണ്ടൊരു പ
ട്ടണം ടൈബീരിയസ്, എന്ന പേരിൽ ത്തന്നെ.
ഉഷ്ണജലംപ്രവഹിച്ചിടും അരുവി
കൾ റേഡിയോ പ്രസരശേഷിയാർന്നതും.
രോഗപ്രതിരോധ ശേഷിയുണ്ട് ജല
ത്തിന്നെന്ന ഖ്യാതിയാലിവിടം ആരോഗ്യം
കൊതിക്കുവോരുടെ രക്ഷാകേന്ദ്രവുമായ്.
ഇസ്രായേലിൻ പുരാതന നഗരമാ
ണല്ലോ,ജറുസലേം, മൂവായിരം വർഷ
ങ്ങൾക്കപ്പുറമീ നഗരം പിടിച്ചെടു
ത്തു പോൽ രാജാ ഡേവിഡ്,അദ്ദേഹത്തിൻ പുത്രൻ
സോളമനവിടെ പണിയിച്ചൂ ക്ഷേത്രം.
ജറുസലേം നഗരത്തിന്നായ് പോരാട്ടം
നടത്തീ ക്രൈസ്തവ രും ഇസ്ലാമിക ളും.
രക്തച്ചൊരിച്ചിലുകൾ ഏറെനടന്നൂ
അതു പിടിച്ചെടുക്കാൻ , ഒരു ഭാഗമോ
ജോർദ്ദാന്റെ ഭരണസീമയിലുമായി
ജറുസലേം ഒന്നാകെയിന്നു ഇസ്രായേൽ
രാഷ്ട്രത്തിൻ കയ്യിലും, ഭരണസിരാ കേ
ന്ദ്രമായ് ജനാധിപത്യ ത്തിൻ ശ്രീകോവിലായ്.
2
നാലായിരമാണ്ടുകൾക്കപ്പുറം കനാൻ
ദേശംകണ്ടെത്തിപോൽ അബ്രഹാം, തങ്ങളു
ടെ ഗോത്രപിതാവായി യഹൂദർ കരുതു
വോൻ,ദൈവബോധത്താൽ സഞ്ചരിച്ചവനും.
അബ്രഹാമിൻപൗത്രനാം ജേക്കബ് സകുടും
ബംകഴിയുംകാലം നാട്ടിലെമ്പാടുമു
ണ്ടായീ ക്ഷാമവും വരൾച്ചയും അതിനാൽ
കനാൻപ്രദേശം വിട്ടൊഴിഞ്ഞു പോകേണ്ട
തായ് വന്നു ,എന്നാലോ ജേക്കബിൻ പന്ത്രണ്ട്
പുത്രരിൽ ഒരാളാം ജോസഫ് ന്റെ കാലത്ത്
നാട്ടിലൊക്കെയുമുണ്ടായീ ,അഭിവൃദ്ധി.
ഫറവോമാരുടെ ഭരണകാലം പീ
ഡനകാലമായ് ത്തീർന്നൂ യഹൂദർ ക്കെല്ലാം.
ഇക്കാലത്തവതീർണ്ണനായ് മോസസെന്ന
ഗോത്രത്തലവൻ അവർക്കൊക്കെ രക്ഷകൻ.
യഹൂദർ ക്കാത്മബോധം പകർന്നു നല്കീ
മോസസ് ,അവർതൻ അടിമത്തമൊഴിഞ്ഞു.
കനാനിന്നുപുറത്തു വച്ചാണ് മോസസിൻ
ലോകവാസമവസാനിച്ചത്, അതോടെ
ഇതര ഗോത്രക്കാർ യഹൂദരെ രാജ്യാ
തിർത്തികടക്കുവാൻ അനുവദിച്ചില്ല.
മോസസിന്നംഗ രക്ഷകനാം, ജോഷ്വാ,വിൻ
രണശൂരത്വം ശത്രു രാജാക്കളെ കീഴ്
പ്പെടുത്തി,വീണ്ടെടുത്തൂ രാജ്യം യഹൂദർ
ക്കായി, ഇസ്രായേൽ ജൂത മേഖലയുമായ്.
ജനങ്ങൾ തൻ രക്ഷകരായ് നിയുക്തരായ്
നിയമപാലകർ അവരോ ,ജനങ്ങ
ളെ നയിച്ചു ദുഷ്ട ശിഷ്ട കാലങ്ങളിൽ.
എങ്കിലും അസംഘടിതരായ് തുടർന്നൂ
ജനം,അവരെ വലയം ചെയ്തൂ ശത്രു
ഗോത്രങ്ങളും,അതിനാലേ യഹൂദ സം
രക്ഷണത്തിന്നായ് രൂപംകൊണ്ടു, രാജാവും
ഇസ്രായേൽ രക്ഷകരായ് വാണൂ രാജാക്കൾ,
അവരിൽ പ്രസിദ്ധനായ് ഡേവിഡ് ,കവിയും
ആട്ടിടയനുമായ് ബാല്യകാലം കഴി
ച്ചവൻ,രക്ഷിച്ചൂ യഹൂദരെ,രക്ഷിച്ചൂ
രാജ്യത്തെ ഫലസ്തീൻ ഗോത്രക്കാരിൽ നിന്നും
ഡേവിഡിൻ രാജ്യമറിഞ്ഞൂ,ഫലസ്തീനെ
ന്ന പേരിലും,അതിൻ തലസ്ഥാനമായി
മാറീ,ജറുസലേം, രാജ്യാതിർത്തി ഭദ്ര
മാക്കിയോൻ ജനാധിനായകനുമായി.
മൂവായിരമാണ്ടുകൾക്കപ്പുറം ഫാല
സ്തീൻ രാജ്യപാലകനായ് വാണ ഡേവിഡിൻ
പുത്രനായിരുന്നൂ സോളമൻ,ജ്ഞാനിയാ
മദ്ദേഹം പണിതുയർത്തീ മഹാക്ഷേത്രം.
ശക്തനായിരുന്നൂ രാജാ സോളമൻ അ
ദ്ദേഹത്താലേ കീർത്തി യും സമ്പത്തുമേറീ.
അതുല്യചക്രവർത്തിയായ് വിരാജിച്ചു
സോളമൻ,ഫാലസ്തീൻ വിശ്രുതരാജ്യമായ്
സോളമനു ശേഷം രാജാക്കൾ അശക്ത
രായ്,ഫാലസ്തീൻ രാജ്യവും ദുർബലമായീ
ഇരു രാജ്യങ്ങളായ് വേർ പിരിഞ്ഞു ഫാല
സ്തീൻ രാജ്യം ഇസ്രായേൽ എന്നും ജൂഡാ എന്നും
ഫാലസ്തീൻ പ്രഭാവകാലമസ്തമിച്ചു
ഇരുനൂറോളം വർഷം അശക്തരായു
ളളരാജാക്കൻമാർക്കായില്ല ജനരക്ഷ
യും രാജ്യപരിപാലന വ്യഗ്രതയും
ഇസ്രായേൽ രാജ്യം കീഴ്പ്പെടുത്തീ അസ്സീറി
യൻമാർ,ജൂഡാ രാജ്യം ആക്രമിച്ചു തകർ
ക്കാനും ദേവാലയം നശിപ്പിക്കാനുമൊ
രുമ്പെട്ട ബാബിലോണിയർ ജനങ്ങളെ
തടവുകാരായി കൂട്ടിക്കൊണ്ടു പോയി.
അൻപതു വർഷങ്ങൾക്കു ശേഷം പേർഷ്യാക്കാർ.
ബാബിലോണിയരെ കീഴ്പ്പെടുത്തിയപ്പോൾ
അഭയാർത്ഥി കളിയ് കഴിഞ്ഞിരുന്നവർ
ജൂതർ മടങ്ങി യെത്തി ജറുസലേമി
ലേക്ക് തകർന്ന ദേവാലയവും പണിതു.
ഇലുനൂറ്റമ്പത്തിനാലു വർഷം കഴിഞ്ഞ്
അലക്സാണ്ടർ പിടിച്ചടക്കീ പേർഷ്യാസാ
മ്രാജ്യം,അതിലൊടുങ്ങീ കനാൻ ദേശവും.
നൂറ്റമ്പത്താറു വർഷത്തോളം ഈജിപ്തു
കാർക്കും സിറിയക്കാർക്കും കീഴ്പ്പെട്ടൂ ജൂഡോ.
സിറിയയിലെ ആന്റി യോക്കസ് കനാൻ ഭൂ
ഭാഗം ആക്രമിച്ചു ക്ഷേത്രം കൊള്ള ചെയ്തു
ജൂത യോദ്ധാക്കൾ, മക്കാബിസ് എന്ന സംഘ
മായ് സിറിയയെ തോല്പിച്ച് ജൂത രാജ്യ
മായ് പരിരക്ഷിച്ചു ഇസ്രയേലിനെയ
വിടെനൂറുവർഷത്തോളം ജൂതരാജാ
ക്കൾ ഭരിച്ചൂ യഹൂദരക്ഷകരായി
ഹിറോഡിന്റെ കാലം കഴിഞ്ഞ പ്പോൾ ജൂഡാ
റൊമാസാമ്രാജ്യത്തിൻ ഭാഗമായി ത്തീർന്നൂ
പലസ്തീൻ വിളിപ്പേർ ജൂഡക്കു നല്കിയോർ
ഗ്രീക്കുകാരും പിന്നെ റോമാക്കാരും തന്നെ
ഇസ്രായേലികൾ റോമാക്കാർക്കെതിരെയായ്
നിരന്തരം ലഹളകൾ നടത്തി യ
തിൻ ഫലമായ് കൊല്ലപ്പെട്ടു ജൂതർ ഏറെ.
എഴുപതാം ക്രിസ്തുവർഷത്തിൽ തകർക്ക
പ്പെട്ടൂ ,ദേവാലയം,മതിലല്പം ശേഷി
പ്പിച്ചും,എന്നിട്ടും ശക്തന്മാരാം റോമാക്കാർ
ക്കെതിരെ പൊരുതൽ തുടർന്നൂ ജൂതരും
റോമാചക്രവർത്തിമാർ ക്രിസ്തുമതസ്ഥർ
നിത്യവൈരികളാം ജൂതരെ നാടു
കടത്തീ പല ഭാഗങ്ങളിലേക്കുമായ്
ആയിരത്തഞ്ഞൂറോളംവർഷമീ നാടു
കടത്തൽ ശിക്ഷ തുടർന്നതിൻ ഫലമായ്
പലസ്തീൻ ദേശത്ത് ജൂതന്മാർ കുറവായി
ലോകമാസകലം അലഞ്ഞു കഴിഞ്ഞ
ജൂതർ,ജന്മദേഷത്തു മടങ്ങി ച്ചെല്ലു
വാൻ ആഗ്രഹം പൂണ്ടും പ്രാർത്ഥന ചൊല്ലിയും
ജറുസലേമിൻ നേർക്കു തിരിഞ്ഞു പ്രാർത്ഥി
ക്കുവാൻ ലോകത്തെ വിടെ വസിക്കുമ്പോഴും
യഹൂദർ ദത്തശ്രദ്ധരായിരുന്നെന്നും.
ക്രിസ്തു വർഷം മുന്നൂറ്റമ്പതു തുടങ്ങി
അറുനൂറ്റിമുപ്പത്തഞ്ചുവരെയും ബൈ
ഡാന്റൈൻ സാമ്രാജ്യത്തിൻ ഭാഗമായിരുന്നു
പാലസ്തീൻ, ഏഴാം നൂറ്റാണ്ടിൽ സാരസന്മാർ
പാലസ്തീനിലേക്കു കടന്നുകയറി.
നാനൂറു വർഷത്തോളം പാലസ്തീൻ അട
ക്കി വാണൂ ഖലീഫ്മാർ,കുരിശു യുദ്ധങ്ങൾ
തുടങ്ങി യ പന്ത്രണ്ടാം ശത കം വരെ
അതിന്നുമേൽ രണ്ടുള ശതാബ്ദങ്ങൾ കുരി
ശുയുദ്ധത്തിൽകൊല്ലപ്പെട്ടൂ പാലസ്തീനി
ലെ സാമാന്യജനം ജൂതന്മാർ ഉൾപ്പെടെ
പതിനാലാം നൂറ്റാണ്ടിൽ പാലസ്തീൻ തുർക്കി
കൾക്ക് വിധേയമായ് അഞ്ഞൂറു വർഷത്തോ
ളം,പലസ്തീനെ നിയന്ത്രിച്ചൂ തുർക്കി യും
പലനാടുകളിൽ കഴിഞ്ഞു വന്നവർ
യഹൂദർ പാലസ്തീനിലേക്കു മടങ്ങി
ത്തുടങ്ങി സംഘങ്ങളായ്,ഭരണകൂട
പീഡനങ്ങൾ സഹിക്കാൻ വയ്യാതെയവർ
പാലസ്തീനിലെത്തി കോളനികൾ സ്ഥാപി
ക്കുവാനുംസംഘബലത്തോടെ ജാഗ്രത
കാട്ടീ,അവർക്കാവേശമായ്ത്തീർന്നൂ ഒരു
പുസ്തകം, ജൂതരാഷ്ട്രം,തിയോഡാർ ഹെർഷർ
എഴുതി പ്രചരിപ്പിച്ച പ്രബോധന
കൃതി,ജൂതജനതയെ ഉത്തേജിപ്പി
ക്കാൻ ഗ്രന്ഥമെഴുതിയ തിയോഡാർ ഹെർഷർ
,ലോകസിയോണിസ്റ്റ് പ്രസ്ഥാനത്തിന്നുമടി
ത്തറയിട്ടു,ജൂത മാതൃരാജ്യസ്ഥാപ
നം ,സംഘടനയുടെ ലക്ഷ്യമായ്ത്തീർന്നു
അൻപതു വർഷംകൊണ്ട് ലക്ഷ്യം നേടണമെ
ന്ന് ആയിലത്തെണ്ണൂറ്റിതൊണ്ണൂറ്റേഴിൽ ബാസി
ലിൽ നടന്ന സിയോണിസ്റ്റ് സമ്മേളനത്തിൽ
തന്നെ തിയോഡാർ വ്യക്തമാക്കി യിരുന്നു
പാലസ്തീനിൽ ജൂതന്മാരുടെ സംഖ്യയേ
റിവന്നൂ ഒന്നാംലോകയുദ്ധകാലത്തും
യുദ്ധാരംഭകാലത്ത് ജൂതജനസംഖ്യ
ഒരു ലക്ഷത്തോളമാ യ്,അറബികളിൽ
നിന്നും ഭൂമിവിലക്കുവാങ്ങി ,ഭൂമിയിൽ
കൈവശാവകാശം നേടിയവർ,കഠി
നാദ്ധ്വാനത്താൽ ഭൂമി ഗുണഭൂമിയാക്കി.
ജർമ്മനി യും തുർക്കി യും ഒത്തുചേർന്നതു
കാരണം,ബ്രിട്ടീഷ് സൈന്യം പാലസ്തീനിലേ
ക്കു കടന്നുപൊരുതിയപ്പോൾ രാഷ്ട്രങ്ങൾ
രണ്ടും തോറ്റു,അതോടെ ഒട്ടോമൻ സാമ്രാ
ജ്യം തകർന്നു വീണൂ,പാലസ്തീൻ ബ്രിട്ടന്നു
വിധേയമായ് ത്തീർന്നപ്പോൾ ജൂതരാഷ്ട്ര സ്വ
പ്നത്തിന്നും ചിറകുമുളച്ചൂ സുവേഗം.
സ്ഫോട ക വസ്തുക്കൾ നിർമ്മിക്കാൻ സഹായി
ച്ച ഡോക്ടർ ചെയിംവെയിസ്മാനുനല്കിയ
വാഗ്ദാനം നിറവേറ്റാൻ ജൂതരാഷ്ട്ര സം
സ്ഥാപനത്തിന്നനുകൂലമായീ ബ്രിട്ടൻ.
ആയിരത്തിതൊള ളായിരത്തിളപതിനേഴ്
നവംബർ രണ്ടിലെബാൽഫൂർ പ്രഖ്യാപന
ത്തിൽ ജൂതർക്കുസ്വന്തം രാഷ്ട്രമെന്ന ആവ
ശ്യത്തിന്നു പിന്തുണ നല്കീ ഗ്രേറ്റ് ബ്രിട്ടനും.
പത്തൊൻപതു വർഷം കഴിഞ്ഞപ്പോൾ ബ്രിട്ടീ
ഷ് ഭരണത്തിന്നെതിരെ ലഹളയുണ്ടാ
ക്കീ ,ജൂതവിരുദ്ധരും അറബികളും.
ആയിരത്തി തൊള്ളായിരത്തി മുപ്പത്തേ
ഴിൽ നിയമിക്കപ്പെട്ടൂ പീൽക്കമ്മീഷൻ ജൂ
ത ,രാഷ്ട്രത്തിൻ ഭാവികാര്യ ശുപാർശക്കായ്
പാലസ്തീൻ ,അറബിരാജ്യമെന്നും ജൂത
രാജ്യമെന്നും വിഭജിക്കാൻ ശുപാർശ ചെ
യ്തൂ പീൽക്കമ്മീഷൻ സംഘർഷമൊഴിക്കാൻ
ആയിരത്തി തൊള്ളായിരത്തി മുപ്പതു
മുതൽ പതിനഞ്ചു വർഷൽജർമ്മൻ നാസി
കളിൽനിന്നുമേറെ പീഡനമനുഭ
വിച്ചൂ ജൂതർ,അറുപതുലക്ഷത്തിലേ
റെ ജൂതർ കൊലചെയ്യപ്പെട്ടു ജർമ്മനി
യിൽ,രണ്ടാം ലോകയുദ്ധത്തിൽബ്രിട്ടന്റെ ഭാ
ഗത്തു നിന്നു പോരാടീ ജൂതർ ജർമ്മനിക്കെ
തിരെയും,സിറിയയിലും കെയ്റോവിലും
സഖ്യകക്ഷികളുടെ ഭാഗത്തു തന്നെ
നിലകൊണ്ടൂ ജൂതർ സ്വരാഷ്ട്ര മോഹി കൾ
പാലസ്തീൻ ഭൂഭാഗം ജൂതർക്കും അറബി
കൾക്കുമായ് മാഗിച്ചുകൊണ്ടുള്ള തീരുമാ
നമെടുത്തു ഐക്യരാഷ്ട്ര സംഘടന.
ആയിരത്തിതൊള്ളായിരത്തി നാല്പത്തേഴ്
നവംബർ ഇരുപത്തൊൻപതാം തീയതി.
ആയിരത്തി തൊള്ളായിരത്തി നാല്പത്തെ
ട്ടു മേയ് പതിന്നാലിന്നു നിലവിൽ വന്നൂ
ഇസ്രായേൽ ജൂതരാഷ്ട്രമെന്ന പേരിലും.
സ്വാതന്ത്ര്യം നീതി സമാധാനം എന്നിവ
യ്ക്കാധാരശീലയായ് രാഷ്ട്രം നിലനില്ക്കു
മെന്ന പ്രഖ്യാപനവും തുടർന്നുണ്ടായി.
ആയിരത്തിതൈള്ളായിരത്തി നാല്പത്തൊൻ
പതു ഫെബ്രുവരി യിൽ കൂടിയ ഭര
ണഘടനാ സമിതി ഇസ്രായേൽ റിപ്പ
ബ്ലിക്കിന്നാദ്യത്തെ പ്രസിഡന്റായി തെര
ഞ്ഞെടുത്തതു ഡോക്ടർ വെയിസ്മാനെ
ത്തന്നെ.
ജൂതകൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ
അഡോൾഫ് ഐക്മാനെ തട്ടിക്കൊണ്ടു വരിക
യുമദ്ദേഹത്തെവിചാരണചെയ്യാൻ പ്ര
ത്യേകകോടതി രൂപീകരിക്കുകയും കോ
ടതി ചുമത്തി യ വധശിക്ഷ നട
പ്പിലാക്കാൻ അദ്ദേഹത്തെതൂക്കിക്കൊന്ന ഇസ്ര
യേൽസർക്കാർ ആയിരത്തിതൊള്ളായിരതി
അറുപത്തിരണ്ട് മേയ് മുപ്പത്തൊന്നാം ദിനം
സോഷ്യലിസം അടിസ്ഥാനപ്രമാണമാ
യുള്ളജനാധിപത്യ ഭരണകൂട
മാണ് ഇസ്രായേൽ രാഷ്ട്രത്തിൻ സവിശേഷത.

Address

Dr. B. Balanandan Managing Editor &chief Editor, SargaSudha, Room No 101, Guru Dev Lodge, Abhaya Nagar-68 , Oolan Para, Peroorkada, Peroorkada P. O. , Thiruvananthapuram-. , Peroorkada-0olanpara Road
Thiruvananthapuram
695005

Alerts

Be the first to know and let us send you an email when Sarga Sudha Malayalam Monthly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sarga Sudha Malayalam Monthly:

Shortcuts

Share

Category