Vibgyor Malayalam

Vibgyor Malayalam എം.ടി. വാസുദേവൻ നായരുടെ വാക്കുകൾ ഓർക്കുക: ഓരോ പുസ്തകവും വാസ്തവത്തിൽ ഒരു നവീന പ്രപഞ്ചമാണ്. നിങ്ങളുടെ ആ അത്ഭുതകരമായ യാത്രയ്ക്ക് ഇവിടെ തുടക്കം കുറിക്കാം!

ചക്രവ്യൂഹം [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]⁣⁣⁣⁣രചന ✍️ : പുടയൂര്‍ ജയനാരായണന്‍𝐏𝐚𝐠𝐞 𝐄𝐱𝐭𝐞𝐧𝐭 : 190  | 𝐆𝐞𝐧𝐫𝐞 :  നോവൽ ⁣⁣⁣മുഖ വില :  ₹ 290⁣⁣⁣കുരുക്ഷേ...
27/05/2025

ചക്രവ്യൂഹം [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]⁣⁣
⁣⁣
രചന ✍️ : പുടയൂര്‍ ജയനാരായണന്‍

𝐏𝐚𝐠𝐞 𝐄𝐱𝐭𝐞𝐧𝐭 : 190 | 𝐆𝐞𝐧𝐫𝐞 : നോവൽ ⁣
⁣⁣
മുഖ വില : ₹ 290⁣
⁣⁣
കുരുക്ഷേത്രഭൂമിയില്‍ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുപോയ അഭിമന്യുവിനെ മുന്‍നിര്‍ത്തിയുള്ള സ്വതന്ത്രമായ ആഖ്യാനമാണിത്. അഭിമന്യുവിനെപ്പോലെ ഒരു യോദ്ധാവ് എങ്ങനെ ചെറുപ്രായത്തില്‍ ത്തന്നെ ഒരു മഹാരഥനായി വളര്‍ന്നു എന്ന ചോദ്യത്തിനുത്തരമാണ് ഈ കൃതി. അഭിമന്യുവിന്റെ ഉള്ളിലെ അടങ്ങാത്ത വിജയതൃഷ്ണയും അതില്‍നിന്നുള്ള ഊര്‍ജ്ജവും നോവലിലുടനീളം നിറഞ്ഞിരിക്കുന്നു.⁣
ഒപ്പം അഭിമന്യുവിന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് സവിശേഷമായ വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യുന്നു ഈ കൃതി.⁣

മഹാഭാരതത്തിന്റെ മൗനങ്ങളില്‍നിന്നും ഒരു ഉജ്ജ്വല രചന⁣

𝐅𝐨𝐫 𝐁𝐨𝐨𝐤 𝐏𝐮𝐫𝐜𝐡𝐚𝐬𝐞 𝐂𝐨𝐧𝐭𝐚𝐜𝐭 : +𝟗𝟏 𝟖𝟐𝟖𝟏𝟓𝟗𝟑𝟎𝟓𝟒

അനായാസേന മരണം [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]⁣⁣രചന ✍️ : അരുൺ ഷൂറി⁣𝐏𝐚𝐠𝐞 𝐄𝐱𝐭𝐞𝐧𝐭 : 518  | 𝐆𝐞𝐧𝐫𝐞 :  പഠനം⁣⁣മുഖ വില :  ₹ 640⁣ബുദ്ധന്‍, രാമകൃഷ്ണപരമ...
27/05/2025

അനായാസേന മരണം [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]⁣

രചന ✍️ : അരുൺ ഷൂറി

𝐏𝐚𝐠𝐞 𝐄𝐱𝐭𝐞𝐧𝐭 : 518 | 𝐆𝐞𝐧𝐫𝐞 : പഠനം⁣

മുഖ വില : ₹ 640

ബുദ്ധന്‍, രാമകൃഷ്ണപരമഹംസന്‍, രമണമഹര്‍ഷി, ഗാന്ധിജി,
വിനോബാ ഭാവേ എന്നിവരുടെ ജീവിതങ്ങളും അന്തിമദിനങ്ങളും, നമ്മുടെ മതഗ്രന്ഥങ്ങള്‍, മഹാഗുരുക്കന്മാരുടെ ഉദ്‌ബോധനങ്ങള്‍,
മനസ്സിനെ നിയന്ത്രണാധീനമാക്കാനുള്ള അനുശീലനങ്ങള്‍
എന്നിവ പഠിച്ചും അപഗ്രഥിച്ചും സ്വാനുഭവങ്ങളിലൂടെയും
അരുണ്‍ ഷൂരി മരണത്തെ നേരിടാനുള്ള സൂചനകള്‍
ഈ പുസ്തകത്തിലൂടെ നമുക്ക് സമ്മാനിക്കുന്നു.
മരണമെന്ന ആത്യന്തികയാഥാര്‍ത്ഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന ദര്‍ശനം പകര്‍ന്നുതരുന്ന കൃതി

𝐅𝐨𝐫 𝐁𝐨𝐨𝐤 𝐏𝐮𝐫𝐜𝐡𝐚𝐬𝐞 𝐂𝐨𝐧𝐭𝐚𝐜𝐭 : +𝟗𝟏 𝟖𝟐𝟖𝟏𝟓𝟗𝟑𝟎𝟓𝟒

പെരിയാർ രാഷ്ട്രീയ നിരീശ്വരവാദത്തെക്കുറിച്ച് ഒരു പഠനം [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]⁣⁣രചന ✍️ : കാർത്തിക് റാം മനോഹരൻ⁣⁣𝐏𝐚𝐠𝐞 𝐄𝐱𝐭𝐞𝐧𝐭 : 199  | 𝐆𝐞...
24/05/2025

പെരിയാർ രാഷ്ട്രീയ നിരീശ്വരവാദത്തെക്കുറിച്ച് ഒരു പഠനം [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]⁣

രചന ✍️ : കാർത്തിക് റാം മനോഹരൻ⁣

𝐏𝐚𝐠𝐞 𝐄𝐱𝐭𝐞𝐧𝐭 : 199 | 𝐆𝐞𝐧𝐫𝐞 : പഠനം⁣

മുഖ വില : ₹ 𝟯𝟬𝟬⁣

നമ്മള്‍ക്ക് രാഷ്ട്രീയാധികാരം വേണ്ട, ചിന്തിക്കാനുള്ള ശക്തി മാത്രം മതി.⁣

-പെരിയാര്‍ ഇ.വി. രാമസ്വാമി⁣

ദ്രാവിഡമുന്നേറ്റത്തിനു നാന്ദികുറിച്ച, പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് അപമാനകരമാണെന്ന ബോദ്ധ്യം സൃഷ്ടിച്ച പെരിയാര്‍; തമിഴ്‌നാടിന്റെ സാമൂഹിക നവോത്ഥാനത്തിനും നവീനമായൊരു തമിഴ് വ്യക്തിത്വത്തിനും അടിത്തറപാകിയ പരിഷ്‌കര്‍ത്താവ്.⁣

ദൈവത്തെ ഉന്മൂലനം ചെയ്യണമെന്ന് പെരിയാര്‍ വിശ്വസിച്ചത് എന്തുകൊണ്ട്? പെരിയാര്‍ പിന്തുടര്‍ന്ന ഒരേയൊരു കുറ്റവാളിയായിരുന്നോ ദൈവം? ബ്രാഹ്‌മണഹിന്ദുത്വത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും തിര്‍ക്കുകയും ചെയ്ത അനേകര്‍ക്കിടയില്‍, പെരിയാറിനെ വ്യത്യസ്തനാക്കിയതും തുല്യനാക്കിയതും എന്താണ്?⁣

പെരിയാറിന്റെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന കൃതി⁣

𝐅𝐨𝐫 𝐁𝐨𝐨𝐤 𝐏𝐮𝐫𝐜𝐡𝐚𝐬𝐞 𝐂𝐨𝐧𝐭𝐚𝐜𝐭 : +𝟗𝟏 𝟖𝟐𝟖𝟏𝟓𝟗𝟑𝟎𝟓𝟒

മാഞ്ഞുപോയ ശംഖുമുദ്ര [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]രചന ✍️ : ഡോ. എം.ജി. ശശിഭൂഷൺ𝐏𝐚𝐠𝐞 𝐄𝐱𝐭𝐞𝐧𝐭 : 237 | 𝐆𝐞𝐧𝐫𝐞 : ചരിത്രം മുഖ വില :  ₹ 𝟯𝟬𝟬ഇരുവശങ്ങളി...
24/05/2025

മാഞ്ഞുപോയ ശംഖുമുദ്ര [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]

രചന ✍️ : ഡോ. എം.ജി. ശശിഭൂഷൺ

𝐏𝐚𝐠𝐞 𝐄𝐱𝐭𝐞𝐧𝐭 : 237 | 𝐆𝐞𝐧𝐫𝐞 : ചരിത്രം

മുഖ വില : ₹ 𝟯𝟬𝟬

ഇരുവശങ്ങളിലും തുമ്പിക്കൈ ഉയര്‍ത്തിനില്‍ക്കുന്ന രണ്ടു കൊമ്പനാനകളും ചുവട്ടിലായി ‘ധര്‍മ്മോസ്മത് കുലദൈവതം’ എന്ന ആപ്തവാക്യവും ആലേഖനം ചെയ്ത ശംഖുമുദ്ര തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രമുഖ നാട്ടുരാജ്യങ്ങളെപ്പോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കണമെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ആഗ്രഹിച്ചിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂര്‍. തിരുവിതാംകൂറിലെ രാജഭരണത്തിന്റെ അന്ത്യവും ആ രാജ്യത്തിന്റെ തിരോധാനവും ഈ കൃതിയില്‍ വിശദീകരിക്കുന്നു.
‘ശംഖിന്റെ നാട’് എന്നറിയപ്പെട്ട തിരുവിതാംകൂറിന്റെ തിരോധാനത്തിന്റെ ചരിത്രം

𝐅𝐨𝐫 𝐁𝐨𝐨𝐤 𝐏𝐮𝐫𝐜𝐡𝐚𝐬𝐞 𝐂𝐨𝐧𝐭𝐚𝐜𝐭 : +𝟗𝟏 𝟖𝟐𝟖𝟏𝟓𝟗𝟑𝟎𝟓𝟒

ജാതി വർഗ്ഗം ഹിന്ദുത്വം : മാർക്സ്അംബേദ്കർ ചിന്തകൾ [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]രചന ✍️ : ഡോ. കെ. എസ്. മാധവൻPage Extent : 241 | Genre : ലേഖനങ...
24/05/2025

ജാതി വർഗ്ഗം ഹിന്ദുത്വം : മാർക്സ്
അംബേദ്കർ ചിന്തകൾ [𝐏𝐚𝐩𝐞𝐫𝐛𝐚𝐜𝐤]

രചന ✍️ : ഡോ. കെ. എസ്. മാധവൻ

Page Extent : 241 | Genre : ലേഖനങ്ങൾ

മുഖ വില : ₹ 370

ജാതി, വർഗ്ഗം, ഹിന്ദുത്വം എന്നിവ കോർപ്പറേറ്റ് മൂലധനവും സമഗ്രാധിപത്യ മതരാഷ്ട്ര വ്യവസ്ഥയുമായി പാരസ്പര്യപ്പെട്ട് പ്രവർത്തിക്കുന്നതിനെ
മാർക്സ് - അംബേദ്കർ കാഴ്ച്ചപ്പാടിൽ വിശകലനം ചെയ്യുന്ന പുസ്തകം.

𝐅𝐨𝐫 𝐁𝐨𝐨𝐤 𝐏𝐮𝐫𝐜𝐡𝐚𝐬𝐞 𝐂𝐨𝐧𝐭𝐚𝐜𝐭 : +𝟗𝟏 𝟖𝟐𝟖𝟏𝟓𝟗𝟑𝟎𝟓𝟒

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Vibgyor Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category