Bhagidhari Bags

Bhagidhari Bags We manufacture and supply various types of Eco Friendly bags made in cotton, jute and bamboo. contact in 9495106544.

we also design and make School Bags,Conference Bags, Executive Bags etc according to the budget and taste of customers.

Code: Adhimaterial :  Hand loom cottonRate : 5804 colours available at Bhagidhari shop, Poothole , Thrissur..
29/01/2020

Code: Adhi
material : Hand loom cotton
Rate : 580
4 colours available at Bhagidhari shop, Poothole , Thrissur..

നമ്മുടെ കരഭൂമി മാത്രമല്ല, കടലും അതിലെ അസംഖ്യം ജീവികളും പ്ലാസ്റ്റിക്കിന്റെ മരണക്കെണിയിൽപെട്ട് അനുനിമിഷം നശിച്ചു കൊണ്ടിരിക...
14/01/2020

നമ്മുടെ കരഭൂമി മാത്രമല്ല, കടലും അതിലെ അസംഖ്യം ജീവികളും പ്ലാസ്റ്റിക്കിന്റെ മരണക്കെണിയിൽപെട്ട് അനുനിമിഷം നശിച്ചു കൊണ്ടിരിക്കുകയാണ്. 2010 ൽ സിയാറ്റിൽ കടൽത്തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ ഇരുപതിലേറെ പ്ലാസ്റ്റിക് സഞ്ചികളും ഒരു ഗോൾഫ് ബോളും നിരവധി മറ്റു പ്ലാസ്റ്റിക് വസ്തുക്കളും ഉണ്ടായിരുന്നുവത്രെ! ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ചു് കടലിലെ മാലിന്യം കാരണം 800 ലധികം ജീവികളാണ് ലോകത്താകെ നാശോന്മുഖമായിരിക്കുന്നത്. ഇതിൽ 80 ശതമാനത്തിന്റെയും കാരണം പ്ലാസ്റ്റിക് എന്ന ഭീകര വസ്തുതന്നെ!
ഓരോ വർഷവും 13 മില്യൻ ടൺ പ്ലാസ്റ്റിക് മാലിന്യം കടലിൽ ഒഴുകിയെത്തുന്നു. കടലിൽ കലരുന്ന പ്ലാസ്റ്റിക് മനുഷ്യർക്കും അപകടം തന്നെയാണ്. പ്ലാസ്റ്റിക് പൂർണമായും മണ്ണിൽ ലയിച്ചു ചേരാൻ നൂറു കണക്കിന് വർഷങ്ങൾ വേണ്ടിവരും എന്നത് നേരാണ്. പക്ഷേ, പല പ്ലാസ്റ്റിക് വസ്തുക്കളും പെട്ടെന്നു തന്നെ ചെറിയ തരികളായി ജലത്തിൽ അലിഞ്ഞു ചേരും. അവ നാം കഴിക്കുന്ന മത്സ്യത്തിലൂടെയും മറ്റും മനുഷ്യരുടെ ആമാശയത്തിൽ എത്തി, കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്:
പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണ് പരിഹാരം. ഭാഗി ദാരിയുടെ പരിസ്ഥിതി സൗഹൃദ ബാഗുകൾ ശീലമാക്കൂ. ഈ തലമുറയോടും വരാനിരിക്കുന്ന നിരവധി തലമുറകളോടും നീതി കാണിക്കൂ.

ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം എന്നാണല്ലോ പഴമൊഴി. നാശത്തെ, അഥവാ മരണത്തെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിൽ നിന്നായി...
08/01/2020

ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം എന്നാണല്ലോ പഴമൊഴി. നാശത്തെ, അഥവാ മരണത്തെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിൽ നിന്നായിരിക്കണം സംസ്കാരവും തത്വചിന്തയും ചരിത്രവും ശാസ്ത്രവുമടക്കം എല്ലാ ജ്ഞാന മേഖലയും വികസിച്ചു വന്നത്. എന്നാൽ ശാശ്വതമായ നിലനിൽപ്പും അപകടം തന്നെ. കാലനില്ലാത്ത കാലത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങൾ നമ്മെ ഭയപ്പെടുത്തും. നാശത്തെ അതിജീവിക്കാനാണ് മനുഷ്യർ പ്ലാസ്റ്റിക് കണ്ടു പിടിച്ചത്. ഇന്നാകട്ടെ പ്ലാസ്റ്റിക് ഏറ്റവും വലിയ വില്ലനായി ആകാശം മുട്ടെ വളർന്നിരിക്കുന്നു. മണ്ണും വായുവും ജലവും അടക്കം ജൈവലോകത്തെയാകെ കാൽക്കീഴിലൊതുക്കുന്ന വാമനനായി ഭൂമിയിലെ ജീവനെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്താൻ കാലുയർത്തി നിൽക്കുകയാണ് പ്ലാസ്റ്റിക് / റക്സിൻ ഉൽപ്പന്നങ്ങൾ. എന്താണ് പരിഹാരം? നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു തുണി സഞ്ചിയിൽ പരിഹാരമുണ്ട്: സ്കൂൾ ബാഗ്, കോൺഫറൻസ് ബാഗ്, ലാപ്ടോപ് ബാഗ്, എക്സിക്യൂട്ടീവ് ബാഗ്, വാനിറ്റി ബാഗ് തുടങ്ങി റ ക്സിനിലും പ്ലാസ്റ്റിക്കിലും ലഭിക്കുന്ന എല്ലാതരം ബാഗുകളും തുണിയിലും ജൂട്ടിലും മുളയിലുമൊക്കെ നിർമ്മിച്ചു വിതരണം ചെയ്യുന്ന സംരംഭമാണ് തൃശ്ശൂരിലെ ഭാഗി ദാരി ഇക്കോ ഗ്രൂപ്പ്. തൃശ്ശൂർ റെയിൽവെ സ്റ്റേഷനടുത്ത് പൂത്തോളിലാണ് ഭാഗി ദാരിയുടെ ഷോറൂം. സമ്മേളനങ്ങൾക്ക് പ്രകൃതി സൗഹൃദ ബാഗുകൾ ആവശ്യമുണ്ടെങ്കിൽ, സ്കൂളുകളിലേയ്ക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്നതരം പ്രകൃതി സൗഹൃദ ബാഗുകൾ മൊത്തമായി ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: താഴെ കാണുന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ ഈ പോസ്റ്റിനു താഴെ ഒരു കുറിപ്പെഴുതുക.
ഫോൺ നമ്പർ: 9495106544

Address

Poothole
Thrissur

Opening Hours

Monday 10am - 9pm
Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 10am - 9pm

Alerts

Be the first to know and let us send you an email when Bhagidhari Bags posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share