25/08/2026
Oru Rathriyude Dhooram | ഒരു രാത്രിയുടെ ദൂരം – Subi Susan | സുബി സൂസൻ - Stories
കുടുംബ ബന്ധങ്ങൾ, അതിലുണ്ടായ ചിതറിച്ചകൾ, പ്രണയം, നഷ്ടപ്രണയം, മനുഷ്യ ദൈന്യതകൾ, ചെറിയ മനുഷ്യരുടെ കൊച്ചു കൊച്ച് ആനന്ദങ്ങൾ, ഒറ്റപ്പെടലുകൾ, അഭിലാഷങ്ങൾ, സ്ത്രീയനുഭവങ്ങൾ തുടങ്ങി ജീവിതത്തെ തൊട്ടുനിൽക്കുന്ന വിഷയങ്ങളാണ് സുബി സൂസൻ കഥകളാക്കി മാറ്റിയിരിക്കുന്നത്. ലോകമാകെ അടച്ചുപൂട്ടിയിരുന്ന ലോക്‌ഡൗൺ കാലം പല കഥകളിലും കടന്നുവരുന്നു. അങ്ങനെ, അറിഞ്ഞാ അറിയാതെയോ ഈ കഥകൾ നാം ജീവിച്ച കാലത്തിന്റെ ചരിത്ര രേഖ കൂടിയാവുന്നുണ്ട്. മലയാളിയുടെ പിന്നാമ്പുറത്ത് എപ്പോഴും മഴയുടെ പെയ്ത്തുനടക്കുന്നു. നമ്മുടെ നല്ലതും ചീത്തയുമായ ധാരാളം ഓർമ്മകളിൽ മഴയും ജലവും താളമിട്ടു നിൽക്കാറുണ്ട്. ഈ സമാഹാരത്തിലെ പല കഥകളിലും മലയാള മഴ കൂടി അനുഭവിക്കാം.
- വി ഷിനിലാൽ
ORDER NOW !
Price : 165 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
Use code flat20 for an instant 20% discount on our website!
Call / WhatsApp @ +918593013939 ( 10am - 7pm )