24/08/2026
വളരെ ലളിതവും സരസവും ആയ ഭാഷയിൽ, പല സാഹചര്യത്തിലും പല തരത്തിലും ഉള്ള 10 കഥകൾ അടങ്ങിയ ഈ സമാഹാരം വായിച്ചപ്പോൾ, നമ്മൾ നേരിൽ അനുഭവിച്ച പലതുമായും, അതോടൊപ്പം നമുക്കറിയുന്ന പലരുടേയും അനുഭവങ്ങളുമായും തീർച്ചയായും സാമ്യം തോന്നുന്നു.
‘സതി’ എന്ന് തൂലിക നാമം ഉള്ള, സതീഷ് കുമാർ എന്ന എഴുത്തുകാരനെ നേരിട്ട് എനിക്കറിയില്ല. പക്ഷെ 'ഹാർമോണിക് ചലനങ്ങൾ' എന്ന പുസ്തക വായനയിലൂടെ അദ്ദേഹത്തെ അറിയുന്നു. അദ്ദേഹത്തിന്‍റെ എഴുത്തിനു ഒരു പ്രത്യേക ഒഴുക്കുണ്ട്.
വളരെ ലളിതവും സരസവും ആയ ഭാഷയിൽ, പല സാഹചര്യത്തിലും പല തരത്തിലും ഉള്ള 10 കഥകൾ അടങ്ങിയ ഈ സമാഹാരം വായിച്ചപ്പോൾ, നമ്മൾ നേരിൽ അനുഭവിച്ച പലതുമായും, അതോടൊപ്പം നമുക്കറിയുന്ന പലരുടേയും അനുഭവങ്ങളുമായും തീർച്ചയായും സാമ്യം തോന്നുന്നു. പലതിലും നമ്മളെത്തന്നെയോ നമുക്ക് അറിയാവുന്നവരേയോ ആണ് കാണാൻ കഴിഞ്ഞത്. അതേ സമയം, ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്ത വിഷയങ്ങളെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.
"പാഡ്" വാങ്ങാൻ പോയ റോസ്മോളെ എനിക്ക് വളരെ നന്നായി അറിയാം. പിറകെ ഓടിപ്പോയ അമ്മയേയും..!
"ഹിമകണങ്ങൾ വീഴാതെ എന്‍റെ ഒരു രാവും പുലർന്നിട്ടില്ല.."ചുടുചുംബനം എന്ന കഥയിൽ, കോളേജ് വരാന്തയിൽ നിന്ന് ഋഷികേഷ് ഹിമയോടിത് പറയുമ്പോൾ, ഞാനും അവിടെ അവർക്കൊപ്പം ഉള്ളത് പോലെത്തന്നെ തോന്നി.. ഈ കഥയിലുടനീളം വായനക്കാരിൽ പ്രണയത്തിന്‍റെ സ്പന്ദനങ്ങൾ അനുഭവപ്പെടുന്നു..
IT മേഖലയിലെ കഥ പറയുന്ന "ഡിജിറ്റൽ വാല്യൂസ്" ശരിക്കും ജോലിയിലെ യഥാർഥ്യങ്ങളുടെ തിരിച്ചറിവ് കഥയിലൂടെ വായനക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നു.
"പോളിസിയാണ് വിഷയം" എന്ന കഥയിലെ പിള്ളച്ചേട്ടനേയും എനിക്ക് നല്ല പരിചയം തോന്നി. തോന്നിയതല്ല..എനിക്ക് അവരെ അറിയാം...
"ഈശ്വരാ ഇന്നെന്താണാവോ" ഒറ്റയിരുപ്പിൽ വായിച്ചു... വിരുപാക്ഷനും , സുന്ദരാക്ഷിയും അടിപൊളി..പെട്ടെന്ന് തീർന്നുപോയത് പോലെ!
"അനന്തമജ്ഞാതമവർണ്ണനീയം" വായിച്ചപ്പോൾ പുതുതലമുറയുടെ ചിന്തകൾ, ശരികൾ ഒക്കെ നമ്മേയും ചിന്തിപ്പിക്കും.
'ചൈതന്യാശ്രമം' വായിച്ചു നിർത്തിയപ്പോൾ പെട്ടെന്ന് 10 കഥയും കഴിഞ്ഞല്ലോ എന്ന പരിഭവം തോന്നും.
ചെറിയ ഒരു പുസ്തകം കൊണ്ട് വായനയുടെ ഒരു അനുഭൂതി പകർന്നു തന്നതിന് സതിക്ക് നന്ദി.....
പുതിയ കാലത്തിന്റെ വൈവിധ്യമാർന്ന കഥകൾ
കോപ്പികൾക്ക് വിളിക്കുക
9074042517