Vriksha Books Cafe

Vriksha Books Cafe Books Shop, Books Cafe, Gift A Book Services available online and offline.

ഒരു ഭയങ്കരകാമുകൻ, വാങ്ക്, വീട്ടുകാരൻ, മലയാളി മെമ്മോറിയൽ, തിരുവിളയാടൽ, അഭിജ്ഞാനം, പെണ്ണും ചെറുക്കനും, നെടുമോഹനിദ്ര തുടങ്ങ...
08/08/2025

ഒരു ഭയങ്കരകാമുകൻ, വാങ്ക്, വീട്ടുകാരൻ, മലയാളി മെമ്മോറിയൽ, തിരുവിളയാടൽ, അഭിജ്ഞാനം, പെണ്ണും ചെറുക്കനും, നെടുമോഹനിദ്ര തുടങ്ങി 2015-നും 2023-നും ഇടയിൽ എഴുതപ്പെട്ട നാല്പത്താറ് കഥകൾ.എഴുത്തുകാരും നവോത്ഥാനനായകരും സാധാരണ മനുഷ്യരും പക്ഷിമൃഗാദികളും ഇടകലരുന്ന മറ്റൊരു ആവാസവ്യവസ്ഥയിത്.

പോർച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കർണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതൽക്കുള്ള മനു...
07/08/2025

പോർച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കർണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതൽക്കുള്ള മനുഷ്യരുടെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നദികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ചില സംഭവങ്ങൾ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സ്പെയിനിൽ വംശീയ പീഡനത്തിരയായ ജൂതരുടെ പോർച്ചുഗലിലേക്കുള്ള പലായനം. വാസ്കോ ദ ഗാമ കോഴിക്കോടെത്തുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ശ്രീകൃഷ്ണദേവരായരുടെ കിരീടാഭിഷേകം. ഗോവ പോർച്ചുഗീസുകാരുടെ അധീനത്തിലാവുന്നത്. കേവലം മുപ്പത്തിയാറു വർഷങ്ങളിലായി (1492-1528) ചുരുളഴിയുന്ന ചരിത്രസംഭവങ്ങളുടെ പാശ്ചാത്തലത്തിൽ നടക്കുന്ന സാധാരണ മനുഷ്യരുടെ കാല്പനിക കഥകളാണ് ഈ നോവലിന്റെ ഇതിവൃത്തം.

സാമൂഹിക കേരളത്തിന്റെ പരിവർത്തനത്തിൽ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാർട്ടിയു...
03/08/2025

സാമൂഹിക കേരളത്തിന്റെ പരിവർത്തനത്തിൽ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവർത്തനങ്ങളിലും നിസ്വാർഥവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിക്കുകയും എന്നാൽ ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിൽ മറയുകയും വിസ്മരിക്കപ്പെടുകയും ചെയ്ത കുറേ മനുഷ്യരുടെ ജീവഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ട് നോവലുകൾ ഒന്നിച്ച്.

രാഷ്ട്രീയവിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാം എന്നതിന് മികച്ച ഉദാഹരണമാണ് ഇടിമിന്നലുകളുടെ പ്രണയമെന്ന് സച്ചിദാനന്ദൻ ...
02/08/2025

രാഷ്ട്രീയവിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാം എന്നതിന് മികച്ച ഉദാഹരണമാണ് ഇടിമിന്നലുകളുടെ പ്രണയമെന്ന് സച്ചിദാനന്ദൻ നിരീക്ഷിക്കുന്നു. മലയാളത്തിന് ഒരു പുതിയ അനുഭവമായ, പാറക്കടവ് കഥകൾ പോലെ, ചിന്തയുടെയും ഏകാഗ്രതയുടെയും തീക്ഷ്ണശില്പമായി മാറിയ അപൂർവ നോവലാണ് മീസാൻ കല്ലുകളുടെ കാവൽ. ഈ രണ്ടു ചെറിയ നോവലുകളും ഇനി ഒറ്റ പുസ്തകത്തിൽ.

മാസൽ എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും ആഴത്തിലുള്ള അർത്ഥം പരിശോധിച്ചാൽ സമൃദ്ധിയിലേക്ക് നയിക്കുന്ന നിഗൂഡരഹസ്യത്തെ നമുക്ക...
02/08/2025

മാസൽ എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും ആഴത്തിലുള്ള അർത്ഥം പരിശോധിച്ചാൽ സമൃദ്ധിയിലേക്ക് നയിക്കുന്ന നിഗൂഡരഹസ്യത്തെ നമുക്ക് കണ്ടെത്താനാകും. നമ്മെ വിജയത്തിന്റെ രഹസ്യങ്ങളിലേക്ക് അതേസമയം പ്രായോഗികമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്ന നോവൽ.

പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആ...
31/07/2025

പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു. ഒന്നുകിൽ അത് മനസ്സിനോട്, അല്ലെങ്കിൽ ഉടലിനോട് അതുമല്ലെങ്കിൽ ആത്മാവിനോട്... ഉടൽ തൊടുന്നവർ ആത്മാവിന്റെ ഭാഷയറിയുന്നവർ കൂടിയായാലോ? ആദിയിൽ ഒരാത്മാവ് ആയിരുന്നവർ പരസ്പരം വേർപിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്...

എന്റെ തലയിലും ശരീരത്തിലും തീവ്രതയുള്ള വെളിച്ചം നിറഞ്ഞു. ഒരു മില്യൻ പ്രകാശവർഷമകലെയുള്ള ധൂമതാരാഗണം, ശബ്ദമില്ലാതെ ശ്വസിക്കു...
31/07/2025

എന്റെ തലയിലും ശരീരത്തിലും തീവ്രതയുള്ള വെളിച്ചം നിറഞ്ഞു. ഒരു മില്യൻ പ്രകാശവർഷമകലെയുള്ള ധൂമതാരാഗണം, ശബ്ദമില്ലാതെ ശ്വസിക്കുന്നു. നക്ഷത്രാകൃതിയുള്ള പുകപടലങ്ങളും നക്ഷത്രങ്ങളും കനത്ത ഇരുട്ടിൽ മഴവില്ലു തീർത്ത് വെട്ടിത്തിളങ്ങി കറങ്ങിത്തിരിയുന്നു. നിശ്ശബ്ദമായ ശ്വാസനിശ്വാസങ്ങൾ. ജപ്പാനിലെ സമകാലിക സ്ത്രീത്വത്തിന്റെ ചിത്രം. തങ്ങളുടെ ഭാവി കണ്ടെത്താനുള്ള വഴിയിൽ അടിച്ചമർത്തലിനെയും സ്വന്തം അനിശ്ചിതത്വങ്ങളെയും നേരിടുന്ന മൂന്ന് സ്ത്രീകളുടെ കഥ.
വിവർത്തനം: ആശാ നായർ

ആധുനിക സമൂഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യാപകമാകുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചുള്ള ആക്ഷേപഹാസ്യമായി...
31/07/2025

ആധുനിക സമൂഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യാപകമാകുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചുള്ള ആക്ഷേപഹാസ്യമായി ഈ നോവലിനെ കാണാം.

തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ടെക്‌നോപാർക്കിന്റെ ക്യാമ്പസിൽ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങൾ. അതിനു പിന്നിൽ ആസൂത്രിതമായ ക...
28/07/2025

തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ടെക്‌നോപാർക്കിന്റെ ക്യാമ്പസിൽ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങൾ. അതിനു പിന്നിൽ ആസൂത്രിതമായ ക്രൈമുണ്ടെന്നു മനസ്സിലാവുന്നതോടെ പോലീസ് സംഘം മനുദേവ് എന്ന ടെക്കിയുടെ പിന്തുണ തേടുന്നു. മനുദേവെന്ന കുറ്റാന്വേഷകന്റെ കരിയറിൽവെച്ചേറ്റവും ദുഷ്‌കരമായ കേസന്വേഷണം നിരവധി ട്വിസ്റ്റുകളിലൂടെ കടന്നുപോകുന്നു. ഒടുവിൽ ടെക്‌നോ ക്രിമിനലിന്റെ മുന്നിൽ ടീം പരാജയം സമ്മതിച്ചെന്നു തോന്നിപ്പിക്കുന്ന ഘട്ടത്തിൽ സവിശേഷമായൊരു നീക്കത്തിലൂടെ മനുവും ടീമും നിർണായകമായ ആ ബ്രേക്ക് ത്രൂ നേടിയെടുക്കുന്നു. ആദർശ് മാധവൻകുട്ടിയുടെ തിരുവനന്തപുരം ക്രൈം കഥകൾ എന്ന കൃതിക്കുശേഷം കേരളത്തിലെ സമകാലിക വിഷയങ്ങളെ ടെക്‌നോപാർക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ ആണ് ട്രാവൻകൂർ ക്രൈം മാനുവൽ എന്ന നോവൽ.

തന്റെ 90-ാം ജന്മദിനത്തോടടുക്കുന്ന പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ, സ്വയം ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. എന്നാൽ ആ തീരു...
28/07/2025

തന്റെ 90-ാം ജന്മദിനത്തോടടുക്കുന്ന പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ, സ്വയം ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. എന്നാൽ ആ തീരുമാനം അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. മരണത്തോട് അടുത്തു നിൽക്കുന്ന ആ പ്രായത്തിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നിലേക്കാണ് അയാൾ കടന്നുചെല്ലുന്നത്. ഏകാന്തത, നിരാശ, ഓർമ്മ, സാഹസികത എന്നിവയിലൂടെ കടന്നുപോകുന്ന അയാൾക്ക് ഒരേസമയം ജീവിതത്തോടും മരണത്തോടും തീക്ഷ്ണമായ വാഞ്ഛ അനുഭവപ്പെടുന്നു. മനുഷ്യസ്നേഹത്തിന്റെ ആഴമേറിയ അടയാളങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ പുസ്തകം, അതിമനോഹരമായ ഒരു മാർകേസ് മാസ്മരികതയാണ്. പ്രണയവും ഭ്രാന്തും സ്വപ്നങ്ങളും ആർക്കും അപ്രാപ്യമല്ലായെന്ന് തെളിയിക്കുന്ന കൃതി

ചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ ഗൊയ്‌റ്റെ എന്ന സാഹിത്യ പ്രതിഭാസത്തിന്റെ രംഗപ്രവേശം മാത്രമല്ല സാഹിത്യത്തിൽ വരാൻ പോകുന്...
28/07/2025

ചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ ഗൊയ്‌റ്റെ എന്ന സാഹിത്യ പ്രതിഭാസത്തിന്റെ രംഗപ്രവേശം മാത്രമല്ല സാഹിത്യത്തിൽ വരാൻ പോകുന്ന പരിവർത്തനത്തിന്റെ വിളംബരം കൂടിയായിരുന്നു. കത്തുകളുടെ രൂപത്തിലുള്ള ഈ നോവലിൽ ഒരു യുവമനസ്സിന്റെ സ്വാത ന്ത്ര്യമോഹവും കാമിതങ്ങളും തടസ്സമില്ലാതെ ഒഴുകിപ്പരക്കുന്നു. യൗവ നതീക്ഷ്ണതയുടെ ലോഹദ്രവങ്ങൾകൊണ്ടു നിർമ്മിച്ച വെർതറുടെ സങ്കടങ്ങൾ സാഹിത്യത്തോടു പ്രണയബദ്ധരായവർക്ക് ഇന്നും ഒഴിവാക്കാനാവാത്ത പുസ്തകമാണ്.

മന്ത്രശക്തിക്കടിമപ്പെട്ട് വ്യാജദൈവങ്ങൾക്കു മുമ്പിൽ മുട്ടുകുത്തുകയും അവർ ആജ്ഞാപിക്കുന്നതുപോലെ മറ്റ് വ്യാജദൈവങ്ങളുടെ ഭക്തര...
28/07/2025

മന്ത്രശക്തിക്കടിമപ്പെട്ട് വ്യാജദൈവങ്ങൾക്കു മുമ്പിൽ മുട്ടുകുത്തുകയും അവർ ആജ്ഞാപിക്കുന്നതുപോലെ മറ്റ് വ്യാജദൈവങ്ങളുടെ ഭക്തരെ കൊന്നൊടുക്കുകയും ചെയ്യുന്നവർ. ആ ദൈവങ്ങളുടെ പ്രതിമകൾ മറുദൈവങ്ങളുടെ ആരാധകരാൽ നശിപ്പിക്കപ്പെടുന്നു. ആ ദൈവങ്ങളുടെ ആരാധകരാകട്ടെ അവരെ വരിയുടയ്ക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും രണ്ടു കഷണമായി മുറിച്ച് കെട്ടിത്തൂക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സുബോധമെന്നാൽ വളരെ നേർത്ത, ദുർബലമായ ഒരു വസ്തുവാണ്. വെറുപ്പും മൂഢത്വവും കപടഭക്തിയും അത്യാഗ്രഹവുമാണ് പുതിയ സമ്പൂർണനാശത്തിന്റെ നാല് കുതിരപ്പടയാളികൾ. മാജിക് റിയലിസവും കല്പിതകഥകളും ചേർത്തൊരുക്കിയ സൽമൻ റുഷ്ദിയുടെ മികച്ച നോവൽ.

Address

Trivandrum City

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+918714012500

Alerts

Be the first to know and let us send you an email when Vriksha Books Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vriksha Books Cafe:

Share

Category