Neema Concept

Neema Concept concept

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും :-ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്...
20/09/2025

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും :-

ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.

എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

10000 വർഷങ്ങൾക്ക് മുമ്പ്
രേഖപ്പെടുത്തപ്പെട്ട മന്ത്രമാണത്.

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.

എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

" "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

" ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളം ആയി ഇരിക്കട്ടെ

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

"രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000 വർഷങ്ങൾക്ക് മുമ്പ് രേഖ
പ്പെടുത്തപ്പെട്ട ഈ മന്ത്രവും, ഇതുപോലെ അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ വേദങ്ങളെയും,
ഉപനിഷത്തുകളെയും പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി പോകുന്നതിലും,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും കുണ്ഠിത
പെട്ട് നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....

അത് നമ്മുടെ ധര്‍മ്മമാണ്.

കാർ ജമ്പ് സ്റ്റാർട്ട് ചെയ്യുന്ന വിധം * ചുവപ്പ് (+) കേബിൾ:   * ചാർജ് തീർന്ന കാറിന്റെ (+) ടെർമിനലിൽ ഘടിപ്പിക്കുക (നമ്പർ 1)...
29/07/2025

കാർ ജമ്പ് സ്റ്റാർട്ട് ചെയ്യുന്ന വിധം
* ചുവപ്പ് (+) കേബിൾ:
* ചാർജ് തീർന്ന കാറിന്റെ (+) ടെർമിനലിൽ ഘടിപ്പിക്കുക (നമ്പർ 1).

* ചുവപ്പ് കേബിളിന്റെ മറ്റേയറ്റം ബാറ്ററി ചാർജ് ഉള്ള കാറിന്റെ (+) ടെർമിനലിൽ ഘടിപ്പിക്കുക (നമ്പർ 2).

* കറുപ്പ് (-) കേബിൾ:
* ബാറ്ററി ചാർജ് ഉള്ള കാറിന്റെ (-) ടെർമിനലിൽ ഘടിപ്പിക്കുക (നമ്പർ 3).
* ചാർജ് തീർന്ന കാറിന്റെ എഞ്ചിനിലെ പെയിന്റ് ഇല്ലാത്ത ഒരു ലോഹഭാഗത്ത് ഘടിപ്പിക്കുക (ബാറ്ററിയിൽ നിന്ന് അകലെ, നമ്പർ 4).

* സ്റ്റാർട്ട് ചെയ്യുക

* ആദ്യം ബാറ്ററി ചാർജ് ഉള്ള കാർ സ്റ്റാർട്ട് ചെയ്യുക.
* പിന്നാലെ ചാർജ് തീർന്ന കാറും സ്റ്റാർട്ട് ചെയ്യുക.
* കേബിളുകൾ നീക്കം ചെയ്യുക:
* ഘടിപ്പിച്ചതിന്റെ വിപരീത ക്രമത്തിൽ (4-3-2-1) കേബിളുകൾ ഓരോന്നായി നീക്കം ചെയ്യുക.
സുരക്ഷ ഉറപ്പാക്കാൻ, നെഗറ്റീവ് കേബിൾ ഡെഡ് കാറിന്റെ ബാറ്ററിയിൽ നേരിട്ട് ഘടിപ്പിക്കാതെ എഞ്ചിനിലെ ലോഹഭാഗത്ത് എവിടെയെങ്കിലും വേണം ഘടിപ്പിക്കാൻ

‘സയനൈഡ്’  നാവിൽ ഒന്ന്  തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്ത...
28/07/2025

‘സയനൈഡ്’ നാവിൽ ഒന്ന് തൊട്ടാൽ തൽക്ഷണം മരണം സുനിശ്ചിതമായ അതിമാരക വിഷമാണ് അതുകൊണ്ട് തന്നെ പൊട്ടാസ്യം സയനൈഡിന്റെ രുചി എന്താണ് ലോകത്തിന് അറിയില്ലായിരുന്നു അതറിയാൻ ശ്രമിച്ചവർ ആരും തന്നെ ജീവിച്ചിരിപ്പില്ല താനും. എന്നാൽ ആദ്യമായും അവസാനമായും സയനൈഡിന്റെ രുചി അറിഞ്ഞ് അത് ലോകത്തെ അറിയിച്ച് ലോകം വിട്ടുപോയ ഒരേഒരാളുണ്ട് അയ്യാൾ ഒരു മലയാളിയാണ് എറണാകുളം സ്വദേശിയായ കണ്ണൻ എന്ന പ്രസാദ്. ശാസ്ത്രലോകം ഇന്നും മഹാത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്ന ആ സംഭവം നടക്കുന്നത് 2006 ൽ ആണ്. കൃത്യമായി പറഞ്ഞാൽ 2006 ജൂൺ 17.

എന്നാൽ പ്രസാദിന്റെ മരണശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം ലോകശ്രദ്ധ നേടുന്നത്. 2021 ലെ ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ബെഞ്ചമിന്‍ ലെബറ്ററിന്റെ 'വെന്‍ വീ സീസ് റ്റു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് ' (When We Cease to Understand the World) എന്ന പുസ്തകത്തിലൂടെ. അതിവിശിഷ്ടമായ നോണ്‍ ഫിക്ഷന്‍ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ പുസ്തകം ശാസ്ത്രലോകത്തെ അട്ടിമറിച്ച ചില പ്രതിഭകളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. അതിലൊരാള്‍ പ്രസാദായിരുന്നു. വാര്‍ത്ത ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ചു.

എറണാകുളം ജില്ലയിലെ കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരൻ - സരോജം ദമ്പതികളുടെ മുത്തമകൻ കണ്ണൻ എന്ന പ്രസാദ്. സുമുഖനും ആരെയും ആകർഷിക്കുന്ന പെരുമാറ്റത്തിന് ഉടമയുമായ കട്ടിമീശക്കാരൻ, തേച്ചുമിനുക്കിയ മുഴുൈക്ക ഷർട്ടും പാൻറ്സും വേഷം, എപ്പോഴും മുഖത്ത് പുഞ്ചിരി, ഒരു തവണ സംസാരിച്ചവർ പോലും ഓർത്തുവെക്കുന്ന പ്രകൃതം. തൃപ്പൂണിത്തുറയിലെ സ്വർണ്ണപ്പണി വിട്ട് 2005ലാണ് പ്രസാദ് പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ സ്വന്തമായി ജ്വല്ലറി തുടങ്ങിയത്. കൈയിലുള്ളത് സ്വരുക്കൂട്ടിയും അച്ഛനുൾപ്പെടെ പലരോടും കടം വാങ്ങിയുമാണ് 25 ലക്ഷത്തോളം മുടക്കി 'ഗോൾഡൻ ജ്വല്ലറി വർക്സ്' എന്ന കട തുടങ്ങിയത്.
ചുരുങ്ങിയ കാലംകൊണ്ട് പ്രസാദിന്‍റെ സൗഹൃദവലയം വ്യാപിച്ചു, മോശമല്ലാത്ത കച്ചവടവും. അതിനിടെയാണ് പ്രസാദിന്‍റെ ജീവിതം തകർത്ത സംഭവം സൗഹൃദത്തിന്‍റെ രൂപത്തിലെത്തിയത്. മാർബിൾ തൊഴിലാളികളാണെന്നു പരിചയപ്പെടുത്തിയ രാജസ്ഥാനിലെ ബിക്കനിർ സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ സ്വർണമെന്നു തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞ അകത്ത് പിച്ചളയായ മാല നൽകി വഞ്ചിച്ചു. നാലുലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. മാർച്ച് 28ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽവെച്ച് ആദ്യഘട്ട പണമായ രണ്ടുലക്ഷം നൽകി ഇടപാടും നടത്തി.
വൈകിയാണ് താൻ ചതിക്കപ്പെട്ട വിവരം പ്രസാദ് അറിയുന്നത്. മാസങ്ങൾക്കുശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സമാന തട്ടിപ്പ് നടത്തി പിടിയിലായ വാർത്ത പ്രസാദ് പത്രങ്ങളിലൂടെ അറിഞ്ഞു. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു പരാതിയും നൽകി മടങ്ങി. സംഭവശേഷം മാനസികമായി തകർന്ന പ്രസാദിനെ ബന്ധു സഹായിച്ചെങ്കിലും കരകയറാനായില്ല.

ജീവിതം അവസാനിപ്പിക്കാൻ ഉറപ്പിച്ച പ്രസാദ് ജൂൺ 15ന് വെണ്ണക്കരയിലെ ബന്ധുവീട്ടിൽനിന്ന് സയനൈഡുമായി ഇറങ്ങി. സ്വർണ്ണപ്പണിക്കാരനായത്കൊണ്ട് സയനൈഡ് വാങ്ങാനുള്ള ലൈസൻസുണ്ടായിരുന്നു. പാലക്കാട് നഗരത്തിലെ ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ 207ാം നമ്പർ മുറിയെടുത്ത് താമസിച്ചു. ജൂൺ 16നാണ് അവസാനമായി അച്ഛനും അമ്മയും പ്രസാദിനോട് ഫോണിൽ സംസാരിച്ചത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ തിരികെ വീട്ടിലേക്ക് മടങ്ങിവരാൻ മാതാപിതാക്കൾ നിർബന്ധിച്ചു.

അമ്മയുടെ പിറന്നാൾ ദിവസമായ ജൂൺ 18ന് വരാമെന്നും തനിക്ക് കുഴപ്പമില്ലെന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. തനിക്ക് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താൻ ഹോട്ടൽ ബോയിയെക്കൊണ്ടും അച്ഛനോട് സംസാരിപ്പിച്ചിരുന്നു. സംഭവദിവസം രാവിലെ 6.45ന് സഹോദരൻ പ്രദീപിനോടും സംസാരിച്ചു. മൊബൈൽ ഓഫാക്കിയതിനാൽ ഹോട്ടലിലെ റിസപ്ഷനിലേക്ക് വിളിച്ചാണ് ഫോൺ കണക്ട് ചെയ്തത്. അപ്പോഴും സന്തോഷവാനായിരുന്നെന്നും പ്രശ്നങ്ങളില്ലെന്നുമുള്ള മറുപടി പ്രദീപിനും ലഭിച്ചു. പക്ഷെ പ്രസാദ് പിന്നീട് ആ മുറിവിട്ട് പുറത്ത് വന്നില്ല. അടുത്ത ദിവസം നേരമേറെ ആയിട്ടും മുറിവിട്ട് പുറത്ത് വരാതിരുന്നതിനാൽ ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പ്രസാദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു ആ ആത്മഹത്യ കുറിപ്പിലാണ് അതുവരെ ലോകം അറിയാതിരുന്ന ആ രഹസ്യം പ്രസാദ് കുറിച്ചിട്ടിരുന്നത്
കുറിപ്പ് ഇങ്ങനെയായിരുന്നു ➖

“Doctors, ഞാന്‍ പൊട്ടാസ്യം സയനൈഡിന്റെ രുചി അറിഞ്ഞു. ഭയങ്കര പുകച്ചിലാണ് ആദ്യം. പതുക്കെ വളരെ പതുക്കെ നാവെല്ലാം എരിഞ്ഞുപോകും, നല്ല കടുപ്പമാണ്, ഭയങ്കര ചവര്‍പ്പാണ്”.
''എനിക്ക് പറ്റിയ അബദ്ധം, ഞാൻ സയനൈഡ് മദ്യത്തിൽ ഇട്ടുവെച്ച ശേഷം പേനകൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേനകൊണ്ട് ഞാൻ എല്ലാ വിവരണങ്ങളും എഴുതി. എന്തോ ഓർക്കാൻ ശ്രമിച്ചു. പേന നാക്കിൽ മുട്ടിച്ചു, പിന്നെ ഭയങ്കര എരിച്ചിലായിരുന്നു ഇത് എഴുതിത്തീരുന്നതുവരെ...'' സയനൈഡിന്‍റെ രുചി രേഖപ്പെടുത്താനുള്ള കാരണമായി പ്രസാദ് രേഖപ്പെടുത്തിയത് ഇതായിരുന്നു. അതേ പേജിൽ ഒരു വരി വിട്ട ശേഷം ''എന്‍റെ മരണത്തിന് അവർ മാത്രമാണ് ഉത്തരവാദികൾ, ബിക്കനിർ സ്വദേശികളായ ഹിന്ദിക്കാർ...'' എന്നും എഴുതിയിരുന്നു…

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് ഡോ. പിബി ഗുജറാളായിരുന്നു പ്രസാദിന്റെ മൃതദേഹ പരിശോധന നടത്തിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിക്കാതെ പേനത്തുമ്പില്‍ നിന്നും വിഷം ഉള്ളില്‍ ചെന്നതിനാല്‍ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ ശരീരത്തിനകത്ത് പ്രവേശിച്ചിരുന്നുള്ളൂ. രുചി അറിയാന്‍ അത് മതിയായിരുന്നു. അതുകൊണ്ടാണ് അത് എഴുതാന്‍ കഴിഞ്ഞതും…

പ്രീയമുള്ള ശ്രീനാരായണീയരെ,എല്ലാവർക്കും ഗുരുദേവ നാമത്തിൽ നമസ്ക്കാരം🙏SNDP ഒമാൻ യൂണിയൻ Apollo ഹോസ്പിറ്റലുമായി ചേർന്ന് ഇന്നല...
27/07/2025

പ്രീയമുള്ള ശ്രീനാരായണീയരെ,

എല്ലാവർക്കും ഗുരുദേവ നാമത്തിൽ നമസ്ക്കാരം🙏

SNDP ഒമാൻ യൂണിയൻ Apollo ഹോസ്പിറ്റലുമായി ചേർന്ന് ഇന്നലെ
രാവിലെ 9-മണി മുതൽ 1-മണി വരെ അൽഹൈയിലുള്ള Apollo Hospital-ൽ വച്ച് നടത്തിയ Blood Donation Camp വൻ വിജയമാക്കി തീർത്ത എല്ലാ ശ്രീനാരായണീയർക്കും SNDP ഒമാൻ യൂണിയന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു.🙏🏻

Camp-ന്റെ തുടക്കം മുതൽ അവസാനം വരെ അകമഴിഞ്ഞ സേവനം നൽകിയ എല്ലാ ശാഖാ ഭാരവാഹികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Blood Donation camp-ലേയ്ക്ക് *വെള്ളം, Juice,സ്നാക്സ്,കേക്ക്,ബിരിയാണി,മെഡിക്കൽകിറ്റ് ,കോംപ്ലിമെൻ്ററി ഗിഫ്റ്റ്,പേപ്പർ ബാഗ് ,മുട്ട എന്നിവ തന്ന് സഹായിച്ച ശ്രീ ലിജോൾസ്,ശ്രീ ബൈജു ചിറ്റോളി,ശ്രീ അനിൽ (അൽ അൽസാബ് മോഡേൺ ബേക്കറി) (ഗാല ശാഖ),ശ്രീ. D.മുരളീധരൻ,ശ്രീ ദീപക് (ബർക്ക ശാഖ) ശ്രീ രാജേഷ് K C,( അൽ ഹൈയ്ൽ ശാഖ) ശ്രീ. സുവർണ്ണകുമാർ,ശ്രീ. അനീഷ് അച്ചായൻസ് റസ്റ്റോറൻ്റ് ,ശ്രീ അനിൽകുമാർ (സീബ് ശാഖ),ശ്രീ ഹുസൈൻ വയനാട് (നാഷണൽ ഡിറ്റെർജൻ്റ് (ബാഹർ),ശ്രീ ജോസ് (ബ്ലു കോർണർ പ്രിൻ്റിംഗ് പ്രസ്സ്),ശ്രീ ദേവിപ്രസാദ് (മസ്ക്കറ്റ് ഫാർമസി),ശ്രീ അനുപ് (ജെർമകെയർ,അരീൻ മസ്ക്കറ്റ് LLC),ശ്രീ കൃഷ്ണകുമാർ(റ്റിജാൻ ജലീൽ LLC)എന്നിവർക്കുള്ള സ്നേഹവും നന്ദിയും ഇതോടൊപ്പം അറിയിക്കുന്നു.

കൂടാതെ ക്യാമ്പിൻ്റെ ആദ്യാന്തം വരെ രജിസ്റ്റേറഷൻ പ്രവർത്തികൾ ഭംഗിയായി നിർവ്വഹിച്ച ശ്രീമതിമാരായ ഉഷാ ഹർഷൻ,വിനി റിനോഷ്(മസ്ക്കറ്റ് ശാഖ) രമ്യ സജീവ്, പ്രദീജ സുമിത് (ഹൈയ്ൽ ശാഖ), ഡോണേഷൺ വിംഗ് ഇടതടവില്ലാതെ കൃത്യമായി കൈകാര്യം ചെയ്ത ശ്രീ. ശ്യാം ,ശ്രീ ബ്ലസ്സൻ(ഗാല ശാഖ)
കോംപ്ലിമെൻ്ററി ഗിഫ്റ്റ് വിതരണ സെക്‌ഷൻ ഭംഗിയായി നിർവ്വഹിച്ച ശ്രീ അജു (ഗാല ശാഖ) ശ്രീ ഷാജിമോൻ,ശ്രീ അശോക് (സീബ് ശാഖ) ശ്രീ വിജയ്(അമ്പിളി)അൽ ഹൈയ്ൽ ശാഖ)
ഫോട്ടോസ്,വീഡീയോ എന്നിവ എടുത്ത് സഹായിച്ച ശ്രീ സുമിത്ത് (അൽ ഹൈയ്ൽ ശാഖ) , പ്രമോഷൻ വീഡിയോ ചെയ്ത് സഹായിച്ച ശ്രീ പ്രവീൺ (മസ്ക്കറ്റ് ശാഖ) കൂടാതെ ബ്ലഡ് ഡൊണേറ്റ് ചെയ്തും, ഡൊണേറ്റ് ചെയ്യുവാൻ മറ്റു സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടു വന്നും ഈ സംരഭം വൻ വിജയമാക്കി തീർത്ത എല്ലാ ശാഖാ പ്രവർത്തകർക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
സഹകരിച്ച ആരെയെങ്കിലും പേരെടുത്ത് പറയുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക.
എല്ലാവരുടെയും സഹകരണം വീണ്ടും അഭ്യർത്ഥിച്ചു കൊള്ളുന്നു.
*രക്തദാനം മഹാദാനം*

*ഗുരുദേവ ധർമ്മം ജയിക്കട്ടെ*
🙏🙏🙏

ഒരിക്കൽ നായ്ക്കളുടെ ഓട്ട മത്സരം നടക്കുന്ന വേദിയിൽ വെറുതേ രസത്തിന് ഒരു ചീറ്റ പുലിയെക്കൂടി ഉൾപ്പെടുത്തി.എന്നാൽ  ഓട്ടം തുടങ...
25/07/2025

ഒരിക്കൽ നായ്ക്കളുടെ ഓട്ട മത്സരം നടക്കുന്ന വേദിയിൽ വെറുതേ രസത്തിന് ഒരു ചീറ്റ പുലിയെക്കൂടി ഉൾപ്പെടുത്തി.
എന്നാൽ ഓട്ടം തുടങ്ങിയപ്പോൾ ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും മത്സരിക്കുന്നതും നിശബ്ദമായി നോക്കിയിരുന്നു.
മത്സരം അവസാനിച്ചു. അതിൽ ഒരു നായ വിജയിച്ചു. വിജയിച്ച നായ ചീറ്റയോട് തമാശ രൂപേണെ ചോദിച്ചു. നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത്?
ചീറ്റ പറഞ്ഞു.
നിങ്ങളോടൊപ്പം ഓടിയാൽ ഞാൻ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങൾക്കും കാണുന്നവർക്കും ഇത് നടത്തുന്നവർക്കും അറിയാം. അത് എനിക്ക് പ്രകൃതി നൽകിയ കഴിവാണ്. എന്നിട്ടും ഞാൻ നിങ്ങളോടൊപ്പം പങ്കെടുത്താൽ അത് സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് പോലെയാകും, അത് അപമാനകരമാണ്.
എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല.
നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക. അല്ലെങ്കിൽ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്.
ചിലർ ബോധപൂർവ്വം നമ്മളെ കുറ്റപ്പെടുത്താനും. താഴ്ത്തിക്കെട്ടാനും ശ്രമിക്കും. അവരെയൊക്കെ ആ രീതിയിൽ തന്നെ കണ്ട് തഴഞ്ഞേക്കുക.
അവരേക്കൾ നമ്മൾ വലുതാകുമോ, നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കുക.
നമ്മളേയും, നമ്മുടെ കഴിവുകളെയും തിരിച്ചറിയേണ്ടവർ അറിയുന്നുണ്ട്, വിലയിരുത്തുന്നുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക.
ആ ബോദ്ധ്യത്തിൽ നമ്മുടെ പ്രവർത്തന മേഖലകളിൽ നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ കൂടുതൽ കൂടുതൽ മികവ് പുലർത്തുക.

ചത്തെന്ന് കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്. മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി ക...
25/07/2025

ചത്തെന്ന് കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്. മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പനാണ് പോലീസ് ജീപ്പിലെ ചാക്ക് പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ആദ്യം പോലീസ് അത് കാര്യമാക്കിയില്ലെങ്കിലും ഒടുവിൽ കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പോലീസ് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പോലീസ് ആ മനുഷ്യനോട് ചെയ്ത ക്രൂരത കണ്ട് അന്ന് ഡോക്ടർമാർ പോലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചു. അവിടുന്നാണ് അയാൾ ഉയർത്തെഴുനേറ്റത്. അത് തോൽക്കാൻ മനസ്സില്ലാത്ത ആരുടെ മുന്നിലും അടിയറവ് പറയാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ പുനർ ജന്മമായിരുന്നു..

മണ്ണിനും മനുഷ്യനും കാവലായി മാറിയ കാരിരുമ്പിന്റെ കരുത്തുള്ള ഒറ്റ ചങ്കൻ!

അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതിയായിരുന്നു പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..

ആ പ്രതീക്ഷകളാണ് ഇന്ന് അസ്തമിച്ചത്!

ആദരാജ്ഞലികൾ സഖാവേ!💐😭💔

ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : ഒരു മലയാളിയുടെ തകർന്നടിഞ്ഞ സ്വപ്നംഇന്ത്യയിൽ ആഭ്യന്തര മേഖലയില്‍ സര്‍വീസ് തുടങ്ങിയ ആദ്യത്തെ ...
25/07/2025

ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : ഒരു മലയാളിയുടെ തകർന്നടിഞ്ഞ സ്വപ്നം

ഇന്ത്യയിൽ ആഭ്യന്തര മേഖലയില്‍ സര്‍വീസ് തുടങ്ങിയ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായിരുന്നു ഈസ്റ്റ്‌ വെസ്റ്റ് എയര്‍ലൈന്‍സ്. ബോംബെ ( മുംബൈ ) ആസ്ഥാനമാക്കിയായിരുന്നു , മലയാളിയും വര്‍ക്കല ഓടയം സ്വദേശിയുമായ തഖിയുദ്ദീൻ വാഹിദ് മാനേജിംഗ് ഡയറക്ടറായി ഈസ്റ്റ്‌ വെസ്റ്റ് എയർ ലൈൻസ് ആരംഭിച്ചത്‌. 1992ലായിരുന്നു ഈസ്റ്റ്‌ വെസ്റ്റിന്റെ സര്‍വീസുകളുടെ തുടക്കം.

1992ൽ പാട്ടവ്യവസ്ഥയിൽ ആദ്യവിമാനം വാങ്ങി. ബോയിങ് 737–200 ശ്രേണിയിൽ പെട്ടതായിരുന്നു അത്. 1992 ഫെബ്രുവരി 28ന് ആദ്യ പറക്കൽ. ബോംബെയിൽനിന്നു കൊച്ചിയിലേക്ക്. ഫ്ലൈറ്റ് നമ്പർ ഫോർഎസ് 786. രാവിലെ 5.20ന് ബോംബെയിൽ നിന്നു പുറപ്പെട്ട് 7.10നു കൊച്ചിയിലെത്തും. പിന്നെ, തിരികെ ബോംബെയിലേക്കും. ഗൾഫ് മലയാളികൾക്കും മുംബൈ മലയാളികൾക്കും പുത്തനൊരു അനുഭവമായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്.

70 കോടി രൂപയായിരുന്നു അന്ന് മുതൽ മുടക്ക്‌. മൂന്ന് ബോയിംഗ്‌ 737 വിമാനങ്ങളുമായി സർവ്വീസ്‌ ആരംഭിച്ച ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ്‌ ആറുമാസം കൊണ്ട്‌ 12 സെക്ടറുകളിലായി അതിന്റെ സർവ്വീസുകൾ വ്യാപിപ്പിച്ചു. ഇന്ത്യക്കകത്ത്‌ 20 ഓഫീസുകളും ഈ കമ്പനിക്കു വേണ്ടി പ്രവർത്തിച്ചിരുന്നു.

ഊർജം തുടിക്കുന്ന ജീവനക്കാർ. ഹൃദ്യമായ പെരുമാറ്റം. മനസ്സു നിറയ്ക്കുന്ന സ്വീകരണം. ഉശിരൻ ഭക്ഷണം. ഗൾഫ് നാടുകളിൽനിന്നു വിമാനം ഇറങ്ങുന്ന മലയാളികളെ സഹാർ എയർപോർട്ടിൽനിന്നു വണ്ടിയിൽ കയറ്റി, നേരേ സാന്റാക്രൂസിൽ കൊണ്ടുവന്ന് ഈസ്റ്റ് വെസ്റ്റിൽ കയറ്റി, കനപ്പെട്ടൊരു പ്രാതലുംകൊടുത്ത് 7.10ന് കൊച്ചിയി‍ൽ ഇറക്കിക്കൊടുക്കുമായിരുന്നു. മുംബൈയിലെ ഇടനിലക്കാരിൽനിന്നു മോചനം, നല്ല യാത്രാനുഭവം. യാത്ര വൈകൽ എന്ന അനുഭവമേ ആദ്യകാലത്ത് ഈസ്റ്റ് വെസ്റ്റിന് ഉണ്ടായിരുന്നില്ല. ഈസ്റ്റ് വെസ്റ്റിൽ ടിക്കറ്റ് ഉറപ്പാക്കാൻ യാത്രക്കാർ ഇടിച്ചുനിന്ന കാലം.

ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസിന്റെ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്നു മദർ തെരേസ. മദറിന് ഈസ്റ്റ് വെസ്റ്റിലെ എല്ലാവിമാനങ്ങളിലും സൗജന്യ ടിക്കറ്റ് അനുവദിച്ചിരുന്നു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരൊക്കെ പലപ്പോഴും ഈ വിമാനങ്ങളിൽ തഖിയുദ്ദീന്റെ അതിഥികളായിരുന്നു.

വാഹിദ് സഹോദരന്മാർ തങ്ങളുടെ വിമാനസർവീസിൽ മികവുറ്റ സേവന നിലവാരം കർശനമായി ഉറപ്പുവരുത്തിയിരുന്നു. എന്നാൽ സർവ്വീസ് തുടങ്ങിയ കാലം മുതൽ തന്നെ ശക്തരായ ചില നോർത്തിന്ത്യൻ ലോബികൾ , ഗ്രൂപ്പുകൾ ഈസ്റ്റ്‌ വെസ്റ്റിനു പിറകെ കൂടുകയും അവർക്കെതിരെ രഹസ്യ പ്രവർത്തനങ്ങളും ഉപജാപകങ്ങളും നടത്തി വന്നിരുന്നതായും പിൽക്കാല ചരിത്രം തെളിയിക്കുന്നു.

ഫിഷ്‌ എക്സ്പോർട്ടിംഗ്‌ മുതൽ വിസ കച്ചവടവും മറ്റുമായി തുടങ്ങിയ ഈ കമ്പനി ആകാശ മേലാപ്പുകളിൽ ചിറകു വിടർത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ബോംബെ അധോലോകവുമായും ദാവൂദ് ഇബ്രാഹിം അടക്കമുളളവരുമായുളള ബാന്ധവം വരെ, ഇവരുടെ സാമ്പത്തിക സ്രോതസായി ഉപജാപക സംഘങ്ങളും ബോംബെ ലോബികളും മാധ്യമങ്ങളും പ്രചരിപ്പിച്ചു തുടങ്ങി.

ആരോപണങ്ങൾക്കും ഉപജാപകങ്ങൾക്കും ബോധപൂർവ്വമുണ്ടായ ഔദ്യോഗിക തടസ്സപ്പടുത്തലുകൾക്ക് ഇടയിലും മുടക്കമില്ലാതെ , തുടക്കക്കാരുടെ പോരായ്മകളില്ലാതെ എയർലൈൻസിനെ മുന്നോട്ടു നയിക്കാൻ കഴിഞ്ഞത് മാനാജിംഗ് ഡയരക്ടറായ തഖിയുദ്ദീന്റെ മികവുറ്റ മാനേജ്മെന്റ്റ് പാടവമായി കണക്കാക്കുന്നു. ഇതിനിടയിലായിരുന്നു 1995 നവംബർ 13ന് മുംബൈയിലെ ഓഫീസിനു മുന്നിൽ വച്ച് ഡയരക്ടറായ തഖിയുദ്ദീൻ അജ്ഞാതരുടെ വെടിയേറ്റ്‌ കൊല്ലപ്പടുന്നത്.

ബെംഗളൂരുവിലേക്ക് അവസാന യാത്ര : 1995 നവംബർ 14. ശിശുദിനം. അന്നാണ് മാനേജിങ് ഡയറക്ടർ തഖിയുദ്ദീൻ വാഹിദിന്റെ മൃതദേഹവുമായി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ബോയിങ് 737 വിമാനം മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. തികച്ചും ദുഃഖപൂർണമായ അന്തരീക്ഷത്തിൽ വിമാനം പറന്നുയർന്നു. ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ വിമാനങ്ങൾ സാധാരണയായി ടേക്ക് ഓഫ് ചെയ്യുമ്പോൾ കാണാറുള്ള ഉത്സാഹഭരിതമായ അന്തരീക്ഷം അപ്രത്യക്ഷമായിരുന്നു.

വിമാനത്തിന്റെ മുൻഭാഗത്ത് ഒരു ശവപ്പെട്ടിയിൽ തഖിയുദ്ദീൻ വാഹിദിന്റെ മൃതദേഹം കിടത്തിയിരുന്നു. വിമാനത്തിൽ ആകെ യാത്രക്കാരായി ഉണ്ടായിരുന്നത് ഉറ്റബന്ധുക്കളും കമ്പനിയുടെ ഏതാനും സീനിയർ എക്സിക്യൂട്ടീവുകളും മാത്രം. തിരുവനന്തപുരം ലക്ഷ്യമാക്കി വിമാനം യാത്രയായി. ‌ വെറും 45 മാസം മുൻപാണ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ആദ്യവിമാനം പറന്നുയർന്നത്. ഇപ്പോഴിതാ മാനേജിങ് ഡയറക്ടറുടെ അവസാനയാത്ര. വിമാനയാത്രയ്ക്കിടെ തഖിയുദ്ദീന്റെ ഇളയ സഹോദരി ആമിനയ്ക്കു കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. കൂടിയാലോചനകൾക്കു ശേഷം പൈലറ്റ് വിമാനം ബെംഗളൂരുവിൽ ഇറക്കി.

ഡയരക്ടറുടെ കൊലപാതകത്തോടെ എയർലൈൻസിന്റെ പിന്നോട്ടുപോയ പ്രവർത്തനം, നിലക്കാത്ത ആരോപണങ്ങളും, ഡയരക്ടറുടെ വിയോഗ ശേഷം തുടർന്നു വന്ന കേസുകളും ശക്തരായ എതിരാളികളുടെ ഭീഷണികളും പതുക്ക പതുക്കെ ഈസ്റ്റ്‌ വെസ്റ്റ് എന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർ ലൈൻ വിമാന കമ്പനിയുടെ പ്രവർത്തനം നിർത്തി വെപ്പിക്കുന്നതിലേക്ക്‌ നയിച്ചു. 1996 ലായിരുന്നു ഈസ്റ്റ്‌ വെസ്റ്റ്‌ എയർ ലൈൻസ്‌ അതിന്റെ സര്‍വീസുകള്‍ നിര്‍ത്തിയത്‌.

തഖിയുദ്ദീനെ പറ്റി അൽപ്പം : 1952 ഡിസംബർ 28ന് തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓടയത്ത്‌ കോട്ടുവിളാകം അബ്ദുൽ വാഹിദ്‌ മുസ്ലിയാരുടേയും സൽമാ ബീവിയുടേയും മകനായാണ് തഖിയുദ്ദീൻ വാഹിദ്‌ എന്നറിയപ്പെട്ടിരുന്ന തഖിയുദ്ദീൻ അബ്ദുൽ വാഹിദിന്റെ ജനനം. ഓടയം എൽ. പി. സ്കൂളിൽ നിന്നും ഇടവ മുസ്ലിം ഹൈസ്കൂളിൽ നിന്നും പ്രാതമിക വിദ്യാഭ്യാസം കരസ്തമാക്കിയ വാഹിദ്‌ , കൊല്ലം എസ്‌. എൻ. കോളേജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും അത്‌ പൂർത്തിയാക്കിയില്ല. പിന്നീട്‌ 1970കളിൽ പിതാവിന്റെ കീഴിലുണ്ടായിരുന്ന ഉണക്കമീൻ കയറ്റുമതി ബിസിനസ്സിൽ സഹോദരൻ നാസിറുദ്ദീനോടൊപ്പം പങ്കാളിയായി ബിസിനസ്സ് ജീവിതം തുടങ്ങി.

ബഹ്‌റൈനിലെ അഹ്മദ്‌ മൻസൂർ അലാല എന്ന കൺസ്ട്രക്ഷൻ കമ്പനിയുമായുളള ബന്ധമായിരുന്നു വാഹിദ്‌ കുടുംബത്തിന് വഴിത്തിരിവായത്‌. തഖിയുദ്ദീന്റെ രണ്ട്‌ സഹോദരന്മാർ ജോലി തേടി ബഹ്‌റൈനിലെത്തിയതോടെ ആയിരുന്നു ആ മാറ്റം ആരംഭിക്കുന്നത്‌. 1980 ൽ ഈ കമ്പനിക്കു വേണ്ടി ഈസ്റ്റ്‌ വെസ്റ്റ്‌ ട്രാവൽ ആന്റ്‌ ട്രേഡ്‌ ലിങ്ക്സ്‌ എന്ന പേരിൽ അവർ ഒരു റിക്രൂട്ടിംഗ്‌ ഏജൻസി തുടങ്ങി. അലാല കമ്പനിക്കു വേണ്ടി അമ്പതിനായിരത്തിലധികം ആളുകളെ ഈ ഏജൻസി റിക്രൂട്ട്‌ ചെയ്തതായി പറയപ്പെടുന്നു. ഇതോടനുബന്ധിച്ച്‌ മുംബയിൽ തഖിയുദ്ദീൻ ഒരു ട്രാവൽ ഏജൻസിയും ആരംഭിച്ചു. അതായിരുന്നു ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈനിന്റെ തുടക്കം.

പിന്നീട്‌ കേരളത്തിലടക്കം ഇന്ത്യയിലെ വൻ നഗരങ്ങളിലും മിഡിൽ ഈസ്റ്റിലുളള വിവിധ രാഷ്ട്രങ്ങളിലും വൻ ബിസിനസ്സ്‌ സംരംഭങ്ങൾ തഖിയുദ്ദീന്റെ കീഴിൽ ഉയർന്ന് വരാനാരംഭിച്ചു. കൂടെ മുംബൈ പോലുളള ഇടങ്ങളിൽ വൻ ശത്രു നിരയും. ഒരു ദക്ഷിണേന്ത്യക്കാരന്റെ അസൂയാവഹമായ ഉയർച്ചയിൽ നിന്നുടലെടുത്ത ഉത്തരേന്ത്യക്കാരുടെ പൊതുവായ അസഹിഷ്ണുതയിൽ നിന്നുണ്ടായതാണതെന്നും മറ്റും പിന്നീട്‌ തഖിയുദ്ദീന്റെ മരണ ശേഷം പലവർത്തമാനങ്ങളും ഉയർന്ന് കേട്ടു.

വ്യവസായ സംഘാടകൻ , വ്യാപാര സംരംഭകൻ , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായ ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസിന്റെ സ്ഥാപകൻ , മനേജിംഗ്‌ ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ തഖിയുദ്ദീനെ 1995 നവംബർ 13ന് രാത്രിയിൽ ബാന്ദ്രയിലെ തന്റെ ഓഫീസിനു മുന്നിൽ വെച്ച്‌ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു.

കടപ്പാട് : FB

മണർകാട്ട്  പാപ്പൻ എന്ന ജോസഫ് മൈക്കിൾ മണർകാടിനെ  മലയാളികൾ  അറിയുന്നത് കേരളം കണ്ട ഏറ്റവും വലിയ മദ്യ രാജാവ് എന്ന നിലയിലാണ്....
25/07/2025

മണർകാട്ട് പാപ്പൻ എന്ന ജോസഫ് മൈക്കിൾ മണർകാടിനെ മലയാളികൾ അറിയുന്നത് കേരളം കണ്ട ഏറ്റവും വലിയ മദ്യ രാജാവ് എന്ന നിലയിലാണ്. എന്നാൽ അതു മാത്രമല്ല , അതുല്യനായ സ്പോർട്സ് സംഘാടകൻ, ഹോട്ടൽ വ്യവസായി, പ്ലാന്റഷന് മേഖലയിലെ അതികായൻ, തീയേറ്റർ ഉടമ, രാഷ്ട്രീയ നേതാവ് എന്നീ നിലയിലെല്ലാം പാപ്പൻ ശ്രദ്ധേയനായിരുന്നു .

പാപ്പന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു. സർക്കാർ പാപ്പരായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയ അപ്പന്റെ കടങ്ങൾ കഠിനാധ്വാനത്തിലൂടെ വീട്ടിയ മകൻ. ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ കൊടുത്ത അബ്കാരി മുതലാളി. ഈ അതികായനെ ആണ് സോമൻ ലേലം എന്ന സിനിമയിൽ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തിലൂടെ അനശ്വരമാക്കിയത്.

മണര്‍കാട് പാപ്പനെ ചുറ്റിപ്പറ്റി രസകരമായ ഒട്ടേറെ കഥയുണ്ട്.

തന്‍റെ കടയിലേക്ക് മദ്യപന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു നല്ല പരസ്യവാചകം വേണമെന്ന് അദ്ദേഹം ഒരിക്കല്‍ തീരുമാനിച്ചു. പരസ്യ വാചകം എഴുതാന്‍ അദ്ദേഹം കണ്ടെത്തിയത് ചലച്ചിത്ര പ്രവര്‍ത്തകനായ ജോണ്‍ എബ്രഹാമിനെ ആയിരുന്നു. മണര്‍കാട് പാപ്പന്‍, ജോണ്‍ എബ്രഹാമിനെ പാലായിലെ മീനച്ചിനാല്‍ തീരത്തുള്ള മഹാറാണി ഹോട്ടലില്‍ താമസിപ്പിച്ച് സല്‍ക്കരിച്ചു. ആറാം നാളിലാണ് ജോണ്‍ എബ്രഹാം പരസ്യവാചകം എഴുതിയത് എന്നാണ് കോട്ടയത്ത് പറഞ്ഞു കേള്‍ക്കുന്ന കഥ.

മണര്‍കാട് പാപ്പന്‍റെ ഷാപ്പീന്ന് കൂടിച്ചേച്ച് പോടാ @@@@… ڇ എന്നായിരുന്നു പരസ്യ വാചകം.

മറ്റൊരു രസകരമായ കഥയും മണര്‍കാട് പാപ്പനെ കുറിച്ച് ഉണ്ട് എന്നാണ് കോട്ടയത്തെ സഹൃദയര്‍ പറയുന്നത്.

മണര്‍കാട് പാപ്പന്‍ ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഇടുക്കിയിലെ അബ്ക്കാരി റേഞ്ചും തോട്ടങ്ങളും മണര്‍കാട് പാപ്പന്‍റെ ആയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം എല്ലാവര്‍ക്കും പണം കൊടുത്തു. ഇത് കണ്ട് മാനേജര്‍ അദ്ദേഹത്തിനോട് ചോദിച്ചു, ഇവരെല്ലാം നമ്മളുടെ തൊഴിലാളികളാണ്. ഇവര്‍ക്ക് പണം കൊടുക്കാതെ തന്നെ നമുക്ക് വോട്ട് ചെയ്യും. ഇടുക്കിയിലെ പ്രമുഖ അബ്ക്കാരിയായ മണര്‍കാട് പാപ്പന്‍ പറഞ്ഞ മറുപടിയാണ് രസകരം. ഞാന്‍ കൊടുത്ത ഈ പണം മുഴുവനും വൈകുന്നേരം നമ്മുടെ പെട്ടിയില്‍ തന്നെ വീഴും.

മറ്റൊരു കഥ ഇങ്ങനെ : മണർകാട് പാപ്പൻ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ തന്റെ കുഞ്ഞാടുകളെ മദ്യം നൽകി നശിപ്പിക്കുന്നതിൽ ധർമ്മരോക്ഷം പൂണ്ട കർത്താവ് പാപ്പനെ ഉപദേശിക്കുന്ന ഒരു കഥയുമുണ്ട്.
കർത്താവ് ചോദിച്ചു "നീ എന്താ പാപ്പാ ഇങ്ങനെ കള്ളുകുടിപ്പിച്ച് ദ്രോഹം ചെയ്യുന്നത്? "
പാപ്പൻ തലകുനിച്ചു പറഞ്ഞു:
"കർത്താവേ അവർ പാവങ്ങളാ. അവർക്ക് മദ്യം വേണം. മദ്യം വേണ്ടവർക്ക് മദ്യമല്ലാതെ മറ്റെന്ത് കുടിക്കാൻ കൊടുക്കും? അവർ എന്ന് പാലുകുടിക്കണമെന്ന് പറയുന്നുവോ ആ നിമിഷം ഞാൻ പശുവിനെ വാങ്ങും.
ഒരു തുള്ളി വെള്ളം ചേർക്കാതെ നല്ല പാല് കൊടുക്കും. ഇത് ബിസിനസ്‌ ആണ് .സത്യസന്ധമായ കച്ചവടം. അത് പാപമാണോ കർത്താവേ.? .." കർത്താവ് നിശബ്ദനായെന്നാണ് കഥ .

1996 ഡിസംബർ 9. പാലാ ജൂബിലി പള്ളിയിലെ പെരുന്നാൾ ദിനം. മാതാവിന്റെ രൂപവും വഹിച്ചുള്ള പ്രദിക്ഷണം അന്ന് മഴകരണം പൂർത്തിയാക്കാനായില്ല. അന്ന് ചെന്നൈയിലെ ഒരു ഹോട്ടൽ റൂമിൽ താമസിച്ചിരുന്ന പാപ്പൻ താൻ പെരുന്നാളിന് എത്താത്തതിനാൽ മാതാവ് പിണങ്ങിയതാവും എന്നു പറഞ്ഞ് ഉറങ്ങാൻ കിടന്നു. ആ ഉറക്കത്തിൽ നിന്ന് അദ്ദേഹം പിന്നീട് ഏഴുന്നേറ്റില്ല.

അറുപത്തിയാറാം വയസ്സിൽ അദ്ദേഹം ഈ ലോകത്തുനിന്ന് വിടവാങ്ങി. മൃതദേഹം വിമാനത്തിൽ നാട്ടിൽ എത്തിച്ചു.

ശവസംസ്കാരത്തിന് കേരത്തിലെ പ്രമുഖരെല്ലാം എത്തിയെങ്കിലും നൂറു കണക്കിന് യാചകർ നിറമിഴിയുമായി വന്നു നിന്ന കാഴ്ച്ചയാണ്‌ അതിൽ പങ്കെടുത്തവരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്.

- കടപ്പാട് : ഫേസ്ബുക്

ഷെറിൻ എന്ന.. ക്രിമിനൽ ന്റെ കഥ ഇങ്ങനെയാണ് തുടക്കംഭാസ്കര കാരണവർ കൊലക്കേസിന്റെ കഥ2009 നവംബർ 8, ചെങ്ങന്നൂരിനടുത്തുള്ള ചെറിയന...
25/07/2025

ഷെറിൻ എന്ന.. ക്രിമിനൽ ന്റെ കഥ ഇങ്ങനെയാണ് തുടക്കം

ഭാസ്കര കാരണവർ കൊലക്കേസിന്റെ കഥ
2009 നവംബർ 8, ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് ഗ്രാമം ഉണർന്നത് ഒരു ഞെട്ടിക്കുന്ന വാർത്തയോടെയാണ്. ആ നാട്ടിലെ പ്രമുഖനും ധനികനുമായ ഭാസ്കര കാരണവർ കൊല്ലപ്പെട്ടിരിക്കുന്നു! കാരണവേഴ്സ് വില്ല എന്ന ആഡംബര ഭവനത്തിന്റെ കിടപ്പുമുറിയിൽ, മുളകുപൊടി ചിതറിക്കിടക്കുന്ന മഞ്ഞൾനിറത്തിലുള്ള കിടക്കയിൽ, ജീവനറ്റ് കിടക്കുകയായിരുന്നു അവർ. വീട്ടുജോലിക്കാരി രാവിലെ ചായയുമായി വിളിച്ചപ്പോൾ, ഭാസ്കര കാരണവർ എഴുന്നേറ്റില്ല. അവർ തൊട്ടപ്പോഴാണ്, ആ ശരീരം തണുത്തുറഞ്ഞതാണെന്ന് മനസ്സിലായത്. മുളകുപൊടിയുടെ മൂർച്ചയുള്ള ഗന്ധം മുറിയിൽ നിറഞ്ഞിരുന്നു—ഒരു മോഷണശ്രമത്തിന്റെ അവശേഷിപ്പാണോ? ആദ്യം എല്ലാവരും അങ്ങനെയാണ് കരുതിയത്.
പക്ഷേ, നാല് ദിവസത്തിനുള്ളിൽ കേസ് തലകീഴായി മറിഞ്ഞു. കൊലപാതകി, ഭാസ്കര കാരണവരുടെ മകന്റെ ഭാര്യ ഷെറിനാണെന്ന് പൊലീസ് കണ്ടെത്തി. 2009 നവംബർ 12-ന് ഷെറിൻ അറസ്റ്റിലായി. 15 വർഷവും 8 മാസവും കഴിഞ്ഞ്, ഇപ്പോൾ അവർ ജയിൽമോചിതയാവുകയാണ്. ആരാണ് ഈ ഷെറിൻ? എന്താണ് ഈ കൊലപാതകത്തിന് പിന്നിലെ കഥ? കാരണവേഴ്സ് വില്ലയുടെ മുറികളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്ക്, ഒരു മടക്കയാത്ര.

ഷെറിൻ: ഒരു ജീവിതത്തിന്റെ തുടക്കം
കൊല്ലം പത്തനാപുരത്തെ ഒരു സാധാരണ കുടുംബത്തിൽ, മിടുക്കിയായി ജനിച്ചവളാണ് ഷെറിൻ. പഠനത്തിലും രൂപത്തിലും ഒരുപോലെ തിളങ്ങിയ ഷെറിൻ, ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, ഒരു കല്യാണാലോചന അവളെ തേടിയെത്തി—ഭാസ്കര കാരണവരുടെ മകൻ ബിനു പീറ്ററിന്റെ. പക്ഷേ, ഇത് ഒരു സാധാരണ വിവാഹാലോചനയായിരുന്നില്ല. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ബിനുവിനെ നോക്കാൻ ഒരു പരിചാരകയെ കൂടി ആഗ്രഹിച്ചാണ് ഭാസ്കര കാരണവർ ഷെറിനെ തേടിയെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഷെറിന്റെ കുടുംബത്തിന്, ഈ ആലോചന ഒരു സുവർണാവസരമായി തോന്നി. 2001 മെയ് 21-ന്, ഷെറിന്റെ വിവാഹം നടന്നു.
അമേരിക്കയിലേക്കുള്ള യാത്രയും തിരിച്ചടിയും

വിവാഹത്തിന് ശേഷം, ഷെറിനും ബിനുവും ഭാസ്കര കാരണവരോടൊപ്പം അമേരിക്കയിലേക്ക് പറന്നു. അവിടെ, ഷെറിൻ ഒരു ചെറിയ ജോലി സ്വന്തമാക്കി. ഒരു കുഞ്ഞും ജനിച്ചു. പക്ഷേ, 2006-ൽ ഷെറിന്റെ ജീവിതം തലകീഴായി. ജോലിസ്ഥലത്ത് മോഷണം ആരോപിക്കപ്പെട്ട് അവർ പുറത്താക്കപ്പെട്ടു. ഈ സംഭവം ഭാസ്കര കാരണവരെ ചൊടിപ്പിച്ചു. ഷെറിനെയും ബിനുവിനെയും അവർ നാട്ടിലേക്ക് മടക്കി അയച്ചു.
കാരണവേഴ്സ് വില്ല: ഒരു ഒറ്റപ്പെട്ട ജീവിതം
നാട്ടിലെത്തിയ ഷെറിൻ, കാരണവേഴ്സ് വില്ലയിൽ, ആഡംബരത്തിന്റെ തണലിൽ, എന്നാൽ ഒറ്റപ്പെടലിന്റെ നടുവിൽ ജീവിച്ചു. ഭർത്താവ് ബിനു പൂർണ ആരോഗ്യവാനല്ല, കുഞ്ഞ് ചെറുതാണ്, വീട്ടിൽ വേലക്കാരികൾ മാത്രം. 2006-ലെ ആ കാലം, വാട്സാപ്പിന്റെയോ ഇൻസ്റ്റാഗ്രാമിന്റെയോ യുഗമല്ല. പക്ഷേ, ഓർക്കുട്ട് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഷെറിന് പുതിയ ലോകം തുറന്നു. ഓർക്കുട്ടിലൂടെ കിട്ടിയ സുഹൃത്തുക്കൾ, ഷെറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ചിലർ രാത്രിയും പകലും കാരണവേഴ്സ് വില്ലയിൽ എത്തി. അമേരിക്കയിൽ നിന്ന് ഭാസ്കര കാരണവർ അയച്ചിരുന്ന പണം, ഷെറിന്റെ ആർഭാട ജീവിതത്തിന് ഇന്ധനമായി.
വൈരാഗ്യത്തിന്റെ തീ

2009-ൽ ഭാസ്കര കാരണവർ നാട്ടിലേക്ക് മടങ്ങിയെത്തി. മരുമകളുടെ വഴിവിട്ട ജീവിതം കണ്ട്, അവർക്ക് ദേഷ്യം തോന്നി. ഒരിക്കൽ, ഒരു സുഹൃത്തിനൊപ്പം, ഷെറിനെ ഉപദേശിക്കാൻ ശ്രമിച്ചു. "ഡാഡി, ഡാഡിയുടെ കാര്യം നോക്കിയാൽ മതി. എനിക്കറിയാം എന്റെ ജീവിതം!"—ഷെറിന്റെ മറുപടി അലർച്ചയായിരുന്നു. ഈ സംഭവം, ഭാസ്കര കാരണവരെ കൂടുതൽ പ്രകോപിപ്പിച്ചു. അവർ, ബിനുവിന്റെയും ഷെറിന്റെയും പേര് എഴുതിയിരുന്ന വിൽപത്രം റദ്ദാക്കി.
ഈ തീരുമാനം, ഷെറിന്റെ ഉള്ളിൽ വൈരാഗ്യത്തിന്റെ തീ കോരിയിട്ടു. 65-കാരനായ ഭർതൃപിതാവിനെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢാലോചനയിലേക്ക് അവൾ നീങ്ങി.
കൊലരാത്രി: ഒരു ഗൂഢാലോചന
ഷെറിന്റെ അന്നത്തെ കാമുകൻ, കുറിച്ചി സ്വദേശി ബാസിത് അലി, ആയിരുന്നു ഈ പദ്ധതിയിലെ പ്രധാന കണ്ണി. 2009 നവംബർ 7-ന് രാത്രി, ബാസിത് അലിയും സുഹൃത്തുക്കളായ നിതിനും ഷാനു റഷീദും കാരണവേഴ്സ് വില്ലയിലെത്തി. ഷെറിൻ തന്നെ വാതിൽ തുറന്നു. മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന ഭാസ്കര കാരണവരെ, ഷെറിൻ ക്ലോറോഫോം ഉപയോഗിച്ച് മയക്കി. ബാസിതും കൂട്ടാളികളും ചേർന്ന്, തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
മോഷണം നടന്നതായി തോന്നിക്കാൻ, മുറിയിലും കട്ടിലിലും മുളകുപൊടി വിതറി. ബാസിതും കൂട്ടരും മടങ്ങി. ഷെറിൻ, ഒന്നും സംഭവിക്കാത്തതുപോലെ, താഴത്തെ നിലയിലെ മുറിയിൽ പോയി ഉറങ്ങി. രാവിലെ, വേലക്കാരി ഭാസ്കര കാരണവർ മരിച്ചതായി അറിയിച്ചപ്പോൾ, ഷെറിൻ പൊട്ടിക്കരഞ്ഞു. പൊലീസിനെ വിളിച്ചു, സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി—ഒരു നാടകം, തികഞ്ഞ അഭിനയം.
പാളിയ തന്ത്രവും പൊലീസിന്റെ കണ്ണും
"മോഷണത്തിനിടെ കള്ളൻ കൊലപ്പെടുത്തിയതാണ്," ഷെറിൻ പൊലീസിനോട് പറഞ്ഞു. ഒന്നാം നിലയിലെ ജനലിലൂടെ കള്ളൻ കയറിയതാകാമെന്നും, ഔട്ട്‌ഹൗസിലെ ഏണി ഉപയോഗിച്ചതാകാമെന്നും അവൾ കഥ മെനഞ്ഞു. പക്ഷേ, പൊലീസിന്റെ കണ്ണുകൾ അത്ര എളുപ്പം വഞ്ചിക്കപ്പെട്ടില്ല.
ഔട്ട്‌ഹൗസിലെ ഏണി പരിശോധിച്ചപ്പോൾ, അത് പൊടിപിടിച്ച് കിടക്കുന്നു. അടുത്തിടെ ആരും ഉപയോഗിച്ച ലക്ഷണമില്ല. വീട്ടിലെ രണ്ട് വലിയ നായ്ക്കൾ, ആ രാത്രി കുരച്ചില്ലെന്ന് അയൽവാസികൾ പറഞ്ഞു. വേലക്കാരി, രാവിലെ താൻ എത്തിയപ്പോൾ നായ്ക്കൾ

മയങ്ങിക്കിടക്കുകയായിരുന്നുവെന്ന് മൊഴി നൽകി. ആരോ നായ്ക്കളെ മയക്കിയിരിക്കണം.
ഷെറിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ, ഒരു നമ്പറിലേക്ക് ഒരാഴ്ചയ്ക്കിടെ 55 തവണ വിളിച്ചതിന്റെ തെളിവ് ലഭിച്ചു—ബാസിത് അലിയുടെ നമ്പർ! മുറിയിലെ വാതിൽപ്പിടിയിൽ ഒരു പുരുഷന്റെ വിരലടയാളവും കണ്ടെത്തി. മൂന്നാം ദിവസം, ഷെറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. രണ്ട് ദിവസത്തിനകം, ബാസിതും കൂട്ടാളികളും ഗോവയിൽ നിന്ന് പിടിയിലായി.

നീതിയുടെ വിധി

2011 ജനുവരി 11-ന്, മാവേലിക്കര അതിവേഗ കോടതി ഷെറിന് ജീവപര്യന്തവും 85,000 രൂപ പിഴയും വിധിച്ചു. ബാസിത് അലിക്കും കൂട്ടാളികൾക്കും ഇരട്ട ജീവപര്യന്തം. 15 വർഷവും 8 മാസവും കഴിഞ്ഞ്, ഷെറിൻ ഇപ്പോൾ മോചിതയായിരിക്കുന്നു. പക്ഷേ, ബാസിതും കൂട്ടാളികളും ഇപ്പോഴും ജയിലിൽ. ഇരട്ട ജീവപര്യന്തം കാരണം, അവർക്ക് ഇനിയും 13 വർഷമെങ്കിലും ജയിലിൽ കഴിയണം.

കാരണവേഴ്സ് വില്ലയുടെ ശാന്തത

ഇന്ന്, കാരണവേഴ്സ് വില്ല ശൂന്യമാണ്. ആർഭാടവും രഹസ്യങ്ങളും നിറഞ്ഞ ആ വീട്, കൊലപാതകത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ഷെറിന്റെ മകനും ഭർത്താവും ബന്ധുക്കൾക്കൊപ്പം അമേരിക്കയിലേക്ക് പോയി. കൊലപാതക സമയത്ത് നാല് വയസ്സുണ്ടായിരുന്ന ആ കുഞ്ഞിന് ഇപ്പോൾ ഇരുപതിനടുത്ത് പ്രായം. ജയിൽ ഉദ്യോഗസ്ഥർ പറയുന്നു, ഷെറിനെ തേടി ആരും ജയിലിലെത്തിയില്ല.
ഷെറിന്റെ ജീവിതം—ആർഭാടം, വഴിവിട്ട പ്രണയം, ക്രൂരത—ചെറിയനാടിന്റെ ചരിത്രത്തിൽ ഒരു ഇരുണ്ട അധ്യായമായി. കാരണവേഴ്സ് വില്ലയുടെ മൗനം

ഒരാൾ ഒരു  ആഡംബര കാർ വാങ്ങിയാൽ,  ഒരു വലിയ വീട് വച്ചാൽ, ഒരു function നടത്തിയാൽ അതിന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന സ്ഥിരം കമന...
25/07/2025

ഒരാൾ ഒരു ആഡംബര കാർ വാങ്ങിയാൽ, ഒരു വലിയ വീട് വച്ചാൽ, ഒരു function നടത്തിയാൽ അതിന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന സ്ഥിരം കമന്റ്‌ ആണ്, ഈ കാശ് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്തെങ്കിൽ പുണ്യം കിട്ടിയേനെ എന്ന്.

ആരാണ് പാവപ്പെട്ടവൻ ?

എന്ത് കൊണ്ട് അയാൾക്ക്‌ വീടില്ല ?

നമ്മുടെ നാട്ടിൽ ദിവസക്കൂലിക്ക് പണിക്കു പോയാൽ ഇപ്പോൾ 1000 രൂപ കുറഞ്ഞത് കിട്ടും... പല തൊഴിൽ മേഖലയിലും ഇപ്പോൾ ആളിനെ കിട്ടാൻ ഇല്ല....

1000 രൂപ വൈകിട്ട് ശമ്പളം കിട്ടുമ്പോ

ആദ്യം പോയി 450 രൂപയ്ക്കു ഒരു ഫുള്ള് മേടിക്കന്ന, അത് തീർത്തിട്ട് അടുത്ത ദിവസം പണിക്കു പോകാത്ത ആളിന് എങ്ങനെ കാശ് മിച്ചം ഉണ്ടാകും ?

1000 രൂപ കിട്ടുമ്പോൾ, 600 രൂപ ചെലവാക്കണം, 400 രൂപ സൂക്ഷിച്ചു വയ്ക്കണം.

1000 രൂപ അച്ഛൻ സമ്പാദിക്കുന്നത് വീട്ടിൽ തികയുന്നില്ലങ്കിൽ അമ്മ ജോലി ചെയ്യണം ഉടനെ പറയും അമ്മ ജോലിക്ക് പോയാൽ ഞാട്ടുകാർ എന്ത് പണയും.

18 വയസുള്ള മകൻ ഡെയിലി 500 രൂപ ചിലവാക്കി ബൈക്കിൽ പെട്രോൾ അടിച്ചു പൊറോട്ടയും ബീഫും കഴിച്ച് നടക്കാതെ അവനും ജോലി ചെയ്യണം.

(ചില മക്കൾ അച്ഛൻ ജോലി നിർത്താതെ ജോലി ചെയ്യില്ല, ചില അച്ചന്മാർ മക്കൾ ജോലിക്ക് പോയി തുടങ്ങിയാൽ അടുത്ത ദിവസം തൊട്ട് പിന്നെ പണിക്കു പോകില്ല... ഇത് പൊതുവെ കേരളത്തിൽ മാത്രം ഉള്ളതാണ്)

അങ്ങനെ ഒരു വീട്ടിൽ ആവതുള്ളവർ എല്ലാവരും ജോലി ചെയ്‌താൽ, അതിൽ പത്ത് രൂപ മിച്ചം വച്ചാൽ, അത് എവിടെങ്കിലും ഇൻവെസ്റ്റ്‌ ചെയ്തു അതിൽ നിന്ന് പത്തു രൂപ വരുമാനം വരുന്ന പോലെ ചെയ്‌താൽ, പാവപ്പെട്ടവർ എന്നുള്ള പേരും മാറും ദാരിദ്ര്യവും മാറും.

ഈ പാവപ്പെട്ടവർ എന്ന് പറയുന്നവർക്ക് 15 ലക്ഷം രൂപയുടെ ഒരു വീട് ഉണ്ടാക്കാൻ വെറും മൂന്നോ നാലോ വർഷം മതി. ആദ്യത്തെ 5 ലക്ഷം ചേർക്കാൻ ആണ് പാട് അത് കഴിഞ്ഞു തനിയെ കൂടി കൂടി വരും.

30k/40k മാസ ശമ്പളത്തിൽ ആണ് ഇവിടെ പണക്കാർ എന്ന് പറയുന്ന പലരും ജോലി ചെയ്യുന്നത്.

പ്രൈവറ്റ് സ്കൂളിൽ ജോലി ഉള്ള ടീച്ചറും, സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഭർത്താവും പണക്കാർ ആണ് 20+25 = 45k ആണ് സാലറി പക്ഷേ അവർക്ക് ഒരു അടുക്കും ചിട്ടയും ഉള്ള ജീവിത രീതി ഉണ്ട് അതിലാണ് കാര്യം.

അവര് മിച്ചം വച്ച് മക്കളേ പഠിപ്പിച്ചു, 20 വർഷം കഴിയുമ്പോൾ ഒരു സ്ഥലം മേടിച്ചു വീട് വച്ച് ഒരു കാർ മേടിച്ചാൽ അത് പാവപ്പെട്ടവനു കൊടുക്കണോ...??????

അവരുടെ ആ കാറിൽ ഒന്ന് മണത്തു നോക്കണം... ആ ഭാര്യയുടെയും ഭർത്താവിന്റെയും വിയർപ്പിന്റെയും ചോരയുടെയും മണം ഉണ്ടാകും.

എന്റെ അഭിപ്രായത്തിൽ ഒരു വീട്ടിലെ മാസം വരുമാനം ചിലവിന്റെ 3 ഇരട്ടി എങ്കിലും വേണം.

അച്ഛന് അത്രെയും വരുമാനം ഉണ്ടെങ്കിൽ വേറെ ആരും ജോലിക്ക് പോകണം എന്നില്ല ഇതിലും കൂടുതൽ വേണം എന്നുകവർക്ക് പോകാം വരുമാനം അത്രെയും ഇല്ലെങ്കിൽ അടുത്ത ആരാണ് ഉള്ളവർ എല്ലാവരും ജോലി ചെയ്യണം... ചിലവിന്റെ 3 ഇരട്ടി വരുമാനം ആകുന്നതു വരെ.

ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് പോസിറ്റീവ് ആയി എടുത്താൽ നിങ്ങളുടെ അടുത്ത തലമുറ രാജാവിനെപ്പോലെ ജീവിക്കും.

Source: FB

Address

Muscat

Telephone

+919188422202

Website

Alerts

Be the first to know and let us send you an email when Neema Concept posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Neema Concept:

Share