30/09/2023
*ഇത് ജമാൽ സാഹിബ്.* അനേക അനാഥകളുടെ ജമാലുപ്പ
രാജ്യത്ത് തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന ലീഗ് നേതാവ് , വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും ഇന്നത്തെ സംസ്ഥാന-ജില്ലാ ലീഗ് നേതൃത്വം വലിയ പ്രാധാന്യമൊന്നും കൽപ്പിക്കാത്ത ഒരു വൃദ്ധൻ .
ഇദ്ധേഹം പറഞ്ഞ ഒരു കാര്യവും മഹാൻമാരായ നേതാക്കളായിരുന്ന ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ ഹൈദരലി തങ്ങൾ സീതിസാഹിബ് സി.എച്ച്. ഇ അഹമ്മദ് . സാഹിബ് എന്നിവർ തട്ടി കളഞ്ഞിട്ടില്ല.
നൂറ് ശതമാനം സത്യത്തോടൊപ്പം മാത്രം നിൽക്കുന്ന ജമാൽ സാഹിബിനെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും മാത്രമാണ് ചെയ്തിരുന്നത്.
90 നടുത്ത് വയസുള്ള ജമാൽ സാഹിബ് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും പാണക്കാടും പാണ്ടി കടവത്തും പോയി അഭ്യർത്ഥന നടത്തിയിട്ടും അതിനെ മാനിക്കാത്ത പുതിയ നേതാക്കളെ കുറിച്ച് എന്ത് പറയാൻ ?
ജമാൽ സാഹിബിനെ അപമാനിച്ചവർക്ക് അള്ളാഹു നൽകും . അല്ലാതെന്ത് പറയാൻ
വയനാട് ജില്ലയിൽ മുസ്ലിം ലീഗിലെ കടുത്ത ഗ്രൂപ്പ് പ്രവർത്തനം ചിലരെ ആസൂത്രിതമായി പുറത്താക്കാനാണ് നിലവിലെ ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദും, ടി മുഹമ്മദും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ msf ലോ , യൂത്ത് ലീഗിലോ ഒരു പ്രവർത്തനത്തിലും കാണാത്ത ബാപ്പാന്റെ ലേബലിലും - കെട്ട് ബന്ധത്തിന്റെ പേരിലും നേരിട്ട് സ്റ്റേറ്റ് പ്രവർത്തക സമിതിയിലെത്തിയ ഫ്രോഡും കൂടി സംസ്ഥാന നേതാക്കളുടെ ചെവിതിന്നുകൊണ്ടാണ് യാഹ്യാഖാൻ തലക്കൽ എന്ന പ്രവർത്തകർക്കിടയിൽ വേരുള്ള - msf ലും യൂത്ത് ലീഗിലും ശാഖ മുതൽ ജില്ല വരെ സ്ഥാനങ്ങൾ വഹിച്ച ഒരു സമ്പൂർണ്ണ രാഷ്ട്രീയക്കാരനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തത് -
അവർ തന്നെ അദ്ധേഹം മറ്റുപാർട്ടിയിൽ ചേരുന്നു എന്ന വാർത്ത കൂടി കൊടുത്ത് നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുകയാണ്.
ജമാൽ സഹാബിന്റെ അന്ത്യദിനം സ്വപ്നം കണ്ട് WMO പിടിച്ചടക്കാൻ സ്വപ്നം കണ്ട് നടക്കുന്ന സി മമ്മുട്ടി ഇവർക്ക് വേണ്ട ഒത്താശ ചെയ്യുന്നതും ഒരു യാഥാർത്യമാണ്.
35 വർഷത്തോളമായി ഒരു പ്രസ്ഥാനം ജീവവായുവായി കൊണ്ട് നടന്ന വരെ നിയന്ത്രിക്കുന്നതും - തീരുമാനങ്ങളെടുക്കുന്നത് പല പാർട്ടിയിലും പോയി ഭാഗ്യപരീക്ഷണത്തിനായി ലീഗിൽ എത്തിയവരാണ് എന്നുള്ളത് വിരോധാഭാസം.
ക്ഷുഭിത യവ്വനങ്ങളെ പ്രോൽസാഹിപ്പിച്ചിരുന്ന പാർട്ടി ഇന്ന് കേവലം കുയലൂത്ത് കാരെ മാത്രം ഉൾക്കൊള്ള നേതാക്കളുടെ കൈകളിൽ എത്തിയതും പാർട്ടിയിലെ, ചെറുകിട നേതാക്കളുടെ ആവശ്യങ്ങളെ ചൂഷണം ചെയ്ത് കൊണ്ടാണ്.
ജനാധിപത്യം പോയിട്ട് ഉൾപാർട്ടി ജനാധിപത്യം പോലും അനുവദിക്കാത്ത, ചോദ്യങ്ങളൊന്നും വേണ്ട എന്ന ഏകാദിപത്യ നിലപാടുമായി പോകുന്ന ഈ നേതൃത്വം എത്ര കാലം ഈ ജന്മി മനോഭാവത്തിൽ പാർട്ടിയെ നയിക്കും.
നിരന്തരം അപമാനിച്ചും - നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കിയും നിങ്ങൾ വേട്ടയാടിയാലും സാധാരണ പ്രവർത്തകനായി എത്ര കാലം നിൽക്കേണ്ടി വന്നാലും ഈ പാർട്ടി വിട്ട് യഹ്‌യ പോകും എന്ന ജില്ലാ നേതൃത്വത്തിന്റെ തോന്നൽ വെറുതെയാണ്. കാരണം യാഹ്യാഖാൻ നേതാവായത് കൗൺസിൽ നടക്കുമ്പോൾ പ്രത്യേക കത്തുകൾ കൊണ്ട് വന്നോ, അല്ലെങ്കിൽ ഏതെങ്കിലും തിണ്ണയിൽ കാത്ത് കിടന്നോ അല്ല. msf ലും യൂത്ത് ലീഗിലും, ലീഗിലും ശാഖ മുതൽ ജില്ല വരേ എത്തിയത് സാധാരണ പ്രവർത്തകർക്കിടയിൽ ദൈനം ദിന പ്രവർത്തനങ്ങളിൽ ഇടപെട്ട് തന്നെയാണ്.
*ശുഭപ്രതീക്ഷയോടെ ഹരിത രാഷ്ട്രീയത്തിന്റെ വളർച്ചക്ക് ഇനിയും ഞങ്ങളുടെ കൂടെ യാഹ്യാ ഖാൻ തലക്കൽ ഞങ്ങളോടൊപ്പം തന്നെ ഉണ്ടാകും സംസ്ഥാന ജില്ലാ നേതൃത്വമേ* .