14/09/2016
എന്ത് കൊണ്ട് കാശ്മീരികൾ മനസ്സുകൊണ്ട് ഇന്ത്യയെ വെറുക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?എന്ത് കൊണ്ട് അവർ ആസാദി ആഗ്രഹിക്കുന്നു?
കഴിഞ്ഞ കുറച്ചു മാസങ്ങളായി കാശ്മീരികൾ അനുഭവിക്കുന്ന യാതനകളും വേദനകളും ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പീഡനമാണ്.അവരുടെ ജീവിതത്തിൽ ഇതിലും വലുത് ഇനി അവർ അനുഭവിക്കാനുണ്ടാവില്ല.ലോകത്തു എല്ലാ രാജ്യത്തും നിരോധിച്ച പെല്ലെറ്റ് കാശ്മീരികളെ കൊല്ലാതെ കൊല്ലുകയാണ്.ഒരൊറ്റ പെല്ലെറ്റ് ഷൂട്ടിൽ നിന്നും പുറത്തേക്ക് വരുന്നത് നൂറുകണക്കിന് ചീളുകളാണ്.അത് ശരീരത്തിൽ നിന്നും പുറത്തെടുക്കുക എന്നുള്ള ഒരിക്കലും കഴിയാത്ത കാര്യമാണ്.അത്കൊണ്ട് തന്നെ മുറിവേറ്റവൻ അവന്റെ ജീവിതകാലം മുഴുവൻ നരകയാതന അനുഭവിക്കേണ്ടി വരും.ഇതിലും നല്ലതു അവരെ ഒന്നടങ്കം കൊല്ലുകയായിരുന്നു.
സത്യത്തിൽ എന്താണ് കാശ്മീരികൾ ചെയ്ത തെറ്റ് ? ഞാൻ മനസ്സിലാക്കിയത് അവർ കാശ്മീരിൽ ജനിച്ചു കാശ്മീരികൾ ആയി എന്നുള്ളതാണ് അവർ ചെയ്ത ഏക തെറ്റ്.
ഇന്ത്യൻ ഭടന്മാർ അവരോടു കാണിക്കുന്ന ക്രൂരത ഒരു തീവ്രവാദി പോലും കാണിക്കില്ല.നമ്മൾ ഉദ്ദേശിക്കുന്ന പോലെ അല്ല കാശ്മീരിലെ ഇന്ത്യൻ സൈനികർ.തരം കിട്ടുമ്പോൾ ബലാത്സംഗം ചെയ്യുകയും അല്ലാത്തപ്പോൾ ഉപദ്രവിക്കുകയും ചെയ്യുന്ന നമ്മുടെ bsf ഭടന്മാർ കാശ്മീരികളെ സംബന്ധിച്ചിടത്തോളം ചെകുത്താന്മാർ വേഷം മാറി വന്നവരാണ്.അവർ ഇന്ത്യയെ വെറുക്കാനുള്ള കാരണം നമ്മുടെ ഭരണാധിപനമാരും നമ്മുടെ സൈനികരും മാത്രമാണ്.
ഏറ്റവും നെറികെട്ട നര നായാട്ട് ആണ് മോദിയുടെ സർക്കാർ ഇപ്പോൾ കാശ്മീരികളോട് കാണിക്കുന്നത്.
ഇന്ത്യയുടേയും പാകിസ്താന്റേയും കാശ്മീരിനോടുള്ള ആർത്തികൊണ്ടു ഇല്ലാതാകുന്നത് കാശ്മീരിലെ ജനങ്ങളുടെ ജീവിതമാണ്.ഇന്ത്യ കാശ്മീരികളെ പെല്ലെറ്റ് വെച്ച് കൊല്ലാക്കൊല ചെയ്യുമ്പോൾ പാകിസ്ഥാൻ ചാവേർ ആക്രമനത്തിലൂടെ കാശ്മീരിനെ ഇല്ലാതാക്കുന്നു.രണ്ടും അനുഭവിക്കേണ്ടതു പാവപ്പെട്ട കാശ്മീരികൾ മാത്രം.കാശ്മീരികൾ ഇന്ത്യയെ വെറുക്കാൻ കാരണക്കാർ നമ്മൾ ഇന്ത്യക്കാർ തന്നെയല്ലേ ചിന്തിച്ചു നോക്കൂ.
കാശ്മീരികളെ രാജ്യസ്നേഹം പഠിപ്പിക്കണം എന്ന് ഇടക്കിടെ വിളിച്ചു പറയുന്ന ബിജെപി സർക്കാർ ആദ്യം ചെയ്യേണ്ടത് കാശ്മീരികളെ സ്നേഹിക്കാനുള്ള ഒരു മനസ്സ് ഉണ്ടാക്കുക എന്നുള്ളതാണ്.സ്നേഹത്തിലൂടെ മാത്രമേ കാശ്മീരിന്റെ കണ്ണീർ തുടയ്ക്കാൻ കഴിയൂ.അല്ലാതെ പെല്ലെറ്റ് തോക്കും കൊണ്ട് കാശ്മീരികളെ രാജ്യസ്നേഹം പഠിപ്പിക്കാൻ ചെന്നാൽ അവർ രാജ്യദ്രോഹികൾ ആവുകയെ ഒള്ളു.സ്വന്തം മക്കൾ കൺമുമ്പിൽ നരകയാതന അനുഭവിക്കുമ്പോൾ ആർക്കാണ് രാജ്യസ്നേഹം ഉണ്ടാവുക.
ഇന്ത്യൻ ഭടന്മാർ കാശ്മീരികളെ കാണുന്നത് പാകിസ്ഥാൻ ഭീകരരെ പോലെയാണ്.എന്ത് കൊണ്ടാണ് ഭടന്മാർക്കു ഇത്ര വിരോധം കാശ്മീരികളോട്.ഇന്ത്യയുടെ സ്വർഗ്ഗം എന്ന് പറയുന്ന കാശ്മീരിനെ നരകമാക്കി മാറ്റുന്നത് നമ്മുടെ സർക്കാർ തന്നെയാണ്.ഇത് വിളിച്ചു പറഞ്ഞ കണയ്യകുമാർനെ രാജ്യദ്രോഹി ആക്കി മാറ്റി ജയിലിലടച്ചു.സത്യം വിളിച്ചു പറയുന്നവരെ ഭരണകർത്താക്കൾക് എന്നും പേടിയാണല്ലോ!
കാശമീരികളെ രാജ്യസ്നേഹം പഠിപ്പിക്കുന്നതിനു മുന്നേ അവർക്കു സമാധാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കുകയാണ് വേണ്ടത്.സത്യത്തിൽ നമ്മൾ അവരെ അക്രമകാരികൾ ആക്കുകയാണ്.ഒരു കാരണവും ഇല്ലാതെ കാണുന്നിടത്തുവെച്ചു നമ്മുടെ ഭടന്മാർ കാശ്മീരികളെ ആക്രമിക്കുകയാണ്.ഇതാണ് ആദ്യം നിര്ത്തേണ്ടതു.ഭരണകൂട ഭീകരത എന്ന് തന്നെ ഇതിനെ പറയാം.
ഇത് റിപ്പോർട്ടു ചെയ്യുന്നു മാധ്യമങ്ങൾക്കെതിരെയും നമ്മുടെ ഭരണകൂടം തിരിയുന്നു.ആനസ്റ്റി ഇന്റർനാഷനലിന്റെ ഓഫീസ് വരെ പൂട്ടിച്ചു.ഇത് ജനാതിപത്യ രാജ്യമോ അതോ രാജ ഭരണമോ??